പാർവ്വതി പരിണയം: ഭാഗം 84

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അയ്യോ സോറി ഞാൻ അറിയാതെ... പെട്ടെന്ന്... റിയലി സോറി... അനു ഉള്ളിലെ കാഴ്ച കണ്ട് പെട്ടെന്ന് മുഖം തിരിച്ചു കൊണ്ട് പറഞ്ഞു.. അനുവിനെ കണ്ട പാറുവിന്റെ ഉള്ളിൽ ആയിരം ലഡു ഒന്നിച്ചു പൊട്ടി... തന്നിൽ നിന്ന് അടർന്നു മാറിയ അഭിയെ പാറു ഒരു ഊക്കോടെ വലിച്ചു തന്നിലേക്ക് അടുപ്പിച്ചു... പാറുവിന്റെ പെട്ടെന്ന് ഉള്ള വലിയിൽ അഭി ഒരു പകപ്പോടെ അവളോട് ചേർന്ന് നിന്നു.. പാറു അഭിയുടെ നെഞ്ചോളമേ ഉണ്ടായിരുന്നുള്ളൂ... പാറു ഒന്ന് ഉയർന്ന് പൊങ്ങി അഭിയുടെ കവിളുകളിൽ ഒന്ന് ചുംബിച്ച ശേഷം... ഒരു ചെറു നോവോടെ അവിടെ അവളുടെ പല്ലുകൾ ആഴ്ത്തി... പാറുവിന്റെ പെട്ടെന്ന് ഉള്ള ആക്രമണത്തിൽ അഭി ഒന്ന് പകച്ചെങ്കിലും..പതിയെ അത് അവന്റെ ചുണ്ടിലെ ഒരു പുഞ്ചിരി ആയി മാറി... "ശ്യോ ഈ അഭിയേട്ടന്റെ ഒരു കാര്യം.... കുറുമ്പ് ഇത്തിരി കൂടുന്നുണ്ടേ കുറുമ്പാ... ഇനി ഈ പല്ല് കൊള്ളാൻ ദേഹത്ത് ഒരു സ്ഥലവും ബാക്കി ഇല്ല... പാറു നാണ വിവശ ആയി അഭിയെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു... അത് കേൾക്കെ മീനുവിന്റെ കണ്ണുകൾ രക്തവർണ്ണം പോൽ ചുമന്നു കയറി.. അഭിയാണെങ്കിൽ ഉണ്ടായിരുന്ന കിളികൾ കൂടി പോയ അവസ്ഥയിലും.. "നിനക്ക് അഭിനയിച്ചു ആയാലും ജീവിക്കാം പാറു..

എന്ന് പാറുവിനെ നോക്കി ഒരു ലുക്ക്‌ വിട്ട് അഭി തെല്ലും ജാള്യതയോടെ പാറുവിൽ നിന്ന് അകന്ന് മാറി നിന്നു... ""അല്ലെങ്കിലും എന്റെ തെറ്റാ... അവൾ സ്നേഹത്തോടെ വലിച്ചത് ആണെന്ന് കരുതിയ ഞാൻ ആണ് മണ്ടൻ... അങ്ങനെ ചെയ്യാൻ ഇവൾ പാറു ആണെന്ന് കൂടി ഞാൻ ഓർക്കേണ്ടത് ആയിരുന്നു... അഭി എന്തൊക്കെയോ പാറുവിനെ നോക്കി പിറുപിറുത്തു കൊണ്ട് ഇരുന്നു.. "എന്താടോ അനു കാര്യം... തന്നെയും പാറുവിനെയും വല്ലാത്ത ഒരു നോട്ടത്തോടെ നോക്കി നിൽക്കുന്ന അനുവിനെ നോക്കി അഭി ചോദിച്ചു.. "അത്.. അത് പിന്നെ... അഭിയേട്ടൻ അല്ലെ ഉച്ചക്ക് ഒന്നിച്ചു ലഞ്ച് കഴിക്കാം എന്ന് പറഞ്ഞിരുന്നത്... അനു അഭിയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.. "അയ്യോ ഞാൻ അത് മറന്നു... പാറു കൂടി ഉള്ളത് കൊണ്ട് ഒരു കമ്പനിക്ക് വേണ്ടിയാ തന്നോടും വരാൻ പറഞ്ഞത്... നമുക്ക് ഒന്നിച്ചു കഴിക്കാൻ പോകുന്നതിൽ തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ... അഭി ഷർട്ടിന് പുറത്തൂടെ ധരിച്ചിരുന്ന വൈറ്റ് കോട്ട് ഊരി മാറ്റി കൊണ്ട് പറഞ്ഞു.. "എനിക്ക് എന്ത്‌ കുഴപ്പം... നമുക്ക് ഒന്നിച്ചു പോകാം... അതും പറഞ്ഞു അനു മുന്നിൽ നിന്ന് നടന്നു... അഭിയുടെ കൈ പിടിച്ചു കുഞ്ഞ് കുട്ടികളെ പോലെ നടക്കുന്ന പാറുവിനെ ചുറ്റും നിൽക്കുന്ന പെൺ കുട്ടികൾ അസൂയയോടെ നോക്കി...

