പാർവ്വതി പരിണയം: ഭാഗം 76

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അഭിയെ കണ്ടതും പാറുവിന്റെ മുഖം നാണത്താൽ ചുമന്നു തുടുത്തു... "എന്താ ഇവിടെ ഒരു ചർച്ച... അഭി പാറുവിനോട് ചേർന്ന് നിന്ന് കൊണ്ട് ചോദിച്ചു... അവന്റെ ശരീരത്തിലെ തണുപ്പ് അവളുടെ ശരീരത്തിലേക്ക് അരിച്ച് ഇറങ്ങുന്നത് പോലെ അവൾക്ക് തോന്നി... "അത് പിന്നെ ഇവളെ ഇത് ഏത് പട്ടി കടിച്ചത് എന്ന് ചോദിക്കുക ആയിരുന്നു....എന്തായാലും നന്നായി കടി കിട്ടിയിട്ടുണ്ട്.... ഗൗരി പാറുന്റെ ചുണ്ട് ഒക്കെ പിടിച്ചു നോക്കി പറഞ്ഞു... "രണ്ടും മിണ്ടാണ്ട് നിന്നില്ലെങ്കിൽ എന്റെ കൈയിൽ നിന്ന് നല്ല അടി കിട്ടുവെ... ഗൗരി കെട്ട് കഴിഞ്ഞത് എന്ന് ഒന്നും ഞാൻ നോക്കില്ല നന്നായിട്ട് പെടപ്പിക്കും... അഭി വിഷയം മാറ്റാൻ ദേഷ്യത്തിൽ അങ്ങോട്ട് രണ്ടും മൂന്നും പറഞ്ഞു തുടങ്ങി... "എന്താ ഇവിടെ പ്രശ്നം.... ആർക്കാ ഇവിടെ പെട വേണ്ടത്... പെടയെക്കാൾ നല്ലത് പൂവനാ... കാലിന് നീളം കൂടുതൽ ഉണ്ട്.. കിച്ചു സംസാരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വരുന്നു.... "എന്താ മോളെ നിന്റെ മുഖത്ത് ഇന്ന് ബിരിയാണി കിട്ടിയ സന്തോഷം ഉണ്ടല്ലോ.... കിച്ചു പാറുനെ ഒന്ന് ആകമാനം നോക്കി കൊണ്ട് പറഞ്ഞു...

"ബിരിയാണി അല്ല ചായയുടെ കൂടെ നല്ല കടി കിട്ടിയതിന്റെ സന്തോഷമാ... എന്തെ വേണോ.... പാറു കിച്ചുനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ചോദിച്ചു.. "പിന്നെ നിന്റെ കടി അല്ലെ എനിക്ക് വേണ്ടാ... ലാസ്റ്റ് പേപട്ടി കടിച്ചതിന് ഉള്ള ഇൻജെക്ഷൻ കൂടി എടുക്കേണ്ടി വരും.... അത് നീ ആ അഭിക്ക് കൊടുത്തേര്... അവനാകുമ്പോൾ ഇതൊന്നും ഏൽക്കില്ല.... കിച്ചു അഭിയെ ഒന്ന് ആക്കി കൊണ്ട് പറഞ്ഞു... "അപ്പോൾ നിങ്ങൾ ജാനുന് കൊടുത്ത കടിയിൽ അവൾക്ക് ഒന്നും പറ്റിയില്ലേ... പാറു നൈസ് ആയി കിച്ചുവിന്നിട്ട് താങ്ങി... കിച്ചു ആണെങ്കിൽ അത് കേട്ട് ഇഞ്ചി കടിച്ച കുരങ്ങനെ പോലെ നിക്കുന്നു.... "ഏത് ജാനുന് ആടി ഇങ്ങേര് കടി കൊടുത്തത്... കാർത്തു ഭദ്രകാളി ആയികൊണ്ട് ചോദിച്ചു... "ഇവള് ചുമ്മാ പറയുന്നതാ മോളെ... വാ നമുക്ക് ചായ കുടിക്കാൻ പോകാം.... കിച്ചു കാർത്തൂന്റെ തോളിൽ പിടിച്ചു അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി... "പ്ഫാ... അങ്ങോട്ട് മാറി നിക്ക് മനുഷ്യാ... ഞാൻ ഇന്നലെ രാവിലെയും നിങ്ങളുടെ വായിൽ നിന്ന് ആ പേര് കേട്ടു.... ഇപ്പോൾ ഇതാ ഇവളും.... ആരാ ജാനു... എനിക്ക് ഇപ്പോൾ അറിയണം....

