പാർവ്വതി പരിണയം: ഭാഗം 64

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പാറു ഡ്രസ്സ്‌ മാറി പെട്ടെന്ന് തന്നെ പുറത്തേക്ക് ഇറങ്ങി..... അപ്പോഴേക്കും അഭി പോയിരുന്നു..... "അയ്യോ എനിക്ക് സഹിക്കാൻ വയ്യേ...... വലിയമ്മയുടെ നിലവിളി കേട്ടതും പാറുവിന് കാര്യങ്ങൾ ഏറെ കുറെ മനിസിലായി.... ഉള്ളിൽ ചിരി അടക്കി പിടിച്ചു പാറു വലിയമ്മയുടെ മുറിയിലേക്ക് നടന്നു...... "മോനെ അഭി എനിക്ക് ചൊറിഞ്ഞിട്ട് വയ്യടാ..... എന്തെങ്കിലും മരുന്ന് താടാ...... വലിയമ്മ കട്ടിലിൽ ഇരുന്നു കഴുത്ത് ചൊറിഞ്ഞു കൊണ്ട് പറഞ്ഞു... "അഭിയേട്ടാ പെട്ടെന്ന് എന്തെങ്കിലും ചെയ്..... ചൊറിഞ്ഞു ചൊറിഞ്ഞു ദേഹം മുഴുവൻ മുറിഞ്ഞു....... ആതിര റൂമിലൂടെ തെക്ക് വടക്ക് നടന്നു ചൊറിഞ്ഞു കൊണ്ട് പറഞ്ഞു..... പാറു അകത്ത് റൂമിൽ കയറാതെ പുറത്ത് നിന്ന് ഒളിഞ്ഞു നോക്കി കാണുക ആയിരുന്നു ഇതൊക്കെ.... "മീര എവിടെ....(പാറു ആത്മ ) "അയ്യോ എന്നെ ആരെങ്കിലും ഒന്ന് രക്ഷിക്കണേ.... അല്ലെങ്കിൽ ഞാൻ ഇപ്പോൾ ചൊറിഞ്ഞു ചാകുവേ..... കട്ടിലിൽ കിടന്നു ഉരുണ്ട് കൊണ്ട് മീര നിലവിളിച്ചു.... "നിനക്കൊക്കെ ഇത് തന്നെ വേണം..... എന്റെ അഭിയേട്ടനെയും എന്നെയും പിരിക്കാൻ നോക്കിയത് അല്ലെ.....

അതും പോരാഞ്ഞിട്ട് ആണ് ഒരു കുരനെ കൂടി കൊണ്ട് വന്ന് എന്നെ അഭിയേട്ടന്റെ മുന്നിൽ നാറ്റിക്കാൻ ശ്രമിച്ചത്... ഇതിനെല്ലാം പാറു എണ്ണി എണ്ണി കണക്ക് ചോദിച്ചിരിക്കും മോളെ...... നിന്റെ കുരൻ ഏട്ടന് അഭിയേട്ടൻ നന്നായി കൊടുത്തിട്ടുണ്ട്..... എന്നാലും അവന് ഞാൻ ഒരു കൂട്ടം ഒരുക്കി വച്ചിട്ടുണ്ട്..... നീയൊക്കെ ഇന്ന് മുഴുവൻ ചൊറിഞ്ഞു ചൊറിഞ്ഞു നടക്കും നോക്കിക്കോ....... പാറു അത് പറഞ്ഞു പൊട്ടി ചിരിച്ചതും റൂമിൽ ഉണ്ടായിരുന്ന അഭി ഉൾപ്പെടെ എല്ലാരും പുറത്തേക്ക് നോക്കി...... എല്ലാരും തന്നെ ആണ് നോക്കുന്നത് എന്ന് മനിസിലായതും പാറുവിന്റെ ചിരി സ്വിച് ഇട്ടത് പോലെ നിന്നു...... എല്ലാവരും അവളെ സംശയത്തോടെ നോക്കി...... "എന്താ പാറു ഇത്.... വലിയമ്മ വയ്യാഞ്ഞ് ഇരിക്കുമ്പോൾ ആണോ ഇതുപോലെ ചിരിക്കുന്നത്..... പുറത്ത് നിൽക്കുന്ന പാറുവിനെ നോക്കി പാറുവിന്റെ തന്നെ സ്വന്തം പോരാളി പറഞ്ഞു.... "അത് പിന്നെ അമ്മേ ഞാൻ ഒരു കാര്യം ആലോചിച്ചു ചിരിച്ചതാ 😁....... പാറു ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു.... "ചിരിക്കാൻ ഉള്ളത് ആണല്ലേ..... എനിക്ക് അപ്പോഴേ തോന്നി..... എന്താടി പാറു ഞാനും കൂടി ചിരിക്കട്ടെ...... അത്രെയും നേരം അഭിയുടെ കൂടെ നിന്ന കിച്ചു പാറുന്റെ ചളി കേൾക്കാൻ അവളുടെ അടുത്തേക്ക് നടന്നു....