അതൂടെ കണ്ടതും അനുവിന്റെ സകല കണ്ട്രോളും പോയി... അഭി ഓർഡർ ചെയ്തതിന് അനുസരിച്ചു എന്തൊക്കെയോ ഫുഡ്‌ ടേബിളിൽ നിരന്നു... അഭി പാറുവിന് കൊടുക്കുന്ന സ്വാതന്ത്ര്യവും സ്നേഹവും കരുതലും എല്ലാം ഒരു പകയോടെ അനു നോക്കി കണ്ടു... "താൻ എന്താടോ നോക്കി ഇരിക്കുന്നത്... കഴിക്ക്.. മുന്നിൽ ഇരിക്കുന്ന ഭഷണത്തിൽ ശ്രദ്ധ കൊടുക്കാതെ വേറെ എന്തോ ആലോചിച്ചു ഇരിക്കുന്ന അനുവിനോട് അഭി പറഞ്ഞു... അവൾ അത് കേട്ട് കഴിക്കാൻ തുടങ്ങി... അഭി നേരുത്തേ കഴിച്ചു കഴിഞ്ഞെങ്കിലും പാറു കഴിച്ചു തീരാത്ത കാരണം അവൻ കൈ കഴുകാൻ പോവാതെ പാറുവിന് വേണ്ടി വെയിറ്റ് ചെയ്തു.. "താൻ പോയി കഴുകെടോ... ഇത് കുറച്ച് നേരം കൂടി പിടിക്കും... മുഴുവൻ കഴിക്കാതെ എന്റെ കുഞ്ഞ് ഇവിടെ നിന്ന് എഴുനേൽക്കില്ല... അഭി പാറുവിനെ നോക്കി കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞു... പാറു ആണെങ്കിൽ എങ്ങനെ എങ്കിലും ഒന്ന് കഴിച്ചു തീർത്താൽ മതിയെന്ന് ആയി... ഓരോ വട്ടം കഴിച്ചു കഴിഞ്ഞു അടുത്ത ഉരുള എടുക്കുമ്പോൾ പ്ലേറ്റിലെ ഭഷണത്തിന്റെ അളവ് കൂടുന്നത് പോലെ തോന്നി അവൾക്ക്... (ലെ മഴത്തുള്ളി :എനിക്കും തോന്നിയിട്ടുണ്ട് പാറു ഒരുപാട് വട്ടം 🤧🤧...അങ്ങനെ നിങ്ങൾക്ക് തോന്നിയിട്ടില്ലേ പിള്ളേരെ 🙄...

