പാർവ്വതി പരിണയം: ഭാഗം 65

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

നീ എന്താ ഡീ പാറുട്ടി അവർക്ക് കലക്കി കൊടുത്തത്...... തട്ടി പോയാൽ ആര് സമാധാനം പറയും..... അഭി പാറുനെ ചേർത്ത് പിടിച്ചു നടക്കുന്നതിന് ഇടയിൽ ചോദിച്ചു.... "വിം കുടിച്ചാൽ തട്ടി പോകുവോ അഭിയേട്ടാ 😲😲..... എനിക്ക് അറിയില്ലായിരുന്നു...... പാറു പേടിച്ചത് പോലെ അഭിയുടെ മുഖത്ത് നോക്കി..... "ഇങ്ങനെ ഒരു മന്ദബുദ്ധി...... അങ്ങനെ ആരെങ്കിലും തട്ടി പോയത് ആയി നീ കേട്ടിട്ടുണ്ടോ 🙄...... ആര് എന്ത്‌ പറഞ്ഞാലും വിശ്വസിച്ചോണം..... അങ്ങനെ തട്ടി പോകാൻ ആണെങ്കിൽ നമ്മൾ എല്ലാം തട്ടി പോകേണ്ട സമയം കഴിഞ്ഞു..... ഫുഡ്‌ കഴിക്കുന്ന പാത്രം എല്ലാം സോപ്പ് ഉപയോഗിച്ച് അല്ലെ കഴുകുന്നത്...... നമ്മൾ എത്ര വൃത്തി ആയി കഴുകിയാലും സോപ്പിന്റെ ചെറിയ ഒരു അംശം എങ്കിലും നമ്മുടെ ശരീരത്തിൽ എത്തും...... ഇപ്പോൾ നമുക്ക് അതൊന്നും ഏൽക്കാത്തത് അതൊക്കെ എല്ലാർക്കും ശീലം ആയത് കൊണ്ട് ആണ്..... ഇന്ന് വലിയമ്മക്ക് നീ കൊടുത്തത് കുറച്ച് കൂടിയ ഡോസ്സ് ആയത് കൊണ്ട് അവർക്ക് ഇന്ന് അത് ഏറ്റു...... അഭി ക്ലാസ്സ്‌ എടുക്കുന്നത് പോലെ പാറുവിനോട് പറഞ്ഞു....

പാറു ആണെങ്കിൽ ഇത് കേട്ട് കിളി പോയത് പോലെ ഒരു നിൽപ്പും...... "അഭിയേട്ടന് ഇതൊക്കെ അറിയാം ആയിരുന്നോ.... പാറു വലിയ അത്ഭുതത്തോടെ ചോദിച്ചു.... "ഇതിലൊക്കെ എന്ത് അറിയാൻ ഇരിക്കുന്നു..... സ്കൂളിൽ പോയിട്ട് ഉള്ള എല്ലാർക്കും മനിസിലാക്കാൻ പറ്റുന്ന കാര്യമേ ഉള്ളു ഇത്...... അഭി പാറുവിന്റെ തലയിൽ കിഴുക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു..... "എന്റെ സ്കൂളിൽ ഇതൊന്നും പഠിപ്പിച്ചിട്ടില്ലല്ലോ 🙄.... പാറു സ്വയം ആയി ഒന്ന് ആത്മഗതിച്ചു കൊണ്ട് പറഞ്ഞു..... "അതിന് സ്കൂളിൽ പോയാൽ മാത്രം പോരാ.... തലക്കകത്ത് കുറച്ചു ആൾ താമസം കൂടി വേണം..... അഭി പാറുവിന്നിട്ട് താങ്ങി കൊണ്ട് പറഞ്ഞു..... പാറു അത് കേട്ട് ചുണ്ട് കൂർപ്പിച്ചു നിൽക്കുമ്പോൾ ആണ് കിച്ചു വരുന്നത്.... കിച്ചുനെ കണ്ടതും പാറു അഭിയുടെ പിന്നിൽ ഒളിച്ചു.... "ഡാ അഭി..... നീ സൂക്ഷിച്ചോ.... തക്കം കിട്ടിയാൽ ഇവൾ നിന്റെ പരിപ്പ് ഇളക്കും...... ഇതും വെറും പാറു അല്ല...... കുരുട്ട് ബുദ്ധിക്ക് ആളെ പറ്റിക്കുന്നതിൽ ഉണ്ടായ സാധനം ആണ്...... അവസരം കിട്ടിയാൽ ഇവൾ നമ്മുടെ കുഴിയിൽ കിടക്കുന്ന അപ്പൂപ്പന്മാരെ വരെ കൈയിൽ എടുക്കും...... കിച്ചു അഭിയുടെ പിന്നിൽ ഒളിച്ചു നിൽക്കുന്ന പാറുവിനെ നോക്കി പറഞ്ഞു..... അഭിക്ക് പാറുവിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് തിരിച്ചു ഒന്നും പറയാൻ പോയില്ല.....

