പാർവ്വതി പരിണയം: ഭാഗം 85

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അത്രെയും നേരം പരിസരം മറന്നു ചിരിച്ചോണ്ട് ഇരുന്ന പാറു അഭിയുടെ ആ ഒരു ഒറ്റ നോട്ടത്തിൽ സൈലന്റ് ആയി... "അയ്യോ എന്റെ അനു വീണേ... പാറു അഭിയെ ഒന്ന് നോക്കിയിട്ട്... വലിയ വായിൽ ഒന്ന് നിലവിളിച്ചിട്ട് ഒറ്റ ഓട്ടം ആയിരുന്നു അനുവിന്റെ അടുത്തേക്ക്... "അയ്യോ അഭിയേട്ടാ കാല് വേദനിക്കുന്നെ... എന്നെ ഒന്ന് എടുക്കുവോ... വീണ് കിടക്കുന്നതിന്റെ ഇടയിലും അനു പാറുവിന് ഇട്ട് താങ്ങാൻ ഓരോ ശ്രമങ്ങൾ നടത്തികൊണ്ടേ ഇരുന്നു... "വീണ് കിടന്നിട്ടും കോപ്പിന്റെ അസുഖം തീർന്നില്ല... നിന്നെ എടുക്കാൻ ഞാൻ യൂണിയൻകാരെ പറഞ്ഞു ഏൽപ്പിച്ചിട്ടുണ്ട് ഡീ അലവലാതി... പാറു അനുവിനെ ഉള്ളിൽ പ്രാകി പുറത്ത് സങ്കടം അഭിനയിച്ചു കൊണ്ട് നിന്നു... അനുവിന്റെ വേദനയോട് ഉള്ള നിലവിളിയും ഒച്ചപ്പാടും കേട്ടതും അഭി പാറുവിനെ ഒന്ന് നോക്കി ഈ സാധനത്തിനെ എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിൽ നിൽക്കുന്നു... പാറു ആണെങ്കിൽ എടുത്താൽ നിങ്ങളുടെ കൈ ഞാൻ വെട്ടും എന്നുള്ള രീതിയിൽ അഭിയെ തറപ്പിച്ചു നോക്കുന്നു... "അയ്യോ ഡോക്ടർ അനുവിനെ എടുക്ക്... നമുക്ക് ക്യാഷുവാലിറ്റിയിൽ കൊണ്ട് പോകാം... പരിഷ്കാരി അനുവിനെ ഒന്ന് നോക്കി വെപ്രാളത്തോടെ അഭിയോടു പറഞ്ഞു...

അഭി ആണെങ്കിൽ ഇതിനെ എടുക്കണോ വേണ്ടയോ എന്ന സംശയത്തിൽ തന്നെ ആയിരുന്നു അപ്പോഴും... പാറുവിന്റെ നാഗവല്ലി ലുക്ക്‌ ഓർത്തു അഭി ആ ശ്രമത്തിൽ നിന്ന് പിൻവാങ്ങി... "ഡോ റിയ... താൻ പോയി പുറത്ത് നിൽക്കുന്ന അറ്റെൻഡർ ചേട്ടനെ വിളിച്ചിട്ട് വാ... എന്റെ നടുവിന് ചെറിയ വെട്ടൽ ഉണ്ട്... എടുക്കാൻ പറ്റില്ല... അഭി അതും പറഞ്ഞു പാറുവിനെ നോക്കി ഒന്ന് ചിരിച്ചു... പാറുവാണെങ്കിൽ അന്ത ഭയം എന്ന രീതിയിൽ അഭിയെ നോക്കി ബിൽഡ് അപ്പ്‌ ഇട്ട് നിൽക്കുന്നു... ഒരു കൂളിങ് ഗ്ലാസ്‌ കൂടി കിട്ടിയിരുന്നെങ്കിൽ കൊച്ച് തകർത്തേഞ്ഞേ... പിന്നെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ നിന്ന് ആൾക്കാർ വന്ന് അനുവിനെ എടുത്ത് കൊണ്ട് പോയി... പരിഷ്കാരി ആത്മ മിത്രം ആയത് കൊണ്ട് അവളും അനുവിന് ഒപ്പം പോയി... "ഭാഗ്യം ഇവിടെ വച്ച് നടന്നത്... ഹോസ്പിറ്റലിനു പുറത്ത് ആയിരുന്നെങ്കിൽ ആ ചക്കയെ ആരെ കൊണ്ട് കഴിയും എടുത്തു പൊക്കാൻ... പാറു ഒന്ന് നെടുവീർപ്പ് ഇട്ട് പതുക്കെ ആണ് അത് പറഞ്ഞത്... പക്ഷേ അത് അഭി കേട്ടു എന്നുള്ളത് ഉറപ്പ് ആണ്... "സത്യം പറഞ്ഞോ... നീയാണോ അവളെ വീഴ്ത്തിയത്... അഭി പാറുവിനെ കൂർപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു .. "ഞാനോ... ഞാൻ എന്തിന് അനു ചേച്ചിയെ വീഴ്ത്തണം... ചേച്ചി പാവം അല്ലെ 😁...

