പാർവ്വതി പരിണയം: ഭാഗം 80

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഈ നേരത്ത് ഇനി ഇവന് എന്തിന്റെ കുഴപ്പം ആണോ എന്തോ... പാറുട്ടി നീ പോയി കുളിച്ചു ഫ്രഷ് ആയിക്കോ... അതും പറഞ്ഞു അഭി ഡ്രസ്സ്‌ എടുത്ത് ഇട്ടു... പാറു ഉള്ളത് എല്ലാം വാരി ചുറ്റി ബാത്‌റൂമിലേക്ക് ഓടി... പാറു ബാത്‌റൂമിന്റെ ഡോർ അടച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം അഭി റൂമിന്റെ ഡോർ തുറന്നു... "ഈ വെളുപ്പാൻ കാലത്ത് എന്നതാ ഡാ ഇവിടെ പണി... സൂര്യൻ ഉദിച്ചു മണിക്കൂർ അഞ്ചു കഴിഞ്ഞു... എന്നിട്ട് പോലും നീ ആ കൊച്ചിന് ഒരൽപ്പം റസ്റ്റ്‌ കൊടുക്കുന്നില്ലല്ലോ ഡാ കാലാ... കിച്ചു അഭിയെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു.. "നീ കൂടുതൽ ഒന്നും പറയണ്ടാ... നീ പറഞ്ഞാൽ ഞാനും പറയും പല രഹസ്യങ്ങളും... അഭി കിച്ചുവിന്റെ തോളിൽ കൈ ഇട്ട് സോഫയുടെ അടുത്തേക്ക് നടന്നു.. "ഹോ ഒരു തമാശ പറയാനും സമ്മതിക്കില്ല ഈ അളിയൻ... വന്ന് വന്ന് സൗന്ദര്യം കുറച്ച് കൂടുന്നുണ്ട് കൊച്ച് കള്ളൻ... കിച്ചു അഭിയുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ പറഞ്ഞു... "ഞാൻ പണ്ടേ സുന്ദരൻ ആണ് ഡാ... ഇപ്പോഴാ നിന്റെ കണ്ണിലെ അഴുക്ക് ഒക്കെ പോയത് എന്ന് തോന്നുന്നു... അതോ കാർത്തു എവിടെയെങ്കിലും വാക്കില്ലാതെ അടി വല്ലതും തന്നോ... അഭി ടേബിളിൽ ഇരുന്ന ഇംഗ്ലീഷ് പത്രം എടുത്തു നിവർത്തി കൊണ്ട് ചോദിച്ചു...

"പിന്നെ.. കാർത്തൂന്റെ ഇടി പിന്നെയും സഹിക്കാം... നിന്റെ ആ കുരുട്ടിന്റെ ചളിയും സംശയവും ആണ് സഹിക്കാൻ പറ്റാത്തത്... അതൊക്കെ കേൾക്കുമ്പോൾ ഇവിടുന്ന് എവിടെയെങ്കിലും ചാടി ചത്താൽ മതിയെന്ന് തോന്നി പോകും 🤧.... കിച്ചു മൂക്ക് പിഴിഞ്ഞു കൊണ്ട് പറഞ്ഞു.. "അതിന് ഇപ്പോൾ അവൾ നിന്നോട് എന്ത്‌ സംശയമാ ചോദിച്ചത്... അഭിക്ക് പാറുവിന്റെ സംശയങ്ങളെ കുറിച്ച് ഏറെ കുറെ ധാരണ ഉള്ളത് കൊണ്ട് അവൻ ഒന്ന് സംശയിച്ചിട്ട് ആണെങ്കിലും കിച്ചുവിനോട് ചോദിച്ചു... "ഇന്നലെ അവൾ ഉണ്ടല്ലോ.. നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്ന ആ ബംഗാളി ചേച്ചിയോട് ചോദിക്കുവാ എല്ലാ കറിയിലും എന്തിനാ വെറുതെ കടുക് പൊട്ടിക്കുന്നത് എന്ന്..അത് കേട്ട് ഞാൻ പകച്ചുപോയി... ആ ചേച്ചി ലാസ്റ്റ് ജീവനും കൊണ്ടാ ഓടിയത്... കിച്ചു എന്തോ ദുസ്വപ്നം കണ്ട കണക്കെ ഒന്ന് തല കുടഞ്ഞു... "ഇത് നിന്നോട് ചോദിച്ചത് അല്ലല്ലോ... നിന്നോട് ചോദിച്ചത് എന്തെന്ന് പറയ്... അഭി കിച്ചുനെ നോക്കി ഒറ്റ പിരികം ഉയർത്തി ചോദിച്ചു.. "എന്നോടോ... എന്നോട് ചോദിക്കുവാ... ആണുങ്ങൾ മാത്രം എന്താ പ്രസവിക്കാത്തത് എന്ന്...

