പാർവ്വതി പരിണയം: ഭാഗം 72

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി ഇറങ്ങിയ അഭിയെ സൂപ്പർ ഫാസ്റ്റ് വേഗത്തിൽ പാറു ഇടിച്ചിട്ടു.... ദേ കിടക്കുന്നു രണ്ടും താഴെ..... കിച്ചുവും ശരത്തും ബാക്കി പെൺ പടയും ഇനി എന്ത്‌ നടക്കും എന്ന് ആലോചിച്ചു തലപ്പുകക്കുക ആയിരുന്നു.... ഇവിടെ നിന്നാൽ എല്ലാത്തിനും കിട്ടും എന്ന് അറിയാവുന്നത് കൊണ്ട് ഓരോരുത്തർ നൈസ് ആയിട്ട് അങ്ങ് എസ്‌കേപ്പ് ആയി.... "ഹലോ ജാനു.. ഛെ അമ്മാ..... കിച്ചു ഫോണും എടുത്തു സംസാരിക്കുന്ന പോലെ തിരിഞ്ഞു നടന്നു.... പാറു ആണെങ്കിൽ അഭിയുടെ നെഞ്ചിൽ ഭദ്രമായി ലാൻഡ് ചെയ്തു.... രണ്ട് പേരും പരസ്പരം കണ്ണും കണ്ണും നോക്കി കിടക്കുന്നു.... പെട്ടെന്ന് ആണ് അഭിയുടെ നോട്ടം ക്ലോക്കിലേക്ക് പോയത്.... "നിന്റെ മുഖത്ത് കണ്ണിന് പകരം വല്ല ചക്കയോ മാങ്ങയോ ആണോ.... മനുഷ്യന്റെ നടുവ് ഒടിഞ്ഞു..... അഭി കലിപ്പോടെ പറഞ്ഞു... പക്ഷേ അപ്പോഴും പാറുവിന്റെ കണ്ണുകൾ അഭിയുടെ മുഖം ആകെ ഓടി നടക്കുക ആയിരുന്നു.... "നീ എന്ത്‌ നോക്കി ഇരിക്കുവാ...എണീറ്റ് മാറെഡീ.... മനുഷ്യന് പോവാൻ സമയം ആയി നിൽക്കുമ്പോൾ ആണ് അവളുടെ ഒരു ഓടി കളി....നിന്റെ കൂടെ ഓടിയ ആ മറ്റേ കോന്തൻ എവിടെ.... അഭി പാറുനെ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി എഴുന്നേറ്റ് ചുറ്റും നോക്കി കൊണ്ട് പറഞ്ഞു....

"അത് അഭിയേട്ടാ... ഈ കിച്ചേട്ടനാ എന്നെ അടിക്കാൻ ഓടിച്ചത്.... പാറു പിന്നിലേക്ക് കൈ ചുണ്ടി പറഞ്ഞു ഒന്ന് തിരിഞ്ഞു നോക്കിയതും ചുറ്റും ശൂന്യം.... "അയ്യോ ഇത് എവിടെ പോയി.... പാറു ആകപ്പാടെ ഒന്ന് വീക്ഷിച്ചു കൊണ്ട് അഭിയുടെ ഷർട്ടിലേക്ക് നോക്കിയതും.... പകച്ചുപോയി പാറുന്റെ ബാല്യവും കൗമാരവും.... "അയ്യോ... ഇത് എന്ത് പറ്റിയതാ.... അഭിയുടെ മുതുകിൽ പറ്റിയിരിക്കുന്ന പൊടി തട്ടി കളഞ്ഞു കൊണ്ട് പാറു ചോദിച്ചു..... "നിന്റെ കളി കുറച്ചു കൂടുന്നുണ്ടേ പാറു... ഇത് എന്ത്‌ പറ്റിയത് ആണെന്ന് നിനക്ക് അറിയില്ല അല്ലെ ..... തറയിലെ മുഴുവൻ പൊടിയും ഷർട്ടിൽ ആയി.... സമയം ഒത്തിരി പോയി... അഭി പാറുനെ നോക്കി കലിപ്പിച്ചു പറഞ്ഞു.... നമ്മുടെ കൊച്ച് ആണെങ്കിൽ ഇതൊന്നും ശ്രദ്ധിക്കാതെ മുങ്ങിയ കിച്ചുനെ തപ്പുക ആണ്.... അഭി പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ കണ്ട് അഭിക്ക് ദേഷ്യം വന്നു..... "നിന്നെ ഇന്ന് നോക്കിക്കോ....കുറുമ്പ് ഒത്തിരി കൂടുന്നു... അഭി അതും പറഞ്ഞു പാറുനെയും വലിച്ചോണ്ട് റൂമിലേക്ക്‌ പോയി.... അഭിയും പാറുവും റൂമിലേക്ക് പോയതും കിച്ചുവും ശരത്തും ബാക്കി പെണ്ണ് പടകളും റൂമിൽ നിന്ന് തലയിട്ട് പുറത്തേക്ക് നോക്കി... അഭി പാറുനെ കൊണ്ട് റൂമിൽ ആക്കിയിട്ട് റൂം ലോക്ക് ചെയ്തു....

