പാർവ്വതി പരിണയം: ഭാഗം 62

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭി കൈയിൽ ഇരിക്കുന്ന ഗ്ലാസ് ഒന്ന് സൂക്ഷിച്ചു നോക്കി.... എന്നിട്ട് പാറുവിനെ ഒന്ന് നോക്കി കൈയിൽ ഇരുന്ന ഗ്ലാസ് ചുണ്ടോട് ചേർത്തു....... ഗൗരി ആണെങ്കിൽ നിന്ന് കിടുകിടാന്ന് വിറക്കുന്നുണ്ട്...... പാറു ആണെങ്കിൽ കൂൾ ആയി നിൽക്കുന്ന കണ്ട് ഗൗരിക്ക് വീണ്ടും വിറയൽ കൂടി..... "ഇത് എന്താ ഇതിൽ ഒരു കയ്പ്പ്...... വലിയമ്മ മുഴുവൻ കുടിച്ചു തീർത്തിട്ട് ഗ്ലാസിലേക്ക് നോക്കി ചോദിച്ചു...... "അത് ഞാൻ പറഞ്ഞത് അല്ലെ വലിയമ്മേ..... അഭിയേട്ടന് ഉള്ള സ്പെഷ്യൽ ഷേക്ക്‌ ആണെന്ന്.... അതിൽ മറ്റ് ഷേക്കിൽ ചേർക്കാത്ത ഒന്ന് രണ്ട് സാധനങ്ങൾ കൂടി ചേർത്തിട്ടുണ്ട്....... പാറു ഗൗരിയെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.... ഗൗരി ആണെങ്കിൽ ഒന്നും മനിസിലാവാതെ പാറുവിനെ നോക്കി നിൽക്കുന്നു..... "എന്തായാലും കുഴപ്പം ഇല്ല നല്ല രുചി ഉണ്ടായിരുന്നു അല്ലെ മോളെ ആതിരേ...... വലിയമ്മ ഒരു പുഞ്ചിരിയോടെ ആതിരയെ നോക്കി പറഞ്ഞു.... "പിന്നെ നല്ല ടേസ്റ്റ് ഉണ്ട്.... ഇനി എന്നും ഈ ഷേക്ക് അങ്ങോട്ട് സ്ഥിരം ആക്കിയാലോ...... ആതിര പാറുവിനെ നോക്കി പുച്ഛിച്ചു കൊണ്ട് പറഞ്ഞു....

"അതിന് എന്നും സ്ഥിരം ആക്കാൻ ഇവള് ഇവിടെ വേണ്ടേ..... അഭി പാറുവിനെ നോക്കി വല്യമ്മയോട് പറഞ്ഞു...... "ഇവൾ എവിടെ പോകുന്നു.... നീ അല്ലെ പോകുന്നത്...... അത് പറയുമ്പോൾ വലിയമ്മയുടെ സന്തോഷം അഭിക്ക് മനിസിലാകുന്നുണ്ടായിരുന്നു...... "ഞാൻ ഒറ്റക്കല്ല...... എന്റെ ഒപ്പം എന്റെ പ്രിയ ഭാര്യ പാർവതി അഭിരാം കൂടി ഉണ്ട്...... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.... "അത് എന്താ ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം..... ഇവളെ കൊണ്ട് പോകുന്നില്ലെന്ന് അല്ലെ നീ പറഞ്ഞത്..... വലിയമ്മയുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു..... ആതിരയും മീരയും പാറുവിനെ ചുട്ടെരിക്കാൻ പാകത്തിന് ദേഷ്യത്തോടെ നോക്കി നിൽക്കുന്നു..... എവിടെ നമ്മുടെ കൊച്ച് ഇത് വല്ലതും ശ്രദ്ധിക്കുന്നുണ്ടോ...... പെണ്ണ് ഷേക്കിൽ കിടക്കുന്ന പിസ്ത മുങ്ങി തപ്പി കൊണ്ട് ഇരിക്കുന്നു..... സ്വന്തം ഗ്ലാസിൽ നോക്കിയിട്ട് അപ്പുറത്ത് ഇരിക്കുന്ന കിച്ചുവിന്റേതും നോക്കുന്നുണ്ട്..... അത് മനിസിലായതും ചെറുക്കൻ ഗ്ലാസ് പാറുവിൽ നിന്ന് നീക്കി പിടിച്ചു...... പാറു ഉണ്ടകണ്ണ് കൊണ്ട് കിച്ചുനെ സൂക്ഷിച്ചു നോക്കി...... അഭിക്ക് ആണെങ്കിൽ ഇതൊക്കെ കണ്ട് ചിരി വന്ന് നിൽക്കുന്നു..... അഭി പാറുവിനെ നോക്കി നിൽക്കുന്നത് കൂടെ കണ്ടതും അവരെല്ലാം ദേഷ്യത്തോടെ പാറുവിനെ ഒന്ന് നോക്കി മുകളിലേക്ക് കയറി പോയി......