പെണ്ണുങ്ങൾ പ്രസവിച്ചാൽ പിന്നെ ആണുങ്ങൾക്ക് പ്രസവിച്ചാൽ എന്താ കുഴപ്പം എന്ന്... കിച്ചൂന്റെ ആ ചോദ്യം കേട്ടതും അഭി ഒരു പകപ്പോടെ അവനെ നോക്കി... "ഇത് അവൾ നിന്നോട് ചോദിച്ചത് ആണോ... അഭി തൊണ്ടയിൽ നിന്ന് വെള്ളം ഇറക്കി കൊണ്ട് ചോദിച്ചു... "അതെ ഡാ അളിയാ... നീ ഒന്ന് സൂക്ഷിച്ചോ.. അവൾ വേണോങ്കിൽ നിന്നെ കൊണ്ട് പ്രസവിപ്പിക്കും അങ്ങനത്തെ ഐറ്റം ആണ് അത് ... കിച്ചു അഭിയെ കളിയാക്കി കൊണ്ട് പറഞ്ഞു...അപ്പോഴേക്കും പാറു കുളിച്ചു റൂമിൽ നിന്ന് ഇറങ്ങുന്നത് കണ്ടു... "എന്താ രാവിലെ പതിവില്ലാത്ത ഒരു കുളി ഒക്കെ... നീ നന്നായോ ഡീ കോപ്പേ... കിച്ചു പാറുനെ വാരാൻ തുടങ്ങി.. "ഹാ നന്നായി.. ജാനുന്റെ കല്യാണക്കാര്യം കാർത്തുനോട് പറയാൻ പോകുവാ.. വരൻ ആരെന്ന് അറിയണ്ടേ.... ഞാൻ ഇടക്ക് കിച്ചു പട്ടി എന്നൊക്കെ വിളിക്കും... അറിയാമോ... പാറു കിച്ചുനെ നോക്കി നാക്ക് നീട്ടി കൊഞ്ഞനം കുത്തി അടുക്കളയിലേക്ക് നടന്നു.. "ഡാ അളിയാ.. അവൾ..ആ കുരുട്ട് എന്നെ വിളിച്ചത് കേട്ടാ.. പട്ടി എന്ന്.. നീ ഇതൊക്കെ കേട്ട് എന്താ ഡാ മിണ്ടാതിരിക്കുന്നെ.. പോയി അവൾക്കിട്ട് രണ്ടെണ്ണം കൊടുക്ക്‌ ഡാ... കിച്ചു പാറു പോയ വഴി നോക്കി അഭിയോടു പറഞ്ഞു... "ഓ പിന്നെ.. നിന്നെ പട്ടി എന്ന് വിളിച്ചതിന് ഞാൻ പോയി അവളെ വഴക്ക് പറഞ്ഞു...