"ഡീ..... പാറു കുരുട്ടെ.... നുണച്ചി പാറു..... നിനക്ക് എന്നോട് ഇത് തന്നെ ചെയ്യണം ആയിരുന്നോ ഡീ ..... ഇത്രെയും കാലം ഇവന്റെ അടി മാത്രം കൊണ്ടാൽ മതി ആയിരുന്നു..... ഇപ്പോൾ ഈ കുരിട്ടിന്റെയും എന്റെ ഭാര്യ ആ മറുതയുടെ കൈയിൽ നിന്നും കൂടി കൊള്ളേണ്ട ഗതികേട് ആയി..... "ആരാടോ മറുത...... പിന്നിൽ നിന്ന് കാർത്തുവിന്റെ ശബ്‌ദം കേട്ടതും കിച്ചുവിന് താൻ പറഞ്ഞത് എന്ത് ആണെന്ന് ഓർമ വന്നു..... പാറു ആണെങ്കിൽ കിച്ചുവിനെ നോക്കി കൊഞ്ഞനം കുത്തി കാണിക്കുന്നുണ്ട്...... "അതില്ലേ കാർത്തു മോളെ..... ഞാൻ അഭിയോട് പറയുവായിരുന്നു പാറു ഒരു മറുത ആണെന്ന്....... കിച്ചു ഒരു അവിഞ്ഞ ചിരിയോടെ കാർത്തുനോട് പറഞ്ഞു..... "എന്റെ പെണ്ണിനെ എന്തെങ്കിലും പറഞ്ഞാൽ നിന്നെ നോക്കിക്കോ..... അഭി കിച്ചുനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..... "ഹോ നീയും നിന്റെ ഭാര്യയും..... വാ കാർത്തു മോളെ.... നമുക്ക് പോവാം..... കിച്ചു നൈസ് ആയി ഊരി പോരാൻ നോക്കിയെങ്കിലും കാർത്തു വടി പോലെ തന്നെ അവിടെ നിന്നു...... കിട്ടിയ സമയം കൊണ്ട് അഭിയും പാറുവും റൂമിലേക്കും വന്നു.... ഇനി അവര് ആയി അവരുടെ പാട് ആയി.... നമ്മൾ അതിൽ ഇടപെടേണ്ട..... "പാവം അല്ലെ കിച്ചുവേട്ടൻ 😂.... എനിക്ക് ഓർക്കുമ്പോൾ തന്നെ ചിരി വരുന്നു.....

കാർത്തു മിക്കവാറും അങ്ങേരെ കൊന്ന് കൊലവിളിച്ചു കാണും...... പാറു ചിരിയോടെ കട്ടിലിൽ ഇരിക്കുന്ന അഭിയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് പറഞ്ഞു.... "കളിയൊക്കെ കുറച്ച് കൂടുന്നുണ്ട് കേട്ടോ.... സാരില്ല.... എല്ലാം ശരി ആക്കാൻ നമ്മുടെ കൈയിൽ ആവശ്യം പോലെ സമയം ഉണ്ട്...... അഭി ഒരു വശ്യമായ പുഞ്ചിരിയോടെ പാറുവിനോട് പറഞ്ഞു...... "ഞാൻ നല്ല കുട്ടിയാ അഭിയേട്ടാ..... ആരോട് വേണോ ചോദിച്ചു നോക്ക്...... പാറു നിഷ്കളങ്കത അവൾ ആണ് കണ്ട് പിടിച്ചത് എന്നുള്ള രീതിയിൽ അഭിയോട് പറഞ്ഞു..... "ആണോ.... നീ പാവം ആണോ.... അഭി പാറുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു..... "ഞാൻ പാവം അല്ലെ 🙄🙄...... അഭിയുടെ മുഖം അടുത്തേക്ക് വരുന്നതിനു അനുസരിച്ചു അവൾ പിന്നിലേക്ക് മുഖം ചലിപ്പിച്ചു കൊണ്ട് പറഞ്ഞു..... "ആണോ.... പാവം ആണോ....എന്നാൽ ഞാൻ ഒന്ന് ടെസ്റ്റ്‌ ചെയ്തിട്ട് തന്നെ കാര്യം...... അതും പറഞ്ഞു അഭി പാറുവിന്റെ ചെവിയിൽ തന്റെ പല്ലുകൾ ആഴ്ത്തിയതും.. "ഞാൻ പാവമല്ലാ.....ഞാൻ പാവമല്ലാ..... എന്നും പറഞ്ഞു നമ്മുടെ കൊച്ച് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ചാടി......

