പാർവ്വതി പരിണയം: ഭാഗം 82

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

പുറത്തേക്ക് പോയ അഭി അതെ സ്പീഡിൽ തിരിച്ചു വരുന്നത് കണ്ട് പാറു പെട്ടെന്ന് ഒന്ന് അമ്പരന്നു..ഇനി തനിക്ക് ഉള്ള എന്തെങ്കിലും പണി ആക്കുവോ പോയ സ്പീഡിൽ തിരിച്ചു വന്നത് എന്ന് പാറു ആലോചിച്ചു.. "പാറുട്ടി നീ എന്റെ ഫോൺ കണ്ടായിരുന്നോ... അഭി പാന്റിന്റെ പോക്കറ്റിൽ തപ്പി കൊണ്ട് അവളോട് ചോദിച്ചു... "അത് കാറിൽ ഇരിപ്പുണ്ടായിരുന്നു... അഭിയേട്ടൻ എടുത്തില്ലേ അത്... പാറു പറഞ്ഞപ്പോൾ ആണ് അഭിക്കും അത് ഓർമ വന്നത്... "ഇപ്പോൾ എന്തായാലും അതിന്റെ ആവശ്യം ഇല്ല... ഞാൻ പോയിട്ട് പെട്ടെന്ന് വരാം.. അഭി അതും പറഞ്ഞു അവളുടെ നെറ്റിയിൽ ഒന്നുടെ മുത്തിയിട്ട് പുറത്തേക്ക് പോയി... "ഹാവു സമാധാനം ആയി... ഈ അഭിയേട്ടൻ എന്താണോ എന്തോ എന്റെ കള്ളത്തരങ്ങൾ എല്ലാം കൈയോടെ പൊക്കുന്നതു... നീ ഇനിയും വളരേണ്ടി ഇരിക്കുന്നു പാറു... പാറു സ്വയം ഓരോന്ന് പറഞ്ഞു കൊണ്ട് ഇരുന്നു... പാറു അവളുടെ മൊബൈൽ എന്തോ കാർട്ടൂണോ മറ്റോ കാണുക ആയിരുന്നു...പെട്ടെന്ന് ആണ് പരിഷ്കാരി ആയ ഒരു പെൺ കുട്ടി റൂമിലേക്ക് കയറി വന്നത്... "പ്ഫാ...നിന്നെ ഞാൻ ചവിട്ടി ഭിത്തിയിൽ ഒട്ടിക്കും പരട്ട ടോമേ....എന്റെ മായക്കണ്ണാ നിനക്ക് ആ ഐസ് ക്രീം തിന്നുന്നത് കുറച്ചിട്ട് ആ പാവം ജെറിയെ രക്ഷിക്കാൻ വല്ലോം പൊയ്ക്കൂടായിരുന്നോ....

പാറു കാർട്ടൂണിൽ ലയിച്ചു കൊണ്ട്.. അത് ഉണ്ടാക്കിയവരുടെ അപ്പൂപ്പന്മാരെ വരെ സ്മരിച്ചു അത് ആസ്വദിക്കുക ആയിരുന്നു... റൂമിലേക്ക് പെട്ടെന്ന് കയറി വന്ന പെൺ കുട്ടി അത് കേട്ട് പെട്ടെന്ന് സ്റ്റക്ക് ആയി നിന്നു.. "എന്താടാ അവിടെ നിന്ന് കളഞ്ഞത്...നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ഒളിച്ചു നിൽക്കാതെ പോയി ജെറിയെ പിടിക്കടാ പട്ടി തെണ്ടി പൂച്ചേ... അതും പറഞ്ഞു സ്വയം ചിരിച്ചോണ്ട് പാറു ഒന്ന് തിരിഞ്ഞു നോക്കിയതും... ഏതോ ഭീകര ജീവിയെ കണ്ടത് പോലെ തന്നെ തന്നെ നോക്കി പേടിച്ചു നിൽക്കുന്ന പെണ്ണിനെ ആണ്... "who are you.. ആ പെൺ കുട്ടി പാറുനെ നോക്കി ചോദിച്ചു.. "who are you... പാറു അതുപോലെ അവളെ നോക്കി ചോദിച്ചു.. "who are you madam... you are the missis of doctor abhiram... ആ പെൺ കുട്ടി സംശയത്തോടെ പാറുനെ നോക്കി ചോദിച്ചു... "are you malayali... പാറു സംശയത്തോടെ അവളെ നോക്കി തിരിച്ചു ചോദിച്ചു.. "പ്ലസ് ടുവിൽ ഇംഗ്ലീഷ് സാറിന്റെ അടി കൊണ്ടിട്ട് ആയാലും പാസ്സ് ആയതിന്റെ ഗുണം... വെറുതെ ഇരിക്കുമ്പോൾ ചോദിച്ചു കളിക്കാൻ പറ്റിയ സാധങ്ങൾ...

