പാർവ്വതി പരിണയം: ഭാഗം 78

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അഭിയേട്ടാ... ഹോസ്പിറ്റലിൽ എന്നെ കൂടെ കൊണ്ട് പോകുവോ.. ഞാൻ ഇതുവരെ അവിടെ ഒന്നും കണ്ടിട്ടില്ലല്ലോ പ്ലീസ് അഭിയേട്ടാ... രാവിലെ ചെറുതായി ഒന്ന് നടക്കാൻ ഇറങ്ങിയത് ആയിരുന്നു അഭിയും പാറുവും... ബാക്കി എല്ലാരേയും വിളിച്ചു എങ്കിലും എല്ലാണ്ണവും പൂര ഉറക്കം ആയിരുന്നു... "അതിന് ഞാൻ ഇന്ന് ഹോസ്പിറ്റലിൽ പോകുന്നില്ലല്ലോ എന്റെ പാറുവമ്മേ... അഭി പാറുവിന്റെ മൂക്കിൽ ചെറുതായി ഒന്ന് പിച്ചി കൊണ്ട് പറഞ്ഞു... "അത് എന്താ ഇന്ന് പോവത്തെ... ഇന്നലെയും പോയില്ലല്ലോ... പാറു പെട്ടെന്ന് നടത്തം നിർത്തി കൈ രണ്ടും ഇടുപ്പിൽ കുത്തി കൊണ്ട് ചോദിച്ചു... "അതൊക്കെ ഉണ്ട്.. അഭി തെല്ല് നാണത്തോടെ പറഞ്ഞു.. "ഏതൊക്കെ ഉണ്ട് 🙄.... പാറു അഭിയെ നോക്കി ആ നിൽപ്പിൽ തന്നെ ചോദിച്ചു... "അതെ... അതില്ലേ... ഇന്ന് വീട്ടിൽ നമ്മൾ രണ്ടുപേരും മാത്രമേ ഉള്ളൂ... അവരൊക്കെ ചേർന്ന് കിച്ചുവിന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുവാ... നമ്മളെയും വിളിച്ചു ഞാൻ വരുന്നില്ലെന്ന് പറഞ്ഞു... അഭി പാറുനെ നോക്കി നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു... "അയ്യോ അത് എന്താ നമ്മൾ മാത്രം പോവത്തെ... അവർ പുറത്തൊക്കെ പോയി അടിച്ചു പൊളിച്ചു ആയിരിക്കും വരുന്നത്.... പാറുവിന്റെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു വന്നു...

"എന്റെ പൊന്ന് കൊച്ചേ നിനക്ക് എവിടെയാ പോകേണ്ടത്... ഞാൻ കൊണ്ട് പോകാം... നമ്മൾ മാത്രം ആയി പോകുന്നത് ഒരു പ്രതേക ഫീൽ അല്ലെ... അഭി ഒരു പുഞ്ചിരിയോടെ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.. "ആണോ... എനിക്ക് അറിയില്ലായിരുന്നു... അപ്പോൾ ഒറ്റക്ക് പോയാൽ അഭിയേട്ടൻ എനിക്ക് ഐസ് ക്രീം വാങ്ങി തരുവോ... പാറു കുഞ്ഞ് കുട്ടികളെ പോലെ അഭിയുടെ കൈയിൽ തൂങ്ങി കൊണ്ട് ചോദിച്ചു... "എന്റെ പാറുട്ടിക്ക് എത്ര ഐസ് ക്രീം വേണം ഞാൻ വാങ്ങി തരാല്ലോ... അഭി അത് പറഞ്ഞപ്പോഴേക്കും പാറുവിന്റെ മുഖത്ത് ചന്ദ്രനും സൂര്യനും ഒക്കെ ഒന്നിച്ചു ഉദിച്ചിരുന്നു... അവർ ഫ്ലാറ്റിൽ തിരിച്ചു എത്തിയപ്പോഴേക്കും വീട്ടിൽ ജോലിക്ക് വരുന്ന ചേച്ചി എത്തിയിരുന്നു... പാറു അടുക്കളയിൽ പോയി അഭിക്കും അവൾക്കും ഉള്ള ചായയും എടുത്തു റൂമിലേക്ക് വന്നു... "എന്താ പതിവില്ലാത്ത ഒരു ശീലം ഒക്കെ... കൈയിൽ ചായയും ആയി വരുന്ന പാറുവിനെ ഒന്ന് ആക്കി കൊണ്ട് അഭി ചോദിച്ചു... "ഇന്ന് ഞാൻ ചവാൻ പോണ്... ഇന്ന് ചത്താൽ പിന്നെ നാളെ കൊണ്ട് വരാൻ പറ്റില്ലല്ലോ... അതാ ഇന്ന് കൊണ്ട് വന്നത്... പാറു സ്വല്പം ഗൗരവത്തോടെ പറഞ്ഞു... "ഞാൻ ഇന്നലെ നിന്നോട് പറഞ്ഞതാ പാറുട്ടി ഈ മാതിരി വർത്താനം ഒന്നും പറയരുത് എന്ന്...

