പാർവ്വതി പരിണയം: ഭാഗം 88

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ഞാൻ നിന്നോട് പറഞ്ഞോ ഡാ കോപ്പേ അവളോട് ദേഷ്യപ്പെടാൻ... അവൻ വായിൽ തോന്നിയത് പറഞ്ഞതും പോരാ എന്റെ മെക്കട്ട് കയറുന്നു... ഇത് നല്ല കൂത്തു... കിച്ചു നടുവും തടവി പിറുപിറുത്തു കൊണ്ട് പറഞ്ഞു.. "അവൾക്ക് നല്ല സങ്കടം ആയി എന്ന് തോന്നുന്നു.. നീ ഒറ്റ ഒരുത്തൻ കാരണമാ ഡാ പന്നി ഞാൻ അവളെ വഴക്ക് പറഞ്ഞത്... അതും പറഞ്ഞു അഭി വീണ്ടും കിച്ചുവിന്റെ തലയിൽ കയറി ചെവി തിന്നാൻ തുടങ്ങി.. "ഒന്ന് മിണ്ടാണ്ട് ഇരിക്ക്.. എനിക്ക് ആലോചിക്കുമ്പോൾ തന്നെ വട്ട് ആകുന്നുണ്ട്.. നമുക്ക് വീട്ടിലേക്ക് പോകാം... അതും പറഞ്ഞു അഭി ബാഗും ചാവിയും എടുത്തു റോക്കറ്റ് പോലെ പുറത്തേക്ക് ഇറങ്ങി.. കിച്ചു അഭി പോകുന്നതും നോക്കി വായും പിളർന്നു നിന്നിട്ട് കാറ്റ് പോലെ അഭിയുടെ പിന്നാലെ ഓടി... ഇതേ സമയം ഇങ്ങ് വീട്ടിൽ നമ്മുടെ പാറു കൊച്ച് സുഖ നിദ്രയിൽ ആണ്... ആരൊക്കെ വന്ന് വിളിച്ചിട്ടും പാറു ഒന്ന് എഴുനേൽക്കാൻ പോലും കൂട്ടാക്കാതെ അതെ പടി ഉള്ള കിടത്തം ആണ്...പെണ്ണ് പണ്ടേ കട്ടിൽ കണ്ടാൽ ശവം ആണ് 😁..അത് നമ്മൾ ആരും മറക്കരുത്.. പുറത്തെ കാളിങ് ബെല്ലിന്റെ ശബ്‌ദം കേട്ട് കാർത്തു ടീവിയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് ഡോർ തുറക്കാൻ ആയി പോയി... മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന കിച്ചുവിന്റെ മുഖം കണ്ടതും പെണ്ണിന് ചൊറിഞ്ഞു കയറി...

എന്നാൽ അഭിയുടെ മുഖം ആകപ്പാടെ കടന്നൽ കുത്തിയത് പോലെ വീർത്തു ഇരിപ്പുണ്ട്... "എന്റെ പാറുവിനെ വഴക്ക് കേൾപ്പിച്ചിട്ട് നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ.. നിങ്ങൾക്ക് നാണം ഉണ്ടോ മനുഷ്യ വള്ളോർക്കും പൈസ കൊടുത്തു വാങ്ങി വച്ചിരിക്കുന്ന പണി പോയി ചോദിച്ചു വാങ്ങാൻ... കാർത്തു അതും പറഞ്ഞു അഭിയെ ഒന്ന് നോക്കി കണ്ണുരുട്ടി അകത്തേക്ക് പോയി...അഭി അകത്ത് കയറിയപ്പോൾ ഗൗരിയും അവനെ മൈൻഡ് പോലും ചെയ്യാതെ വേറെ എങ്ങോ നോക്കി ഇരുന്നു... അഭിക്ക് മനിസിലായി കൂട്ടുകാരിയെ വഴക്ക് പറഞ്ഞത് കൊണ്ട് ബാക്കിയുള്ളവർക്കും തന്നോട് പിണക്കം ആണ് ആണെന്ന് ... റൂമിലേക്ക്‌ വന്ന അഭി കാണുന്നത് പില്ലോയും കെട്ടിപിടിച്ചു ഉറങ്ങുന്ന പാറുവിനെ ആണ്.. കൺപോള എല്ലാം തടിച്ചു വീർത്തിട്ടുണ്ട്.. വാടിയ താമരത്തണ്ട് പോലെ കിടക്കുന്ന പാറുവിനെ കണ്ടപ്പോൾ അഭിയുടെ മനസ് കുറ്റബോധത്താൽ ഉണർന്നു.. അഭി പെട്ടെന്ന് തന്നെ കുളിച്ചു ഫ്രഷ് ആയി പാറുവിന്റെ അടുത്തേക്ക് വന്നിരുന്നു... നേരം ഏകദേശം രാത്രി ആയി കഴിഞ്ഞിരുന്നു അപ്പോൾ... അവൻ അവളുടെ നെറുകയിൽ വാത്സല്യത്തോടെ ഒന്ന് തഴുകി..പാറു ഒന്ന് കുറുകി കൊണ്ട് വീണ്ടും തിരിഞ്ഞു കിടന്നു... താൻ എന്തിന്റെയോ പുറത്ത് കിടക്കുന്ന പോലെ തോന്നി ആണ് പാറു കണ്ണ് തുറന്നത്...

