പാർവ്വതി പരിണയം: ഭാഗം 70

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഇവൾ ഇത് ഏത് ഗർഭത്തിന്റെ കാര്യമാ പറയുന്നത്.... ഞാൻ പോലും അറിയാതെ എന്റെ പേരിൽ ഗർഭമോ..... (അഭി ആത്മ ) "മോൾ എന്തായാലും ഹോസ്പിറ്റലിൽ പോകുന്നത് വരെ നന്നായി സൂക്ഷിക്കണം കേട്ടോ.... അനുവിന്റെ അമ്മ പാറുവിന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.... അനുന്റെ മുഖം ആണെങ്കിൽ ദേഷ്യത്തിൽ ചുമന്നു കയറുന്നുണ്ട്..... പാവം അഭി ആണെങ്കിൽ ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുക ആണ്..... പാറുവിന്റെ മുഖത്ത് നാണം കരകവിഞ്ഞു ഒഴിക്കുന്നു..... "അതിന് നിങ്ങളുടെ മാര്യേജ് കഴിഞ്ഞു രണ്ട് ആഴ്ച പോലും ആയില്ലല്ലോ...... അനു സംശയത്തോടെ പാറുനെ നോക്കി ചോദിച്ചു... "പാറു മോളെ നീ പെട്ട്...എന്തെങ്കിലും വായിൽ വരുന്ന കള്ളം പറഞ്ഞു തുലക്കെടി...(പാറു ആത്മ ) അഭിയും അനു ചോദിച്ചതിന് പാറു എന്ത് ഉത്തരം പറയും എന്ന് ഉള്ള ആകാംഷയിൽ ആയിരുന്നു.... "അത് പിന്നെ..... അത് പിന്നെ... കല്യാണത്തിന് മുന്നേ ഞാനും അഭിയേട്ടനും ഒരു വീട്ടിൽ ആയിരുന്നു താമസം...... പാറു നാണത്തോടെ അഭിയെ നോക്കി പറഞ്ഞു.... അഭി ആണെങ്കിൽ ഇത് കേട്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിൽക്കുന്നു.... "എന്തായാലും കൊള്ളാം രണ്ട് ആളും.... പെട്ടെന്ന് തന്നെ ഒരു സന്തോഷ വാർത്ത തന്നല്ലോ.....

അമ്മ സ്നേഹത്തോടെ പാറുനെ നോക്കി പറഞ്ഞു.... "നിക്ക് നല്ല ഷീണം ഉണ്ട് അഭിയേട്ടാ.... നമുക്ക് വീട്ടിലേക്ക് പോകാമോ..... പാറു അവശത വാരി വിതറി കൊണ്ട് പറഞ്ഞു...പെണ്ണിന് എങ്ങനെ എങ്കിലും ഇവിടുന്ന് രക്ഷപെട്ടാൽ മതി എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു..... "മോൻ മോളെ വീട്ടിലേക്ക് കൊണ്ട് പോയിക്കോ.... നല്ല ഷീണം കാണും കുട്ടിക്ക്..... അനുവിന്റെ അമ്മ അത് പറഞ്ഞതും അനു ദേഷ്യത്തോടെ പാറുനെ ഒന്ന് നോക്കി ചവിട്ടി തുള്ളി അകത്തേക്ക് പോയി..... "ഹാ ശരി അമ്മേ.... എന്നാൽ ഞങ്ങൾ ഇറങ്ങുക..... അങ്കിൾ നാളെ ഹോസ്പിറ്റലിൽ വച്ച് കാണാം.... നാളെ അല്ലെ അവർ അഡ്മിറ്റ്‌ ആകുന്നത്...... അഭി അയാളെ നോക്കി ചോദിച്ചു... "അതെ അഭി.... നാളെ നീ എന്തായാലും നേരുത്തേ എത്തണം..... അയാൾ പറഞ്ഞതും അഭി ശരി എന്ന് തലയാട്ടി പോകാൻ ആയി ഇറങ്ങി.... തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ അഭി മൗനത്തിൽ ആയിരുന്നു..... "നിനക്ക് മട്ടൻ അലർജി ആണെന്ന് എനിക്ക് അറിയാം.... പിന്നെ എങ്ങനെയാ ആ അലർജി ഗർഭം ആയത്.... അഭി ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ പാറുനെ നോക്കി ചോദിച്ചു.... പാറു അത് കേട്ട് പെട്ടന്ന് ഒന്ന് പരുങ്ങി എങ്കിലും ചിരിച്ചോണ്ട് തന്നെ ഇരുന്നു... "അതെ.. അതില്ലേ അഭിയേട്ടാ...

