പാർവ്വതി പരിണയം: ഭാഗം 86

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"പാറു നീ ആണോ ജ്യൂസ് ഓർഡർ ചെയ്തത്... എന്നോട് ഒന്നും പറഞ്ഞില്ലല്ലോ... അഭി സംശയത്തോടെ പാറുവിനെ നോക്കി ചോദിച്ചു..തിരിച്ചു എന്ത്‌ മറുപടി പറയും എന്ന് ഓർത്ത് പാറുവിന് ആകപ്പാടെ ടെൻഷൻ ആയി... "അതെ.. ഞാനാ ദാഹിച്ചപ്പോൾ ഓർഡർ ചെയ്തതാ.... പാറു ഒരു വിധം പറഞ്ഞു ഒപ്പിച്ചു.. അഭി സംശയത്തോടെ അവളെ ഒന്ന് നോക്കി ക്യാഷ് കൊടുത്തു... അകത്ത് ഫുഡ്‌ മെറ്റീരിയൽ ആയത് കാരണം അവരുടെ പാക്കിങ്ങിൽ അകത്ത് എന്താണ് എന്ന് അറിയാൻ കഴിയില്ലായിരുന്നു... അത് ഒരു തരത്തിൽ അവൾക്ക് ആശ്വാസം ആയിരുന്നു... ."എനിക്കും നല്ല ദാഹം ഉണ്ട്... ഇനി എന്തായാലും ജ്യൂസ് കുടിച്ചിട്ട് പോകാം... അതും പറഞ്ഞു അഭി പാറുവിന്റെ കൈയിൽ നിന്ന് ആ ബോക്സ്‌ വാങ്ങി.. പാറുവിന് എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.. അത് തുറന്നാൽ അഭിയേട്ടൻ ഇന്ന് അവളെ പെട്ടിയിൽ കിടത്തും എന്ന കാര്യം അവൾക്ക് ഉറപ്പ് ആയിരുന്നു... "ഇത് എന്റെയാ... ഞാൻ ആർക്കും കൊടുക്കില്ല... പാറു അഭിയുടെ കൈയിൽ നിന്ന് ജ്യൂസ് പിടിച്ചു വാങ്ങി കൊണ്ട് പറഞ്ഞു..അത് കണ്ട് അഭി അവളെ വല്ലാത്ത ഒരു ഭാവത്തിൽ നോക്കി.. "ഞാനും കൂടി ഒന്ന് കുടിച്ചു നോക്കട്ടെ... ടേസ്റ്റ് അറിയാല്ലോ... അഭി അതിലേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു..

"ഇത് അങ്ങനെ കുഞ്ഞ് പിള്ളേർക്ക് കുടിക്കാൻ പറ്റിയ സാധനം അല്ല... അഭിയേട്ടൻ പെട്ടെന്ന് പോവാൻ നോക്ക്... പാറു ആ പൊതി അഭിയിൽ നിന്ന് ഒളിപ്പിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... "സത്യം പറഞ്ഞോ... ഇതിൽ നീ വല്ല ബോംബും പാർസൽ വരുത്തിയത് ആണോ എന്നെ പൂട്ടാൻ...എന്തായാലും നീ പറഞ്ഞ സ്ഥിതിക്ക് ഞാൻ ജ്യൂസ് ഒന്ന് ടേസ്റ്റ് ചെയ്തിട്ടേ പോകുന്നുള്ളൂ... അതും പറഞ്ഞു അഭി പാറുവിന്റെ കൈയിൽ നിന്ന് പൊതി തട്ടി പറിക്കാൻ ശ്രമം നടത്തി... പൊതി എന്താണ് എന്ന് കണ്ടാൽ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് അറിയാവുന്നത് കൊണ്ട് പാറു ഉള്ള ജീവനും കൊണ്ട് ആ ക്യാബിൻ മുഴുവൻ ഓടി നടന്നു... ലാസ്റ്റ് അഭിയുടെ ഓട്ടത്തിന് മുന്നിൽ പാറു അടിയറവ് പറഞ്ഞു.. പാറുവിൽ നിന്ന് പൊതി വാങ്ങി ടേബിളിൽ വച്ച് പൊതി അഴിക്കാൻ തുടങ്ങി അഭി.. ഇടക്ക് പാറുവിനെ ഒന്ന് നോക്കുന്നുമുണ്ട്... "ഇത് മുഴുവൻ നിനക്ക് കുടിക്കാൻ വേണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇത് നിനക്ക് തരുമായിരുന്നു പാറു... പക്ഷേ നീ ഇത് കൊച്ച് കുട്ടികൾ കുടിക്കാൻ പാടില്ലെന്ന് പറഞ്ഞു... ആ ഒരു ഒറ്റ കാരണം കൊണ്ടാ എനിക്ക് ഇതിൽ നിന്ന് ഒരു തുള്ളി എങ്കിലും വേണം എന്ന് വാശി.. അഭി പാറുവിനെ നോക്കി നാക്ക് നീട്ടി കൊണ്ട് പറഞ്ഞു... പാറു ആ പറയാൻ തോന്നിയ നേരത്തെ സ്വയം ശപിച്ചു....