ചുറ്റും ഒന്ന് നോക്കിയപ്പോൾ താൻ അഭിയുടെ പുറത്ത് ആണ് ഇത്രെയും നേരം കിടന്നത് എന്ന് പാറു അറിയുന്നത്... അവൾക്ക് അത് കണ്ട് സന്തോഷം വന്നെങ്കിലും പതിയെ അത് മാറി.. രാവിലെ അഭി ഹോസ്പിറ്റലിൽ വഴക്ക് പറഞ്ഞ കാര്യം ആണ് അവൾക്ക് ഓർമ വന്നത്... എന്ത്കൊണ്ടോ അവന്റെ നെഞ്ചിൽ കുറച്ച് നേരം തലചായ്ച്ചു കിടന്നപ്പോൾ പാറുവിന് സങ്കടം കുറഞ്ഞത് പോലെ തോന്നി... "അഭിയേട്ടന് എന്നോട് ദേഷ്യം ഒന്നും കാണില്ല.. അഥവാ ദേഷ്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്നെ എടുത്തു ഇങ്ങനെ നെഞ്ചിൽ കിടത്തുവോ.. പാറുവിന് ഓരോന്ന് ഓർക്കും തോറും ദേഷ്യവും സങ്കടവും ഒക്കെ തോന്നി... അവൾ പതിയെ അവിടെന്ന് എഴുന്നേറ്റ് ഡ്രെസ്സും എടുത്തു ഫ്രഷ് ആവാൻ കയറി... ഫ്രഷ് ആയി ഇറങ്ങിട്ടും അഭി അതെ ഉറക്കത്തിൽ തന്നെ ആയിരുന്നു... പാറു അവനെ ഉണർത്താതെ ബാൽകണിയുടെ ഡോർ തുറന്ന് അവിടേക്ക് പോയി.. റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന വാഹനങ്ങളെയും നോക്കി നിൽക്കുക ആയിരുന്നു പാറു.. അവളുടെ ഉള്ളിൽ ആദ്യമായി താൻ അഭിയെ കണ്ട് മുട്ടിയപ്പോൾ താൻ ബോധം കെട്ട് വീണത് ഓർത്തു ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു... ആ ഓർമയിൽ തന്നെ അവളുടെ അമ്മയും അച്ഛനും നാടും വീടും ഒക്കെ കടന്നു വന്നു..

അവരെയൊക്കെ വല്ലാണ്ട് മിസ്സ്‌ ചെയുന്ന പോലെ തോന്നി അവൾക്ക്.. അമ്മയുടെയും അച്ഛന്റെയും സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ലെന്ന് തോന്നി അവൾക്ക്... എത്രെ ഒക്കെ ദേഷ്യപ്പെട്ടാലും നമ്മൾ ഒന്ന് കരഞ്ഞാൽ അത് അവർക്ക് സഹിക്കില്ല... ആലോചനയുടെ ഒപ്പം തന്നെ അവളുടെ കണ്ണുകളും അത് ശരി വച്ച് പെയ്തു തുടങ്ങി.. പാറു പെട്ടെന്ന് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ തന്നെ തന്നെ നോക്കി മാറിൽ കൈകൾ പിണച്ചു നിൽക്കുന്ന അഭിയെ കണ്ട് പാറു ഒരു നിമിഷം ഞെട്ടി.. ശേഷം അഭിയെ മൈൻഡ് ചെയ്യാതെ പാറു അകത്തേക്ക് നടക്കാൻ തുടങ്ങി... എന്നാൽ അഭിയുടെ കരങ്ങൾ പാറുവിനെ പൊതിഞ്ഞു പിടിച്ചു ആ നിമിഷം... പാറു കുതറി മാറാൻ ശ്രമിച്ചു എങ്കിലും അഭി പാറുവിനെ കൂടുതൽ മുറുകെ ചേർത്ത് പിടിച്ചു... "എന്റെ കുഞ്ഞാവക്ക് വിഷമം ആയോ... അഭി പാറുവിന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു.. എന്നാൽ പാറു അഭിയുടെ മുഖത്ത് നോക്കാതെ വേറെ എങ്ങോ നോക്കി നിന്നു... "എന്റെ ചക്കര കുഞ്ഞാവ അല്ലെ.. ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ചാ കാളുന്നത്.. അപ്പോൾ ഉള്ള കിച്ചുവിന്റെ അവസ്ഥ എന്റെ പാറുട്ടി കണ്ടത് അല്ലെ... അതൊക്കെ കണ്ടപ്പോൾ പെട്ടെന്ന് ദേഷ്യപ്പെട്ടു പോയതാ സോറി...

