പാർവ്വതി പരിണയം: ഭാഗം 77

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ദേ അഭിയേട്ടാ എനിക്ക് ഇക്കിളി ആകുന്നുണ്ടേ... വെറുതെ കളിക്കാൻ നിക്കല്ലേ..... അടുക്കളയിൽ പാത്രം കഴുകുക ആയിരുന്ന പാറുവിന്റെ പിന്നിൽ വന്ന് നിന്ന് അഭി ഓരോ കുറുമ്പ് കാട്ടുക ആയിരുന്നു... "ഒന്ന് മിണ്ടാണ്ട് ഇരിക്ക് എന്റെ പാറുവേ... എന്റെ കോൺസെൻട്രേഷൻ പോണു... പാറുവിന്റ കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പ് തുള്ളിയെ തന്റെ കഴിയാൽ ഒപ്പി എടുക്കുക ആയിരുന്നു അഭി... "അഭിയേട്ടാ ഞാൻ പാത്രം എടുത്തു തലയിൽ അടിക്കും ലാസ്റ്റ് ബോധം പോയെന്ന് എന്നോട് പറയരുത്... അഭിയുടെ കൈകൾ പാറുവിന്റെ വയറിൽ കുസൃതി കാട്ടാൻ തുടങ്ങിയപ്പോൾ അവൾ ചുണ്ട് രണ്ടും കൂർപ്പിച്ചു കൊണ്ട് പറഞ്ഞു.. "അത്രക്ക് ആയോ ഡീ കാന്താരി.... എന്നാൽ പിന്നെ കാണണമല്ലോ... അതും പറഞ്ഞു അഭി പാറുനെ കൈകളിൽ കോരി എടുത്ത് സ്ലാബിലേക്ക് കയറ്റി ഇരുത്തി... "ദേ അഭിയേട്ടാ പുറത്ത് അവരൊക്കെ ഉണ്ട്.... ശബ്ദം കേട്ട് ആരെങ്കിലും വന്നാൽ പിന്നെ നാണം കെടും... താഴെ ഇറക്ക് അഭിയേട്ടാ.... പാറു അഭിയുടെ തോളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു... "ആരും വരില്ല എന്റെ ഭാര്യയെ... സത്യം ആയിട്ടും എനിക്ക് നിന്നെ ഒന്ന് സ്നേഹിക്കാൻ തോന്നുവാ ഡീ.... നമുക്ക് റൂമിലേക്ക് പോയാലോ... അഭി തന്റെ താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...

"ഛെ വൃത്തികേട് പറയാതെ... എന്റെ പൊന്ന് അഭിയേട്ടൻ അല്ലെ എന്നെ ഒന്ന് താഴെ ഇറക്കി താ... അല്ലെങ്കിൽ ഒന്ന് മാറി താ ഞാൻ അങ്ങോട്ടേക്ക് ഒന്ന് പൊയ്ക്കോട്ടെ... പാറു ഒരു ലോഡ് നിഷ്കളങ്കത വാരി വിതറി കൊണ്ട് പറഞ്ഞു... "വിടാം.. ദാ ഇവിടെ ഒരു ഉമ്മ തരണം.... എന്നാൽ ഇപ്പൊ താഴെ ഇറക്കാം.. അവൻ തന്റെ ചുണ്ടിലേക്ക് കൈ വച്ചു കൊണ്ട് പറഞ്ഞു... "അയ്യോ ഇപ്പോ പറ്റില്ല... റൂമിൽ പോയിട്ട് തരാം.... "അത് പറ്റില്ല എന്റെ പാറുവേ... എനിക്ക് ഇപ്പോൾ ഇവിടെ വച്ചു വേണം... അല്ലെങ്കിൽ ഞാൻ ഇപ്പോൾ തരും... അഭി പാറുന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു.. "എന്റെ കൃഷ്ണാ... വേലിയിൽ കിടന്ന പാമ്പിനെ ആണല്ലോ ഞാൻ ഗിഫ്റ്റ് കൊടുത്ത് വിളിച്ചു വരുത്തിയത്... പാറു അഭിയെ നോക്കി പിറുപിറുത്തു കൊണ്ട് പറഞ്ഞു.. പാറു അത് ആലോചിച്ച സമയം കൊണ്ട് തന്നെ അഭി പാറുവിന്റെ ഇതളുകളെ സ്വന്തം ആക്കിയിരുന്നു... പാറു അഭിയുടെ നെഞ്ചിൽ കൈ മുറുക്കി ഇടിക്കുന്നുണ്ട് എങ്കിലും അവൻ അവളുടെ രണ്ട് കൈകളെയും തന്റെ ഒരു കൈ കൊണ്ട് ബന്ധിച്ചിരുന്നു.... ഇതൊക്കെ കണ്ട് പകയോടെ നിൽക്കുക ആയിരുന്നു അനു... അവളുടെ കണ്ണുകൾ നിറഞ്ഞു ചുമപ്പ് വർണ്ണം പടർന്നിരുന്നു... അവൾ കൈയിൽ ഇരുന്ന ഗ്ലാസ്‌ ഊക്കോടെ നിലത്തേക്ക് വലിച്ചു എറിഞ്ഞു...