തോന്നിയിട്ടുള്ളവർ എല്ലാം കമന്റ്‌ ബോക്സിൽ കം ഓൺ 😁... എക്സ്പീരിയൻസ് പങ്കു വയ്ക്കു..) അത് കിട്ടിയ അവസരം എന്നപോലെ അനു വാഷ് റൂമിലേക്ക് എഴുന്നേറ്റ് പോയി... അഭി ആണെങ്കിൽ പാറുവിനെ കണ്ണുരുട്ടി ആഹാരം കഴിപ്പിക്കുന്ന തിരക്കിലും.. "അവരൊക്കെ എവിടെ... ആ മറ്റവൾക്ക് ഉള്ള പണി ഞാൻ എടുത്തു വച്ചിട്ടുണ്ട്... വാഷ് റൂമിൽ കയറിയ അനുവിന്റെ അടുത്തേക്ക് നേരുത്തേ കണ്ട ആ പരിഷ്കാരി ഓടി വന്ന് പറഞ്ഞു... "ഇപ്പോൾ ഇങ്ങോട്ട് വരും നീ കുറച്ച് വെയിറ്റ് ചെയ്...അവളെ വീഴ്ത്താൻ ഉള്ള സംഭവം എല്ലാം റെഡി അല്ലെ... അനു സന്തോഷത്തോടെ അവളെ നോക്കി ചോദിച്ചു.. "പിന്നെ സെറ്റ്... ഇത് തറയിൽ വീത്തിയാൽ വെള്ളം ആണോ എണ്ണ ആണോ എന്നുപോലും ആരും അറിയില്ല.. പക്ഷേ ഇതിൽ ചവിട്ടുന്ന ആൾ നടുവും തല്ലി വീഴും അത് എനിക്ക് അറിയാം... അവൾ തന്റെ കൈയിൽ ഇരുന്ന ലിക്യുഡ് ബോട്ടിൽ ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു... "എന്തായാലും നീ ഒന്ന് സൂക്ഷിച്ചു നിൽക്കു... അവൾ വിളഞ്ഞ വിത്ത് ആണ്.. ചിലപ്പോൾ ഇത് നമുക്ക് തന്നെ കിട്ടാൻ ഉള്ള സാധ്യത ഉണ്ട്... ബി കെയർ ഫുൾ ഓക്കെ... അനു ഒരു മുൻകരുതൽ പോലെ അവളോട് ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു..

അവസാനം അവൾ എല്ലാം സമ്മതിച്ചു തിരിച്ചു പാറുവിന് അടുത്തേക്ക് പോയി... എന്നാൽ ഇതൊക്കെ കേട്ട് പുറത്ത് നിന്ന ഒരു വ്യക്തിയെ അവരാരും കണ്ടില്ല... അനു തിരിച്ചു വരുമ്പോൾ പാറുവിന്റെ അടുത്ത് ഇരിക്കുന്ന നഴ്സിനെ ആണ് കാണുന്നത്... തൊട്ട് അപ്പുറത്തു അഭിയും ഉണ്ടായിരുന്നു... "എനിക്ക് മതി അഭിയേട്ടാ ഞാൻ ശർദ്ധിക്കും... പാറു മുഖത്ത് സങ്കടം നിറച്ചു കൊണ്ട് അഭിയോടു പറഞ്ഞു...അതുകണ്ടപ്പോൾ അഭിക്ക് ചെറിയ സഹതാപം തോന്നി... "വയറ് നിറഞ്ഞെങ്കിൽ എഴുനേൽക്കാം.. അഭി പാറുനെ നോക്കി ഒരു ചിരിയോടെ പറഞ്ഞു.. പാറു കേൾക്കേണ്ട താമസം എഴുനേൽക്കാൻ ആയി നിന്നു... അപ്പോഴേക്കും മറ്റേ കുട്ടി പാറുവിനെ കണ്ണ് കാണിച്ചു... "ഞാനും കൂടി വരാം പാറു... അനു തന്നെ പാറു എന്ന് വിളിച്ചത് കേട്ട് പാറു ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി... ഈ സമയം അനു പാറു അങ്ങോട്ടേക്ക് വരുന്നെന്നു പരിഷ്കാരിക്ക് മെസ്സേജ് അയച്ചു... നേഴ്സ് പാറു പോകുന്നതിന് മുന്നേ വാഷ് റൂമിലേക്ക് കയറി... അഭി പാറുവിന് ഒപ്പവും... പരിഷ്കാരി തറയിൽ ഒരു ദ്രവാകം ഒഴിക്കുന്നത് അവൾ കണ്ടിരുന്നു... വാഷ് റൂമിന് പുറത്ത് തന്നെ നിന്ന നേഴ്സ് (നഴ്സിന്റെ പേര് റിയ എന്ന് ആണ് 😁ഇനി റിയ എന്നെ പറയു ) "എന്താ റിയ അകത്തേക്ക് കയറാത്തെ... പുറത്ത് നിൽക്കുന്ന റിയയെ നോക്കി അഭി ചോദിച്ചു... "ഞാൻ പാറുവിനെ നോക്കി നിൽക്കുക ആയിരുന്നു സാർ.. "ആഹാ... ഇവൾ നിന്നെയും ചാക്കിൽ ആക്കിയോ.. നന്നായി..