അഭി പാറുവിനെ സോപ്പ് ഇട്ട് തകർക്കുക ആണ്.. പാറു ഒന്നും കേൾക്കാത്ത പോലെ തിരിഞ്ഞു നിന്നു... അഭി പാറുവിനെ പൊക്കി എടുത്തു റൂമിൽ ഉള്ള ടേബിളിൽ കൊണ്ട് ഇരുത്തി.. "എന്നോട് മിണ്ടിയാൽ ഞാൻ ഒരു സാധനം തരാം... അല്ലെങ്കിൽ വേണ്ട അത് കണ്ടിട്ട് മിണ്ടണോ വേണ്ടയോ എന്ന് തീരുമാനിച്ചാൽ മതി... അതും പറഞ്ഞു അഭി ഷെൽഫിൽ നിന്ന് ഒരു പൊതി എടുത്തു പാറുവിന്റെ അടുത്തേക്ക് നടന്നു... പാറുവിന് ആണെങ്കിൽ എല്ലാം കൊണ്ടും ദേഷ്യവും സങ്കടവും ഒക്കെ വന്നു.. അത്രെയും പേരുടെ മുന്നിൽ വച്ച് വഴക്ക് പറഞ്ഞിട്ട് ഇപ്പോൾ സോപ്പ് ഇടാൻ വന്നത് ഓർത്ത്... അഭി പിന്നിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കുഞ്ഞ് പാവക്കുട്ടി പാറുവിന് നേരെ നീട്ടി.. "ഇത് എന്റെ ഈ പാറുട്ടിക്കും... പിന്നെ ഇനി വരാൻ പോകുന്ന നമ്മുടെ കുഞ്ഞ് പാറുട്ടിക്കും വേണ്ടി ആണ്... . അഭി ഒരു കുസൃതിയോടെ പറഞ്ഞു.. അത് കേട്ട് പാറു അഭിയെ സൂക്ഷിച്ചു ഒന്ന് നോക്കി... "നിനക്ക് വേണ്ടെങ്കിൽ ഞാൻ ഇത് അനുവിന് കൊടുക്കും നോക്കിക്കോ.. അഭി അത് പറഞ്ഞു തീർന്നില്ല അതിന് മുൻപ് പാറു കൈയിൽ കിട്ടിയ പൗഡറിന്റെ ബോട്ടിൽ എടുത്തു അഭിയുടെ തലമണ്ട നോക്കി കൊടുത്തു ഒന്ന്.. അത് കൃത്യമായി അഭിയുടെ നെറ്റിയിൽ തന്നെ വന്ന് കൊള്ളുകയും ചെയ്തു..

"ആാാ... അഭി വേദനയോടെ നെറ്റിയിൽ കൈ വച്ച് വിളിച്ചു.. അപ്പോഴാണ് പാറുവിന് എറിഞ്ഞതിന്റെ കടുപ്പം മനിസിലായത്.. അവൾ പെട്ടെന്ന് ചാടി ഇറങ്ങി അഭിയുടെ അടുത്തേക്ക് ഓടി.. "അയ്യോ ഞാൻ കൊള്ളും എന്ന് വിചാരിച്ചത് അല്ല അഭിയേട്ടാ സോറി... പാറു നിറകണ്ണുകളോടെ അഭിയുടെ നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു... "സാരില്ല എന്റെ കുഞ്ഞിനെ വിഷമിപ്പിച്ചത് കൊണ്ട് കിട്ടിയതാ..വേദന ഒന്നുമില്ല.. എന്റെ പാറുട്ടിയുടെ പിണക്കം മാറിയോ... അഭി പാറുവിന്റെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് ചോദിച്ചു.. അതിന് മറുപടി എന്നോണം പാറു തന്റെ ചുണ്ടുകൾ അഭിയുടെ നെറ്റിയിൽ പതിപ്പിച്ചു.. ആ ഒരു ചുംബനത്തിലൂടെ ഇരുവരുടെയും പിണക്കവും പരിഭവവും ഇല്ലാണ്ട് ആയി.. ഇരുവരുടെയും കണ്ണുകൾ തമ്മിൽ പരസ്പരം എന്തൊക്കെയോ കൈമാറുക ആയിരുന്നു... അഭി പാറുവിനെ കൈകളിൽ കോരി എടുത്തു ബെഡിന് അടുത്തേക്ക് നടന്നു...അതിരുകൾ ഇല്ലാത്ത പ്രണയം ഇരുവരും ചുംബനങ്ങളിലൂടെ പങ്ക് വച്ചു.. ഇരുവരും ഒരു ശരീരവും മനസ്സും ആയി ആ പൗർണമി രാവിനെ വരവേറ്റു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story