"അതെ.... അതില്ലേ കിച്ചുവേട്ടാ.... വല്യമ്മയെ കാണാൻ ഐ സിനിമയിൽ ലാസ്റ്റ് സുരേഷ് ഗോപി ഇരിക്കുന്ന പോലെ ഇല്ലേ..... പാറു ചിരിച്ചു കൊണ്ട് പറഞ്ഞു.... "ശരിക്കും ഡീ... എനിക്കും തോന്നി ഞാൻ കരുതി എനിക്ക് മാത്രം തോന്നിയത് ആണെന്ന്..... കിച്ചു പൊട്ടി ചിരിച്ചു കൊണ്ട് പാറുവിന്റെ കൈയിൽ സെയിം പിച്ച് അടിച്ചു..... "ഡാ.... അഭി അളിയാ പാറു പറയുന്നത് കേട്ടാ.... വല്യമ്മയെ കാണാൻ ഐ സിനിമയിലെ സുരേഷ് ഗോപിയെ പോലെ ഉണ്ടെന്ന്..... ഞാൻ ഇന്ന് ചിരിച്ചു ചാവും....... കിച്ചു വയറിൽ കൈ വച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു...... എല്ലാരും പാറുനെയും കിച്ചുനെയും മാറി മാറി ദേഷ്യത്തിൽ നോക്കുന്നു..... അഭിക്ക് ചിരിക്കണം എന്നു ഉണ്ടെങ്കിലും അവൻ മിണ്ടാതെ ഇരുന്നു.... എല്ലാരും നോക്കുന്നത് കണ്ട് പാറു നൈസ് ആയി അഭിയുടെ അടുത്ത് പോയി നിന്നു..... അവസാനം കിച്ചു മാത്രം വല്യമ്മയെ നോക്കി ചിരിയോട് ചിരി..... ഫ്രണ്ട്‌സ് സിനിമയിൽ ശ്രീനിവാസൻ ചിരിക്കില്ലേ.... അതെ ചിരി...... "ഒന്നാത് എനിക്ക് ചൊറിഞ്ഞിട്ട് പ്രാന്ത് കയറി ഇരിക്കുന്നു..... അതിൽ കൂടി ഇത് രണ്ടെണ്ണവും എന്നെ കൊല്ലും..... ആരെങ്കിലും ഇവനെ ഒന്ന് പുറത്ത് ഇറക്ക്..... വലിയമ്മ ചിരിച്ചു കൊണ്ട് നിൽക്കുന്ന കിച്ചുവിനെ നോക്കി അലറി.... ഉടനെ കാർത്തു കിച്ചുനെയും പൊക്കി കൊണ്ട് പുറത്തേക്ക് പോയി.....

"ഡീ ഞാൻ അല്ല ഡീ പറഞ്ഞത്.... ആ കുരിട്ട് പാറുവാ.... അവളെ ഇറക്കി വിടഡീ..... പുറത്തേക്ക് വലിച്ചോണ്ട് പോകുന്ന കിച്ചു പാറുനെ നോക്കി കാര്ത്തുനോട് പറഞ്ഞു കൊണ്ടേ ഇരുന്നു..... പാറു ആണെങ്കിൽ കിച്ചുനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് അഭിയുടെ അടുത്ത് തന്നെ നിന്നു...... "നീ പകരം വീട്ടിയത് ആണല്ലെടി വഞ്ചകി..... കിച്ചു പാറുനെ നോക്കി പറഞ്ഞതും പാറു കേൾക്കാത്ത പോലെ തിരിഞ്ഞു നിന്നു.... അല്ലാ പിന്നെ നമ്മുടെ കൊച്ചിനോടാ കളി 😎..... "നിങ്ങൾക്ക് മൂന്ന് പേർക്കും ഒരുപോലെ വരാൻ എന്തെങ്കിലും കാരണം കാണും.... അതും പറഞ്ഞു അഭി വലിയമ്മയുടെ കൈ ഒക്കെ പിടിച്ചു നോക്കി....... "ഞങ്ങൾ മൂന്ന് പേരും ഒരേ ബോഡി ലോഷിൻ ആണ് ഉപയോഗിക്കുന്നത്...... കാല് ചൊറിയുന്നതിനു ഇടയിൽ ആതിര അഭിയോട് പറഞ്ഞു..... "എവിടെ അതൊന്നു എടുത്തേ നോക്കട്ടെ...... അഭി പറഞ്ഞതും ആതിരയും മീരയും മത്സരിച്ചു ക്രീം എടുക്കാൻ ഓടി.... ലാസ്റ്റ് ഉണ്ണിയേട്ടൻ ഫസ്റ്റ് എന്നും പറഞ്ഞു ചൊറിഞ്ഞോണ്ട് മീര ക്രീമും ആയി വന്നു..... "ഇതിൽ പ്രേതേകിച്ചു ഒന്നും കാണുന്നില്ല....

