പാർവ്വതി പരിണയം: ഭാഗം 73

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഡീ ഇത് ആക്ടർ സഞ്ജയ്‌ അല്ലെ...ഇത്രെയും വലിയ ഒരു ആൾ എന്താ ഇവിടെ.... അങ്ങേരെ കണ്ട് കിളി പോയി നിൽക്കുന്ന പാറുനോട് വേറെ കുറെ കിളികൾ പറന്നു പോയ കാർത്തു ചോദിച്ചു.... "ഡീ ഇത് സ്വപ്നം ആണോന്ന് അറിയാൻ എന്നെ ഒന്ന് അടിച്ചേ പാറു.... സഞ്ജയെ നോക്കി വാ പിളർന്നു നിൽക്കുന്ന കിച്ചു പാറുനോട് പറഞ്ഞു.... "അത്രേ ഉള്ളു... സൊ സിംപിൾ... അതും പറഞ്ഞു പാറു കിച്ചുന്റെ നടും പുറത്തിന് ഇട്ട് കൊടുത്തു രണ്ടെണ്ണം.. "അയ്യോ... ഈ കാലത്തി എന്നെ അടിച്ചു കൊന്നേ.... കിച്ചു നടുവും തടവി പാറുനെ നോക്കി പറഞ്ഞു... പാറു അതിന് അവിഞ്ഞ ഒരു ചിരി ചിരിച്ചു കൊടുത്തു... "may I come in baby girl.... സഞ്ജയ്‌ കുഞ്ഞിഞ്ഞു ഒരു പുഞ്ചിരിയോടെ പാറുനോട് ചോദിച്ചു.... "അകത്തേക്ക് വരൂ സാർ.... പാറു പെട്ടെന്ന് തന്നെ അയാളെ അകത്തേക്ക് വിളിച്ചു.... സത്യത്തിൽ എല്ലാരും സഞ്ജയെ കണ്ടതിൽ ഉള്ള ഞെട്ടലിൽ ആണ്..... സൗത്ത് ഇന്ത്യയിൽ തന്നെ ഇപ്പോൾ ഉള്ളതിൽ ഏറ്റവും ലീഡിങ് ഹീറോ സഞ്ജയ്‌ തന്നെ ആണ്.... ഈ വർഷം തന്നെ ഒരു പത്തിരുപത് അവാർഡ് എങ്കിലും അയാൾക്ക് കിട്ടി കാണും...

"സാർ ടീ ഓർ ജ്യൂസ്‌.... പാറു സഞ്ജയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു... "ടീ എന്ന് മാത്രം പറയല്ലേ.... ആ ജോലിക്ക് നിൽക്കുന്ന ചേച്ചി ഇപ്പോൾ പോയതേ ഉള്ളൂ.... ഇവിടെ ഒരുത്തിക്കും ടീ ഉണ്ടാക്കാൻ പോയിട്ട് ട്ടാ പോലും അറിയില്ല...(പാറു ആത്മ ) "ടീ മതി... ഈവെനിംഗ് ടൈം ടീ അല്ലെ നല്ലത്.... സഞ്ജയ്‌ പാറുനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു... "ടീ തന്നെയാ നല്ലത്... ഞാൻ എടുത്തിട്ട് വരാമേ.... പാറു അതും പറഞ്ഞു ബാക്കി പെണ്ണുങ്ങളെയും വലിച്ചോണ്ട് അടുക്കളയിൽ പോയി.... കിച്ചുവും ശരത്തും പാവം സഞ്ജയെ സഹതാപത്തോടെ ഒരു നോട്ടം.... പതിയെ അവര് മൂന്ന് പേരും നല്ല കമ്പനി ആയി... "ഏത് നേരത്ത് ആണാവോ എനിക്ക് അങ്ങനെ ചോദിക്കാൻ തോന്നിയത്..... പാറു പിറുപിറുത്തു കൊണ്ട് അടുക്കളയിലേക്ക് നടന്നു... "അവളുടെ ഒരു ടീ... ഞാൻ ഇതുവരെ അത് ഉണ്ടാക്കുന്നത് പോലും കണ്ടിട്ടില്ല... ഇനി എന്ത്‌ ആക്കുവോ ആവോ... കാർത്തു അടുക്കളയിലൂടെ തേരാ പാരാ നടന്നു കൊണ്ട് പറഞ്ഞു.... "ഡീ ഞാൻ സഞ്ജയുടെ അടുത്തേക്ക് പൊയ്ക്കോട്ടെ... നിങ്ങൾ രണ്ടുപേരും ഇവിടെ നിന്ന് ടീ ഉണ്ടാക്ക്.... പ്ലീസ്‌.... നിനക്ക് അറിയാലോ പാറു എന്റെ മുറി മുഴുവൻ ഇങ്ങേരുടെ പടം ആണ്... കാണാൻ പറ്റും എന്നുകൂടെ വിചാരിച്ചത് അല്ല.... ഗൗരി അപേക്ഷിക്കുന്ന പോലെ പറഞ്ഞു...

