പാർവ്വതി പരിണയം: ഭാഗം 67

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭിയുടെ ചുട് നിശ്വാസം പാറുവിന്റെ കഴുത്തിലൂടെ അവളുടെ ശരീരത്തിലേക്ക് അരിച്ചു ഇറങ്ങി..... പുറത്തെ ആ കൊടും തണുപ്പിൽ അഭിയുടെ ശരീരത്തിലെ ചൂട് പാറുവിന് ഒരു ആശ്വാസം ആയിരുന്നു..... അവൾ പോലും അറിയാതെ അവൾ അഭിയോട് ചേർന്ന് നിന്നു....... "പിണക്കം എല്ലാം മാറ്റി വച്ച് എന്റെ കുഞ്ഞ് ഓടി പോയി ഫ്രഷ് ആയി വാ..... നമുക്ക് കുറച്ചു ആവശ്യ സാധനങ്ങൾ ഒക്കെ വാങ്ങാൻ പുറത്ത് പോണം.... പിന്നെ ഉച്ചക്ക് ഉള്ള ലഞ്ച് എന്റെ ഹോസ്പിലിന്റെ അഡ്മിനിസ്റ്റേറ്റിന്റെ വീട്ടിൽ നിന്ന് ആണ്.... സാധനം എല്ലാം വാങ്ങി നമുക്ക് നേരെ അങ്ങോട്ട് പോകാം..... അഭി പാറുവിന്റെ അരയിലൂടെ ചുറ്റി പിടിച്ചു നിന്നു കൊണ്ട് പറഞ്ഞു .....പാറുവിന് കളിയാക്കിയതിന്റെ ദേഷ്യം എല്ലാം പോയെങ്കിലും അങ്ങനെ തോറ്റ് കൊടുക്കാൻ നമ്മുടെ കൊച്ചിന് മനസ്സ് വന്നില്ല..... പാറു അഭിയെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ദൂരേക്ക് നോക്കി നിന്നു.... "ഞാൻ മാന്യമായി പറഞ്ഞാൽ നീ കേൾക്കില്ലേ എന്റെ കൊച്ചേ..... അഭി പാറുവിന്റെ പിന്നിലേക്ക് കിടന്ന തലമുടി മുന്നിലേക്ക് ഒതുക്കി വച്ച് കൊണ്ട് പറഞ്ഞു.... "തോറ്റ് കൊടുക്കരുത് പാറു.... അങ്ങേര് നിന്നെ പല വഴിയിൽ പ്രേലോഭിപ്പിക്കും..... ഇപ്പോൾ തോറ്റാൽ നീ പെണ്ണുങ്ങൾക്ക് തന്നെ ഒരു അപമാനം ആയി പോകും.....

പെണ്ണിന്റെ ശക്തി കാണിച്ചു കൊടുക്ക്‌ പാറു..... (പാറു ആത്മ ) അഭിയുടെ കുറ്റിതാടി അവളുടെ പുറം കഴുത്തിൽ ആകെമാനം എന്തോ പരതി കൊണ്ടേ ഇരുന്നു.....അവൾക്ക് ശരിക്കും ഇക്കിളി ആയെങ്കിലും അതെല്ലാം മനഃപൂർവം ഒളിപ്പിച്ചു... "ഓഹോ.... അപ്പോൾ രണ്ടും കല്പിച്ചു ആണല്ലേ...... അഭി പാറുവിന്റെ കാതിലെ ചിമ്മിക്കിയിൽ തന്റെ പല്ല് കൊണ്ട് ഒന്ന് പതിയെ തലോടി കൊണ്ട് ചോദിച്ചു.... പാറു കല്ല് പോലെ അങ്ങനെ തന്നെ അവിടെ നമ്മുടെ ഋഷ്യശൃംഗനെ മനസ്സിൽ ധ്യാനിച്ചു അവിടെ നിന്നു.... "ലെ മഴത്തുള്ളി :ഇങ്ങേര് അല്ലെ വൈശാലി വന്ന് രണ്ട് പാട്ട് പാടി ഡാൻസ് കളിച്ചപ്പോൾ ബോധം പോലും ഇല്ലാതെ അവളുടെ കൂടെ ബോട്ടിൽ കയറിയ പോയ മഹാൻ 🙄..... എന്നിട്ട് ബോധം വന്നപ്പോൾ വെള്ളം എടുത്ത് ശപിക്കും എന്നൊരു ഭീഷണിയും...... ഇങ്ങേരെ കിട്ടിയുള്ളൂ പാറു നിനക്ക് മനസ്സിൽ ധ്യനിക്കാൻ.....നിന്റെ കാര്യം ഗോവിന്ദ നോക്കിക്കോ...... "എന്നാൽ പിന്നെ നീ കല്ല് പോലെ നിക്കുന്നത് ഒന്ന് എനിക്ക് കാണണമല്ലോ...... അതും പറഞ്ഞു അഭി പാറുനെ കൈകളിൽ കോരി എടുത്തു വാഷ് റൂമിലേക്ക് നടന്നു..... നമ്മുടെ പാറു ആരാ മോൾ ഇപ്പോഴും ഋഷി മാമനെ മനസ്സിൽ വിചാരിച്ചു അതെ ഇരുപ്പ്..... "തളരരുത് രാമൻകുട്ടി തളരരുത്..... എന്ന് കൊച്ചിന്റെ മനസ്സിൽ ഇരുന്നു സലിം ചേട്ടൻ പറഞ്ഞുകൊണ്ടേ ഇരിക്കുന്നു..... അഭി പാറുവിനെ കൊണ്ട് പോയി ഷവറിന്റെ ചോട്ടിൽ നിർത്തി..... "ഒന്നൂടെ ചോദിക്കുവാ.... പിണക്കം ഒക്കെ മാറ്റി വച്ച് കുളിച്ചു റെഡി ആക്കുവോ....

