പാർവ്വതി പരിണയം: ഭാഗം 87

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"പോട്ടെ സാരില്ല പാറു... അവൻ എന്തെങ്കിലും ടെൻഷനിൽ ആവും... കുറച്ച് കഴിയുമ്പോൾ ഈ ദേഷ്യം ഒക്കെ പതുക്കെ തണുക്കും..നമുക്ക് പോയേക്കാം.. അവൻ കിച്ചുവിനെയും കൂട്ടി വന്നോളും.. ശരത് പാറുവിനെ ആശ്വസിപ്പിക്കാൻ ആയി എന്തൊക്കെയോ പറഞ്ഞു... പക്ഷേ അതൊന്നും അവൾ കേൾക്കുന്നു കൂടി ഇല്ലായിരുന്നു.. എന്തോ ഒന്ന് നഷ്ട്ടപെട്ട ഫീൽ ആയിരുന്നു അവൾക്ക്... "ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല പാറു.. നമുക്ക് വീട്ടിലേക്ക് പോകാം.. കൊച്ചേട്ടൻ ഇപ്പോൾ ഒന്നും വരുമെന്ന് തോന്നുന്നില്ല... നീ വീട്ടിലേക്ക് വാ... കാർത്തു നിറഞ്ഞു തുളുമ്പി നിൽക്കുന്ന പാറുവിന്റെ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.. "എന്നാലും ഞാൻ... ഞാൻ ഇങ്ങനെ ഒന്നും ആവും എന്ന് കരുതിയില്ല ഡീ... പാറു കാർത്തൂനെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു... "പോട്ടെ സാരില്ല ഡീ... ചേട്ടൻ കുറച്ചൂടെ കഴിയുമ്പോൾ വന്ന് മിണ്ടികൊള്ളും... നീ കരയാതെ വാ... ഗൗരിയും പാറുവിനെ സമാധാനിപ്പിക്കാൻ ഒരു ശ്രമം നടത്തി... പക്ഷേ അപ്പോഴും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകികൊണ്ടേ ഇരുന്നു.. "ഞാൻ വരില്ല.. അഭിയേട്ടൻ വരട്ടെ.. ഞങ്ങൾ ഒന്നിച്ചേ വരൂ.. പാറു കരഞ്ഞുകൊണ്ട് പറഞ്ഞു.. "നിനക്ക് അറിയാല്ലോ അഭിയേട്ടന്റെ സ്വഭാവം...

നമ്മളോട് പോകാൻ പറഞ്ഞിട്ട് പോവാതെ നിന്നാൽ ദേഷ്യം കൂടത്തെ ഉള്ളൂ.. അതുകൊണ്ട് നമുക്ക് വീട്ടിലേക്ക് പോവാം.... അങ്ങനെ കാർത്തുവും ബാക്കി കൂട്ടരും കൂടി പാറുവിനെ ഒരു വിധം സമ്മതിപ്പിച്ചു കാറിലേക്ക് കയറ്റി... തിരിച്ചുള്ള യാത്രയിൽ പാറുവിന്റെ കണ്ണുകൾ പെയ്തു തോർന്നു കൊണ്ടേ ഇരുന്നു... "നീ എന്തിനാ ഡീ പാറു ഇങ്ങനെ മോങ്ങുന്നേ... നമ്മുടെ കെട്ടിയോന്മാരൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു..അതൊക്കെ കേട്ട് ഞാൻ ചിരിച്ചോണ്ട് ആണ് നിൽക്കുന്നെ... നീ ഇങ്ങനെ ചെറിയ കാര്യത്തിന് പോലും കരഞ്ഞാൽ ഭാവിയിൽ എന്ത്‌ മാത്രം കരയേണ്ടി വരും.. ഒന്നുമില്ലെങ്കിലും ജ്യൂസ് കുടിച്ച ആളുടെ ഭാര്യയെ നോക്ക്... ഒരു കുലുക്കവും ഇല്ലാതെ ലെയ്സ് തിന്നോണ്ട് ഇരിക്കുന്നു... ഗൗരി ലെയ്സ് അറ്റാക്ക് ചെയ്തോണ്ട് ഇരുന്ന കാർത്തുവിനെ നോക്കി പറഞ്ഞു.. അപ്പോൾ ആണ് കാർത്തു ബിരിയാണി കലത്തിൽ തലയിട്ട പൂച്ചയെ പോലെ അതിന്റെ അകത്ത് നിന്ന് തല പൊക്കി നോക്കിയത്...എന്നിട്ട് ഒരു ലെയ്സ് എടുത്തു വായിൽ വച്ചിട്ട് പാറുനെ നോക്കി 😁ഇങ്ങനെ ഒരു ചിരിയും....