"എന്തായാലും നല്ല തീരുമാനമാ മോനെ.... അവളെ ഇവിടെ ഒറ്റക്ക് നിർത്തണ്ട...... അഭിയുടെ അച്ഛൻ കൈയിൽ ഇരുന്ന ഗ്ലാസ് ടേബിളിൽ വച്ചിട്ട് എഴുന്നേറ്റ് പോയി.... പതിയെ ഓരോരുത്തർ ആയി പിരിഞ്ഞു പോയി...... "പാറു ഞാൻ കിച്ചുവിന്റെ കൂടെ ഒന്ന് പറമ്പ് വരെ പോയിട്ട് വരാം...... അഭി പാറുവിന്റെ കൈയിൽ താൻ കുടിച്ച ഗ്ലാസ് കൊടുത്ത് കൊണ്ട് പറഞ്ഞു.... "ഇത് എന്താ മുഴുവനും കുടിക്കാത്തെ..... പാറു ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു........ "ബാക്കി നീ കുടിച്ചോടി പാറു .... ഭർത്താവിന്റെ പാതി ഭാര്യക്ക് അവകാശപ്പെട്ടതാ..... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.... അത് കേട്ടതും പാറുവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു..... പാറു അഭിയുടെ ഗ്ലാസിൽ ഇരുന്ന ഷേക്ക് മുഴുവനും കുടിച്ചു.... അവളുടെ സ്വന്തം ഗ്ലാസിൽ കുറച്ച് ബാക്കി ഉണ്ടായിരുന്നു..... "ഇത് നീ കുടിച്ചോ..... പാറു സ്വന്തം ഗ്ലാസ് കാർത്തുന് കൊടുത്തു കൊണ്ട് പറഞ്ഞു.... "നിന്റെ പാതി കുടിക്കാൻ ഞാൻ എന്തോന്ന് നിന്റെ ഭാര്യയാ..... ഞാൻ എന്റെ ഭർത്താവിന്റെ ബാക്കി കുടിച്ചോളാം..... എന്നും പറഞ്ഞു കാർത്തു കിച്ചുവിന്റെ ഗ്ലാസിൽ നോക്കിയതും അത് ശൂന്യം... അപ്പോഴേക്കും പാറു ഗ്ലാസ്‌ കൊണ്ട് തിരികെ പോകാൻ ആയി നടന്നു..... "വെറുതെ എന്തിനാ പാഴാക്കുന്നത് ..... ഞാൻ കുടിച്ചോളാം.... നീ എന്റെ കരൾ അല്ലെ....

കാർത്തു ഒരു അവിഞ്ഞ ചിരിയോടെ പാറുവിനോട്‌ പറഞ്ഞു.....പാറു അതിന് തിരിച്ചു ഒരു ആക്കിയ ചിരി കൊടുത്തു..... "നിന്റെ കെട്ടിയോന് നിന്നോട് മുടിഞ്ഞ സ്നേഹം ആയതിനു ഞാൻ എന്ത്‌ ചെയ്യാൻ...... കാർത്തു പാറുവിനോട് പറഞ്ഞു..... പാറു ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് തിരിച്ചു അടുക്കളയിൽ വന്നു..... "ഡീ പാറു നീ ഗ്ലാസ്‌ മാറ്റി അല്ലെ....ഞാൻ പേടിച്ചു പോയെടി..... അഭിയേട്ടൻ എങ്ങാനും ആയിരുന്നു അത് കുടിച്ചത് എങ്കിൽ ഇന്ന് നമ്മുടെ അവസാനം ആയിരുന്നു...... ഗൗരി ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു..... "അതില്ലേടി.... ഞാൻ സംസാരിക്കുന്നത് വലിയമ്മ അവിടെ നിന്ന് ഒളിഞ്ഞു കേട്ട് കൊണ്ട് ഇരുന്നു..... അതാ ഞാൻ മാറ്റി പറഞ്ഞത്..... നീ പേടിച്ചു പോയി അല്ലേടി മുത്തേ...... പാറു ഗൗരിയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... "പേടിച്ചെന്നോ..... ജീവൻ അങ്ങ് പോയി....... ഗൗരി ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു..... പിന്നെ അവർ മൂന്നും അടുക്കള എല്ലാം വൃത്തി ആക്കി റൂമിലേക്ക് പോയി..... അഭി ഇല്ലാഞ്ഞിട്ട് പാറുവിന് വല്ലാത്ത ബോർ തോന്നി...... പാറു ഫോണിൽ അവരുടെ വിവാഹത്തിന്റ ഫോട്ടോസ് എല്ലാം നോക്കി ഇരുന്നു പതിയെ മയങ്ങി പോയി പോയി...... ഉറക്കത്തിൽ നിന്ന് ഉണർന്ന പാറു കാണുന്നത് താൻ അഭിയുടെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്നത് ആണ്.....