എന്റെ കൈയിൽ നിന്ന് ഇനിയും വഴക്ക് കേൾക്കണം എന്ന് ആണെങ്കിൽ നീ പറയ്‌.. ഞാൻ രണ്ട് പൊട്ടിക്കുക കൂടി ചെയാം... അഭി കലിപ്പോടെ അതും പറഞ്ഞു ബെഡിൽ നിന്ന് എഴുന്നേറ്റ് ബാൽകണിയിലേക്ക് നടന്നു.. "അതെ... ദൂരെ എങ്ങോ നോക്കി നിൽക്കുന്ന അഭിയെ പാറു പിന്നിൽ നിന്ന് വിളിച്ചു... നമ്മുടെ ചെറുക്കൻ എവിടെ നോ മൈൻഡ്... "അതെ അഭിയേട്ടാ... പാറു ഒന്നുടെ അഭിയെ ഒന്ന് ഇരുത്തി വിളിച്ചു... "എന്താ... അഭി ദേഷ്യം ഒട്ടും കുറക്കാതെ തിരിച്ചു ചോദിച്ചു... "അല്ലെങ്കിലും എല്ലാ ആണുങ്ങളും കണക്കാ... ആദ്യത്തെ രണ്ട് മൂന്ന് ദിവസം ചക്കരെ പൊന്നെ എന്നൊക്കെ വിളിച്ചു പുറകെ വരും... പിന്നെ പിന്നെ ഒരു വിലയും ഇല്ലാതെ ആകും... പാറു വായിൽ നിന്ന് തുപ്പല് തൊട്ട് കണ്ണിൽ തേച്ചു കൊണ്ട് പറഞ്ഞു... "എന്താ പാറുട്ടി കാര്യം.... പാറുവിന്റെ ആ ഡയലോഗിൽ അഭി വീണു..അഭി ഒരു പുഞ്ചിരിയോടെ പാറുവിനോട് ചോദിച്ചു.. "പിണക്കം മാറിയോ.. പാറു ചുണ്ട് പിളർത്തി കൊണ്ട് അഭിയോടു ചോദിച്ചു... "എന്റെ പ്രാണനോട് എനിക്ക് പിണങ്ങി ഇരിക്കാൻ കഴിയുവോ... അഭി പാറുവിന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.. "പിന്നെ എന്താ അഭിയേട്ടൻ ചിരിക്കാത്തത്... പാറു അതെ എക്സ്പ്രഷൻ ഇട്ട് തന്നെ അഭിയോടു ചോദിച്ചു...

"ഞാൻ ചിരിച്ചല്ലോ... ഇനി എന്റെ കുഞ്ഞ് എന്നോട് ഇങ്ങനത്തെ വർത്താനം പറയരുത്... അഭി അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു... പാറു ഒരു പുഞ്ചിരിയോടെ അവനോട് ചേർന്ന് നിന്നു... "പറയുവോ ഇനി... അവൻ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു... അവളുടെ വായിൽ പറയും എന്ന മറുപടി ആണ് വന്നത് എങ്കിലും അവന്റെ ആ സ്നേഹത്തിനും കരുതലിനും മുന്നിൽ ഇല്ല എന്ന് തല കുലുക്കി... പാറുവിന്റെ ഉള്ളിൽ എന്തോ അഭിയോടു ഉള്ള സ്നേഹം നിറഞ്ഞു ഒഴുകുന്നത് പോലെ തോന്നി അവൾക്ക്.... പാറു പതിയെ ഒന്ന് ഉയർന്നു പൊങ്ങി അഭിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ട് ചേർത്തു... ഇത്രെയും നാളും അങ്ങോട്ട് ചുംബിച്ചിട്ട് ഉള്ളത് അല്ലാതെ പാറുവിന്റെ ഭാഗത്ത്‌ നിന്ന് അങ്ങനെ ഒരു ചുംബനം ആദ്യം ആയിരുന്നു.... പതിയെ അഭിയും അവളുടെ ആ ചുംബനത്തിൽ ലയിച്ചു പോയിരുന്നു... അവളുടെ കുസൃതിയുടെ തെളിവ് എന്നോണം പലപ്പോൾ ആയി മനഃപൂർവം അവൾ അവളുടെ പല്ലുകൾ അവന്റെ ചുണ്ടിലേക്ക് ആഴ്ത്തി.... അഭിയുടെ ചുണ്ടുകളിൽ നിന്ന് ചോര തുള്ളികൾ പൊടിഞ്ഞു എങ്കിലും പാറു വിടാൻ കൂട്ടാകാതെ ചുംബനത്തിൽ മുഴുകി പോയിരുന്നു... അഭിയുടെ കരങ്ങൾ പാറുവിന്റെ ഇടുപ്പിൽ മുറുകിയപ്പോൾ പാറു പതിയെ തന്റെ ചുണ്ടുകൾ വേർപെടുത്തി.. "എന്താണ്.. ഒരു പതിവില്ലാത്ത ചുംബന സമരം ഒക്കെ... അഭി കൈ കൊണ്ട് ചുണ്ട് ഒന്ന് ഉഴിഞ്ഞു കൊണ്ട് പറഞ്ഞു...