ലാസ്റ്റ് അവൾ കരഞ്ഞു സീൻ ആക്കി ഇന്ന് മുഴുവൻ എന്നോട് പിണങ്ങി നടക്കണം അല്ലേടാ കോപ്പേ... എണീറ്റ് വല്ല പണിക്കും പോടാ പട്ടി... അഭി അതും പറഞ്ഞു റൂമിലേക്ക് എണീറ്റു പോയി...കിച്ചു ആണെങ്കിൽ അത് കേട്ട് വായും തുറന്ന് ഇരിക്കുന്നു.. "രണ്ടും കണക്കാ.. പറയാൻ പോയ എന്നെ വേണം ആദ്യം അടിക്കാൻ... മോളെ കാർത്തു... കിച്ചു അതും പറഞ്ഞു റൂമിലേക്ക് ഓടി... രാവിലെ എല്ലാരും ഒന്നിച്ചു ഇരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു... കിച്ചുവും ശരത്തും അവരുടെ രണ്ട് ഭാര്യമാരും കൂടി ഫ്രണ്ടിനെ കാണാൻ പോകുവാന്ന് പറഞ്ഞു ഇറങ്ങി... പിന്നെ പാറുവും അഭിയും അവിടെ ഒറ്റക്ക് ആയി... ഉച്ചക്ക് ശേഷം പുറത്ത് പോകാൻ ആയിരുന്നു അവരുടെ പ്ലാൻ... "പാറുട്ടി... സോഫയിൽ ടീവി കണ്ട് കിടക്കുക ആയിരുന്ന പാറുവിന്റെ അടുത്ത് അഭി വന്ന് ഇരുന്നു കൊണ്ട് വിളിച്ചു... "എന്താ അഭിയേട്ട.... പാറു ടീവിയിൽ ശ്രദ്ധിച്ചു കൊണ്ട് തന്നെ വിളി കേട്ടു... "പാറുട്ടി... അഭി വീണ്ടും പാറുവിന്റെ കാലിൽ ഇക്കിളി ആക്കി കൊണ്ട് വിളിച്ചു... "എന്താടാ... പാറു ഭദ്രകാളി ആയി കൊണ്ട് ചോദിച്ചു.. "എന്താടാ എന്നോ.. നിന്നെ നോക്കിക്കോ ഡീ കാന്താരി... അതും പറഞ്ഞു അഭി പാറുവിന്റെ ചെവിയിൽ പിടിച്ചു.. "അയ്യോ അഭിയേട്ടാ അവിടെ തൊടല്ലേ നല്ല വേദന ആണ്... പാറു അഭിയുടെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു ...

സംശയം തോന്നി അഭി അവിടെ നോക്കിയപ്പോൾ അവന്റെ മുപ്പത്തി മൂന്ന് പല്ലും ഫോട്ടോസ്റ്റേറ്റ് എടുത്ത പോലെ പതിഞ്ഞു കിടപ്പുണ്ട്.. "ഇതൊക്കെ എന്ത് ചെയ്തതാ എന്റെ കൊച്ചേ... അഭി ഒരു അവിഞ്ഞ ചിരിയോടെ ചോദിച്ചു.. "രാത്രി ഒരു താടി വച്ച പട്ടി കടിച്ചതാ... പാറു അതും പറഞ്ഞു സോഫയിൽ നിന്ന് എഴുന്നേറ്റ് ഓടി..അഭി പിന്നാലെയും... ആ ഹാളിൽ ആകമാനം അങ്ങ് ഇങ്ങ് ആയി ഒരു പൂമ്പാറ്റയെ പോലെ പാറു ഓടി നടന്നു... അവസാനം ഓടി തളർന്നു അവൾ അഭിയുടെ മാറിലേക്ക് തന്നെ തല ചായ്ച്ചു... അഭി പാറുനെ കൈയിൽ കിട്ടയ സന്തോഷത്തിൽ അവളെ എടുത്തു ഉയർത്തി കറക്കി കൊണ്ടേ ഇരുന്നു... "അയ്യോ താഴെ ഇറക്ക് അഭിയേട്ടാ.. ഞാൻ വീഴും... അത് പറയുന്നതിന് ഒപ്പം അവളുടെ മുത്ത് പൊഴിയുന്ന പോലുള്ള ചിരി അവിടമാകെ ഒഴുകി നടന്നു... പെട്ടെന്ന് ആണ് ഡോർ തുറന്ന് അനു കയറി വന്നത്... അഭിയുടെ കൈയിൽ കിടക്കുന്ന പാറുനെ ഒന്ന് നോക്കി അനു പെട്ടെന്ന് തിരിഞ്ഞു നിന്നു... അനുനെ കണ്ടതും അഭി പാറുനെ താഴെ നിർത്തി... "I am sorry... ഡോർ തുറന്ന് കിടക്കുക ആയിരുന്നു അതാ ഞാൻ പെട്ടെന്ന് കയറി വന്നത്...