എന്നോട് ഭയങ്കര സ്നേഹമാ... കഷ്ട്ടം ആയി പോയി... പാറു താടിക്ക് കൈയും കൊടുത്തു ദുഃഖത്തിൽ ആണ്ടു അഭിനയിച്ചു കൊണ്ട് പറഞ്ഞു... എന്നാൽ അഭി അപ്പോഴും കൃഷ്ണ മണികൾ പോലും ചലിപ്പിക്കാതെ പാറുനെ തന്നെ നോക്കി നിന്നു... "നീ ഇങ്ങനെ അഭിനയിക്കണ്ട പാറു... നിന്റെ ഈ അഭിനയം കാണുമ്പോൾ തന്നെ എനിക്ക് അറിയാം ഇതിന് പിന്നിൽ നിനക്ക് ചെറിയ ഒരു പങ്ക് എങ്കിലും ഉണ്ടെന്ന്... അഭി പാറുവിന്റെ കൈയിൽ പിടിച്ചു ക്യാബിനിൽ കൊണ്ട് പോകുന്നതിന്റെ ഇടയിൽ പറഞ്ഞു... "ഞാൻ ഒന്നും ചെയ്തില്ല മനുഷ്യാ... ക്യാബിനിൽ എത്തിയതും പാറു അഭിയുടെ കൈ പിടിച്ചു മാറ്റി ചുണ്ടുകൾ പിളർത്തി കൊണ്ട് പറഞ്ഞു... "എന്റെ തലയിൽ തൊട്ട് സത്യം ചെയ്... ഇതിന് പിന്നിൽ ഒരു ശതമാനം പോലും നിന്റെ അറിവ് ഇല്ലെന്ന്... അഭി തല പാറുവിന് നേരെ കുനിച്ചു കൊണ്ട് പറഞ്ഞു... "പെട്ട് പാറു നീ പെട്ട്... നീ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... നീ ഒന്ന് അനങ്ങിയാൽ കൂടി നിന്റെ കെട്ടിയോന് മനിസിലാകും എന്ന് നിനക്ക് ഇപ്പോൾ മനസ്സിൽ ആയല്ലോ... (പാറു ആത്മ ) "എന്ത് ആലോചിച്ചു നിൽക്കുവാ സത്യം ചെയ്... അഭി പാറുവിനോട് വീണ്ടും പറഞ്ഞു... "അത് പിന്നെ അവൾ എന്നെ വീഴ്ത്താൻ നോക്കിയപ്പോൾ... പാറു വിക്കി വിക്കി പറഞ്ഞു തുടങ്ങി....