വന്നപ്പോൾ തൊട്ട് ഞാൻ ആ കിനുനെ ശ്രദ്ധിക്കുക ആയിരുന്നു.... അവൾക്ക് അഭിയേട്ടനോട് ഭയങ്കര ഒലിപ്പീരു... പിന്നെ എന്നെ ഒരു പുച്ഛവും.... സത്യം പറയ്‌ അവൾക്ക് അഭിയേട്ടനോട് എന്തോ സംതിങ് സംതിങ് ഇല്ലേ.... നിക്ക് അത് മനിസിലായി.... അതുകൊണ്ട് അല്ലെ ഞാൻ നൈസ് ആയി അവൾക്കിട്ട് ഒരു താങ്ങ് കൊടുത്തത്... പാറു പുറത്തെ കാഴ്ചകളിലേക്ക് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു... "അതിന് എന്തൊക്കെയാണ് നീ അവിടെ പറഞ്ഞത്.... വല്ല ഓർമയും ഉണ്ടോ... എന്റെ തൊലി ഉരിഞ്ഞു പോയി..... അഭി അവളെ നോക്കി അങ്ങനെ പറഞ്ഞതും പെണ്ണ് അഭിയുടെ കൈയും കഴുത്തും ഒക്കെ പിടിച്ചു നോക്കാൻ തുടങ്ങി.... "നീ എന്താ എന്റെ പാറു ഇങ്ങനെ നോക്കുന്നത്..... തന്റെ കൈയിൽ പിടിച്ചു എന്തൊക്കെയോ നോക്കുന്ന പാറുനെ നോക്കി അഭി ചോദിച്ചു... "അല്ല അഭിയേട്ടന്റെ തൊലി ഉരിഞ്ഞെന്നു പറഞ്ഞു...ഞാൻ അത് നോക്കുക ആയിരുന്നു.... പാറു അഭിയെ നോക്കി ഒരു അവിഞ്ഞ ചിരിയോടെ പറഞ്ഞു... "മോൾ രാത്രി അവിഞ്ഞ കോമഡി പറയുവാണോ..... അഭി പാറുനെ നോക്കി അതെ അവിഞ്ഞ ചിരിയോടെ തിരിച്ചു ചോദിച്ചു... "അഭിയേട്ടാ നാളെ അഭിയേട്ടൻ ഹോസ്പിറ്റലിൽ പോകുമ്പോൾ ഞാൻ അവിടെ ഒറ്റക്ക് ആകില്ലേ... നിക്ക് ഒറ്റക്ക് ഇരിക്കാൻ പേടിയാ.....

പാറു അഭിയെ നോക്കി ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.... "നാളെ രാവിലെ അടുക്കളയിൽ സഹായത്തിന് വരുന്ന ചേച്ചിയെ കൂട്ടിന് വിളിച്ചു ഏർപ്പാട് ആക്കിയിട്ടുണ്ട്..... ഞാൻ നാല് മണിയോടെ തിരിച്ചു വരും..... അഭി മുന്നോട്ട് നോക്കി ഡ്രൈവ് ചെയ്തു കൊണ്ട് പറഞ്ഞു.... എന്തോ പിന്നെ പാറുന് ഒന്നും മിണ്ടാൻ തോന്നിയില്ല.... നാളെ മുഴുവൻ ആ വീട്ടിൽ ഒറ്റക്ക് ഇരിക്കുന്നത് ഓർത്തു അവൾക്ക് വട്ട് പിടിക്കുന്നത് പോലെ തോന്നി.... ശരിക്കും പാറുന് ഗൗരിയെയും കാർത്തൂനെയും ഒക്കെ മിസ്സ്‌ ചെയുന്നുണ്ടായിരുന്നു..... അഭിയും പാറുവും വീട്ടിൽ എത്തി പെട്ടെന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി കിടക്കാൻ ആയി വന്നു.... "അഭിയേട്ടാ നിക്ക് നാളെ ഒറ്റക്ക് ഇരിക്കാൻ പേടി ഉണ്ട്.... ബെഡിൽ അഭിയുടെ അടുത്ത് കിടക്കുക ആയിരുന്നു പാറു... അവൾ അങ്ങനെ പറഞ്ഞതും അഭി അവളെ സൂക്ഷിച്ചു നോക്കി... "എന്നാലേ... എന്റെ കുഞ്ഞ് ഒറ്റക്ക് ആവാണ്ട് ഇരിക്കാൻ ഞാൻ ദേ ഈ കുഞ്ഞ് വയറിൽ ഒരു കുഞ്ഞ് പാറുട്ടിയേ തരട്ടെ..... അഭി കുസൃതിയോടെ പാറുനോട് ചേർന്ന് കിടന്നു കൊണ്ട് ചോദിച്ചു..... പാറുന്റെ കണ്ണുകളിൽ നാണമോ പേടിയോ... മറ്റെന്തൊക്കെയോ ഭാവങ്ങൾ മിന്നിമാഞ്ഞു കൊണ്ടിരുന്നു..... "അഭിയേട്ടാ.... പാറു നാണത്തോടെ അഭിയുടെ നെഞ്ചിൽ മുഖം പുഴ്ത്തി....

