പാർവ്വതി പരിണയം: ഭാഗം 60

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അഭിയേട്ടൻ നീ കുട്ടിയാണ് എന്ന് പറഞ്ഞത് എനിക്ക് തീരെ വിശ്വാസം പോരാ പാറു...... ഗൗരി നടക്കുന്നതിന് ഇടയിൽ പാറുവിനോട് പറഞ്ഞു.... "ഞാൻ കുട്ടിയാണെന്ന് അങ്ങേർക്ക് തോന്നിയത് എന്റെ കുറ്റം ആണോ 😒...... അങ്ങേരിക്ക് കൊച്ചിനെയും വലുത്തിനെയുംഒന്നും തിരിച്ചറിയാൻ ഉള്ള ബുദ്ധി ഇല്ല..... പാറു പുച്ഛത്തോടെ ഗൗരിയെ നോക്കി പറഞ്ഞു.... "ആദ്യം നീ നിന്റെ ഈ കുട്ടിക്കളി സ്വഭാവം ഒക്കെ മാറ്റ് പാറു..... എന്നാൽ അല്ലെ അങ്ങേർക്ക് നിന്നോട് കുറച്ച് ബഹുമാനം ഒക്കെ തോന്നു....... കാർത്തു പാറുവിനോട് പറഞ്ഞു.... "എന്റെ സ്വഭാവം ഇങ്ങനെ മതിയെന്ന് ആണല്ലോ അഭിയേട്ടൻ പറഞ്ഞത് 🙄..... അഭിയേട്ടന് എന്റെ ഈ കുഞ്ഞ് പിള്ളേരുടെ സ്വഭാവമാ ഏറ്റവും ഇഷ്ട്ടം....... പാറു സന്തോഷത്തോടെ പറഞ്ഞു.... "എന്നാൽ ഈ ഇടക്ക് ഒന്നും ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം അങ്ങേർക്ക് ഉണ്ടെന്ന് തോന്നുന്നില്ല 🙄..... ഗൗരി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു... "കുഞ്ഞിക്കാൽ മാത്രം കണ്ടാ മതിയോടി 🙄🙄..... ബാക്കി ഒന്നും കാണണ്ടേ 🙄🙄..... ഒരു കാര്യം ചെയാം നമുക്ക്...... തുണിതൊട്ടിൽ ഉള്ള ഏതെങ്കിലും ഒരു വീട്ടിലെ കുഞ്ഞിന്റെ കാൽ കാണിച്ചു കൊടുത്താലോ അഭിയേട്ടന് 😁..... പാറു നിഷ്കു ആയി ചോദിച്ചു... "നിനക്ക് പ്രാന്ത് ആയോ ഡീ....