"എന്തിനാ അഭിയേട്ടാ റൂം അടച്ചേ.... തുറക്ക് ഞാൻ പൊയ്ക്കോട്ടെ.... തന്റെ അടുത്തേക്ക് നടന്നു വരുന്ന അഭിയെ നോക്കി പാറു പറഞ്ഞു.... എന്നാൽ അഭി ഇതൊന്നും കേൾക്കാത്ത മട്ടിൽ ഷർട്ടിന്റെ ഓരോ ബട്ടണുകൾ ആയി അഴിച്ചു പാറുന്റെ അടുത്തേക്ക് നടന്നു കൊണ്ടിരുന്നു.... "എന്താ അഭിയേട്ട ഈ കാണിക്കുന്നേ.... പാറു അഭിയിൽ നിന്ന് നോട്ടം മാറ്റി കൊണ്ട് ചോദിച്ചു.... അഭി പാറുന്റെ അടുത്ത് വന്ന് നിന്നതും അവളുടെ ഹൃദയം അതി വേഗത്തിൽ മിടിക്കാൻ തുടങ്ങി.... "ഈ പണ്ടാരത്തിന് ബാൻഡ് മേളം നടത്താൻ കണ്ട സമയം പുല്ല്...... (പാറു ആത്മ ) അഭിയുടെ ശരീരം പാറുവിന്റെ ശരീരത്തോട് ഇഴുകി ചേർന്ന് ഇരിക്കുന്നത് പോലെ ആണ് അഭി പാറുനോട് ചേർന്ന് നിന്നത്.... അവന്റെ ശരീരത്തിലെ തണുപ്പ് തന്റെ ശരീരത്തിലേക്ക് അരിച്ചു ഇറങ്ങുന്നത് പോലെ തോന്നി അവൾക്ക്.... അഭിയുടെ മുഖം അവളോട് അടുത്ത് വന്നതും... അവന്റെ ചുടുനിശ്വാസം പാറുവിന്റെ കഴുത്തിലും മുഖത്തും എല്ലാം തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു... അഭി പതിയെ പാറുന്റെ ചുണ്ടിന്റെ മുകളിൽ സ്ഥാനം പിടിച്ചിരുന്ന വിയർപ്പ് തുള്ളികളെ തന്റെ ചുണ്ട് കൊണ്ട് ഒപ്പി എടുത്തു.... അവൾ ഒരു എങ്ങലോടെ അഭിയെ ഇറുകെ പുണർന്നു...

അഭി അവളെ പതിയെ തനിക്ക് അഭിമുഖം ആയി തിരിച്ചു നിർത്തി അവളുടെ ചുണ്ടിന് മുകളിൽ ഒന്നുടെ തന്റെ നാവ് കൊണ്ട് ഒന്ന് തലോടി.... പാറു ശരിക്കും ഒരു മരവിച്ച അവസ്ഥയിൽ ആയിരുന്നു.... അഭി പതിയെ അവളുടെ ആ മൃത്യു ആയ ഇതളുകളെ സ്വന്തം ആക്കി...അവളെ ഒട്ടും വേദനിപ്പിക്കാതെ തന്നെ അവൻ തന്റെ പ്രണയം അവളെ അറിയിച്ചു.... ചുംബനത്തിന്റെ ആഴം കൂടുന്നതിന് അനുസരിച്ചു അഭിയുടെ കൈകൾ പാറുവിന്റെ ആലില വയറിൽ കുസൃതി കാട്ടി കൊണ്ടേ ഇരുന്നു.... "ഡാ അഭി.... ഡോർ തുറക്ക്... കിച്ചൂന്റെ വാതിലിൽ ഉള്ള മുട്ട് കേട്ട് ആണ് അവർ പരസ്പരം വിട്ട് മാറിയത്.... "എന്റെ കുഞ്ഞ് പോയി ഈ ഷർട്ട് മാറ്റി വേറെ ഒന്ന് എടുത്തിട്ട് വാ.... അഭി തന്റെ കൈയിൽ ഇരുന്ന ഷർട്ട് പാറുന്റെ കൈയിലേക്ക് വച്ച് കൊടുത്തു കൊണ്ട് പറഞ്ഞു... പക്ഷേ അപ്പോഴും അവളുടെ മുഖത്ത് അഭിയെ നോക്കാൻ ലേശം നാണം പോലെ തോന്നി...നാണത്താൽ ചുവന്നു തുടുത്തു ഇരിക്കുന്ന അവളുടെ കവിളുകളെ ചുംബനം കൊണ്ട് മൂടണം എന്ന് അഭിക്ക് തോന്നി.... പക്ഷേ എത്രെയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം എന്ന് ഓർത്തു അഭി ഡോർ തുറക്കാൻ ആയി തിരിഞ്ഞു നടന്നു.. "നീ എന്റെ പാറുനെ കൊന്നോ ഡാ.... അഭി ഡോർ തുറന്നതും കിച്ചു അഭിയെ ആകമാനം ഒന്ന് വീക്ഷിച്ചു കൊണ്ട് ചോദിച്ചു...

