പാർവ്വതി പരിണയം: ഭാഗം 71

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

സർപ്രൈസ്..... കിച്ചുവും ശരത്തും ഗൗരിയും കാർത്തുവും എല്ലാം പാറു ഡോർ തുറന്നതും ഒന്നിച്ച് വിളിച്ചു പറഞ്ഞു.... പാറുന് പെട്ടെന്ന് അവരെ കണ്ട ഞെട്ടൽ വിട്ടു മാറിയിരുന്നില്ല..... "ഡീ മോളെ പാറു... കിച്ചുവും കാർത്തുവും ഓടി വന്ന് പാറുനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.... "ഡീ... ഗുണ്ടമ്മേ..... പാറു കാർത്തൂനെ നോക്കി വിളിച്ചു.... "പ്ഫാ 😤😤..... ഗുണ്ടമ്മ നിന്റെ കെട്ടിയോന്റെ ഭാര്യ..... കാർത്തു ഒരു ആട്ട് ആയിരുന്നു.... ആ ആട്ടിൽ എല്ലാരും ഒന്ന് വിറച്ചു... "നീ എന്റെ കാർത്തു തന്നെയാ.... ഞാൻ നിന്നെ ജസ്റ്റ്‌ ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കിയത് അല്ലെ....നിന്റെ ആട്ടു കേട്ടപ്പോൾ തന്നെ എനിക്ക് മനിസിലായി ഇത് സ്വപ്നം ഒന്നുമല്ലെന്ന്.... പാറു കാർത്തുനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... "എല്ലാരും അകത്തേക്ക് വാ.... അഭി എല്ലാരേയും അകത്തേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു.... പിന്നെ എല്ലാരും പെട്ടെന്ന് തന്നെ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.... "എന്താ ഡീ സമയം എട്ട് ആയിട്ടും കെട്ടിയോനും കെട്ടിയോളും ഉറക്കം എഴുനേൽക്കാത്തത്.... രാത്രി എന്തായിരുന്നു പണി..... കാർത്തു പാറുനെ കളിയാക്കി കൊണ്ട് ചോദിച്ചു.... "ഉറി അടി ആയിരുന്നു ഡീ.... എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുത്.... വരുന്ന വിവരം ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ.... പാറു കലിപ്പോടെ പറഞ്ഞു...

"സത്യമായിട്ടും ഞങ്ങൾ പറയണം എന്ന് കരുതിയത് ആണ് ഡീ.... അഭിയേട്ടന് ഇത് ഒരു സർപ്രൈസ് ആയിട്ട് തന്നെ നിനക്ക് നൽകണം എന്ന് ഭയങ്കര നിർബന്ധം പിന്നെ ഞങ്ങൾ എന്ത്‌ ചെയ്യാൻ.... ഗൗരി പാറുനെ നോക്കി അവിഞ്ഞ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.... "എന്താണ് മൂന്ന് പെണ്ണുങ്ങളും കൂടി ഒരു വട്ടമേശ സമ്മേളനം..... ഇനി ഇവിടെ ആർക്കിട്ട് താങ്ങാം എന്ന് ആലോചിക്കുക ആണോ..... കിച്ചു പാറുനെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു... "ഡീ... തങ്ങുന്ന കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നത് വലിയമ്മക്ക് എങ്ങനെ ഉണ്ട്.... പാറു കിച്ചുനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് ഗൗരിയോടും കാർത്തൂനോടും രഹസ്യമായി ചോദിച്ചു... "ഡാ അഭി... ഞാൻ ഒരു കാര്യം പറയാം.... ഇത്രെയും നാൾ മലയാളീടെ അടി കൊണ്ടാൽ മതി ആയിരുന്നു.... ഇവളുമാർ മിക്കവാറും നമുക്ക് അടി മേടിച്ചു തരും... പ്രതേകിച്ചു നിന്റെ ആ കുരുട്ട്... അവളെയാ എനിക്ക് പേടി.... എന്റെ പൊന്ന് കൊച്ചേ.... ബംഗാളികളുടെ അടി കൂടി ഇനി ഞങ്ങൾക്ക് വാങ്ങിച്ചു തരരുത്..... കിച്ചു പാറുനെ നോക്കി തൊഴ് കൈകളോടെ നിന്നു കൊണ്ട് പറഞ്ഞു ... "അഭിയേട്ടാ.... പാറു ചിണുങ്ങി കൊണ്ട് വിളിച്ചു.... "ഡാ കിച്ചു മിണ്ടാണ്ട് ഇരിക്ക്.... എന്റെ കുഞ്ഞിനെ ആരും കളിയാക്കണ്ടാ.... അഭി കിച്ചുനെ നോക്കി പറഞ്ഞു...