. അതോ ഞാൻ എന്റെ സ്വഭാവം എടുക്കണോ...... അഭി പാറുവിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു..... കൊച്ച് ഇതൊന്നും മൈൻഡ് ആക്കുന്നു കൂടി ഇല്ല...... പാറു എന്തോ പറയുന്നത് പോലെ തോന്നിയ അഭി അവളോട് കുറച്ച് ചേർന്ന് നിന്ന് അവൾ പറയുന്നത് ശ്രദ്ധിച്ചു..... "ഋഷി മാമൻ സൊ ഹാ ..... പാറുന്റെ വായിൽ നിന്ന് ആ പേര് കേട്ടതും അഭിക്ക് എന്താണ് എന്ന് വ്യക്തതമായി മനിസിലായില്ല.....അഭി അവളോട് ചേർന്ന് നിന്ന് ഒന്നുടെ അത് വ്യക്തമായി കേൾക്കാൻ ശ്രമിച്ചു....അത് കേട്ടതും അഭി ഉച്ചത്തിൽ ചിരിച്ചു..... "ഹമ്പടി കേമി ഋഷിയ ശൃംഗനെ ആണല്ലേ മനസ്സിൽ വിചാരിച്ചു നിൽപ്പ്.... ഇന്ന് ഞാൻ ശരിയാക്കി തരാം.... അതും പറഞ്ഞു അഭി വാഷ് റൂമിലെ രണ്ട് ഷവറും ഒന്നിച്ചു ഓൺ ആക്കി..... തണുത്ത വെള്ളം ദേഹത്തേക്ക് വീണതും പാറു ഒന്ന് വിറച്ചു കൊണ്ട് അഭിയെ മുറുകെ പുണർന്നു..... "ഇപ്പോൾ ഋഷിയശൃംഗന്റെ അനിയത്തി പാർവതി ദേവിക്ക് എന്ത്‌ പറ്റി...... തന്നെ മുറുകെ പുണർന്നിരിക്കുന്ന പാറുവിനെ നോക്കി അഭി കളിയാക്കി ചോദിച്ചതും പാറുവിന് ദേഷ്യം വന്ന് അവൾ അഭിയുടെ നഗ്നമായ നെഞ്ചിൽ തന്റെ പല്ലുകൾ ആഴ്ത്തി..... "ഡീ പട്ടിക്കുട്ടി.... കടി വിടെടി...... അഭി അവളെ പിടിച്ചു മാറ്റാൻ നോക്കി എങ്കിലും പാറു അഭിയെ മുറുകെ പുണർന്നു അവന്റെ നെഞ്ചിൽ പല്ലുകൾ ആഴ്ത്തി കൊണ്ട് ഇരുന്നു.....

