പാർവ്വതി പരിണയം: ഭാഗം 81

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അവളുടെ ഒടുക്കത്തെ ഒരു ജാഡ കണ്ടില്ലേ..കാണുമ്പോൾ തന്നെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കാൻ തോന്നുന്നുണ്ട്.. പിന്നെ എന്റെ അഭിയേട്ടൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീടിന്റെ ഭിത്തി ഇല്ലാണ്ട് ആക്കണ്ടല്ലോ എന്ന് വിചാരിച്ചു മാത്രമാ നിന്നെ ഞാൻ വെറുതെ വിട്ടത് മോളെ... പാറു അനുവിനെ നോക്കി കൊഞ്ഞനം കുത്തി ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു... റൂമിൽ നിന്ന് ഇറങ്ങി വന്ന അഭി കാണുന്നത് അനുവിനെ നോക്കി എന്തൊക്കെയോ പിറുപിറുക്കുന്ന പാറുനെ ആണ്... "എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ... അഭി ഷർട്ടിന്റെ സ്ലീവ് മേലേക്ക് മടക്കി വച്ചു കൊണ്ട് ചോദിച്ചു.. എന്നാൽ പാറു അത് കേൾക്കാത്ത രീതിയിൽ വേറെ എങ്ങോ നോക്കി ഇരുന്നു.. "ഇറങ്ങാം അഭിയേട്ടാ... സമയം ഒത്തിരി ആയി... അനു അതും പറഞ്ഞു സോഫയിൽ ഇരുന്ന അവളുടെ ബാഗും എടുത്തു എഴുനേറ്റു... അനുവിന്റെ മുഖത്ത് led ബൾബ് തോറ്റ് പോകുന്ന തിളക്കവും സന്തോഷവും ആണെങ്കിൽ... പാറുവിന്റെ മുഖം ഫ്യൂസ് പോയ ledയുടെ അതെ അവസ്ഥ ആയിരുന്നു... "എന്നാൽ പിന്നെ നമുക്ക് ഇറങ്ങിയാലോ പാറു... അഭി പാറുവിന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു..അഭിയുടെ ചോദ്യം കേട്ടതും പാറുവിന്റെ മുഖം നൂറ് led ഒന്നിച്ചു പ്രകാശിച്ചത് പോലെ തിളങ്ങി... അനുവിന്റെ മുഖം പെട്ടെന്ന് കറുക്കുകയും ചെയ്തു...

"അഭിയേട്ടാ ഇവളെ കൊണ്ട് പോയാൽ.. ഹോസ്പിറ്റലിൽ.. എങ്ങനെയാ... അനു വിക്കി കൊണ്ട് ചോദിച്ചു.. "എന്റെ ഭാര്യ എന്റെ ഒപ്പം വരുന്നതിന് തനിക്ക് എന്താ പ്രശ്നം...പാറു ഇവിടെ ഒറ്റക്ക് ആണ്... അതുകൊണ്ട് ഇന്ന് ഇവൾ എന്റെ ഒപ്പം ഉണ്ടാകും... അഭി അതും പറഞ്ഞു സ്റ്റെതസ്കോപ്പ് കൈയിൽ എടുത്ത് നടന്നു.. "എനിക്ക് എന്ത്‌ പ്രശ്നം.. അനു അതും പറഞ്ഞു ദേഷ്യത്തോടെ പാറുവിനെ ഒന്ന് നോക്കി മുന്നിൽ നിന്ന് നടന്നു... അവൾ പോകുന്നതിന് മുൻപ് അവളെ നോക്കി നാക്ക് നീട്ടി കൊഞ്ഞനം കുത്താനും പാറു മറന്നില്ല... "നമ്മുക്ക് പോയാലോ.. അഭിയുടെ കൈയിൽ തൂങ്ങി കൊണ്ട് പാറു ചോദിച്ചു.. "പോകാല്ലോ എന്റെ പൊടി കുപ്പി... അവർ രണ്ടുപേരും ഫ്ലാറ്റ് പൂട്ടി ചാവിയും എടുത്ത് ഇറങ്ങി... അനു നേരുത്തേ അവളുടെ കാറിൽ ഹോസ്പിറ്റലിൽ പോയിരുന്നു... അഭിയും പാറുവും അവരുടെ വണ്ടിയിലും.. മുക്കാൽ മണിക്കൂർ കൊണ്ട് തന്നെ അവർ ഹോസ്പിറ്റലിൽ എത്തി...പാറുവിന്റെ തോളിലൂടെ തന്റെ കരം ചേർത്ത്....അവളെ അവനോടൊപ്പം പൊതിഞ്ഞു പിടിച്ചു നടക്കുക ആയിരുന്നു അഭി..