"ഹോ ഒരു കെട്ടിയോനും കെട്ടിയോളും.... ഡാ അഭി ഞങ്ങളുടെ റൂം കാണിച്ചു താ ഒന്ന് ഫ്രഷ് ആകട്ടെ.... കിച്ചു പാറുനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു.... "പാറു നീ ഇവർക്ക് റൂം ഒക്കെ കാണിച്ചു കൊടുക്കു.... ഞാൻ അപ്പോഴേക്കും റെഡി ആകട്ടെ... ഹോസ്പിറ്റലിൽ പോണം..... അഭി അതും പറഞ്ഞു റൂമിലേക്ക് നടന്നു.... കിച്ചുവും ശരത്തും റൂമിലേക്ക് ഫ്രഷ് ആവാൻ ആയി കയറി.... "ഡീ വലിയമ്മ ഇപ്പോഴും ഹോസ്പിറ്റലിൽ ആണ്.... എന്തോ വയറ് മുഴുവൻ കഴുകാൻ ഉള്ള മരുന്ന് ഒക്കെ കൊടുത്തിട്ടുണ്ട്... കാർത്തു ചിരിച്ചു കൊണ്ട് പറഞ്ഞു... "നന്നായി അവർക്ക് അത്ര തന്നെ വേണം... എന്നെ കുറെ ഉപദ്രവിച്ചത് അല്ലെ.... പാറു മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.... "ഡീ എനിക്ക് ഇവിടെയും ഉണ്ടെടി കുറെ എതിരാളികൾ..... പാറു ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു... "നിനക്ക് ഇവിടെയും എതിരാളിയോ... യാരത് 🙄..... ഗൗരി ഞെട്ടലോടെ പാറുനോട് ചോദിച്ചു.... "അതൊക്കെ ഒരു കഥയാ ഡീ.... പാറു നഖം കടിച്ചു കൊണ്ട് പറഞ്ഞു... "നീ വന്നിട്ട് ഒരു ദിവസം ആയത് അല്ലെ ഉള്ളു... അതിന് മുൻപ് കഥയോ.... കാർത്തു പാറുനെ നോക്കി സംശയത്തോടെ പറഞ്ഞു... പാറു ഇതുവരെ നടന്നത് എല്ലാം നല്ല വൃത്തി ആയി അവരോട് പറഞ്ഞു... ആ അനുന് അഭിയെ മാര്യേജ് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നത് ഉൾപ്പെടെ...

"കേട്ടിട്ട് ഇവൾ നിനക്ക് പണി ആകുമെന്ന് ആണ് തോന്നുന്നത് മോളെ.... പോരാത്തതിന് അവൾ ഒരു ഡോക്ടറും.... എന്തായാലും നീ ഉണ്ടാക്കിയ ഗർഭം എനിക്ക് ഇഷ്ട്ടപെട്ട്.... ഇനി വല്ല ഗർഭവും ആണോ ഡീ.... കാർത്തു ഗൗരിയെ കളിയാക്കി കൊണ്ട് പറഞ്ഞു... "പിന്നെ ഗർഭം.... മനുഷ്യൻ ഇവിടെ നേരെ ചൊവ്വേ ഒന്ന് ടച്ചീട്ട് കൂടി ഇല്ല... അപ്പോഴാ ഗർഭം.... പാറു പുച്ഛത്തോടെ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.... "എന്താടി നിന്റെ ദാമ്പത്യം തളിർക്കാത്തത് 🙄..... ഗൗരി പാറുനെ സംശയത്തോടെ നോക്കി ചോദിച്ചു.... "അത്... അത് പിന്നെ എനിക്ക് എന്തോ ഒരു പേടി.... പാറു വിക്കി വിക്കി പറഞ്ഞു... "പിന്നെ നമുക്ക് ഒന്നും ഒരു പേടിയും ഇല്ലായിരുന്നു... ഒന്ന് പോടീ കോപ്പേ.... അഭിയേട്ടൻ നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നുണ്ട്.... നിനക്കും ആ സ്നേഹം തിരിച്ചു ആവോളം ഉണ്ടെന്ന് എനിക്ക് അറിയാം... പിന്നെ എന്തിനാ ഒരു പേടിയുടെ പേരിൽ നിങ്ങൾ ഇത്രെയും അകലം പാലിക്കുന്നത്....പരസ്പരം ഉള്ള ഒത്ത് ചേരലിൽ മാത്രമേ പ്രണയം പൂർണ്ണമാകുക ഉള്ളോ....ഒരുപക്ഷെ അഭിയേട്ടൻ ആയത് കൊണ്ട് ആകാം നിനക്ക് ഇത്രെയും സമയം തരുന്നതും നിന്നെ മനിസിലാക്കുന്നതും.... അതുപോലെ നീയും അഭിയേട്ടനെ മനിസിലാക്കാൻ ശ്രമിക്ക്.... തിരിച്ചു പ്രണയിക്കാൻ ശ്രമിക്ക്.....