അഭിയുടെ നഗ്നമായ നെഞ്ചിലെ ചൂടെറ്റ് പാറു അവനെ കെട്ടിപിടിച്ചു കിടന്നു....... പെട്ടെന്ന് ആണ് കാർത്തൂന്റെ കാൾ പാറുവിന് വന്നത്..... "hello.... ഡീ പാറു..... പാറു ഫോൺ എടുത്തതും കാർത്തു പെട്ടെന്ന് സംസാരിച്ചു തുടങ്ങി..... "ഡീ കിച്ചേട്ടന് ഒന്നും പറ്റിയില്ല.... നീ പണിയൊന്നും കൊടുത്തില്ലേ..... "കിച്ചേട്ടൻ പാവം അല്ലെ ഡീ.... എന്തോ അങ്ങേർക്ക് പണി കൊടുക്കാൻ തോന്നിയില്ല.... അങ്ങേര് ബാത്‌റൂമിൽ ആയാൽ റൂമിൽ നീ ഒറ്റക്ക് ആകില്ലേ.... അതോർത്ത് വേണ്ടാ എന്ന് വച്ചു...... ."അത് എന്തായാലും നന്നായി ഡീ.... പറമ്പിൽ പോയിട്ട് വന്നപ്പോൾ എനിക്ക് ഇഷ്ട്ടപെട്ട ചുമന്ന പേരക്ക കൊണ്ട് വന്നെടി.... അത് കണ്ടപ്പോൾ സങ്കടം ആയി അതാ വിളിച്ചത് .... "ഒന്നും കൊടുത്തിട്ടില്ല..... പാവം അല്ലെ ഒരു വട്ടത്തേക്ക് പോട്ടെന്നു വച്ചു..... ശരി ഡീ പിന്നെ വിളിക്കാം..... അതും പറഞ്ഞു പാറു കാൾ കട്ട്‌ ചെയ്തു.....

ഉറങ്ങി കിടക്കുന്ന അഭിയെ കണ്ടതും പാറുവിന്റെ മനസ്സിൽ കുസൃതി തോന്നി...... പാറു അഭിയുടെ നെറ്റിയിൽ തന്റെ വിരൽ കൊണ്ട് തലോടി..... നെറ്റിയിൽ നിന്ന് പതിയെ മൂക്കിലേക്ക് അവിടെന്ന് പതിയെ ചുണ്ടിലേക്ക്..... അവിടെന്ന് അഭിയുടെ കഴുത്തിലേക്ക്...... പാറു തന്റെ വിരലോടിച്ചു....പാറു പതിയെ തന്റെ മുഖം അഭിയുടെ മുഖത്തോട് അടുപ്പിച്ചു..... എന്നിട്ട് പതിയെ തന്റെ പല്ലുകൾ അഭിയുടെ കവിളിൽ ആഴ്ത്തി..... പെട്ടെന്ന് അഭി വേദന കൊണ്ട് കണ്ണ് തുറന്നു..... അപ്പോഴാണ് പാറുവിന് താൻ എന്ത് ആണ് ചെയ്തത് എന്ന ബോധം വന്നത്..... പാറുവിന്റെ കണ്ണിലെ കുസൃതി പതിയെ അഭിയുടെ കണ്ണിലേക്കു പടർന്നു..... അഭി പെട്ടെന്ന് പാറുവിനെ ബെഡിലേക്ക് മറിച്ചു ഇട്ട് അവളുടെ പുറത്ത് കൈകൾ ഊന്നി നിന്നു..... അവന്റെ കണ്ണിലെ കുസൃതി കണ്ടതും പാറുവിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി..... .....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story