പാർവ്വതി പരിണയം: ഭാഗം 68

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ആരാടാ മനുഷ്യന്മാർ ഓടുന്ന വഴിയിലൂടെ പർവതം ഫിറ്റ്‌ ചെയ്തു വച്ചത്........ പാറു ഇടിച്ചു നിൽക്കുന്ന ആളെ നോക്കാതെ വായിൽ വന്നത് എല്ലാം അതെ പടി പറഞ്ഞു.... "Hii barbi girl.... why so angry..... അയാൾ പാറുവിനെ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു.... "ആരാടോ തന്റെ ബാർബി ഗേൾ..... വഴിയിൽ വന്ന് മല പോലെ നിന്നതും പോരാ..... why so angry എന്ന് പോലും..... പാറു ചെരുപ്പിന്റെ പൂട്ട് ഒന്നുടെ മുറുകെ ഇട്ട് കൊണ്ട് പറഞ്ഞു.... "ശരിക്കും ബാർബി ഗേൾനെ പോലെ ഉണ്ട് ദേഷ്യപെടുമ്പോൾ..... അതുകൊണ്ടാ അങ്ങനെ വിളിച്ചേ..... അയാൾ പാറുവിന്റെ കുറുമ്പ് നിറഞ്ഞ മുഖത്തേക്ക് നോക്കി പറഞ്ഞു.... "സൂക്ഷിച്ചു നടക്കാൻ ഞാൻ പറഞ്ഞത് അല്ലെ എന്റെ പാറുട്ടി.... ഇപ്പോൾ കണ്ടോ വീണത്..... അഭി പാറുവിന്റെ അടുത്ത് ഓടി എത്തി അവളുടെ ദേഹത്തെ പൊടി ഒക്കെ തട്ടി കൊടുത്തു.... "നോക്ക് അഭിയേട്ടാ ഈ പർവതം പോലുള്ള ചെകുത്താൻ വന്ന് എന്റെ മുന്നിൽ നിന്നാൽ ഞാൻ വീഴാണ്ട് ഇരിക്കുവോ.... എന്റെ പുതിയ വൈറ്റ് പലാസ ആയിരുന്നു.... അത് നശിപ്പിച്ചു ഈ കോന്തൻ...... പാറു ചുമന്നു തുടുത്ത മുഖവും ആയി അയാളെ നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് പാറു രണ്ട് വട്ടം ഞെട്ടി..... "ആക്ടർ സഞ്ജയ്‌ മേനോൻ........ പാറു അറിയാതെ അങ്ങേരെ നോക്കി പറഞ്ഞു പോയി....

"yes barby girl..... Sanjay Menon...... അയാൾ തന്റെ കൈ പാറുവിന്റെ മുന്നിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു.... "അഭിയേട്ടാ നോക്ക് അഭിയേട്ടാ സഞ്ജയ്‌..... എത്ര നാൾ കാണാൻ ആഗ്രഹിച്ചിട്ടുണ്ട് എന്ന് അറിയുവോ..... പാറു അഭിയുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു.... "ഇത് എന്റെ ഹോസ്പിറ്റൽ MD യുടെ സിസ്റ്ററിന്റെ മോൻ ആണ്....നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു ആണ് പറയാത്തത്....... അഭി പാറുവിന്റെ സന്തോഷം കണ്ട് പറഞ്ഞു..... "ഇത് ആരാ അഭി.... ശരിക്കും ഒരു കാന്താരിയെ പോലെ ഉണ്ടല്ലോ.... I like it.... അയാൾ പാറുവിനെ നോക്കി അഭിയോടു പറഞ്ഞു..... "എന്റെ വൈഫ്‌ ആണ് സഞ്ജയ്‌...... പാർവതി അഭിരാം...... "ഹോ നശിപ്പിച്ചു.... ഇമേജ് പോയി..... അഭി പറയുന്നത് കേട്ട് പാറു ഉള്ളിൽ പറഞ്ഞു..... അഭിയുടെ ആ പരിചയപ്പെടുത്തൽ അയാൾക്ക് ഇഷ്ട്ടം ആയില്ലെങ്കിലും പാറുവിന്റെ മുഖത്തെ അതിശയവും സന്തോഷവും എല്ലാം അയാളുടെ കണ്ണുകളിൽ ഉടക്കി നിന്നു..... l am really sorry...... മുഖത്തേക്ക് നോക്കാതെ ആണ് ഞാൻ ഇത്രെയും പറഞ്ഞത്..... പാറു അഭിയുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.... "lts ok barby girl..... you look so pretty..... അയാൾ ഒരു തരം അത്ഭുതത്തോടെ പാറുവിനെ നോക്കി പറഞ്ഞു.....