who are you... how ആരെ you.. what are you doing...ഇന്ന് ഞാൻ ഇത് വച് കലക്കും.. (പാറു ആത്മ ) "അതെ... ഞാൻ ഇവിടത്തെ കാർഡിയാക് സ്പെഷ്യലിസ്റ്റ് ആണ്... എനിക്ക് അദ്ദേഹത്തെ ഒന്ന് മീറ്റ് ചെയ്യണം ആയിരുന്നു... അവൾ ഇംഗ്ലീഷും മലയാളവും കൂടി കലർത്തി എന്തൊക്കെയോ പറഞ്ഞു... "who... അല്ലെങ്കിൽ വേണ്ടാ മലയാളം മതി...(ആത്മ ) "അഭിയേട്ടൻ സർജറി വാർഡിലേക്ക് പോയിട്ടുണ്ട്... പാറു ഒരു പുഞ്ചിരിയോടെ പറഞ്ഞു... എന്നാൽ അത് കേട്ടതും അവൾ ഒരു താങ്ക്സ് പോലും പറയാതെ പാറുനെ നോക്കി ഒന്ന് കോഞ്ഞു വെട്ടികൊണ്ട് പുറത്തേക്ക് പോയി... "മലയാളി ആണെന്ന് എങ്ങനെ മനിസിലായി.. പുറത്തേക്ക് പോയ അവർ തിരികെ വന്ന് പാറുനോട് ചോദിച്ചു... "സ്ലാങ് കേട്ടപ്പോൾ മനിസിലായി... പാറുവും തിരിച്ചു ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു... "പിന്നെ സ്ലാങ്... സുന്ദരമായ മുഖത്ത് ഇത്രെയും ഓവർ ആയി പുട്ടി ഇട്ട് നടക്കാൻ മലയാളികൾക്ക് മാത്രേ കഴിയൂ.. അങ്ങനെ കണ്ട് പിടിച്ചത് അല്ലെ.. (പാറു ആത്മ ) പിന്നെ ഉള്ള സമയങ്ങളിൽ മുഴുവൻ പാറു ഫോണിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു... ഇടക്ക് അഭി പറഞ്ഞിട്ട് ഒരു നേഴ്സ് വന്ന് പാറുനെ കാന്റീനിൽ കോഫി കുടിക്കാൻ കൂട്ടികൊണ്ട് പോയി...

ആ കുട്ടിയും മലയാളി ആയത് കൊണ്ട് പാറു പെട്ടെന്ന് തന്നെ ആ കുട്ടിയും ആയി നല്ല കൂട്ട് ആയി... പാറുവും ആ കുട്ടിയും ഇരുന്ന ടേബിളിന്റെ അടുത്ത് ആയി അനുവും നേരുത്തേ കണ്ട ആ പരിഷ്കാരി കൊച്ചും വന്നിരുന്നു... അവർ രണ്ടുപേരും പാറുവിനെ നോക്കി എന്തൊക്കെയോ കളിയാക്കി സംസാരിച്ചു ചിരിക്കുന്നുണ്ടായിരുന്നു... അത് പാറുവിന് മനിസിലാവുകയും ചെയ്തു.... "തന്നോട് അനു ഡോക്ടറിനു എന്തെങ്കിലും വിരോധം ഉണ്ടോ.... ആ പെൺ കുട്ടി പാറുനോട് ചോദിച്ചു.. "ചെറുതായി ഉണ്ട് എന്തേ... അവൾ എന്തെങ്കിലും പറഞ്ഞോ... പാറു പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... "തന്നെ കുറിച്ച് താഴെ ആരുമായോ സംസാരിക്കുന്ന കേട്ടു... സംസാരത്തിൽ നിന്ന് തന്നെ മനിസിലായി താനും ആയി എന്തോ പ്രശ്നം ഉണ്ടെന്ന്... ചായ ഊതി കുടിക്കുന്നതിന് ഇടയിൽ അവൾ പറഞ്ഞു.. "അപ്പോൾ എനിക്ക് ഉള്ള പണിയാണ്... ശരിയാക്കി തരാം... പാറു അതും പറഞ്ഞു മനസ്സിൽ ഊറി ചിരിച്ചു... "ഇന്ന് അഭി ഡോക്ടറും അനു ഡോക്ടറും ഒന്നിച്ചു ആണ് ലഞ്ച് എന്ന് താഴെ ആരോടോ പറയുന്ന കേട്ടു... തന്നെ ഏതോ കിച്ചു വന്ന് കൂട്ടികൊണ്ട് പോകുമെന്നും പറഞ്ഞു... "ഇതൊന്നും ഞാൻ അറിയിഞ്ഞില്ല... അവൾക്ക് വട്ടാ... അവളുടെ സൂക്കേട് ഞാൻ തന്നെ തീർത്തു കൊടുക്കാം...

പാറു അതും പറഞ്ഞു കോഫി കുടിക്കാൻ തുടങ്ങി... "ഇവിടെ പെയ്ഷ്യന്റ്സിന്റെ ബാത്റൂം എവിടെയാ... എനിക്ക് ഒന്ന് കാണിച്ചു തരണം... പാറു എന്തോ ആലോചിച്ചു ആ കുട്ടിയോട് ചോദിച്ചു.. "അത് അങ്ങ് താഴെയാ... അവിടെ വൃത്തി ഒന്നുമില്ല... കയറാൻ കൂടി കൊള്ളില്ല.. ഒരുമാതിരി പെട്ട നമ്മൾ ആരെങ്കിലും കയറിയാൽ ഉറപ്പ് ആയും ബോധം പോകും... താഴെ ഉള്ള മാർക്കറ്റിൽ ഉള്ളവരും ആ ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്... തനിക്ക് ആണെങ്കിൽ സാറിന്റെ ക്യാബിനിൽ ഉണ്ടല്ലോ വാഷ് റൂം... അവൾ സംശയത്തോടെ പാറുനെ നോക്കി പറഞ്ഞു... "ഇത് എനിക്ക് അല്ല... വേറെ ഒരു തങ്ക കുടത്തിനാ.... പാറു ഉള്ളിൽ ഒളിപ്പിച്ച ചിരിയും ആയി പറഞ്ഞു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story