പാർവ്വതി പരിണയം: ഭാഗം 59

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഡീ പൊട്ടത്തി പാറു.... അത് അവരുടെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞതിന്റെ സിംബൽ ആണെടി...... നിനക്ക് ഇത്രെയും കാലം നമ്മൾ പറഞ്ഞത് ഒന്നും മനിസിലായില്ലേ 🙄🙄.... ഗൗരി പാറുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു.... "അടിക്കാതെടി..... ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞെന്നും പറഞ്ഞു ഇങ്ങനെ ഒക്കെ ചെയ്യുവോ.... അവളുടെ ചുണ്ടൊക്കെ ചാള വറുത്തത് പോലെ ആയി....... പാറു കാർത്തൂന്റെ മുഖം ആകപ്പാടെ ഒന്ന് നോക്കി ഒരു പേടിയോടെ പറഞ്ഞു..... "ഇതൊക്കെ ഫസ്റ്റ് ടൈമിന്റെ ചില ബുദ്ധിമുട്ടുകളാ..... പതിയെ ശരി ആയി കൊള്ളും..... നീ അവളുടെ വായിൽ നോക്കാതെ പ്ലാൻ പറയ്‌...... ഗൗരി ബെഡിൽ നിന്ന് എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു.... "അതല്ലെടി പാറു 🙄..... അപ്പോൾ നിന്റെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ......... കാർത്തു എന്തോ ഓർത്ത് എടുത്തത് പോലെ പാറുവിനോട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു..... "നിങ്ങൾ പറഞ്ഞതൊക്കെ വച്ച് നോക്കുമ്പോൾ ഈ ടൈപ്പ് ഫസ്റ്റ് നൈറ്റ്‌ ഒന്നും എനിക്ക് കഴിഞ്ഞിട്ടില്ല..... പോരാത്തതിന് രണ്ട് ദിവസം ആയിട്ട് എനിക്ക് സുഖവും ഇല്ല 🙄......

പാറു കാർത്തൂന്റെ തല മുടി ഒക്കെ പിന്നിലേക്ക് ഒതുക്കി.... കിച്ചുന്റെ പല്ലിന്റെ അടയാളം ഒക്കെ കൃത്യമായി നോട്ട് ചെയ്തു കൊണ്ട് പറഞ്ഞു ....... "നീ എന്തിനാ ഡീ അവളുടെ കഴുത്തിൽ സൂക്ഷിച്ചു നോക്കുന്നെ...... കാർത്തൂനെ അകപടലം വീക്ഷിക്കുന്ന പാറുനെ നോക്കി ഗൗരി ചോദിച്ചു... "ഇല്ലെടി ഇത് കാണുമ്പോൾ നമ്മുടെ ഹോസ്റ്റലിലെ താറാവ് സീനയെ പട്ടി കടിച്ചത് എനിക്ക് ഓർമ വരുവാ..... അതും ഇതുപോലെ അല്ലായിരുന്നോ....... കാർത്തുനെ നോക്കി പാറു പറഞ്ഞു..... എന്നാൽ കാർത്തു നേരുത്തേ പാറു പറഞ്ഞ ഡയലോഗിൽ സ്റ്റക്ക് ആയി നിൽക്കുക ആയിരുന്നു.... "നീ എന്താ പാറു പറഞ്ഞെ..... നിന്റെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലെന്നോ...... കാർത്തു നാഗവല്ലി ലുക്കിൽ പാറുനെ നോക്കി ചോദിച്ചു.... "അതെ ഡീ..... നിങ്ങൾ പറഞ്ഞത് ഒക്കെ വച്ചു നോക്കുമ്പോൾ അങ്ങനെ ഒന്നും നടന്നിട്ടില്ല...... അഭിയേട്ടൻ ഞാൻ കുഞ്ഞ് എന്നാ പറയുന്നത് 🙈🙈🙈.....