അപ്പോൾ ആണ് പാറുവിനും ആ കാര്യം ഓർമ വന്നത്.. പാറു നിസംഗതയോടെ കാർത്തൂനെ ഒന്ന് നോക്കി... കാർത്തു എവിടെ മൈൻഡ് ആക്കുന്നു.. കൈയിൽ ഇരിക്കുന്ന ലെയ്സിൽ തന്നെ ആയിരുന്നു കൊച്ചിന്റെ മുഴുവൻ കോൺസെൻട്രേഷനും... "നിനക്ക് ഒരു സങ്കടവുമില്ലേ കാർത്തു... പാറു കാർത്തുനെ നോക്കി ചോദിച്ചു.. "ഉണ്ടായിരുന്നു ഡീ.. പക്ഷേ ഇങ്ങോട്ട് വരുന്ന വഴിക്ക് അങ്ങേര് എന്റെ രണ്ട് കവർ ലെയ്സ് തിന്നു... ഞാൻ ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചതാ... ഇപ്പോൾ നീ ആയി കൊടുത്തത് നന്നായി... കാർത്തു കൈയിൽ ഇരുന്ന ബാക്കി ലെയ്സ് കൂടി വായിൽ കുത്തി കേറ്റി കൊണ്ട് പറഞ്ഞു.. മുന്നിൽ ഇരുന്ന ശരത്തും ഗൗരിയും അത് കണ്ട് ചിരി അടക്കാൻ പാട് പെടുന്നുണ്ടായിരുന്നു...പാറു ചിരിക്കാൻ ഒരു പാഴ് ശ്രമം നടത്തി എങ്കിലും നല്ല ഒന്നാന്തരം ആയി പരാജയപെട്ടു.. ഗൗരിയും ശരത്തും അവരുടേത് ആയ ഒരു ലോകത്ത് ആയിരുന്നു... കാർത്തു ആണെങ്കിൽ ലെയ്സിലും... പാറുന് എന്തോ താൻ ഒറ്റപ്പെട്ടത് പോലെ ഫീൽ ചെയ്തു... അഭി എന്തിനാ ഇത്രെയും ദേഷ്യപ്പെട്ടത് എന്ന ചിന്തയിൽ ആയിരുന്നു പാറു...

ഇത്രെയും നാളുകൾക്ക് ഇടയിൽ ആദ്യം ആയി ആയിരുന്നു അഭി പാറുവിനോട് ഇത്രെയും ദേഷ്യം കാണിച്ചത്... അല്ലെങ്കിൽ തന്റെ കുസൃതി കുറുമ്പും ഒക്കെ ആസ്വദിക്കുകയും... തന്നെ അത് പറഞ്ഞു കളിയാക്കുകയും ചെയുന്നതിൽ നിന്ന് തന്നെ വഴക്ക് പറയുന്നതിലേക്ക് അഭി എത്തി എന്ന് പാറു ഓർത്തു..ഓരോന്ന് ഓർക്കും തോറും അവളുടെ കണ്ണുകൾ പെയ്തു കൊണ്ടേ ഇരുന്നു.. അവൾക്ക് അപ്പോൾ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തത് തന്റെ അമ്മയെയും അച്ഛനെയും ആയിരുന്നു... തന്റെ കണ്ണൊന്ന് നിറഞ്ഞാൽ പേടിയോടെ തന്റെ അടുത്തേക്ക് ഓടി എത്തുന്ന അച്ഛന്റെ മുഖം... അല്ലെങ്കിലും വിവാഹം കഴിഞ്ഞാൽ ഇതൊക്കെ എല്ലാ പെൺകുട്ടുകളും ഒറ്റക്ക് സഹിക്കുന്നത് അല്ലെ... ചില നേരത്തെ അവഗണനകളും ഒറ്റപ്പെടുത്തലും ദേഷ്യവും എല്ലാം... പാറു എന്തൊക്കെയോ ആലോചിച്ചു അങ്ങനെ അങ്ങ് ഇരുന്നു... എന്തൊക്കെയോ ആലോചിച്ചു കാട് കയറുന്നത് പോലെ തോന്നിയപ്പോൾ അവൾ പുറം കാഴ്ചകളിൽ അഭയം പ്രാപിച്ചു ഇരുന്നു... വീട് എത്തിയത് ഒന്നും അവൾ അറിയിഞ്ഞിരുന്നില്ല...