"ഡീ കുരുട്ടെ നിനക്ക് കാണിച്ചു തരാം..... എന്നെ നന്നാവാൻ നീ സമ്മതിക്കില്ല അല്ലെ..... അതും പറഞ്ഞു അഭി പാറുവിനെ പൊക്കി എടുത്തു ബാത്ത് ടബ്ബിൽ കൊണ്ട് ഇട്ടു....എന്നിട്ട് അഭി പോയി ബാത്ത് ടബിന്റെ അടുത്ത് ഇരിക്കാൻ ഉള്ള ചെയറിൽ ഇരുന്നു...... "ഞാൻ ഒന്ന് കുളിച്ചതാ... പക്ഷേ നീ എന്നെ ഒന്നുടെ കുളിപ്പിച്ചിട്ടേ അടങ്ങു..... അഭി അതും പറഞ്ഞു അവൻ ഇട്ടിരുന്ന ബനിയൻ ഊരി മാറ്റി....നടന്നത് ഒന്നും മനിസിലാവാതെ ഇതൊക്കെ എന്തോന്ന് എന്നുള്ള രീതിയിൽ ആയിരുന്നു പാറുവിന്റെ അതിൽ ഉള്ള കിടപ്പ്..... "ലെ മഴത്തുള്ളി :നീ ഇങ്ങനെ നോക്കി കിടന്നോ കൊച്ചേ .... ലാസ്റ്റ് അവൻ കയറി അറ്റാക്ക് ചെയ്തിട്ട് എന്നോട് കരഞ്ഞോണ്ട് വന്നാൽ ഞാൻ വീട്ടിൽ ഇരിക്കുന്ന തുടുപ്പ് എടുത്തു നിന്നെ അടിക്കും.... ഇനിയും നോക്കികൊണ്ട് നിൽക്കാതെ ജീവൻ വേണോങ്കിൽ അവന്റെ കാൽ പിടിയെടി.....അല്ലെങ്കിൽ ഇറങ്ങി ഓട് ഡീ... "അഭിയേട്ടാ ഞാൻ അറിയാതെ കടിച്ചതാ അഭിയേട്ടാ..... സോറി അഭിയേട്ടാ..... പാറു ബാത്ത് ടബിൽ നിന്ന് എഴുന്നേറ്റ് ഇരുന്നു അഭിയുടെ കൈ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.... അഭി ഉണ്ടോ മൈൻഡ് ചെയുന്നു....

. "ചക്കര അല്ലെ.... എന്റെ പഞ്ചാര കട്ടി അല്ലെ.... ഞാൻ പെട്ടെന്ന് കുളിക്കാം... ഇനി ഇതുപോലെ അനുസരിക്കാതെ ഇരിക്കില്ല..... എന്റെ അഭിയേട്ടൻ ആണേ സത്യ..... എന്ന് പാറു പറയാൻ തുടങ്ങിയതും അഭി പാറുവിനെ സൂക്ഷിച്ചു ഒരു നോട്ടം നോക്കി..... "നമ്മുടെ ഹോസ്പിറ്റലിൽ കിടക്കുന്ന വലിയമ്മ ആണേ സത്യം ഞാൻ ഇനി അഭിയേട്ടൻ പറയുന്നത് അനുസരിച്ചോളാം..... പാറു ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു..... അപ്പോഴും അഭിയുടെ മുഖത്ത് ഗൗരവം മാത്രം ആയിരുന്നു.... അഭി പെട്ടെന്ന് തന്നെ അവിടെന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി..... അഭി മിണ്ടാതെ പോകുന്നത് കണ്ട് പാറുവിന് ചെറിയ സങ്കടം തോന്നിയെങ്കിലും വലിയ ഒരു അറ്റാക്കിൽ നിന്ന് രക്ഷപ്പെട്ട സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു.... പാറു പെട്ടെന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി ഒരു ഇളം നീലയും വെള്ളയും നിറത്തിൽ ഉള്ള ഒരു ദാവണി എടുത്ത് ഇട്ടു....അപ്പോഴേക്കും അഭി റെഡി ആയിരുന്നു..... അവൻ ഒരു ബ്ലൂ ഷർട്ടും വൈറ്റ് ജീൻസും ആയിരുന്നു വേഷം...... "എങ്ങനെ ഉണ്ട് അഭിയേട്ടാ.....

പാറു കണ്ണാടിയുടെ മുന്നിൽ വന്ന് ഒന്ന് നോക്കിയിട്ട് അഭിയോട് ആയി ചോദിച്ചു.....അഭി ഒന്ന് നോക്കി കൊള്ളാം എന്ന് പറഞ്ഞു കാറിന്റെ കീയും എടുത്തു പുറത്തേക്ക് നടന്നു..... പാറുവിന് അഭിയുടെ പിണക്കത്തിന്റെ കാര്യം മനിസിലായില്ല.... അവൾ അഭി പോകുന്നതും നോക്കി അങ്ങനെ തന്നെ നിന്നു..... "എന്നോട് മിണ്ടൂല അല്ലെ..... എന്നാൽ ഞാൻ ഇന്ന് വരുന്നില്ല..... പാറു പിറുപിറുത്തു കൊണ്ട് കട്ടിലിൽ വന്നിരുന്നു..... പാറുവിനെ നോക്കി നിന്ന് കാണാതെ ആയപ്പോൾ അഭി പാറുവിനെ തിരക്കി റൂമിൽ വന്നു.... നോക്കിയപ്പോൾ കൊച്ച് കട്ടിലിൽ ഇരുന്നു കുത്തിയിരിപ്പ് സമരം നടത്തുന്നു.... "നീ എന്താ പാറു വരാത്തെ.... അഭി പാറുവിനെ നോക്കി ഗൗരവത്തിൽ ചോദിച്ചു.... "ഞാൻ എങ്ങും വരുന്നില്ല...... നിങ്ങൾ ഒറ്റക്ക് പോയിക്കോ.... പാറു മുഖം ചുളിച്ചു കൊണ്ട് അഭിയോട് പറഞ്ഞു... "അത് എന്താ ഇപ്പോൾ ഇങ്ങനെ..... അഭി പാറുവിന്റെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു... "ഞാൻ വരുന്നില്ല.... നിങ്ങൾക്ക് എന്നോട് പഴയ സ്നേഹം ഒന്നും ഇല്ല....എനിക്ക് ഒരു ഓട്ടോ പിടിച്ചു തന്നാൽ മതി ഞാൻ വീട്ടിലേക്ക് പോയിക്കൊള്ളാം...... പാറു മൂക്ക് പിഴിഞ്ഞു കൊണ്ട് പറഞ്ഞു....അഭിക്ക് ശരിക്കും ചിരി വരുന്നുണ്ടായിരുന്നു.... "അതിനു ഓട്ടോയിൽ പോയാൽ നീ എന്ന് വീട്ടിൽ എത്തും എന്ന് വല്ല നിച്ഛയം ഉണ്ടോ....