. പാറു മുഖത്ത് കുറച്ച് നാണം ഒക്കെ ഫിറ്റ്‌ ചെയ്തു കാർത്തൂനെ നോക്കി പറഞ്ഞു....കാർത്തു ആണെങ്കിൽ കണ്ണൊക്കെ ചുമന്നു മുഖത്ത് ദേഷ്യം കുമിഞ്ഞു കൂടി..... "ഡീ എന്റെ കെട്ടിയോൻ എന്നെ പറ്റിച്ചു..... അങ്ങേര് നിന്റെ ഫസ്റ്റ് നൈറ്റ്‌ ഒക്കെ കഴിഞ്ഞെന്ന് എന്നോട് പറഞ്ഞ് ഡീ..... ഞാനും അതുകൊണ്ടാ സമ്മതിച്ചത്.... നിനക്ക് അറിയില്ലേ പാറു ഞാൻ നിഷ്കു ആണെന്ന്........ കാർത്തു ദേഷ്യത്തോടെ പറഞ്ഞു..... അപ്പോഴാണ് കിച്ചുവും അഭിയും ശരത്തും റൂമിലേക്ക്‌ വന്നത്...... "കാർത്തൂട്ടി..... നമുക്ക് പോകാം..... അതും പറഞ്ഞു കിച്ചു കാർത്തൂന്റെ തോളിൽ വന്ന് പിടിച്ചതും കാർത്തു കൈ കൊണ്ട് തോളിൽ നിന്ന് കിച്ചുവിന്റെ കൈ എടുത്തു മാറ്റി സൂക്ഷിച്ചു ഒന്ന് അവനെ നോക്കി...... "നിങ്ങൾ എന്നെ പറ്റിച്ചു അല്ലെ നിങ്ങൾക്ക് ഞാൻ കാണിച്ചു തരാം...... കാർത്തു ചവിട്ടി തുള്ളി റൂമിലേന്ന് പോയി.... "എന്താ പറ്റിയത് പാറു..... കിച്ചു കാർത്തു പോകുന്നതും നോക്കി നിന്ന് ചോദിച്ചു..... "അവൾ എന്നോട് എന്തോ ചോദിച്ചു.... ഞാൻ എന്തോ പറഞ്ഞു...... കാർത്തു പോകുന്നതും നോക്കി കിളി പോയി നിൽക്കുന്ന പാറു പറഞ്ഞു....

"അല്ലെങ്കിലും ഈ ആണുങ്ങൾ എല്ലാം ഒരുപോലെയാ..... ഗൗരി ശരത്തിനെ നോക്കി പറഞ്ഞു... "പോടീ.... എന്റെ അഭിയേട്ടൻ പാവമാ...... പാറു അഭിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു..... "മറ്റുള്ളവരെ കുടുംബം കലക്കിയിട്ടുണ്ട് നിൽക്കണ കണ്ടാ കുരിപ്പ്...... . കിച്ചു പതിയെ ശരത്തിനോട് പാറുവിനെ നോക്കി പറഞ്ഞു..... അത് കേട്ടതും അഭി രണ്ടുപേരെയും ഒന്ന് സൂക്ഷിച്ചു നോക്കി എന്നിട്ട് കൈ കൊണ്ട് കഴുത്ത് വെട്ടുന്നത് ആയി ഒരു ആക്ഷനും കാണിച്ചു 😁....... "അയ്യോ ഞാൻ മറന്നു...... പാറു അഭിയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് പറഞ്ഞു... "എന്താടി...... . ഗൗരി പെട്ടെന്ന് ചോദിച്ചു.... "നമ്മൾ ഷേക്കിന്റെ കാര്യം മറന്നു ഗൗരി..... നമുക്ക് ഉണ്ടാക്കണ്ടേ...... പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു... "അതെ ഡീ... ഞാനും മറന്നു..... ഇന്ന് നമ്മുടെ ഷേക്ക് കുടിച്ചു ഇവരൊക്കെ ഞെട്ടണം...... ഗൗരിയും അതെ ടോണിൽ പറഞ്ഞു.... "അതെ കാർത്തൂനെ കൂടി വിളിക്കാം..... അഭിയേട്ടാ ഞാൻ ഷേക്ക് ഉണ്ടാക്കി കൊണ്ട് വരാമേ...... ഇനി അങ്ങോട്ട് വരണ്ടാ നമ്മൾ ഇങ്ങോട്ട് വരാമേ...... പാറു വളരെ വിനയക്കൂലിന ആയി പറഞ്ഞു.... "മിക്കവാറും ഇവളുമാര് ഇന്ന് നമ്മുടെ ഒക്കെ വയറിളക്കും...... കിച്ചു പാറുവിനെ നോക്കി കളിയാക്കി പറഞ്ഞു... "അഭിയേട്ടാ...... പാറു കൊഞ്ചലോടെ വിളിച്ചു.....