കാർത്തു വിളിച്ചപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്.. വീട്ടിൽ എത്തിയിട്ടും പാറുവിന് അധികം ഉന്മേഷം ഒന്നും തോന്നിയില്ല... ഫ്രഷ് ആയി നേരെ പോയി ബെഡിൽ ഒരു കിടത്തം ആയിരുന്നു അവൾ.. ഇടക്ക് കാർത്തു ഒരു ചായ എങ്കിലും കുടിക്കാൻ വിളിച്ചപ്പോൾ അതും വേണ്ടെന്ന് പറഞ്ഞു ഒഴിവായി... "നീ എന്തിനാ ഡാ അവളോട് ഇത്ര ദേഷ്യപ്പെട്ടത്.. അവൾക്ക് എന്ത് മാത്രം സങ്കടം ആയി കാണും.. ആരും ഒന്ന് നുള്ളി പോലും നോവിക്കാത്ത കൊച്ചാ... കവിളിൽ ഐസ് പാക്കറ്റും വച്ച് ക്യാബിനിൽ തേരാ പാരാ അലഞ്ഞു നടക്കുക ആയിരുന്നു കിച്ചു... അതിന് ഇടയിൽ എന്തൊക്കെയോ സംസാരിക്കുന്നുമുണ്ട്... "ഡാ.. നീ എന്താ മിണ്ടാതിരിക്കുന്നെ.. എന്റെ സംസാര ശേഷി അല്ലെ പോകേണ്ടി ഇരുന്നത്.. ഇത് ഇപ്പോൾ നിന്റേത് ആണോ പോയത്...

താൻ ഇത്രെയും സംസാരിച്ചിട്ടും ഒന്നും മിണ്ടാതെ ചെയറിൽ ഇരുന്നു മുകളിലേക്ക് നോക്കി ഇരിക്കുന്ന അഭിയെ നോക്കി കിച്ചു പറഞ്ഞു.. "ഒന്ന് നിർത്തുന്നുണ്ടോ ഡാ കോപ്പേ.. ഞാൻ ഇതുവരെ ഒരു വഴക്ക് പോലും പറഞ്ഞിട്ടില്ല.. ആദ്യമായി ആണ് ദേഷ്യപ്പെട്ടതും... പാവം കരഞ്ഞു ഒരു പരുവം ആയെന്ന് തോന്നുന്നു... ഇതുവരെ വെള്ളം പോലും കുടിച്ചില്ലെന്ന ഗൗരി പറഞ്ഞത്... അഭി സങ്കടത്തോടെ പറഞ്ഞു.. "നീ അവളെ കയറി ചൊറിയും എന്ന് ഞാൻ അറിയിഞ്ഞോ 🙄... എന്നാലും വഴക്ക് പറയണ്ടായിരുന്നു... പാവം അല്ലെ അവള്... അല്ലെങ്കിൽ വേണ്ട അത്രെയും അത്യാവശ്യം ആയിരുന്നു അവൾക്ക്.. കുറച്ചു നാൾ ആയി നാക്കിനു നീളം കൂടുതൽ ആയിരുന്നു.. ഇന്നത്തോടെ അത് കറക്റ്റ് ആയി കാണും... അതും പറഞ്ഞു കിച്ചു ഉച്ചത്തിൽ ചിരിച്ചു.. "ഇറങ്ങി പോടാ പന്നി... അതും പറഞ്ഞു അഭി കിച്ചുവിന്റെ നടും പുറത്തിന് ഇട്ട് ഒന്ന് കൊടുത്തു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story