കാർത്തു കിച്ചുനെ നോക്കി പേടിപ്പിച്ചു കൊണ്ട് ചോദിച്ചു... "ഡീ അത് ഞാൻ വായിച്ച പുസ്തകത്തിലേ ഒരു പെണ്ണാ... അറിയാതെ പറഞ്ഞു പോയതാ... ഈ കുരുട്ടിനെ ഞാൻ.... എന്നും പറഞ്ഞു കിച്ചു പാറുന്റെ പിന്നാലെ ഓടിയതും പാറു അഭിക്ക് ചുറ്റും കിടന്നു വട്ടം കറങ്ങി.... "അഭിയേട്ടന് ഇത്രെയും പൊക്കം ഉണ്ടായത് നന്നായി.... എനിക്ക് ഇങ്ങനെ ചുറ്റും കിടന്ന് ഓടി കളിക്കാല്ലോ.... ഇടക്ക് പാറു അഭിയെ നോക്കി പറഞ്ഞതും അഭി പാറുനെ നോക്കി ഒന്ന് കണ്ണുരുട്ടി... അവൾ അതിന് അസൽ ആയി ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു... "ഡാ അഭി നിന്റെ ഈ കുട്ടി പിശാച്ചിനെ വേണോങ്കിൽ നേരെ വളർത്തിക്കോ... കുടുംബം കലക്കാൻ ഇറങ്ങിയേക്കുവാ അവൾ.... കിച്ചു കലിച്ചു കൊണ്ട് പറഞ്ഞതും പുറത്ത് കാളിംഗ് ബെൽ മുഴങ്ങുന്ന സൗണ്ട് കേട്ടു... "ഞാൻ പോയി നോക്കാം അതും പറഞ്ഞു പാറു മുന്നിൽ നിന്ന് നടന്നു... പാറു വാതിൽ തുറന്നതും ദാ മുറ്റത്തു ഒരു അനു.... പാറു അവളെ ആകപ്പാടെ ഒന്ന് ഉഴിഞ്ഞു നോക്കി... സാരി ആണ് വേഷം... കൈയിൽ ഒരു ഗിഫ്റ്റ് ഒക്കെ ഉണ്ട്.... "ആര് ഇത് ആനയോ... ശോ അനുവോ.... അകത്തേക്ക് വാ....

പാറു അവളെ ഒന്ന് ആക്കി കൊണ്ട് അകത്തേക്ക് വിളിച്ചു... അവൾക്ക് അത് ഇഷ്ട്ടപെട്ടില്ലെങ്കിലും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി... "ആര് ഇത് അനുവോ.... എന്താ ഒരു സ്പെഷ്യൽ ഡ്രസിൽ ഒക്കെ.... അഭി അവളെ കണ്ട ഞെട്ടലിൽ ചോദിച്ചു... ""Many Many Happy Returns Of The Day അഭിയേട്ടാ.... അവൾ കൈയിലെ ഗിഫ്റ്റ് അഭിക്ക് കൊടുത്ത് കൊണ്ട് പറഞ്ഞു... "thank you ഡാ... ഇതിന്റെ ആവശ്യം ഒന്നുമില്ലായിരുന്നു.... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. "അവളുടെ ഒരു ഗിഫ്റ്റ് 😏.... ഞാൻ ഇതിനേക്കാൾ വലിയ ഗിഫ്റ്റാ കൊടുത്തത്... ഒന്ന് പോടീ പുല്ലേ... പാറു അവളെ നോക്കി പിറുപിറുത്തു കൊണ്ട് പറഞ്ഞു.. "ആരാ ഡീ പാറു ഇത്... കണ്ടിട്ട് നിനക്ക് പണി ആകുന്ന ലക്ഷണം ഉണ്ടല്ലോ... കാർത്തു പാറുന്റെ ചെവിയിൽ രഹസ്യം ആയി പറഞ്ഞു... "ലക്ഷണം അല്ല ഡീ... എനിക്ക് പണി ആണ്... ഇവൾക്ക് അഭിയേട്ടനെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു... ശവം... പാറു അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു... "നീ ഒന്ന് സൂക്ഷിച്ചോ...ഞാൻ പോയി എന്തെങ്കിലും കുടിക്കാൻ എടുത്തിട്ട് വരാം...