തുണിതോട്ടിലും കുഞ്ഞികാലും തമ്മിൽ എന്ത്‌ ബന്ധം..... കാർത്തു കിളി പോയ പോലെ ചോദിച്ചു... "ഡീ തുണിതൊട്ടിലിൽ കിടത്തുമ്പോൾ കുഞ്ഞിക്കാൽ പുറത്ത് കാണാൻ പറ്റും ഡീ.... അതുകൊണ്ട് അത് പോയി അഭിയേട്ടന് കാണിച്ചു കൊടുത്താൽ മതി 😁...... പാറു ഒരു അവിഞ്ഞ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.... "ഓഹോ.... നീ ഇങ്ങനെ ഈ സമയത്ത് ചളി അടിക്കാതെ..... നമ്മൾ ലക്ഷ്യത്തിൽ നിന്ന് മാറി പോകുന്നു...... (ലെ മഴത്തുള്ളി :എന്റെ പൊന്ന് പിള്ളേരെ നിങ്ങൾ എന്ത് വേണോ പറഞ്ഞോ.... ചളി അത് മാത്രം ഇവിടെ പറയരുത് 😁🏃‍♀️🏃‍♀️🏃‍♀️) അപ്പോഴാണ് പാറുവിനും അത് ഓർമ വന്നത്.... "നമുക്ക് ആദ്യം പറമ്പിൽ പോയി നല്ല ചൊറിയണവും പിന്നെ കുറച്ചു വേപ്പിലയും പറിച്ചെടുക്കണം..... പാറു അതും പറഞ്ഞു ബാക്കി എല്ലാരേയും കൂട്ടി നേരെ പറമ്പിലേക്ക് വിട്ടു..... "ഡീ ഇത് ആരെങ്കിലും കണ്ടാൽ ഇന്നത്തോടെ എന്റെ പണി തീരും.... വേപ്പില അടർത്തി എടുക്കുന്നതിന് ഇടയിൽ ഗൗരി ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു കൊണ്ട് പറഞ്ഞു..... "നീ ഇങ്ങനെ പേടിക്കാതെ എന്റെ ഗൗരി.... ആരെങ്കിലും ചോദിച്ചാൽ തലയിൽ തേയ്ക്കാൻ വല്ല മരുന്നും ഉണ്ടാക്കുന്നു എന്ന് പറഞ്ഞാൽ മതി..... പാറു മരം കയറുന്നതിന് ഇടയിൽ താഴെ നിൽക്കുന്ന ഗൗരിയെ നോക്കി പറഞ്ഞു.... "നിനക്ക് വയ്യാത്തത് അല്ലേടി കോപ്പേ...... പെട്ടെന്ന് പിന്നിൽ നിന്ന് അഭിയുടെ ശബ്ദം കേട്ടതും പാറു കേറിയതിനെക്കാൾ സ്പീഡിൽ താഴെ ഇറങ്ങി... "അതെ.... അതില്ലേ അഭിയേട്ടാ..... ഞാൻ ഇവൾക്ക് തളം വയ്ക്കാൻ.....

ശേ അക്ഷരം മാറി.... ഇവൾക്ക് തലയിൽ തേയ്ക്കാൻ കുറച്ച് വേപ്പില അടക്കുക ആയിരുന്നു....കൂട്ടത്തിൽ എനിക്കും തേയ്ക്കാം അല്ലോ..... പാറു അഭിയുടെ അടുത്ത് നടന്നു കൊണ്ട് പറഞ്ഞു.... അഭിക്ക് ആണെങ്കിൽ പാറുവിന്റെ മുഖത്തെ കള്ള ലക്ഷണം കണ്ട് ഏകദേശം മനിസിലായി.... കൊച്ച് ആർക്കോ പണി കൊടുക്കാൻ ഉള്ള തയ്യാർ എടുപ്പിൽ ആണെന്ന്..... "ഇതുപോലെ എങ്ങാനും ഇന്ന് ഇനി കണ്ടാൽ നിന്നെ റൂമിൽ പൂട്ടിയിട്ട് ഞാനും അവിടെ കൂട്ടിന് ഇരിക്കും...... അത് കൊണ്ട് മരം കയറാൻ നിൽക്കാതെ എല്ലാം പെട്ടെന്ന് പെട്ടെന്ന് വീട്ടിൽ പോയിക്കോ..... അഭി പാറുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..... പെണ്ണുങ്ങൾ കിട്ടിയത് ഒക്കെ വാരി പെറുക്കി ജീവനും കൊണ്ട് ഓടി..... "ആർക്കോ എന്തോ വലിയ പണി വരാൻ ഉണ്ട് 🙄🙄..... അതിന്റെ പരുങ്ങൽ എല്ലാം ഈ പെണ്ണിന്റെ മുഖത്ത് ഉണ്ട്..... നടന്ന് പോകുന്ന പാറുവിനെ നോക്കി അഭി മനസ്സിൽ ഒന്ന് ആത്മഗതിച്ചു...... "ഡീ ഗൗരി നീ ഈ ചൊറിയണം നന്നായി മിക്സിയിൽ അരച്ച് പേസ്റ്റ് പോലെ ആക്കി വയ്ക്കണം..... ബാക്കി ഞാൻ പിന്നെ പറയാം...... അതും പറഞ്ഞു പാറുവും കാർത്തുവും ഷേക്ക് ഉണ്ടാക്കാൻ പോയി.... ഗൗരി അവൾക്ക് കിട്ടിയ പണി നല്ല ഭംഗി ആയി ചെയ്തു...... "ഡീ ഗൗരി..... എല്ലാം സെറ്റ് ആയോ 🙄🙄......