എന്തോ വീണ് ഉടയുന്ന ശബ്ദം കേട്ടതും ഇരുവരും ചുംബനത്തിൽ നിന്ന് ഞെട്ടി വേർപിരിഞ്ഞു... "കണ്ണിലെ പൊടി പോയോ പാറു... അഭി പാറുവിന്റെ കണ്ണിൽ ഊതുന്നത് പോലെ കാട്ടി കൊണ്ട് പറഞ്ഞു...അനുനെ കണ്ടതും പാറുവിന്റെ ഉള്ളിൽ പത്ത് ലഡു ഒന്നിച്ചു പൊട്ടി... "ഈ അഭിയേട്ടന്റെ ഒരു കാര്യം... കുറുമ്പ് ലേശം കൂടുന്നുണ്ട് കേട്ടോ... പാറു ചുണ്ട് തടവി നാണത്തോടെ പറഞ്ഞു.. "ഡീ ഇങ്ങനെ അഭിനയിക്കാതെ ഡീ.. എന്റെ മാനം... അഭി അനുവിന് കേൾക്കാൻ പറ്റാത്ത രീതിയിൽ പതിയെ പാറുവിനോട് പറഞ്ഞു.. "ദേ വീണ്ടും കുറുമ്പ് കാട്ടിയാൽ ഉണ്ടല്ലോ... അഭിയുടെ വെറുതെ ഇരുന്ന കൈയിൽ കയറി പിടിച്ചു കൊണ്ട് പാറു പറഞ്ഞു... അഭിക്ക് ആണെങ്കിൽ പാറുവിന്റെ അഭിനയം കണ്ട് ഒരു ഓസ്‌ക്കാർ കൊടുക്കണം എന്നൊക്കെ ഉണ്ട്... പക്ഷേ മുന്നിൽ നിൽക്കുന്ന ആളെ ഓർത്തു കണ്ട്രോൾ ചെയ്തു നിന്നു... "എന്നെ കയറ്റി ഇരുത്തിയ പോലെ താഴെ ഇറക്ക് അഭിയേട്ടാ... പാറു കൈ രണ്ടും അഭിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.. അഭി ആണെങ്കിൽ എടുത്താലും പ്രശ്നം എടുത്തില്ലെങ്കിലും പ്രശ്നം എന്ന മട്ടിൽ നിൽക്കുന്നു... "ഞാൻ അപ്പോഴേ പറഞ്ഞതാ ഇവിടെ കയറ്റി ഇരുത്തി റൊമാൻസിക്കല്ലെന്നു... പാറുവിന്റെ സംസാരം ഇനിയും തുടർന്നാൽ താൻ നാണം കെട്ട് നാറും എന്ന് അഭിക്ക് ഏറെ കുറെ ഉറപ്പ് ആയി...