അഭി പതിയെ അവളെ എടുത്തു തന്റെ നെഞ്ചിലേക്ക് കിടത്തി..... "എനിക്ക് അറിയാം എന്റെ പാറുട്ടി നിന്റെ ഈ കണ്ണിലെ പേടി... ഇപ്പോൾ നിന്റെ ഈ കണ്ണുകളിൽ ഞാൻ കാണുന്ന പേടി ഒരു നാൾ എന്നോട് ഉള്ള പ്രണയം മാത്രം ആകും...അന്ന് നിന്റെ പൂർണ്ണ സമ്മതത്തോടെ നിന്നിലെ പെണ്ണിനെ ഞാൻ അറിയും.... നമ്മുടെ യഥാർത്ഥ ദാമ്പത്യം അന്ന് നമ്മൾ സന്തോഷത്തോടെ തുടങ്ങും..... അഭി പാറുവിന്റെ വിരിനെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... "അപ്പോൾ എന്റെ കണ്ണുകളിൽ ഇപ്പോൾ പ്രണയം ഇല്ലേ.... പാറു ചുണ്ട് പിളർത്തി കൊണ്ട് ചോദിച്ചു.... "ഉണ്ടല്ലോ... പക്ഷേ അതിലുപരി നിന്റെ പേടി എടുത്ത് കാണുന്നുണ്ട് ഞാൻ ഇപ്പോൾ.... ഞാൻ അടുത്ത് വരുമ്പോൾ പിടയുന്ന നിന്റെ മിഴികളും ഉയരുന്ന നിന്റെ ഹൃദ്യമിടുപ്പും എനിക്ക് നന്നായി കാണാനും കേൾക്കാനും കഴിയുന്നുണ്ട്.... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു...

"അത് എനിക്ക് അങ്ങനെയാ... അഭിയേട്ടൻ വന്നു അടുത്ത് നിൽക്കുമ്പോൾ ആരോ അകത്ത് ഇരുന്നു ബാൻഡ് മേളം നടത്തുന്ന പോലെ തോന്നും.... പാറു അഭിയുടെ നെഞ്ചിൽ മുഖം പൂഴ്‌ത്തി കൊണ്ട് പറഞ്ഞു.... "ആഹാ അതാണോ... അതൊക്കെ നമുക്ക് ശരിയാക്കാം.... അഭി പാറുനെ മുറുകെ പുണർന്നു കൊണ്ട് പറഞ്ഞു.... പതിയെ അവർ ഉറക്കത്തിലേക്ക് വഴുതി വീണു.... പിറ്റേന്ന് രാവിലെ ആരോ കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ട് ആണ് പാറു ഉണർന്നത്.... ഒറ്റക്ക് പോയി ആരാന്ന് നോക്കാൻ ഉള്ള പേടി കൊണ്ട് അഭിയെയും കുത്തി പൊക്കി പാറു ഡോറിന്റെ അടുത്തേക്ക് നടന്നു.... അഭി പാറുനെ മുന്നിൽ ഉന്തി തള്ളി വിട്ടു.... ഡോർ തുറന്ന പാറു മുന്നിൽ നിൽക്കുന്ന ആളുകളെ kand അമ്പരന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story