പ്രണയം എന്ന വികാരം മനസ്സിന്റെ ഓരോ കോണിലും നിറഞ്ഞു തുളുമ്പി കഴിഞ്ഞാൽ അവിടെ പിന്നെ പേടി എന്ന വികാരത്തിന് ഒരു സ്ഥാനവും ഉണ്ടാവുക ഇല്ല.... കാർത്തു ഒന്ന് ദീർഘ ശ്വാസം എടുത്ത് കൊണ്ട് പറഞ്ഞു.... "നീ ഒരുപാട് മാറിയത് പോലെ എനിക്ക് തോന്നുന്നു.... പാറു കാർത്തുനെ നോക്കി അന്ധം വിട്ട് കൊണ്ട് പറഞ്ഞു... "അയ്യോ അത് എന്താടി 🙄.... കാർത്തു ചെറിയ ഞെട്ടലോടെ ചോദിച്ചു.... "നീ ഇപ്പോൾ ബുദ്ധിയുള്ളവരെ പോലെ സംസാരിക്കുന്നു ഡീ.... പാറു ചിരി അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു... "പോടീ പട്ടി.... ഞാൻ കാര്യം ആയി പറഞ്ഞത് ആണ്... അഭിയേട്ടനും കാണില്ലേ ആഗ്രഹങ്ങൾ 😁... കാർത്തു അതും പറഞ്ഞു പാറുനെ കോടകണ്ണിട്ട് നോക്കി... പാറു ആണെങ്കിൽ ഗഹനമായ ചിന്തയിൽ ആണ്.... "എനിക്ക് അഭിയേട്ടനെ ഒത്തിരി ഇഷ്ട്ടമാ.... പക്ഷേ അടുത്ത് വരുമ്പോൾ എന്റെ നെഞ്ചിടിക്കുന്നത് കേട്ട് എനിക്ക് തന്നെ പേടി ആവും.... പാറു ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു.. "അതൊക്കെ പതിയെ പതിയെ ശരി ആകും.... നീ അഭിയേട്ടനെ സ്നേഹിച്ചാൽ മാത്രം മതി... അങ്ങേര് നിന്നെ എടുത്തോണ്ട് നടക്കും.... ഗൗരി ഇടയിൽ കയറി പറഞ്ഞു.... "അതിന് എനിക്ക് സ്നേഹം ഉണ്ടല്ലോ.... പാറു കണ്ണുരുട്ടി ഗൗരിയെ നോക്കി ചോദിച്ചു.... "സ്നേഹം ഉണ്ട്...