"അല്ലെങ്കിലും നിനക്ക് വടി കൊടുത്ത് അടി മേടിക്കാൻ നല്ല മിടുക്കാ പാറു.. ഇനി കിട്ടുന്നത് ഒക്കെ വാങ്ങിച്ചു കൂട്ടിക്കോ.. (പാറു ആത്മ ) അഭി പൊതി അഴിച്ചു അതിനുള്ളിൽ ഇരുന്ന ബോട്ടിൽ പുറത്തേക്ക് എടുത്തു.. "പച്ച നിറത്തിൽ ഉള്ള ജ്യൂസ് ആണല്ലോ... കണ്ടിട്ട് നല്ല ടേസ്റ്റ് ഉണ്ടെന്ന് തോന്നുന്നു.. ആദ്യം ഞാൻ തന്നെ ടേസ്റ്റ് ചെയ്തു നോക്കാം... അതും പറഞ്ഞു അഭി ബോട്ടിൽ തുറക്കാൻ ആയി നിന്നു... പാറു ആണെങ്കിൽ വേണ്ടാ എന്നുള്ള രീതിയിലും... അതിൽ നിന്ന് ഒരു തുള്ളി അകത്തേക്ക് പോയാൽ പിന്നെ എന്തൊക്കെയാ നടക്കുന്നത് എന്ന് അവൾക്ക് പോലും നിച്ഛയം ഇല്ലായിരുന്നു... "സർപ്രൈസ്.... പെട്ടെന്ന് ഡോറിന്റെ അടുത്ത് നിന്ന് ഉച്ചത്തിൽ ഉള്ള ഒരു നിലവിളി കേട്ട് അഭിയും പാറുവും ഒരുപോലെ അങ്ങോട്ടേക്ക് നോക്കി... അവിടെ അതാ നമ്മുടെ കിച്ചുവും ബാക്കി പടകളും.. പാറുവും അഭിയും അവരെ കണ്ട് ആകപ്പാടെ ഞെട്ടി നിൽക്കുന്നു.. "കെട്ടിയോനും കെട്ടിയോളും കൂടി ജ്യൂസ് കുടിച്ചു കളിക്കുവാണോ... എന്നാൽ എനിക്കും വേണം ജ്യൂസ്... അതും പറഞ്ഞു കിച്ചു അഭിയുടെ കൈയിൽ ഇരുന്ന ജ്യൂസ് എടുത്തു തൊള്ളക്ക് അകത്തേക്ക് ഒരു കമഴ്ത്തു... കിച്ചു ജ്യൂസ് കമത്തിയതും പാറു കണ്ണുകൾ ഇറുകെ അടച്ചു.. "അയ്യോ അമ്മേ... കിച്ചുവിന്റെ തൊള്ള തുറന്ന് ഉള്ള വിളി കേട്ട് ആണ് പാറു പതിയെ കണ്ണ് തുറന്ന് നോക്കിയത്...