അഭി അവളെ സ്ലാബിൽ നിന്ന് എടുത്തു താഴെ ഇറക്കി... "ഞാൻ കണ്ടില്ലായിരുന്നു സോറി... അനു വിക്കി കൊണ്ട് പറഞ്ഞു... "അതൊന്നും സാരമില്ല അനു... ഈ അഭിയേട്ടൻ ഇങ്ങനെയാ... ചില സമയത്ത് കൊച്ച് കുട്ടികളെക്കാൾ കഷ്ട്ടം ആകും... അനുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പാറു പറഞ്ഞു.. അനുവിന് ആണെങ്കിൽ ആകെ കലിച്ചു നിൽക്കുക ആയിരുന്നു... അതിനിടയിലൂടെ പാറുവിന്റെ ഒടുക്കത്തെ അഭിനയവും 😁... "ഞാൻ ഇറങ്ങുക... അത് പറയാൻ വന്നത് ആയിരുന്നു... അനു മാക്സിമം പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും ചില സ്ഥലത്ത് അവൾ പൂർണ്ണമായി പരാജയപെട്ടു... ."എന്ത് പറ്റി പെട്ടെന്ന് പോകുന്നു... അഭി അവർക്ക് അരികിലേക്ക് നടന്നു കൊണ്ട് ചോദിച്ചു.. "ഒന്നുമില്ല വീട്ടിൽ പോയി ഒത്തിരി പണി ഉണ്ട്... ചിലരുടെ ഒക്കെ കാര്യം തീരുമാനിക്കേണ്ട സമയം ആയി... അനു അത് പറയുബോൾ അവളുടെ കണ്ണുകൾ പാറുവിൽ ആയിരുന്നു.. "ആരുടെ കാര്യം... അഭി സംശയത്തോടെ ചോദിച്ചു.. "അത് പിന്നെ എന്റെ കല്യാണകാര്യം... വീട്ടിൽ ഭയങ്കര ബഹളം എന്റെ കല്യാണം പെട്ടെന്ന് നടത്തണം എന്ന് പറഞ്ഞു...

അനു പെട്ടെന്ന് വായിൽ വന്ന കല്യാണം അങ്ങ് പറഞ്ഞു... "ഓ അത് ആണോ.. പാറുവും അഭിയും ഒന്നിച്ചു പറഞ്ഞു... "എന്നാൽ ശരി ഇറങ്ങുക ആണ് .. അവൾ അതും പറഞ്ഞു പെട്ടെന്ന് തന്നെ ഇറങ്ങി.. പിന്നെ ഉള്ള സമയം അവരെല്ലാം ചേർന്ന് അടിച്ചു പൊളിച്ചു.... ഒരു കുഞ്ഞ് സദ്യ ഒക്കെ ഒരുക്കി അവർ ഊണ് ഒക്കെ കഴിച്ചു അടുത്ത് ഉള്ള ഒരു തിയേറ്ററിൽ സിനിമ കാണാൻ ആയി പോയി...രാത്രി പുറത്ത് നിന്ന് ആഹാരം കഴിച്ചു ആണ് എല്ലാവരും തിരിച്ചു വീട്ടിലേക്ക് വന്നത്... "അഭിയേട്ടാ എനിക്ക് എന്തോ അമ്മയെയും അച്ഛനെയും കാണാൻ തോന്നുന്നു... അഭിയുടെ നെഞ്ചോരം ചേർന്ന് കിടന്നു പാറു പറഞ്ഞു.. "അത് എന്താ പെട്ടെന്ന് അവരെ കാണാൻ ഒരു ആഗ്രഹം... അഭി സംശയത്തോടെ പാറുനെ നോക്കി ചോദിച്ചു... "എന്തോ ഉള്ളിൽ വല്ലാത്ത ഒരു ഭയം പോലെ... ചിലപ്പോൾ ഒത്തിരി സന്തോഷിക്കുന്നത് കൊണ്ട് ആകും അല്ലെ അഭിയേട്ടാ... പാറു അഭിയെ മുറുകെ പുണർന്നു കൊണ്ട് പറഞ്ഞു... "ആയിരിക്കും ഡാ.. സാരില്ല നമുക്ക് നാളെ അവരെ വിളിച്ചു സംസാരിക്കാം ഇപ്പോൾ അവരൊക്കെ ഉറക്കം ആയിട്ടുണ്ടാകും...