ചിലപ്പോൾ അലർജി പ്രോബ്ലം എന്തെങ്കിലും ആയിരിക്കും..... ഞാൻ ഒന്നൂടെ ഒന്ന് നോക്കട്ടെ..... എന്ന് പറഞ്ഞു അഭി വലിയമ്മയുടെ കൈ ഒക്കെ പിടിച്ചു നോക്കി..... "അയ്യോ.... പ്രശ്നം ആയി...... എന്നും പറഞ്ഞു വലിയമ്മ അഭിയുടെ കൈ തട്ടി എറിഞ്ഞു ബാത്‌റൂമിലേക്ക് ഓടി...... വലിയമ്മയുടെ ഓട്ടം കണ്ട് പാറു ചിരി കടിച്ചു പിടിച്ചു നിന്നു..... ഇടക്ക് പാറുനെ നോക്കിയ അഭി കാണുന്നത് ദാവണി തുമ്പ് കൊണ്ട് വായ്‌ പൊത്തി പിടിച്ചു ഇരുന്നു ചിരിക്കുന്ന പാറുനെ ആണ്..... അഭി പാറുനെ നോക്കി കണ്ണ് ഉരുട്ടിയതും അവൾ ചിരി നിർത്തി നേരെ നിന്നു..... "എനിക്കും വയറൊക്കെ ഒരുമാതിരി തോന്നുവാ.... ഞാൻ ഒന്ന് റൂമിൽ പോയിട്ട് വരാം എന്നും പറഞ്ഞു..... ആതിര കണ്ടം വഴി ഓടി..... അഭിക്ക് അത് കണ്ട് ചിരി വന്നു..... "ഞാനും ഇപ്പോൾ വരാമേ....... എന്നും പറഞ്ഞു മീര ഓടടാ ഓട്ടം...... "ഇവർക്ക് ഒക്കെ ഇത് എന്താ പറ്റിയത് 🙄🙄...... അഭിയുടെ അമ്മ എല്ലാരേയും നോക്കി സംശയത്തോടെ ചോദിച്ചു..... "ചൊറിച്ചിൽ അലര്ജിയുടെ ആണ്.... ഇനി വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് അറിയില്ല....

എന്തായാലും ഹോസ്പിറ്റലിൽ കൊണ്ട് പോകുന്നത് ആകും നല്ലത് എന്ന് തോന്നുന്നു.......ഇതിന് ഉള്ള ടാബ്ലറ്റ്സ് ഒന്നും എന്റെ കൈയിൽ ഇല്ല... അഭി ശരത്തിനെ നോക്കി പറഞ്ഞു.....അപ്പോഴേക്കും വലിയമ്മ തളർന്നു അവശയായി ബാത്‌റൂമിന്റെ ഡോർ തുറന്ന് പുറത്ത് ഇറങ്ങി വന്നു...... . "ഇവളാ..... ഇവളാ എനിക്ക് ഷേക്കിൽ എന്തോ കലക്കി തന്നത്.... അതുകൊണ്ടാ എനിക്ക് ഇങ്ങനെ പറ്റിയത്.... വലിയമ്മ പാറുന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു... പാറു ആണെങ്കിൽ അവര് വരുന്നതിന് അനുസരിച്ചു അഭിയോട് ചേർന്ന് നിന്നു...... "അത് എങ്ങനെയാ.... മോൾ എല്ലാർക്കും കൂടി ഒന്നിച്ചു അല്ലെ ഷേക്ക് ഉണ്ടാക്കിയത്..... നമുക്ക് ഒന്നും ഒന്നും പറ്റിയില്ലല്ലോ..... പോരാത്തതിന് ചേച്ചിക്ക് ഇഷ്ട്ടപെട്ടത് അല്ലെ ചേച്ചി അതിൽ നിന്ന് എടുത്തു കുടിച്ചത്....... അഭിയുടെ അമ്മ പാറുവിനെ സപ്പോർട്ട് ചെയ്തു കൊണ്ട് പറഞ്ഞു..... "ഇത് ഇവര് മൂന്ന് പേരും കടയിൽ നിന്ന് എന്തെങ്കിലും വാങ്ങി കഴിച്ചതിന്റെ ആകും... വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ നോക്ക്..... ആതിരയുടെ അച്ഛൻ പറഞ്ഞു.... "ഈ വലിയമ്മ അല്ലെങ്കിലും ഇങ്ങനെയാ.... എന്ത് സംഭവം നടന്നാലും ലാസ്റ്റ് ഇവളുടെ തലയിൽ ആക്കും......മിണ്ടാതെ നിന്ന് തരുമ്പോഴാ പ്രശ്നം.... അഭി ദേഷ്യത്തോടെ പറഞ്ഞു പാറുവിനെയും കൊണ്ട് റൂമിൽ നിന്ന് പുറത്ത് ഇറങ്ങി..... എന്നിട്ട് പാറുനെ നോക്കി ചിരിച്ചു കൊണ്ട് സൈറ്റ് അടിച്ചു കാണിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story