"അതിന് നീ ഇത്ര ഒച്ച വയ്ക്കുന്നത് എന്തിനാ ഡീ പൊടി കുപ്പി...... എനിക്ക് അറിയില്ലേ നീ പാവം ആണോ ഭയങ്കരം ആണോ എന്ന്.... പിന്നെ നിന്റെ വായിൽ നിന്ന് കേൾക്കാൻ ഒരു സുഖം.... അത്ര ഉള്ളൂ...... അഭി താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു..... "ആണോ... കേട്ടിട്ട് അത്ര സുഖം ഒന്നും എനിക്ക് തോന്നുന്നില്ല...... പാറു ചുണ്ട് പിളർത്തി കൊണ്ട് തിരിഞ്ഞു നടന്നു...... അപ്പോഴേക്കും അഭി അവളെ തന്നോട് ചേർത്ത് നിർത്തി...... "അത് എന്താ എന്റെ കുഞ്ഞിന് സുഖം ആയിട്ട് തോന്നാത്തത്...... അഭി പാറുവിനെ കൈകളിൽ പൊക്കി എടുത്തു ഒരു കുസൃതിയോടെ ചോദിച്ചു..... "അഭിയേട്ടാ കളിക്കല്ല് കേട്ടോ.... ഈ ഇടയായി കുറുമ്പ് ഇത്തിരി കൂടുന്നുണ്ടേ..... പാറു അഭിയുടെ കൈയിൽ കിടന്നു കുതറി കൊണ്ട് പറഞ്ഞു...... "ഞാൻ എന്ത് കുറുമ്പ് കാട്ടി എന്നാ പറയുന്നെ..... എന്റെ കുറുമ്പ് ഒക്കെ നീ കാണാൻ കിടക്കുന്നതെ ഉള്ളു മോളെ പാറുട്ടി....... അഭി പാറുവിനെ എടുത്തു കറക്കി കൊണ്ട് പറഞ്ഞു...... "താഴെ നിർത്ത് അഭിയേട്ടാ..... എനിക്ക് തല കറങ്ങുന്നു......

. അഭി പാറുവിനെ വട്ടം ചുറ്റിക്കുന്നതിന് ഇടയിൽ പാറു അഭിയുടെ കൈയിൽ കിടന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.....ലാസ്റ്റ് അഭി പാറുവിനെ കൊണ്ട് പോയി കട്ടിലിൽ കിടത്തി...... ഒപ്പം അവനും കിടന്നു..... "കഷ്ട്ടം ഉണ്ട് അഭിയേട്ടാ...... പാറു ചിണുങ്ങി കൊണ്ട് അഭിയുടെ നെഞ്ചിൽ തല വച്ച് കിടന്നു...... അഭി അതിന് മറുപടി എന്നപോലെ അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു....... "നാളെ രാവിലെ എഴുനേൽക്കാൻ ഉള്ളത് ആണ്..... ഉറങ്ങിക്കോ...... ആറു മണിക്ക് ആണ് ഫ്ലൈറ്റ് അറിയാല്ലോ...... അഭി പാറുവിന്റെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു...... രാത്രി ശരത്തും ബാക്കി ഉള്ളവരും ചേർന്ന് വല്യമ്മയെയും കൂട്ടരെയും ഹോസ്പിറ്റലിൽ എത്തിച്ചു...... ഇതൊന്നും അറിയാതെ പാറുവും അഭിയും ഉറക്കത്തിലേക്ക് വഴുതി വീണു..... ഇനിയുള്ള യാത്രയിൽ എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story