പാർവ്വതി പരിണയം: ഭാഗം 61

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പിന്നിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന അഭിയെ കണ്ട് പാറു ഒന്ന് പകച്ചു..... എന്നാൽ ഒന്നും സംഭവിക്കാത്ത പോലെ പാറു അഭിയെ നോക്കി ഒന്ന് ചിരിച്ചു.... "അഭിയേട്ടൻ എന്താ ഇവിടെ.... ഞാൻ ഷേക്ക് ഉണ്ടാക്കി അങ്ങ് കൊണ്ട് വരുമായിരുന്നല്ലോ...... പാറു അഭിയുടെ അടുത്ത് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു..... "അതൊക്കെ ശരി തന്നെ... എന്നാലും നിന്നെ ഒന്ന് ശ്രദ്ധിക്കണ്ടേ..... ബൂസ്‌റ്റോ ഹോർലിക്ക്‌സോ എന്ന് പറഞ്ഞു നീ വല്ല വിമും കലക്കി തന്നാൽ ഞാൻ അറിയണ്ടേ..... അഭി പാറുവിനെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..... "കണ്ടല്ലേ 😁..... പാറു ഒരു അവിഞ്ഞ ചിരിയോടെ അഭിയെ നോക്കി പറഞ്ഞു..... "പിന്നെ കാണാതെ..... നിന്റെ കണ്ണിനേക്കാൾ ശക്തി ഉണ്ട് എന്റെ കണ്ണിന്..... അത് ഇങ്ങനെ നിനക്ക് ചുറ്റും വലയം ചെയ്തു കൊണ്ടിരിക്കും..... അഭി പാറുവിന്റെ മുഖത്തിന് ചുറ്റും തന്റെ ചുണ്ട് വിരൽ കൊണ്ട് വട്ടം വരച്ച് കൊണ്ട് പറഞ്ഞു..... "അത് പിന്നെ ആരോടും പറയല്ലേ അഭിയേട്ടാ..... വലിയമ്മ അല്ലെ അന്ന് എന്നെ പിണക്കിയത്....അത് കൊണ്ട് ഒരു കുഞ്ഞ് പണി കൊടുത്തോട്ടെ അഭിയേട്ടാ.....

പാറു അഭിയുടെ ബട്ടണിൽ കറക്കി കളിച്ചു കൊഞ്ചലോടെ ചോദിച്ചു...... കാർത്തുന് ആണെങ്കിൽ പേടിച്ചിട്ട് മുള്ളാൻ മുട്ടുന്ന അവസ്ഥയും 😂...... അഭിയുടെ മുഖത്ത് ആണെങ്കിൽ പതിവ് ഇല്ലാതെ ഒരു ലോഡ് ഗൗരവം..... പാറുവിന് ഏകദേശം കൈയിൽ നിന്ന് പോയി എന്ന് മനിസിലായി..... "എന്റെ പൊന്ന് അഭിയേട്ടനല്ലേ..... എന്റെ ചക്കര അല്ലെ...... പാറു കാർത്തുനെ നോക്കി സൈറ്റ് അടിച്ചു കാണിച്ച് കൊണ്ട് അഭിയെ പതപ്പിക്കാൻ തുടങ്ങി..... അഭിക്ക് ആണെങ്കിൽ ചിരിക്കണം എന്ന് ഉണ്ടെങ്കിലും വെറുതെ ബലം പിടിച്ചു നിന്നു...... "ഡീ പാറു എല്ലാം ശരി ആയി ചെയ്തിട്ടുണ്ട്..... ഇന്ന് എല്ലാണ്ണവും ചൊറിഞ്ഞു ചാവും..... എനിക്ക് ആലോചിക്കൻ കൂടി വയ്യെടി.... ചിരിച്ചു കളിച്ചു ഗൗരി അതും പറഞ്ഞു അകത്തേക്ക് വരുന്നത് കണ്ട് പാറുന്റെ ഉള്ള സമാധാനം കൂടി പോയി...... അഭി ആണ് എങ്കിൽ ഗൗരി പറയുന്നത് കേട്ട് അവളെ സൂക്ഷിച്ചു നോക്കി കണ്ണ് ഉരുട്ടി പേടിപ്പിക്കുന്നു..... "അയ്യോ ചേട്ടനോ..... എപ്പോൾ വന്നു..... ഭാര്യയെ കാണാതെ ഇരിക്കാൻ വയ്യാ അല്ലെ കൊച്ച് ഗള്ളൻ..... ഗൗരി ഉള്ളിൽ കിടുകിടാ വിറച്ചു കൊണ്ട് അഭിയോട് ചോദിച്ചു.....