പാറുവിന് ആ ചേർത്ത് നിർത്തലിൽ എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി... പലരും തന്നെ അസൂയയോടും എന്തോ നഷ്ട്ടപെട്ട സങ്കടത്തോടും നോക്കുന്നത് പാറു അറിയുന്നുണ്ടായിരുന്നു... അവരുടെ ഒക്കെ മുന്നിൽ അവൾ സന്തോഷത്തോടെ അവനൊപ്പം നടന്നു.. ഇതെല്ലാം മാറി നിന്ന് കാണുക ആയിരുന്നു അനു... അവളുടെ ഉള്ളിൽ പാറുവിന്നിട്ട് എന്തെങ്കിലും ഒരു പണി ഇവിടെ വച്ചു തന്നെ കൊടുക്കണം എന്ന് അവൾ ഉറപ്പിച്ചു... "പാറൂട്ടി ഇത് ആണ് എന്റെ ക്യാബിൻ... ഞാൻ പോയി കഴിഞ്ഞാൽ ഇവിടെ നിന്ന് പുറത്തേക്ക് ഒന്നും ഇറങ്ങരുത്... ഇതിന്റെ ഉള്ളിൽ തന്നെ ഇരിക്കണം... സർജറി കഴിയാൻ കുറഞ്ഞത് ഒരു മൂന്നു മണിക്കൂർ എങ്കിലും എടുക്കും... അഭി തന്റെ വൈറ്റ് കോട്ടും സ്തെദസ്കോപ്പും ബാഗിൽ നിന്ന് കൈയിൽ എടുത്തു പുറത്തേക്ക് വച്ചു കൊണ്ട് പറഞ്ഞു... പാറു അതെല്ലാം അനുസരണ ഉള്ള കുട്ടിയെ പോലെ കേട്ടിരുന്നു.. "നീ ഇങ്ങനെ ഓവർ ആയിട്ട് പാവം അഭിനയിക്കല്ലേ പാറു... എനിക്ക് ഇത് കാണുമ്പോൾ സുനാമിക്ക് മുൻപ് ഉള്ള ശാന്തത ഓർമ വരുന്നു... അഭി പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു.. "ഞാൻ മിണ്ടാണ്ട് ഇരുന്നോളാം... അഭിയേട്ടൻ പോയിട്ട് പെട്ടെന്ന് തിരിച്ചു വരാതിരുന്നാൽ മതി... പാറു ഉള്ളിൽ പലതും കണക്ക് കൂട്ടി പറഞ്ഞു..

"ങ്ങേ 🙄... നീ ഇപ്പോൾ എന്താ പറഞ്ഞത്... അഭി പെട്ടെന്ന് പാറുവിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു.. പാറു അത് കേട്ട് ഒന്ന് പരുങ്ങി എങ്കിലും അഭിനയത്തിൽ ഓസ്കാർ കിട്ടിയിട്ടുള്ളത് കൊണ്ട് പിടിച്ചു നിന്നു... "അത് പിന്നെ... അഭിയേട്ടൻ പോയിട്ട് പെട്ടെന്ന് തിരിച്ചു വരാതെ ഇരിക്കുവോ എന്ന് ചോദിച്ചതാ... പാറുവിന്റെ അവിഞ്ഞ ചിരിയും മുഖത്തെ കള്ള ലക്ഷണവും കണ്ടപ്പോൾ തന്നെ അഭിക്ക് ഏതാണ്ട് കാര്യം ഒക്കെ കത്തിയിരുന്നു... അഭി പാറുവിനെ തന്നെ ലക്ഷ്യം വച്ചു അവൾ ഇരിക്കുന്ന റോളിങ് ചെയറിന്റെ അടുത്തേക്ക് നടന്നു... "എന്റെ കൃഷ്ണാ പണി പാളിയോ.. എന്റെ നാക്ക്.. ശവം ഏത് നേരത്ത് ആണാവോ ഇതിനെ ഒക്കെ വായ്ക്ക് അകത്തേക്ക് ഫിറ്റ് ചെയ്യാൻ തോന്നിയത്.. പാറു പിറുപിറുത്തു കൊണ്ട് അഭിയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇരുന്നു... "ഇവിടെ എന്തെങ്കിലും കുറുമ്പ് കാണിച്ചെന്ന് ഞാൻ അറിയിഞ്ഞാൽ... അറിയാല്ലോ എന്റെ സ്വഭാവം...രാത്രി ഇതിനേക്കാൾ ഒക്കെ എന്റെ മോൾ ഈ അഭിയുടെ കുറുമ്പ് കൂടി അനുഭവിക്കേണ്ടി വരും... പിന്നെ വീട്ടിൽ തിരിച്ചു പോകുമ്പോൾ അവിടെ നിനക്ക് ഒരു സമ്മാനം കൂടി ഞാൻ കരുതി വച്ചിട്ടുണ്ട് ...