അനു അഭിയെ നോക്കി പറഞ്ഞു... "അതൊന്നും കുഴപ്പം ഇല്ല ഡോ... ഞങ്ങൾ ഒന്ന് ഓടി കളിക്കുവായിരുന്നു... എന്റെ കുഞ്ഞിന് വീട്ടിൽ ഒറ്റക്ക് ഇരുന്നു ബോർ അടിക്കുന്നെന്ന്... അഭി പാറുനെ നോക്കി കണ്ണ് ചിമ്മി കാട്ടി കൊണ്ട് പറഞ്ഞു... "അഭിയേട്ടാ... ഹോസ്പിറ്റലിൽ ഒരു അർജന്റ് സർജറി ഉണ്ട്... നമ്മുടെ അരുൺ ഡോക്ടർ ഇന്ന് ലീവ് ആണ്... അഭിയേട്ടനെ മൊബെലിൽ ഒത്തിരി വട്ടം ട്രൈ ചെയ്തു... കിട്ടാത്തത് കൊണ്ടാ അച്ഛൻ എന്നെ ഇങ്ങോട്ടേക്ക് പറഞ്ഞ് വിട്ടത്.. അഭിയേട്ടൻ പെട്ടെന്ന് ഒന്ന് വരണം... അനു ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു... "ok.. ഒരു ഫൈവ് മിനിറ്റ്സ് ഞാൻ റെഡി ആയി വരാം... അഭി അതും പറഞ്ഞു പെട്ടെന്ന് റൂമിലേക്ക് പോയി... പാറുന് പെട്ടെന്ന് അത് കേട്ടതും എന്തോ പോലെ ആയി... അഭി പോയി കഴിഞ്ഞാൽ വീട്ടിൽ ഒറ്റക്ക് ഇരിക്കുന്ന കാര്യം ഓർത്തു കൊച്ചിന് ടെൻഷൻ കയറി.. "മര്യാദക്ക് ഞാൻ കിച്ചേട്ടന്റെ കൂടെ പോകുമായിരുന്നു... ഞാൻ ഇവിടെ ഒറ്റക്ക് ഇരുന്നു എന്ത്‌ ചെയ്യാനാ... പാറു ഓരോന്ന് പിറുപിറുത്തു അങ്ങോട്ടും ഇങ്ങോട്ടും നടന്നു... അനു ആണെങ്കിൽ പാറുനെ മൈൻഡ് ചെയ്യാതെ വലിയ ഗമയിൽ ഫോണും നോക്കി ഇരിക്കുന്നു... "അവളുടെ ഒരു ഫോണ്.. എന്റെയിലും ഉണ്ട് ഫോണ്... റൂമിന്റെ അകത്ത് ആയി പോയി അല്ലെങ്കിൽ നിനക്ക് ഞാൻ എന്റെ ഫോണിൽ ഉള്ള മുഴുവൻ ഗെയിമും കാണിച്ചു തരുമായിരുന്നു 😏... പാറു അവളെ പുച്ഛിച്ചു കൊണ്ട് സോഫയിൽ ഇരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story