"I need you... പാറു പതിഞ്ഞ സ്വരത്തിൽ അഭിയോടു പറഞ്ഞു... "what... അഭി കേട്ടത് വിശ്വസിക്കാൻ കൂട്ട് ആക്കാത്തത് പോലെ അവളോട് ചോദിച്ചു... "എനിക്ക് ഇപ്പോൾ അറിയണം എന്റെ അഭിയേട്ടനെ.... എല്ലാ അർത്ഥത്തിലും.... I need your presence.... പാറു നിറകണ്ണുകളോടെ അഭിയെ നോക്കി പറഞ്ഞു... "എന്താഡാ... എന്താ പറ്റിയത് എന്റെ കുഞ്ഞിന്... വാത്സല്യത്തോടെ അവൻ അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് ചോദിച്ചു... "അറിയില്ല... അഭിയേട്ടാ... എന്തോ എന്റെ ഉള്ളിൽ ഇരുന്നു പറയുംപോലെ...അഭിയേട്ടൻ എന്നെ വിട്ട് എങ്ങും പോകല്ലേ.. "അയ്യേ... ഇതിനൊക്കെ എന്തിനാ എന്റെ വാവയുടെ കണ്ണ് നിറയുന്നേ.... നമ്മൾ എപ്പോഴും ഒന്ന് അല്ലെ...നിന്നെ വിട്ട് ഞാൻ എങ്ങു പോകാൻ... അങ്ങനെ പോയാൽ ഞാൻ സന്തോഷം ആയി ഇരിക്കും എന്ന് തോന്നുന്നുണ്ടോ എന്റെ കുഞ്ഞിന്... ആകാശത്തിന്റെയും ഭൂമിയുടെ അകലങ്ങൾ നമുക്ക് ഇടയിൽ വന്നാലും അപ്പോഴും നമ്മൾ ഒന്നായിരിക്കും ദാ ഇതുപോലെ... അതും പറഞ്ഞു അവൻ അവളെ കൈകളിൽ കോരി എടുത്തു റൂമിലേക്ക് നടന്നു... അവന്റെ മാർവിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ പറ്റിച്ചേർന്നു കിടന്നു... അവന്റെ പ്രണയം അവളിലേക്ക് പകരുവാൻ ആയി തടസമായി ഉണ്ടായിരുന്ന ഉടയാടകൾ എല്ലാം അപ്പോഴേക്കും അഴിഞ്ഞു മാറിയിരുന്നു..

. എത്ര ചുംബിച്ചിട്ടും മതി ആവാതെ എന്നപോലെ അഭി അവളെ ചുംബിച്ചു കൊണ്ടേ ഇരുന്നു... ഒരു ചെറു വേദനയോടെ അവൻ അവന്റെ പ്രണയം മുഴുവൻ അവളിലേക്ക് പകരുക ആയിരുന്നു ആ തണുത്ത പുലരിയിൽ... സൂര്യൻ പോലും അവരുടെ ഒത്തുചേരലിൽ നാണിച്ചു പോയിരുന്നു... അവന്റെ ഓരോ ചുംബനങ്ങൾ ഏറ്റ് വാങ്ങുമ്പോൾ എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു... "എന്താടോ... വേദനിക്കുന്നുണ്ടോ... അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും അഭി ഒരു ഞെട്ടലോടെ അവളിൽ അടർന്നു മാറി... "എന്താ എന്റെ പൊടി കുപ്പിക്ക് പറ്റിയെ.. അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ചു അതിൽ തന്റെ ചുണ്ടുകൾ ചേർത്ത് കൊണ്ട് അഭി ചോദിച്ചു... "ഇങ്ങ് വാ... അതും പറഞ്ഞു സ്നേഹത്തോടെ അഭിക്ക് നേരെ തന്റെ കൈകൾ നീട്ടി... അഭി ഒന്ന് സംശയിച്ചു എങ്കിലും ഒരു പുഞ്ചിരിയോടെ അവളുടെ കൈക്ക് ഉള്ളിലേക്ക് കയറി... അഭിയുടെ മുഖം തന്റെ കൈ കുമ്പിളിൽ കോരി എടുത്തു അവന്റെ നെറ്റിലിൽ പാറു തന്റെ ചുണ്ടുകൾ പതിപ്പിച്ചു... അപ്പോഴും അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു ഒഴുകിയിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story