അഭി പാറുവിന്റെ തോളിൽ കൈ ഇട്ടു കൊണ്ട് ചോദിച്ചു.... "എന്നെ തൊടണ്ടാ.... മിണ്ടാനും വരണ്ടാ.... പാറു അഭിയിൽ നിന്ന് നീങ്ങി ഇരുന്നു കൊണ്ട് പറഞ്ഞു... "അച്ചോടാ... എന്റെ വാവക്ക് സങ്കടം ആയോ.... ഞാൻ നിന്നെ വെറുതെ ഒന്ന് പറ്റിച്ചത് അല്ലെ....ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഇങ്ങനെ പിണങ്ങി ഇരിക്കുന്നതിന് പകരം നിനക്ക് എന്നെ നാല് ചീത്ത പറഞ്ഞൂടെ..... അഭി പാറുവിന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു.... "എനിക്ക് അഭിയേട്ടനെ അങ്ങനെ ചീത്ത പറയാൻ വരൂല.... പാറു കൊഞ്ചലോടെ അഭിയോട് ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു.... "ആഹാ... അത് കൊള്ളാല്ലോ.... അപ്പൊ എനിക്കും നിന്നെ ചീത്ത പറയാൻ വരൂല.... അതുകൊണ്ട് ആണ് മിണ്ടാതെ നടക്കുന്നത്.... അഭി പാറുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.... പ്രശ്നങ്ങൾ എല്ലാം തീർത്തു അഭിയും പാറുവും നേരെ ഷോപ്പിംഗിന് ഒക്കെ പോയി രാത്രിയോടടുത്തു ആണ് അവരുടെ ഹോസ്പിറ്റലിൽ അഡിമിനിസ്ട്രേറ്റിന്റെ വീട്ടിലേക്ക് പോയത്.....

ശരിക്കും പറഞ്ഞാൽ ഒരു കൊട്ടാരക്കരം പോലുള്ള വീട് ആയിരുന്നു അത്.... അഭി കാർ പോർച്ചിലേക്ക് ഒതുക്കി നിർത്തി .... അവർ രണ്ടുപേരും കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടന്നു..... "പാറു നിനക്ക് ആ ദാവണി ആയിരുന്നു കൂടുതൽ ഭംഗി... എന്തിനാ അത് മാറ്റാൻ പോയത്.... അഭി നടക്കുന്നതിന് ഇടയിൽ പാറുനെ ആകമാനം ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.... "അത് ഭയങ്കര പാട് അല്ലെ അഭിയേട്ടാ ഇട്ടോണ്ട് നടക്കാൻ.... ഇതാകുമ്പോൾ ഫ്രീ ആയി നടക്കാം..... പാറു തന്റെ വൈറ്റ് കളർ പലാസൈലേക്കും ബ്ലാക്ക് കളർ കുർത്തയിലേക്കും നോക്കി കൊണ്ട് പറഞ്ഞു.... "ഫ്രീ ആയി നടക്കാൻ വേറെ ഒരു വഴി കൂടി ഉണ്ട്..... അത് താമസിയാതെ ഞാൻ മോൾക്ക് പറഞ്ഞു തരുന്നുണ്ട്...... അഭി പാറുവിന്റെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു..... "അയ്യടാ.... അങ്ങനെ ഇപ്പോൾ വേണ്ടാ...... പാറു അഭിയുടെ മുഖം കൈ കൊണ്ട് തട്ടി മാറ്റി മുന്നോട്ട് ഓടി..... പെട്ടെന്ന് ആണ് പാറു ഒരു ചെറുപ്പകാരനും ആയി കൂട്ടി ഇടിച്ചത്...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story