"നീ ആര് ചൊറിഞ്ഞു ചാവുന്ന കാര്യമാ പറയുന്നത്..... എല്ലാണ്ണവും കൂടി എന്തെങ്കിലും കുരുത്തക്കേട് എങ്ങാനും ഒപ്പിച്ചിട്ടുണ്ട് എന്ന് ഞാൻ അറിയിഞ്ഞാൽ..... നിനക്ക് അറിയാല്ലോ ഗൗരി എന്റെ കൈയിൽ ഇരിക്കുന്ന ചൂരൽ..... ഇന്ന് എല്ലാത്തിന്റെയും പുറം പൊളിയും....... അഭി ദേഷ്യം അഭിനയിച്ചു കൊണ്ട് എല്ലാരോടും ആയി പറഞ്ഞു..... പാറുവിന് അത് കേട്ടപ്പോൾ എന്തോ സങ്കടം തോന്നി...... "അതെ ഞാൻ വലിയമ്മക്ക് ഷേക്കിൽ വിമും ചൊറിയണവും കലക്കി കൊടുക്കാൻ പോകുവാ....... നിങ്ങൾ എന്നെ വല്ലതും പറഞ്ഞാൽ നിങ്ങൾക്കും കലക്കി തരും ഞാൻ നോക്കിക്കോ...... പാറു നാഗവല്ലി ടൈപ്പിൽ പറഞ്ഞു..... അഭിക്ക് ആണെങ്കിൽ അത് കണ്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല..... "എന്താ അഭിയേട്ടാ.... നിങ്ങൾ എന്നെ പറ്റിച്ചത് അല്ലെ 🙈...... പാറു അഭിയുടെ കൈയിൽ കുലുക്കി കൊണ്ട് ചോദിച്ചു..... "എന്നെ പേടി ഉണ്ടോന്ന് ടെസ്റ്റ്‌ ചെയ്തു നോക്കിയത് അല്ലെ എന്റെ പാറുട്ടി.... അവർക്ക് ഇതിന്റെ കുറവ് ശരിക്കും ഉണ്ട്......എന്റെ പാറുട്ടി തകർത്തോ...... അഭി പാറുവിന്റെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.....

"എനിക്ക് സാധാരണ ഷേക്ക് മതിയേ.... ഇതുപോലുള്ള ഇൻക്രെഡിയന്റ്സ് ഒന്നും എനിക്ക് വേണ്ടായേ..... അഭി കൈ കൂപ്പി കൊണ്ട് പറഞ്ഞു..... "ആണോ..... ഞാൻ ആലോചിച്ചു നോക്കട്ടെ...... പാറു ആലോചിക്കുന്ന പോലെ പറഞ്ഞു.... "അങ്ങനെ ആണെങ്കിൽ കൊണ്ട് വരുന്ന ഷേക്ക് പകുതി നീ കുടിപ്പിച്ചിട്ടേ ഞാൻ കുടിക്കു..... അഭി പാറുവിന്റെ തലയിൽ കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു....... "അഭിയേട്ടൻ പോയിക്കെ.... നമ്മൾ പണി ചെയ്യട്ടെ..... പാറു അഭിയെ ഉന്തി തള്ളി പറഞ്ഞു വിട്ടു..... "ഡീ കാർത്തു നീ പോയി എല്ലാരേയും വിളിക്ക്..... പാറു കാർത്തൂനെ എല്ലാരേയും വിളിക്കാൻ പറഞ്ഞു വിട്ടു... ആ സമയം പാറു വല്യമ്മക്കും കൂട്ടർക്കും ഒരു ട്രേയിൽ ഷേക്ക് എടുത്തു..... അത് ഗൗരിയുടെ കൈയിൽ കൊടുത്തു വിട്ടു.... "നിന്റെയിൽ ഇരിക്കുന്നത് ആണ് വലിയമ്മക്ക് ഉള്ളത്.... നീ ഇത് വേണം അവർക്ക് കൊടുക്കാൻ.....ഇത് എന്റെ അഭിയേട്ടന് സ്പെഷ്യലാ... പാറു ഗൗരിയെ ചട്ടം കെട്ടി പഠിപ്പിച്ചു...പുറത്ത് നിൽക്കുന്ന വല്യമ്മയെ പാറു കണ്ടിരുന്നു.... എന്നാലും കാണാത്തത് പോലെ നിന്നു.... "ഡീ നിക്ക് ഞാനും കൂടി വരുന്ന് ഡീ..... എന്നെ കൂടി കൊണ്ട് പോടീ ദുഷ്ട്ടെ.... പാറു പിന്നാലെ മറ്റൊരു ട്രേയിൽ ഗ്ലാസുകളും ആയി ഗൗരിയുടെ പിന്നാലെ പോയി..... അപ്പോഴേക്കും എല്ലാരും താഴെ എത്തിയിരുന്നു......