"you also good looking...... എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി ആണ് സാറിന്റെ "പാർവണം "എന്ന മൂവി ...... ഞാൻ അത് ഒത്തിരി വട്ടം കണ്ടിട്ടുണ്ട്.... പാറു ഭയങ്കര എക്സിട്മെന്റിൽ തകർത്ത് വാരുക ആണ്.....സഞ്ജയുടെ നോട്ടം പാറുവിലേക്ക് ആണെന്ന് അറിയിഞ്ഞതും അഭിക്ക് എന്തോ പോലെ തോന്നി.... "നമുക്ക് അകത്തേക്ക് കയറി ഇരുന്നു സംസാരിക്കാം...... അഭി അകത്തേക്ക് നോക്കി പറഞ്ഞു.... "exactely...... നിങ്ങൾ അകത്തേക്ക് പൊയ്ക്കോള്ളു.... എനിക്ക് ഒരു കാൾ ചെയ്യാൻ ഉണ്ട്.... അപ്പോഴും അവന്റെ കണ്ണുകൾ പാറുവിൽ തന്നെ ആയിരുന്നു..... അവളുടെ കുസൃതി നിറഞ്ഞ മുഖത്തേക്ക് നോക്കുമ്പോൾ അവന്റെ മനസ് കൈ വിട്ട് പോകുന്നത് പോലെ അവന് തോന്നി..... അഭിയും പാറുവും വീടിനു ഉള്ളിലേക്ക് കയറി.... "ഞങ്ങൾ നിങ്ങളെ നോക്കി ഇരിക്കുക ആയിരുന്നു.... കൂടെ ഒരാൾ കൂടി ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് ആരാണ് എന്ന് അറിയാൻ ഉള്ള ആവേശത്തിൽ ആയിരുന്നു ഞാനും വൈഫും മോളും ഒക്കെ...... അവർ അകത്തേക്ക് കയറിയതും പൊക്കം ഉള്ള ഒരു മനുഷ്യൻ അവരെ അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു.... പാറു അഭിയുടെ കൈയിൽ മുറുകെ പിടിച്ചിരുന്നു.... പരിചയം ഇല്ലാത്ത സ്ഥലം ആയത് കൊണ്ട് അവൾക്ക് ചെറിയ ഒരു ടെൻഷൻ ഉണ്ടായിരുന്നു....

അയാൾ അവരെ രണ്ട് പേരെയും സ്വീകരിച്ചു അകത്തെ സോഫയിൽ ഇരുത്തി.... അപ്പോഴേക്കും അകത്ത് റൂമിൽ നിന്ന് രണ്ട് പേർ പുറത്തേക്ക് ഇറങ്ങി..... "hii... അഭിയേട്ടാ.... എത്ര നാൾ ആയി കണ്ടിട്ട്..... ആ കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടി അഭിയെ കണ്ടതും അഭിയുടെ അടുത്ത് വന്നിരുന്നു.... "ഇവൾക്ക് ആയിരുന്നു തന്നെ കാണണം എന്ന വാശി..... ഇപ്പോൾ സമാധാനം ആയി കാണും.... അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... എന്നാൽ ആ പെൺകുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ അത് കേട്ട് നിന്നു..... പാറു ആണെങ്കിൽ ആ പെണ്ണിനെ ഉണ്ട കണ്ണ് ഉരുട്ടി പേടിപ്പിക്കുന്നുമുണ്ട്..... "ആരാ അഭിയേട്ടാ ഇത്..... ആ പെണ്ണ് അഭിയുടെ അടുത്ത് ഇരുന്നു കൊണ്ട് പാറുവിനെ നോക്കി ചോദിച്ചു..... "ഞാനും ചോദിക്കാൻ വിട്ട് പോയി.... ആരാ അഭി ഇത് സിസ്റ്റർ ആണോ..... ആ പെണ്ണിന്റെ അച്ഛൻ പാറുവിനെ നോക്കി ഒരു പുഞ്ചിരിയോടെ ചോദിച്ചു..... "ഇല്ല അങ്കിൾ... ഇത് എന്റെ വൈഫ് ആണ് പാർവതി .... കഴിഞ്ഞ ആഴ്ച ആയിരുന്നു മാര്യേജ്.....പെട്ടെന്ന് തീരുമാനിച്ചത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല.... അഭി പാറുനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... അഭിയുടെ ആ വാക്കുകൾ കേട്ടതും അത്രെയും സമയം പുഞ്ചിരിച്ചു കൊണ്ട് ഇരുന്ന അയാളുടെ മോളുടെയും മുഖം മങ്ങി.....