എല്ലാം കേട്ട് കഴിഞ്ഞതും അഭിയുടെ കണ്ണുകൾ തള്ളി വന്നു... "നിന്നോട് ഒപ്പം റിയ നഴ്സും ഉണ്ടായിരുന്നോ.. അഭി അത്ഭുതത്തോടെ പാറുവിനോട് ചോദിച്ചു.. "അഭിയേട്ടൻ റിയുനെ വഴക്ക് പറയല്ലേ... അവൾ എന്നെ ഹെല്പ് ചെയ്യാൻ വേണ്ടി ചെയ്തതാ....അഭിയേട്ടൻ ഒന്ന് ചിന്തിച്ചു നോക്കിയേ അവളുടെ സ്ഥാനത്തു ഞാൻ വീണ് കിടക്കുന്നത്... എന്റെ അവസ്ഥ എന്താകും ആയിരുന്നു.... പാറു പറയുന്നതിന് ഒപ്പം കരയാൻ നോക്കുന്നുണ്ടെങ്കിലും കണ്ണീർ ദേവത അവളെ അപ്പോൾ കാടാക്ഷിച്ചില്ല... പക്ഷേ മുഖത്ത് സങ്കടം അഭിനയിക്കാൻ പാറുനെ കഴിഞ്ഞേ ആൾ ഉള്ളോ 😁... അതിൽ അവൾ വിജയിക്കുകയും ചെയ്തു... "എന്നാലും പാറു ഒരാളെ വീഴ്ത്തുക എന്നൊക്കെ പറഞ്ഞാൽ.. പാറുവിന്റെ സങ്കടം കണ്ട് അഭിക്ക് വല്ലാണ്ട് തോന്നി.. "അല്ലെങ്കിലും ഞാൻ ചത്താലും വീണാലും ഇവിടെ ആർക്കും പ്രശ്നം ഒന്നുമില്ലല്ലോ... പാറു കണ്ണീർ ദേവതയെ മനസ്സിൽ വിചാരിച്ചു... ഒരു തുള്ളി കണ്ണീർ എങ്കിലും വരണേ എന്ന് പ്രാർത്ഥിച്ചു പറഞ്ഞു... ഈ സമയം ദേവത പാറുവിനെ കാടാക്ഷിച്ചു.. അവളുടെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകി കൊണ്ടിരുന്നു... (അല്ലെങ്കിലും നമ്മൾ പെണ്ണുങ്ങൾ കരയണം എന്ന് വിചാരിച്ചാൽ കരഞ്ഞിരിക്കും... ഞങ്ങളോടാ കളി 😁... ഞാൻ എത്ര വട്ടം പപ്പയോടു അനിയന്റെ കുറ്റം പറഞ്ഞു കരഞ്ഞിരിക്കുന്നു 🤧🤧) പാറുവിന്റെ കണ്ണീർ കൂടി കണ്ടതും അഭി വീണു... അല്ലെങ്കിൽ പാറു വീഴ്ത്തി 😁... "പോട്ടെ സാരില്ല... ഇനി കരയണ്ടാ... ഞാൻ ഒന്നും പറയുന്നില്ല...

ഇനി എന്റെ കുഞ്ഞ് കുറുമ്പ് ഒന്നും കാട്ടരുത്... അഭി പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... പാറു ഉള്ളിൽ ചിരിച്ചു കൊണ്ട് അഭിയെ കെട്ടിപിടിച്ചു... "എന്റെ പെണ്ണ് കരയുന്നത് സത്യം ആണോ കള്ളം ആണോ എന്ന് ഒക്കെ മനിസിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ ഈ ഡോക്ടർ ആയ നിന്റെ കെട്ടിയോന് ഉണ്ട് കേട്ടോ എന്റെ പാറുട്ടി... അഭി പാറുവിന്റെ ചെവിയിൽ പതിയെ പറഞ്ഞു... ഒപ്പം അവന്റെ പല്ലുകൾ അവിടെ ഒരു സ്നേഹ മുദ്രണം ചാർത്തി 😁... അത് കേട്ടതും പാറു ഒരു ഞെട്ടലോടെ അഭിയുടെ മുഖത്തേക്ക് നോക്കി... എന്നിട്ട് നൈസ് ആയി അങ്ങ് ചിരിച്ചു കാണിച്ചു കൊടുത്തു... "ഈ കുറുമ്പ് ഒക്കെ മാറ്റേണ്ട സമയം ആയി കേട്ടോ... ഇപ്പോൾ നീ എല്ലാ അർത്ഥത്തിലും ഒരു ഭാര്യ ആണ്... അതുകൊണ്ട് ഈ കുറുമ്പ് ഒക്കെ കുറച്ചാൽ നന്നായിരിക്കും... അല്ലെങ്കിൽ ഇതുപോലെ ഒരു സമ്മാനങ്ങൾ കിട്ടി കൊണ്ടേ ഇരിക്കും... അഭി താൻ കടിച്ച ചെവിയിൽ പതിയെ തലോടി കൊണ്ട് പറഞ്ഞു..പാറു ഒന്ന് എരിവ് വലിച്ചു അഭിയോടു ചേർന്ന് നിന്നു.... പുറത്ത് നിന്ന് ഡോറിൽ തട്ടുന്ന ശബ്‌ദം കേട്ട് അഭി പോയി ഡോർ തുറന്നു... "സാർ ഇവിടെന്നു ഒരു ജ്യൂസ് ഓർഡർ ചെയ്തിരുന്നു.. പുറത്ത് നിന്ന ഡെലിവറി ബോയ് അകത്തേക്ക് നോക്കി പറഞ്ഞു.. അത് കേട്ടതും പാറു ഒരു ഞെട്ടലോടെ അഭിയുടെ മുഖത്തേക്ക് നോക്കി... "ഇത് അഭിയേട്ടൻ കണ്ട് പിടിച്ചാൽ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും.. ഇയാൾക്ക് ഇപ്പോൾ ആണോ കൊണ്ട് വരാൻ സമയം ആയത്... പാറു അയാളെ നോക്കി പിറുപിറുത്തു കൊണ്ട് നിന്നു.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story