കാർത്തു പാറുനോട് പറഞ്ഞു അടുക്കളയിലേക്ക് പോയി... "താൻ ഇരിക്ക് ഡോ... പാറുട്ടി നീയും വാ.... അഭി അതും പറഞ്ഞു അവിടെ സോഫയിൽ ഇരുന്നു... പാറു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അഭിയുടെ അടുത്തേക്ക് നടന്നു... "കുടിക്കാൻ എന്തെങ്കിലും പറഞ്ഞോ പാറുട്ടി... അഭി തന്റെ അടുത്ത് ഇരിക്കുന്ന പാറുന്റെ കൈ തന്റെ കൈ കുമ്പിളിലേക്ക് ആക്കി കൊണ്ട് പറഞ്ഞു... അത് കണ്ട് അനുവിന് അടിമുടി ദേഷ്യം അരിച്ച് കയറി... "പറഞ്ഞു അഭിയേട്ടാ ഇപ്പോൾ എടുക്കും... പാറു അഭിയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു... അനു പാറുനെ ഒന്ന് ആകമാനം വീക്ഷിച്ചു...അവരുടെ സ്നേഹത്തിന്റെ അടയാളം എന്നോണം പാറുന്റെ പൊട്ടിയ ചുണ്ടും മുറിഞ്ഞിരിക്കുന്ന കഴുത്തും അങ്ങിങ് ആയി തെളിഞ്ഞു കിടക്കുന്ന പാടുകളും അനുവിന്റെ ഉള്ളിലെ ദേഷ്യത്തെ ആളി കത്തിച്ചു... "പ്രെഗ്നൻസിയുടെ കാര്യം എന്ത് ആയി...

അനു ഒട്ടും താല്പര്യം ഇല്ലാത്ത പോലെ ചോദിച്ചു... "അത് ഒക്കെ ആയികൊണ്ട് ഇരിക്കുന്നതേ ഉള്ളൂ അല്ലെ പാറുവേ...പോരാത്തതിന് ഇവൾക്ക് അതിനുള്ള പ്രായം ഒന്നും ആയിട്ടില്ല...പോരാത്തതിന് ഇപ്പോൾ പഠിക്കുകയും ആണ്... അതൊക്കെ കഴിഞ്ഞേ കുട്ടിയൊക്കെ ഉള്ളൂ... അതുവരെ ഞങ്ങൾ അടിച്ചു പൊളിക്കാൻ തീരുമാനിച്ചു... അല്ലെ ഡീ കുറുമ്പി.... അഭി പാറുന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു... പാറുന് അഭി പറഞ്ഞ ബാക്കി എല്ലാ കാര്യവും ഓക്കേ ആയിരുന്നു.... ബട്ട്‌ പഠിപ്പ് 🙄... ഇനിയും പഠിക്കാൻ പോണം എന്ന തുണി ഉടുക്കാത്ത സത്യം പാറു തിരിച്ചു അറിയിഞ്ഞു.... അത് കേട്ടതും അനുവിന്റെ ഉള്ളിൽ എന്തൊക്കെയോ ആലോചിച്ചു ഒരു ഗൂഢമായ പുഞ്ചിരി വിരിഞ്ഞു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story