"നിനക്ക് ആണ് ആദ്യത്തെ അടി തരേണ്ടത്... ഇത്തിരി ഇല്ലാത്ത അവളോട് കളിച്ചു തോൽക്കാൻ നിനക്ക് നാണം ഇല്ലല്ലോ ഡാ പോത്തേ.... അഭി കിച്ചുനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.... "ഇപ്പോൾ എന്റെയിൽ ആയി കുറ്റം.... നിന്റെ ആ കുരുട്ട് ഉണ്ടല്ലോ... എന്താ ചെയ്തത് എന്ന് അറിയുവോ.... റിമോർട്ട് എടുത്തു എന്റെ തലയിൽ അടിച്ചെടാ... കിച്ചു അഭിയെ നോക്കി സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു.... "നന്നായി... കുറെ ദിവസം കൊണ്ട് ഞാൻ വിചാരിക്കുക ആയിരുന്നു നിന്റെ തലയിൽ ഇട്ട് ഒന്ന് തരണം എന്ന്.... എന്റെ ഭാര്യ അത് അറിയിഞ്ഞു തന്നെ നിനക്ക് തന്നല്ലോ.... അഭി അതും പറഞ്ഞു തിരിഞ്ഞു നടന്നു... കിച്ചൂന് ഇതിനോട് ഒന്നും സംസാരിച്ചിട്ട് കാര്യം ഇല്ലെന്ന് മനിസിലായതും അവൻ തിരിച്ചു റൂമിലേക്ക് പോയി... അപ്പോഴേക്കും പാറു അഭിക്ക് ഇടാൻ ഉള്ള വേറെ ഒരു ഡ്രസ്സ്‌ എടുത്ത് വച്ചിരുന്നു.... അഭി പെട്ടെന്ന് തന്നെ അത് എടുത്ത് ഇട്ടു... "ഞാൻ 4മണി ആകുബോഴേക്കും മടങ്ങി വരും.... ഇവരൊക്കെ ഇല്ലേ ബോർ ഒന്നും അടിക്കില്ല എന്റെ കുഞ്ഞിന്.... ഉച്ചക്ക് ഫുഡ്‌ ഒക്കെ കഴിക്കണം.... ഞാൻ ഉച്ചക്ക് വിളിക്കാം...

.പിന്നെ ജോലിക്ക് വരുന്ന ആ അമ്മ ഇനിയിപ്പോ വരും... ഫുഡ്‌ ഒക്കെ അവര് ഉണ്ടാക്കിക്കൊള്ളും.... ഞാൻ പോയി വരാം.... അഭി പാറുന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനം നൽകി ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി.... പാറു ആ ചുംബനം കണ്ണുകൾ അടച്ചു ഒരുതരം നിർവൃത്തിയോടെ സ്വീകരിച്ചു... അഭി പോയി കഴിഞ്ഞു എല്ലാരും കൂടി വീട് ഒക്കെ ക്ലീൻ ചെയ്തു.... അടുക്കളയിൽ ഉള്ള ജോലിക്ക് ഒരു വയ്യസ് ആയ സ്ത്രീ ആയിരുന്നു വന്നത്... അവരും ആയി പാറുവും ബാക്കി പടയും പെട്ടെന്ന് തന്നെ കമ്പനി ആയി.... പെണ്ണുങ്ങൾ എല്ലാം അവരുടെ കൈയിൽ നിന്ന് പാചകവും ഒപ്പം ഹിന്ദിയും പഠിക്കാൻ ഉള്ള തത്ര പാടിൽ ആയിരുന്നു... ഉച്ചക്ക് അഭി പാറു ഫുഡ്‌ കഴിച്ചോന്ന് അറിയാൻ പ്രതേകം വിളിച്ചിരുന്നു.... പാറുവും പെണ്ണ്ണുങ്ങളും ഉച്ചക്ക് ഉള്ള ആഹാരം ഒക്കെ കഴിഞ്ഞു ടീവിയിൽ ദോസ്ത് ബഡാ ദോസ്ത് കാണുക ആയിരുന്നു.... അപ്പോഴാണ് പുറത്ത് ആരോ കാളിങ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത്.... പെണ്ണുങ്ങൾ അത് കാര്യം ആക്കാതെ കാർട്ടൂണിൽ തന്നെ കോൺസെൻറ്റേറ്റ് ചെയ്തു ഇരുന്നു.... ലാസ്റ്റ് ശല്ല്യം സഹിക്കാൻ വയ്യാതേ കിച്ചു ഡോർ തുറക്കാൻ ആയി എഴുന്നേറ്റ് പോയി... "അയ്യോ... ഓടി വാടി.... കിച്ചൂന്റെ നിലവിളി കേട്ട് പെണ്ണുങ്ങൾ എല്ലാം എണീറ്റ് കിച്ചൂന്റെ അടുത്തേക്ക് ഓടി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story