നാക്ക്‌ പുറത്തേക്ക് തള്ളി എരിവ് വലിക്കുന്ന കിച്ചുവിനെ കണ്ട് പാറു എന്ത്‌ ചെയ്യണം എന്ന് അറിയാതെ നിന്നു... അഭി ആണെങ്കിൽ ഒന്നും മനിസിലാവാതെ ചുറ്റും നോക്കി നിൽക്കുന്നു.. "അയ്യോ ഞാൻ ഇപ്പോൾ ചത്തു പോകുമേ... ആരെങ്കിലും എന്റെ നാക്ക് കൊണ്ട് പോയി വല്ല മഞ്ഞു മലയുടെയും അടിയിൽ വയ്ക്കണേ.... കിച്ചു നിന്ന് തുള്ളി കൊണ്ട് എന്തൊക്കെയോ പറഞ്ഞു.. "എന്താ.. എന്താടാ പറ്റിയെ... അഭി കിച്ചുവിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "നീയും ഇവളും ദിവസവും മുളക് ജ്യൂസ് ആണോ കുടിക്കുന്നെ... എന്റെ അടിവയറ് മുതൽ കത്തുവാ.... ആരെങ്കിലും ഒന്ന് എന്നെ ആശുപത്രിയിൽ കൊണ്ട് പോ... കിച്ചു റൂമിൽ കുതിരയെ പോലെ ഓടി നടന്നു... കാർത്തുവും ഗൗരിയും ശരത്തും എല്ലാം ഇത് എന്തോന്ന് എന്ന് പറഞ്ഞു വായും തുറന്ന് നിൽക്കുന്നു... "എന്താ പറഞ്ഞെ... മു.. മുളക് ജ്യൂസോ.... അഭി ബോട്ടിലും പാറുവിനെയും മാറി മാറി നോക്കി കൊണ്ട് ചോദിച്ചു.. "അതേടാ... നല്ല കാന്താരി മുളക് ജ്യൂസ് ആണ്... കുറച്ച് എടുത്തു കുടിച്ചു നോക്ക്...

വേണോങ്കിൽ നിന്റെ അടുത്ത് നിൽക്കുന്ന ആ കുട്ടി പിശാശ്നും കുറച്ച് കൊടുക്ക്‌... അതും പറഞ്ഞു വീണ്ടും കിച്ചു അലറലോടു അലറൽ ആയി... "എന്താ പാറു ഇത്... അഭി ദേഷ്യത്തിൽ പാറുവിന് നേരെ ചീറി... അഭിയുടെ ആ ഭാവ മറ്റത്തിൽ പാറു ഒന്ന് പേടിച്ചു... "അത്.. അത് എനിക്ക് ഒരു മിസ്റ്റേക്ക്... "ഡാ ശരത്തെ ഇവളെ വിളിച്ചോണ്ട് പോയിക്കോ... ഞാൻ വീട്ടിലേക്ക് കിച്ചുവിനെയും കൂട്ടി വന്നോളാം... പാറു എന്തോ പറയാൻ വന്നതും അഭി പാറുവിന് നേരെ കൈ ഉയർത്തി കൊണ്ട് മതി എന്ന് കാണിച്ചു കൊണ്ട് പറഞ്ഞു.. "അത് അഭിയേട്ടാ ഞാൻ... പാറു നിറ കണ്ണുകളോടെ അഭിയെ നോക്കി പറഞ്ഞു... "ശരത്തെ വിളിച്ചോണ്ട് പോകുന്നുണ്ടോ നീ ഇവളെ .... അതും പറഞ്ഞു അഭി കിച്ചുവിനെയും കൊണ്ട് ഡോർ തുറന്ന് കാറ്റിന്റെ വേഗത്തിൽ പുറത്തേക്ക് ഇറങ്ങി... അഭി പോകുന്നതും നോക്കി പാറു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ നിന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story