പാറു ഒരു ഗ്ലാസ് സ്റ്റാൻഡിൽ നിന്ന് എടുത്തു കൊണ്ട് ചോദിച്ചു... "നീ പറഞ്ഞത് പോലെ എല്ലാം ചെയ്തിട്ടുണ്ട്...... ഗൗരി ഒരു ഗ്ലൗസ് ഉപയോഗിച്ച് ചൊറിയണം കലക്കി കൊണ്ട് പറഞ്ഞു..... "ഇതാ ഈ നീഡിൽ ഉപയോഗിച്ച് ഇതിൽ ഉള്ള ചൊറിയണം പേസ്റ്റ് വല്യമ്മയുടെയും ആതിരയുടെയും മീരയുടെയും ബോഡി ലോഷ്യനിൽ ഇൻജെക്റ്റ് ചെയ്യണം..... പാറു നീഡിൽ ഗൗരിയുടെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു.... "ഇതൊക്കെ എവിടുന്നാടി..... ഗൗരി കൈയിൽ ഉള്ള നീഡിൽ ഒന്ന് കറക്കി നോക്കി കൊണ്ട് ചോദിച്ചു..... "അഭിയേട്ടൻ ആർക്കോ ഇൻജെക്ഷൻ എടുക്കാൻ ആയി ബാഗിൽ വച്ചിരുന്നതാ 😁😁.... ഞാൻ പതിയെ അത് അടിച്ചു മാറ്റി..... പാറു ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു... "ഹമ്പടി കള്ളി.... നീ എന്തായാലും ഷേക്കിന്റെ അടുത്ത് നില്ക്കു.... ഞാൻ പോയി ഇത് ചെയ്തിട്ട് വരാം..... അതും പറഞ്ഞു ഗൗരി അവരുടെ മുറിയിലേക്ക് പോയി....

ഈ സമയം പാറു നൂറ് ചെറുനാരങ്ങയുടെ ശക്തി നന്നായി പൌഡർ പോലെ പൊടിച്ചു എടുത്തു..... എന്നിട്ട് അടിച്ചു വച്ചിരിക്കുന്ന ഷേക്കിൽ വിം പൊടി ഇട്ട് നന്നായി കലക്കി..... "ഡീ സത്യത്തിൽ വിമ്മിന് ഒരു പിസ്തയുടെ രുചി ഇല്ലെടി കാർത്തു..... പാറു കലക്കുന്നതിന് ഇടയിൽ ചോദിച്ചു.... "പിന്നെ നല്ല രുചി ആയിരിക്കും.... ഒന്ന് പോടീ...... കാർത്തു പറഞ്ഞതും പാറു ചുണ്ട് കോട്ടി അടുത്ത് ഇടാനുള്ള സാധനം എടുത്തു..... വേപ്പില ചാർ 😁😁..... വേപ്പില മിക്സ്‌ നന്നായി ഷേക്കിൽ കലക്കി ലേശം ചൊറിയണ പൊടി കൂടി ഇട്ട് കലക്കി.......കാർത്തുന്റെ അനക്കം ഒന്നും കേൾക്കാത്തത് കൊണ്ട് പാറു തിരിഞ്ഞു.... "ജ്യൂസ് റെഡി....... എന്ന് പറഞ്ഞതും മുന്നിൽ കൈകൾ രണ്ടും നെഞ്ചിന് മീതെ പിണച്ചു കെട്ടി പാറുവിനെ നോക്കി നിൽക്കുന്ന അഭി...... "ജാങ്കോ.... നീ അറിയിഞ്ഞാ ഞാൻ പെറ്റു.... സോറി പെട്ടു..... പാറു അറിയാതെ മനസ്സിൽ പറഞ്ഞു പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story