അഭി പാറുവിന്റെ നേരെ കുനിഞ്ഞു നിന്ന് അവൾക്ക് ഇരുവശവും ആയി കൈകൾ ഊന്നി കൊണ്ട് പറഞ്ഞു.. അഭി ഇങ്ങനെ അടുത്ത് വന്ന് നിന്നത് കൊണ്ടോ എന്തോ പാറുവിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ പൊടിയാൻ തുടങ്ങി... "കുറുമ്പോന്നും കാട്ടാണ്ട് ഇരിക്കുവോ... അവൻ ഒരു കുസൃതി ചിരിയോടെ അവളിലേക്ക് അടുത്ത് കൊണ്ട് ചോദിച്ചു... പാറു അതിന് പേടിച്ചിട്ട് ശരി എന്ന് തലാട്ടി.. "ഗുഡ് ഗേൾ... അതും പറഞ്ഞു അവൻ അവളുടെ ചുണ്ടുകളിൽ ചെറുതായി ഒന്ന് മുത്തി... അവന്റെ ചുണ്ടുകൾ അവളിലേക്ക് പതിഞ്ഞപ്പോൾ അവൾ ഒന്ന് ഉയർന്നു പൊങ്ങി അഭിയുടെ ഷർട്ടിൽ മുറുകെ പിടിച്ചു.. പാറുവിന്റെ ആ പ്രവർത്തി കൂടുതൽ അവനെ അവളിലേക്ക് ചേരാൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു... അവൻ അവളുടെ ചുണ്ടുകളുടെ ആഴങ്ങളിലേക്ക് ചേക്കേറി.. അവളുടെ ചുണ്ടുകളുടെ മധുരം എത്ര നുകർന്നിട്ടും മതി വരാത്തത് പോലെ തോന്നി അവന്..അവൻ അത് നുകർന്നു കൊണ്ടേ ഇരുന്നു...അവളെ ഒട്ടും വേദനിപ്പിക്കാത്ത തരത്തിൽ... "അഭി..അഭിയേട്ടാ... പാറു അഭിയെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ട് വിളിച്ചു...

അഭി അവളെ സംശയത്തോടെ നോക്കി.. "പുറത്ത് ആരോ വന്നിട്ടുണ്ട്... പാറു അഭിയിൽ നിന്ന് മുഖം ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു.. അഭി അവളിൽ നിന്ന് അടർന്നു മാറി മൂടി ഒന്നുടെ ഒന്ന് ചീകി വേറെ കുഴപ്പം ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തി... പാറുനെ ഒന്ന് നോക്കി ഒരു കള്ള ചിരിയോടെ ചെയറിലേക്കു ഇരുന്നു.. "yes come in... അഭി പുറത്തേക്ക് നോക്കി വിളിച്ചു.. പാറു ഒന്നും അറിയാത്ത ഭാവത്തിൽ ടേബിളിൽ ഇരുന്ന ഒരു ചെറിയ ഫ്ലവർ വൈസ് എടുത്തു തിരിച്ചും മറിച്ചും നോക്കുന്ന തിരക്കിൽ ആയിരുന്നു.. പുറത്ത് നിന്ന് അകത്തേക്ക് കയറി വരുന്ന അനുവിനെ കണ്ടതും പാറുവിന് ചിരി ആണ് വന്നത്... മുഖം മുഴുവൻ കടന്നൽ കുത്തിയത് പോലെ വീർത്ത് ഇരിപ്പുണ്ട്... "അഭിയേട്ടാ പോവാൻ ഉള്ള ടൈം ആയി.. നമുക്ക് പോയാലോ... അനു പാറുവിനെ ഒന്ന് നോക്കി പുച്ഛത്തോടെ പറഞ്ഞു.. "അവൾ വിളിക്കുന്ന കേട്ടാൽ തോന്നും രണ്ടുപേരും കൂടി ടൂറിന് പോകുവാണെന്ന് 😏.

.അവളുടെ ഒരു പുച്ഛം കണ്ടില്ലേ.. നിനക്ക് ഉണ്ട് ഡീ പരട്ടെ.. ഈ പാറുവിന്റെ കൈയിൽ നിന്ന് ഒരിക്കൽ നിനക്ക് എന്തെങ്കിലും കിട്ടിയാൽ പിന്നെ നീ എന്റെ നേരെ പുച്ഛിച്ചു കൊണ്ട് വരില്ല... പാറു ഉള്ളിൽ ഓരോന്ന് പിറുപിറുത്തു കൊണ്ട് ഇരുന്നു... "എന്നാൽ ശരി.. അതും പറഞ്ഞു അഭി ചെയറിൽ നിന്ന് എഴുനേറ്റു.... "പോയി വരാം... പുറത്ത് ഒന്നും ഇറങ്ങരുത്.. ഇവിടെ തന്നെ ഇരുന്നോളണം കേട്ടോ പാറു... അഭി അതും പറഞ്ഞു അവളുടെ മുഖത്ത് ചെറുതായി ഒന്ന് തലോടി പുറത്തേക്ക് ഇറങ്ങി.. അഭി പോയതിന് പിന്നാലെ അനു പാറുനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് അഭിയുടെ ഒപ്പം അവനോട് ചേർന്ന് നടന്നു... അതൂടെ കണ്ടതും നമ്മുടെ കൊച്ചിന്റെ സകല കണ്ട്രോളും പോയി............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story