നീയും പെട്ട് കേട്ടോ റിയേ.. അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. പാറു അത് കേട്ട് അഭിയെ കൂർപ്പിച്ചു നോക്കി.. "ഞാൻ വരുന്നിടത്തു കൂടിയേ വരാവു.. അഭി ഡോക്ടറെയും നിന്റെ ഒപ്പം കൂട്ടിക്കോ.. അവൾ എന്തോ തറയിൽ വീഴ്ത്തിയിട്ടുണ്ട്... നമുക്ക് മാറി നടക്കാം... റിയ പതിയെ ആരും കേൾക്കാത്ത രീതിയിൽ പാറുവിനോട് പറഞ്ഞു.. പാറു ശരി എന്നുള്ള മട്ടിൽ തലയാട്ടി.. "ഞാൻ ഒരു കാര്യം പറയട്ടെ... അനു ഈ എണ്ണ എവിടെ ആണ് വീഴ്ത്തിയത് എന്ന് കണ്ടില്ലല്ലോ... നമുക്ക് അതിൽ അവളെ വീഴ്ത്തിയാലോ.. പാറു ഒരു കുസൃതി ചിരിയോടെ ചോദിച്ചു.. റിയ ആണെങ്കിൽ നിനക്ക് ഇത്ര ബുദ്ധി ഒക്കെ ഉണ്ടോ എന്നുള്ള രീതിയിൽ പാറുവിനെ നോക്കി... റിയ പറഞ്ഞത് പോലെ അഭിയെയും കൊണ്ട് പാറു ഒതുങ്ങി നടന്നു.. അഭി അവളെയും അവൾ മുറുകെ പിടിച്ച കൈയും മാറി മാറി സംശയത്തോടെ നോക്കി... "ഇപ്പോൾ ഇങ്ങനെ പിടിക്കാതെ ഒരു രസം ഇല്ല... പാറു അഭിയെ നോക്കി നിഷ്കു ആയി പറഞ്ഞു... അഭി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പാറുവിന്റെ ഒപ്പം നടന്നു...

അനു നേരുത്തേ നടന്നത് ആ എണ്ണ വീഴ്ത്തിയ ഭാഗത്ത്‌ കൂടി ആയിരുന്നത് കൊണ്ട് പാറുവിന് വലിയ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല... എന്നാൽ അനുവിന് എവിടെ ആണ് എണ്ണ വീഴ്ത്തിയത് എന്ന ചെറിയ ഒരു സംശയം തോന്നി അതുകൊണ്ട് അവൾ കുറച്ച് സൂക്ഷിച്ചു ആണ് നടന്നത്... അനു ദൂരെ നിന്ന് എണ്ണ കിടക്കുന്നിടത്തേക്ക് കൃത്യമായി നടന്നു വരുന്നത് കണ്ട് പരിഷ്കാരി അവിടെ നിന്ന് കണ്ണ് കാണിക്കാൻ തുടങ്ങി.. പക്ഷേ അനു കൃത്യമായി വലത്തേ കാൽ മുന്നിൽ വച്ചത് എണ്ണയിൽ തെന്നി ഭൂമി ദേവിയെ നമിച്ചു കൊണ്ട്.. "അയ്യോ... എന്ന് ഉച്ചത്തിൽ വിളിച്ചു നിലം പതിച്ചിരുന്നു... അത് കണ്ട് പാറുവിന് ആ സ്പോട്ടിൽ തന്നെ ചിരി പൊട്ടുകയും ചെയ്തു... എല്ലാവരും വീണ് കിടക്കുന്ന അനുവിന്റെ അടുത്തേക്ക് ഓടി... എന്തിന് പറയുന്നു റിയ വരെ അവളുടെ അടുത്തേക്ക് ചെന്നു... പക്ഷേ അപ്പോഴും പാറു ചിരിയിൽ തന്നെ ആയിരുന്നു... നിർത്താതെ ഉള്ള പാറുവിന്റെ ചിരി കണ്ട് അഭി അവളെ ഒന്ന് തറപ്പിച്ചു നോക്കിയതും സ്വിച് ഇട്ടത് പോലെ പാറുവിന്റെ ചിരി നിന്നു... അതൂടെ കണ്ടതും അഭിക്ക് കാര്യങ്ങൾ ഏറെ കുറെ മനിസിലായി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story