എന്നാൽ ആ അമ്മയുടെ മുഖം പെട്ടെന്ന് പ്രകാശിച്ചു..... "What.....!മാര്യേജ് കഴിഞ്ഞെന്നോ..... ആ പെൺ കുട്ടി ചാടി എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.... "അതെ അനു.... മാര്യേജ് കഴിഞ്ഞു ഇപ്പോൾ രണ്ട് ആഴ്ച ആകാൻ പോകുന്നു..... അഭി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... ആ പുഞ്ചിരിക്ക് അവന്റെ മനസ്സിൽ വലിയ ഒരു സ്ഥാനം ആയിരുന്നു..... കുറെ മാസങ്ങൾ ആയി അനു എന്ന അനാമിക അഭിയുടെ പിന്നാലെ ആയിരുന്നു..... അവൾ നേരിട്ട് അഭിയോടു തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞെങ്കിലും അഭി അത് നിരസിക്കുക ആണ് ചെയ്തത്....പക്ഷേ അപ്പോഴും അവൾക്ക് വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..... തന്റെ കമ്പനി മുതലാളിയുടെ മകൾ ആയത് കൊണ്ട് തന്നെ അവൾ അച്ഛനോട് പറഞ്ഞു അഭിയെ സമ്മതിപ്പിക്കാൻ ഒരു ശ്രമം നടത്തി..... അത് അഭി അപ്പോൾ തന്നെ തിരസ്കരിക്കുകയും ചെയ്തു...... "ഞങ്ങളെ ആരെയും അറിയിക്കാത്തത് മോശം ആയി പോയി..... അയാൾ ഉള്ളിലെ ദേഷ്യം കടിച്ചു അമർത്തി കൊണ്ട് അഭിയോടു പറഞ്ഞു..... "അറിയാം അങ്കിൾ.... പക്ഷേ ആകപ്പാടെ തിരക്ക് ആയി പോയി.....

അഭി സ്നേഹപൂർവ്വം പറഞ്ഞു.... "മോളുടെ പേര് എന്താ..... അത്രെയും നേരം ഒന്ന് നോക്കുക പോലും ചെയ്യാതിരുന്ന അവർ പാറുവിന്റെ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.... "പാർവതി.... പാറു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... "നല്ല പേര്.... മോളെ കണ്ടാൽ അധികം പ്രായം ഒന്നും തോന്നിക്കുനില്ലല്ലോ.... കൂടി പോയാൽ ഒരു പത്തൊൻപ്പത് വയസ്സ്.... ആ അമ്മ പാറുവിന്റെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു... "അത് ശരിയാ അമ്മ പറഞ്ഞത്... പത്തൊൻപത് വയസ്സ് ആയിട്ടേ ഉള്ളൂ..... കുടുബത്തിലെ മൂന്ന് ആൺ കുട്ടികളുടെയും വിവാഹം ഒന്നിച്ചു നടത്തണം എന്ന് ആയിരുന്നു എല്ലാരുടെയും ആഗ്രഹം..... പിന്നെ പാറു എന്റെ ചെറിയമ്മയുടെ മോൾ കൂടി ആണ്..... അഭി പാറുനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു.... "ആണോ... കാണാൻ എന്തായാലും നല്ല ചുന്ദരി കുട്ടി ആണ് കേട്ടോ.... അമ്മ പാറുവിന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.... ഇത് ഇഷ്ടപ്പെടാതെ ഇരിക്കുക ആയിരുന്നു മറ്റ് രണ്ട് പേരും.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story