അഭി പാറുവിന്റെ നെറ്റിയിൽ തന്റെ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു... "ഉറങ്ങിക്കോ... ഷീണം കാണും..ഇന്നലെയും നേരെ ഉറങ്ങിയില്ലല്ലോ... ഇന്ന് എന്റെ പൊടികുപ്പി ഉറങ്ങിക്കോ കേട്ടോ... നമുക്ക് നാളെ സ്നേഹിക്കാം... അഭി പാറുവിനെ തന്റെ നെഞ്ചിലേക്ക് കയറ്റി കിടത്തി കൊണ്ട് പറഞ്ഞു.. "അഭിയേട്ടാ നാളെ ഞങ്ങൾ ഷോപ്പിങ്ങിനു പോകുവെ...എനിക്ക് കുറച്ച് സാധങ്ങൾ മേടിക്കാൻ ഉണ്ട്... അയ്യോ ഒരു കാര്യം മറന്നു... പാറു അതും പറഞ്ഞു ബെഡിൽ നിന്ന് എഴുന്നേറ്റ് അലമാരയുടെ അടുത്തേക്ക് നടന്നു... അതിൽ നിന്നു ഒരു ചെറിയ ജ്വല്ലറി ബോക്സ്‌ എടുത്ത് അഭിയുടെ കൈയിലേക്ക് കൊടുത്തു... "എന്താ ഇത്... അഭി പാറുവിനെയും ബോക്സിനെയും മാറി മാറി നോക്കികൊണ്ട് ചോദിച്ചു... "അതൊക്കെ തുറന്നു നോക്കുമ്പോൾ അറിയാം... പാറു കുറുമ്പൊടെ അഭിയുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു... ബോക്സ്‌ തുറന്നു നോക്കിയതും അഭിയുടെ കണ്ണുകൾ തിളങ്ങി...പ്ലാറ്റിനത്തിന്റെയും ഗോൾഡിന്റെയും മിക്സ്‌ ആയ ഒരു ചെയിൻ ആയിരുന്നു അത്... പാറു അത് ബോക്സിൽ നിന്ന് എടുത്തു അഭിയുടെ കൈയിലേക്ക് വച്ച് കൊടുത്തു...അതിലെ പാറുട്ടി എന്ന എഴുതിയിരിക്കുന്ന ലോക്കറ്റിലേക്ക് ആണ് അഭിയുടെ കണ്ണുകൾ ആദ്യം പോയത്... അവൻ അതിൽ അമർത്തി ചുംബിച്ചു...

"ഇഷ്ട്ടായോ അഭിയേട്ടാ... പാറു അത് അഭിയുടെ കഴുത്തിലേക്ക് ഇട്ട് കൊടുത്തു കൊണ്ട് ചോദിച്ചു.. "എന്റെ പൊടികുപ്പിയുടെ ഗിഫ്റ്റ് ഇഷ്ട്ടം ആവാതെ... ഒത്തിരി നന്നായിട്ടുണ്ട്...കുറെ നാൾ ആയി ഈ സ്വർണ്ണ ചെയിൻ മാറ്റി ഇതുപോലെ ഒന്ന് വാങ്ങണം എന്ന് വിചാരിക്കുക ആയിരുന്നു.. അതും പറഞ്ഞു അഭി ഒന്നുടെ അതിൽ തന്റെ ചുണ്ടുകൾ ചേർത്തു.. "ഇത് ഒരിക്കലും ഊരി മാറ്റല്ലേ അഭിയേട്ടാ... ചിലപ്പോൾ എനിക്ക് എന്തെങ്കിലും പറ്റി അഭിയേട്ടൻ വേറെ കല്യാണം കഴിച്ചാലും ഇത് ഇവിടെ തന്നെ കിടന്നോട്ടെ... നമ്മുടെ സ്നേഹത്തിന്റെ അടയാളം എന്നപോലെ... അത്രെയും നേരം ചിരിച്ചു കൊണ്ട് ഇരുന്ന അഭി പാറുവിന്റെ ആ ഒറ്റ ഡയലോഗിൽ രാവണൻ ആയി... "നിന്നെ ഞാൻ എടുത്തു വെളിയിൽ ഏറിയും മിണ്ടാണ്ട് ഇരുന്നില്ലെങ്കിൽ... എന്റെ സ്വഭാവം മാറ്റരുത്... മിണ്ടാണ്ട് കിടന്നു ഉറങ്ങു ഡീ കുരുട്ടെ... അഭി കട്ടിലിലേക്ക് ചാഞ്ഞു പാറുവിനെ നെഞ്ചോരം ചേർത്ത് കൊണ്ട് പറഞ്ഞു... പാറു അഭിയെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്‌ത്തി... പതിയെ ഇരുവരും ഉറക്കത്തെ പുൽകി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story