. "ഹാ നീയും പോയിക്കോ... ഞാൻ ഒറ്റക്ക് ഉണ്ടാക്കി നോക്കാം.... തന്നെ പ്രതീക്ഷയോടെ നോക്കുന്ന കാർത്തൂനെ നോക്കി പാറു പറഞ്ഞു.... "നീയാടി ചക്കരെ എന്റെ ചങ്ക്‌.... കാർത്തു അതും പറഞ്ഞു ഗൗരിയെയും കൊണ്ട് ഹാളിലേക്ക് നടന്നു... പാവം നമ്മുടെ കൊച്ച് ഒറ്റക്ക് നിന്ന് തന്നെ ചായ ഇടാൻ തീരുമാനിച്ചു....പാറു യൂട്യൂബ് ഓപ്പൺ ചെയ്തു അതിൽ ടീ എന്ന് സെർച്ച്‌ ചെയ്തു.... അപ്പോൾ അല്ലെ കോമഡി.... ഗ്രീൻ ടീ... ഗിൻജർ ടീ... മാസാല ടീ... തുടങ്ങിയ അനേകം ടീകൾ വന്നു... പക്ഷേ പാവം പാറുന്റെ വെറും ടീ മാത്രം വന്നില്ല.... അവസാനം രണ്ടും കല്പ്പിച്ചു പാറു ചായ അങ്ങ് ഇട്ടു.... ടേസ്റ്റ് ചെയ്തു നോക്കിയപ്പോൾ അതിന് ഒടുക്കത്തെ ടേസ്റ്റ് ആയിരുന്നു.... "പാറു നീ ഇത്രക്ക് സൂപ്പർ ആയിരുന്നോ... എന്തായാലും വെൽ ഡൺ പാറു വെൽ ഡൺ... പാറു സ്വയം തോളിൽ തട്ടി കൊണ്ട് പറഞ്ഞു.... പാറു ചായ എല്ലാം ഒരു ട്രേയിൽ ആക്കി ഹാളിലേക്ക് നടന്നു...

"ചായ സൂപ്പർ ആയിട്ടുണ്ട്.... ചായ സ്വിപ് ചെയ്തു കൊണ്ട് സഞ്ജയ്‌ പറഞ്ഞു.... "അല്ലെങ്കിലും ചായയും ഷേക്കും ഉണ്ടാക്കുന്നതിൽ പാറുനെ തോൽപ്പിക്കാൻ ഈ കേരളത്തിൽ ആരും ഇല്ല.... കിച്ചു പാറുവിനിട്ട് വച്ചു കൊണ്ട് പറഞ്ഞു.... "ഒരു ഷേക്ക് എടുക്കട്ടെ ചേട്ടാ.... പാറു കിച്ചുനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു... "അയ്യോ വേണ്ടായേ.... കിച്ചു തൊഴ് കൈകളോട് പറഞ്ഞു.... പിന്നെ അങ്ങോട്ട് തകർത്തു സെൽഫി എടുക്കലും സ്റ്റാറ്റസ് ഇടലും ആയി.... പാറുന്റെ കുസൃതിയും കുറുമ്പും എല്ലാം സഞ്ജയ്‌ ശരിക്കും ആസ്വദിക്കുക ആയിരുന്നു.... എത്ര ശ്രമിച്ചിട്ടും അവളിൽ നിന്ന് അടർത്താൻ കഴിയാത്ത തന്റെ മിഴികളെ അവൻ പാട് പെട്ട് ഒളിപ്പിച്ചു കൊണ്ട് ഇരുന്നു.... അപ്പോഴേക്കും അഭിയും എത്തിയിരുന്നു.... സഞ്ജയെ കണ്ട് അഭി ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അത് മാറി.... അവരെല്ലാവരും ഒത്തിരി നേരം ഒന്നിച്ചു ഇരുന്നു സംസാരിച്ചു.... രാത്രിയോട് അടുത്തതും സഞ്ജയ്‌ യാത്ര പറഞ്ഞു അവിടെന്ന് ഇറങ്ങി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story