പക്ഷേ പരസ്പരം ഒന്നിച്ചു ജീവിക്കുമ്പോൾ നമ്മൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒന്നാവണം..... ആ ഒത്തുചേരൽ ആയിരിക്കും നിങ്ങളുടെ പ്രണയത്തിന്റെ പുതിയ ഒരു തുടക്കം..... ഗൗരി പാറുനെ നോക്കി ഗൗരവത്തോടെ പറഞ്ഞു... "പോയി അടിച്ചു നനച്ചു കുളിക്കിൻ ഡീ.... എന്നിട്ട് ബാക്കി പരദൂഷണം പറയാം... കിച്ചു പാറുന്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു.... "മിക്കവാറും നിങ്ങളുടെ തല മണ്ട ഞാൻ തന്നെ അടിച്ചു പൊട്ടിക്കും... പാറു ദേഷ്യത്തോടെ കിച്ചുനെ നോക്കി പറഞ്ഞു... "പിന്നെ... നീ ഓടി വാ ഞാൻ ഇപ്പോൾ നിന്ന് തരും.... കിച്ചു പാറുന്റെ തലയിൽ ഒന്നുടെ കൊട്ടി കൊണ്ട് പറഞ്ഞു.... "നിങ്ങളെ ഞാൻ.... അതും പറഞ്ഞു പാറു അടുത്തിരുന്ന ടീവിയുടെ റിമോർട്ട് എടുത്തു കിച്ചൂന്റെ തലമണ്ട നോക്കി ഒരു ഏറു.... കിച്ചൂന് ശുക്രൻ ആയത് കൊണ്ട് അത് കൃത്യമായി അവന്റെ തലയിൽ തന്നെ കൊണ്ട്.... "ഹേന്റെ അമ്മച്ചിയെ... ഞാൻ ഇതാ പോണേ... എന്നും പറഞ്ഞു ചെറുക്കൻ സോഫയിൽ കയറി ഒരു ഇരുപ്പ്.... പാറു അത് കണ്ട് ഒന്ന് പേടിച്ചു... "ഡീ കിച്ചേട്ടൻ എന്താ ഇങ്ങനെ.... പിരി പോയ പോലെ ചിരിച്ചോണ്ട് ഇരിക്കുന്ന കിച്ചുനെ കുലുക്കി വിളിച്ചു കൊണ്ട് കാർത്തു പറഞ്ഞു.... "കിച്ചേട്ടാ എണീക്കു.... കാർത്തു കുലുക്കി വിളിച്ചു കൊണ്ട് പറഞ്ഞു...

"ഹലോ ജാനു... നിന്നെ ഞാൻ എത്ര വർഷങ്ങൾ ആയി കാത്തിരിക്കുന്നു.... കിച്ചു കിളി പോയ പോലെ എന്തൊക്കെയോ പറഞ്ഞോണ്ട് ഇരിക്കുന്നു.... "ആരാ ഡീ പാറു ജാനു 🙄.... കാർത്തു ചുണ്ട് പിളർത്തി കൊണ്ട് പാറുനോട് ചോദിച്ചു... ഇനിയും ഇങ്ങേരെ ഇങ്ങനെ വിട്ടാൽ ഇവരുടെ ദാമ്പത്യം വിടരും മുൻപേ കൊഴിഞ്ഞ പൂവ് ആകും.... അതുകൊണ്ട് പാറു ആ റിമോർട്ട് എടുത്തു ഒന്നുടെ കിച്ചൂന്റെ തലക്കിട്ടു ഒന്ന് കൊടുത്തു... "അയ്യോ... ഈ ഭദ്രകാളി എന്റെ തല അടിച്ചു പൊളിച്ചേ.... കിച്ചു ഇരുന്നിടത്ത് നിന്ന് എണീറ്റ് ചാടി കൊണ്ട് പറഞ്ഞു... "അയ്യോ... എന്നും പറഞ്ഞു പാറു ഒരു ഓട്ടം ആയിരുന്നു.... കിച്ചു പാറുന്റെ പിന്നാലെയും.... പാറുന്റെ ഓട്ടത്തിന്റെ സ്പീഡ് കൊണ്ട് പാറു നേരെ പോയി ഇടിച്ചത് ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി ഒരുങ്ങി ഇറങ്ങിയ അഭിയെ ആണ്... ദേ കിടക്കുന്നു രണ്ടും താഴെ.... "ലെ മഴത്തുള്ളി :പെട്ടെന്ന് ഓടി രക്ഷപെടെടി... അല്ലെങ്കിൽ അഭി ഇന്ന് നിന്റെ പെട്ടിക്ക് ഉള്ള ആണി വാങ്ങിപ്പിക്കും............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story