വലിയമ്മയും ആതിരയും എല്ലാം ഭയങ്കര സന്തോഷത്തിൽ ആയിരുന്നു.... നാളെ മുതൽ പാറു തനിച്ചു ആകുന്നത് ഓർത്ത്..... "ഇന്ന് എന്താ പതിവില്ലാതെ ഒരു ഷേക്ക് ഒക്കെ..... വലിയമ്മ പുച്ഛത്തോടെ ചോദിച്ചു...... "അഭിയേട്ടന് ഭയങ്കര ദാഹം എന്ന് പറഞ്ഞു..... അപ്പൊ പിന്നെ ഞങ്ങൾ ഷേക്ക് ഉണ്ടാക്കാൻ തീരുമാനിച്ചു.... അല്ലെ ഗൗരി..... പാറു ഒരു പ്രതേക ടോണിൽ ഗൗരിയോട് ചോദിച്ചു.... ഗൗരിക്ക് ആണെങ്കിൽ പേടിച്ചു കൈഴും കാലും വിറക്കുന്നു..... എന്നാലും അവൾ അതെ എന്ന് തലയാട്ടി...... "അഭിയേട്ടാ.... ഇതാ എന്റെ സ്പെഷ്യൽ ഷേക്ക്...... എന്നും പറഞ്ഞു പാറു അഭിയുടെ അടുത്തേക്ക് നടന്നു..... ഇത് കണ്ടാ വലിയമ്മ ആതിരയെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചിട്ട് പാറുവിന്റെ അടുത്തേക്ക് നടന്നു.... "ഇങ് തന്നേക്ക്..... എന്നും പറഞ്ഞു വലിയമ്മ പാറുവിന്റെ കൈയിൽ ഇരുന്ന ട്രേയിലെ ഓരോ ഗ്ലാസും എടുത്തു ആതിരയുടെയും മീരയുടെയും ഒക്കെ കൈയിൽ കൊടുത്തു......

"അയ്യോ അത് അഭിയേട്ടന് ഉള്ളതാ...... വലിയമ്മ എടുത്ത ഗ്ലാസിലേക്ക് നോക്കി നിരാശയോടെ പാറു പറഞ്ഞു..... "ആണോ.... എന്നാൽ ഞങ്ങളും കൂടെ ഒന്ന് കുടിച്ചു നോക്കട്ടെ...... അതും പറഞ്ഞു വലിയമ്മ ഷേക്ക് വലിച്ചു കുടിച്ചു.... ബാക്കി പടകളും അതുപോലെ തന്നെ കുടിക്കുക ആണ്..... അപ്പോഴേക്കും ഗൗരിയുടെ കൈയിൽ ഇരുന്ന ഗ്ലാസുകൾ ബാക്കി എല്ലാരും എടുത്തിരുന്നു...... ഗൗരി ആണെങ്കിൽ ഇപ്പോൾ എന്താ നടന്നത് എന്ന് നോക്കി പേടിച്ചു നിൽക്കുന്നു..... ഗ്ലാസുകൾ മാറിയ ടെൻഷനിൽ ആയിരുന്നു അവൾ...... എന്നാൽ അപ്പോഴും പാറുവിന്റെ മുഖത്ത് ഒരു പുഞ്ചിരി ആയിരുന്നു 😁😁..... .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story