"ഡാ ആരെങ്കിലും എന്റെ പാറുനെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ...... നിന്നെ ഒക്കെ നോക്കിക്കോ...... അഭി പാറുനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു..... പാറു ആണെങ്കിൽ അഭിയോട് ചേർന്ന് നിന്ന് കിച്ചുവിനെ നോക്കി കൊഞ്ഞനംകുത്തി കാണിക്കുന്നു...... എന്നാൽ ശരത്തിന്റെ നോട്ടം അപ്പോഴും പാറുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് ആയിരുന്നു...... "ഒരു കെട്ടിയോനും കെട്ടിയോളും..... ഡാ അഭി നീ സൂക്ഷിച്ചോ..... ഇത് അമിട്ട് അല്ല ബോംബ് ആണ് ബോംബ്...... പോരാത്തതിന് ഒരു പിരി ലൂസും...... സൂക്ഷിച്ചും കണ്ടും നില്ല്...... കിച്ചു അതും പറഞ്ഞു തിരിഞ്ഞു ഓടിയതും പാറു താഴെ കിടന്ന അഭിയുടെ ചെരുപ്പ് എടുത്തു കിച്ചുവിന്റെ മുത്തുകത്തു ഒരു എറി....... "ഹായി കൊണ്ടല്ലോ...... പാറു അതും പറഞ്ഞു കിച്ചുവിന്റെ പിന്നാലെ ഓടാൻ നിന്നതും അഭി പാറുവിന്റെ കൈയിൽ പിടിച്ചു.... "വയ്യാത്തത് ആണ്.... ഇങ്ങനെ ഓടല്ലേ പാറു.... അഭി പാറുവിന്റെ ചെവിയിൽ പതിയെ പറഞ്ഞു.... "നമ്മൾ പോകുവാ.... അതും പറഞ്ഞു പാറു അഭിയുടെ കൈയിൽ നിന്ന് പിടി വിടുവിച്ചു.... "പെട്ടെന്ന് വരണം കേട്ടോ......

അഭി പാറു നടന്ന് പോകുന്നതും നോക്കി നിന്നു..... കൂടെ ശരത്തും...... "ഡീ കാർത്തു ഇറങ്ങി വാ..... പാറു കാർത്തുവിന്റെയും കിച്ചുന്റെയും റൂമിനു മുന്നിൽ വന്ന് തട്ടി വിളിച്ചു കൊണ്ടെ ഇരുന്നു..... "നിനക്ക് എന്റെ കുടുംബം കലക്കിയത് മതി ആയില്ല അല്ലേടി കുരിപ്പെ..... ഡോർ തുറന്ന കിച്ചു പാറുവിനെ നോക്കി ചോദിച്ചു.... "ഒന്ന് പോടാപ്പാ.... ഇവിടെ ഷേക്ക്‌ അടിക്കാത്തതിന്റെ ടെൻഷനിൽ ഇരിക്കുമ്പോൾ ആണ് അങ്ങേരുടെ ഒരു കുടുംബ റൊമാൻസ്...... പാറു അത് പറഞ്ഞപ്പോഴേക്കും കാർത്തു റൂമിൽ നിന്ന് ഇറങ്ങി വന്നു.... അപ്പോഴും അവളുടെ മുഖം കിച്ചുവിനെ നോക്കുമ്പോൾ ദേഷ്യത്തിൽ ചുമന്നു വന്നു..... കാർത്തു ആരെയും മൈൻഡ് ആക്കാതെ പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു......പാറുവും ഗൗരിയും അവളുടെ പിന്നാലെയും.... "ഡീ കാർത്തു.... ഇങ്ങനെ പിണങ്ങാതെ ഡീ.... കിച്ചേട്ടന് നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് അല്ലെ..... .

ഗൗരി കാർത്തൂനെ സമാധാനിപ്പിക്കാൻ പറഞ്ഞു.... "ഡീ നമുക്ക് കിച്ചേട്ടന് കൂടി ഒരു ചെറിയ പണി കൊടുത്താലോ..... പാറു കാർത്തുനോട് സന്തോഷത്തോടെ ചോദിച്ചു.... കാർത്തു കൊച്ചിന് ചെറുക്കൻ പറ്റിച്ചതിന്റെ സങ്കടത്തിൽ okk പറഞ്ഞു..... "എന്നാൽ വല്യമ്മക്ക് കൊടുക്കുന്നതിന്റെ ചെറിയ ഡോസ് കിച്ചേട്ടന്...... . പാറു കാർത്തൂനെയും ഗൗരിയെയും നോക്കി പറഞ്ഞു..... കാർത്തു നൂറ് വട്ടം സമ്മതം പോലെ തല കുലുക്കി ചിരിച്ചു..... "അത് വേണോടി..... ഗൗരി വേണ്ടാത്ത രീതിയിൽ ചോദിച്ചു... "വേണം.... എന്നെ കുരുട്ടെ എന്ന് അല്ലെ വിളിച്ചത്... പോരാത്തതിന് നിന്നെ പറ്റിക്കയും ചെയ്തു....അപ്പോൾ കുറച്ച് എങ്കിലും പണി കൊടുക്കണം...... പാറു കാർത്തുനോട് പറഞ്ഞു.... ബാക്കി എല്ലാരും സമ്മതം പോലെ തലയാട്ടി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story