പാർവ്വതി പരിണയം: ഭാഗം 89

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

രാവിലെ ആദ്യം ഉണർന്നത് അഭി ആയിരുന്നു... പാറുവിനെ നെഞ്ചിൽ നിന്ന് പതിയെ അടർത്തി മാറ്റി ബെഡ്ഷീറ്റും വാരി ചുറ്റി കണ്ണാടിയുടെ മുന്നിലേക്ക് പോയി നോക്കിയ അഭി നെറ്റിയിൽ വീങ്ങി ഇരിക്കുന്ന പാട് കണ്ട് ഞെട്ടി... "ദുഷ്ടത്തി തലമണ്ടയും തല്ലി പൊളിച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടാ...ഒന്നും അറിയാത്ത പാവം കൊച്ച്... അഭി പാറുവിനെ നോക്കി പിറുപിറുത്തു ബാത്‌റൂമിലേക്ക് കയറി... ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ട് ആണ് പാറു ഉണർന്നത്.. ഒന്ന് മൂരി നിവർന്നു ബെഡ്ഷീറ്റും ചേർത്ത് പിടിച്ചു കൊണ്ട് പാറു എഴുനേൽക്കാതെ അവിടെ തന്നെ കിടന്നു...അപ്പോഴേക്കും അഭി കുളിച്ചു ഇറങ്ങിയിരുന്നു... "ഗുഡ് മോർണിംഗ് പാറുട്ടി... അഭി ഒരു പുഞ്ചിരിയോടെ പാറുവിന്റെ അടുത്ത് വന്നിരുന്നു..അപ്പോഴാണ് പാറു അഭിയുടെ നെറ്റിയിലെ പാട് കാണുന്നത്.. "അയ്യോ ഇത് എങ്ങനെ ഇത്രെയും വലുത് ആയത്... പാറു പുതപ്പും ചേർത്ത് പിടിച്ചു എഴുന്നേറ്റ് ഇരുന്നു.. "അതോ.. ഓരോ സാധനങ്ങൾ എടുത്തു എറിയുമ്പോൾ ഓർക്കണം ആയിരുന്നു.. ഇങ്ങനെ ഒക്കെ കൊണ്ട് മുറിയും എന്ന്... അഭി പാറുവിന്റെ മുടിഇഴകളെ ചെവിക്ക് പിന്നിൽ ഒതുക്കി വച്ച് കൊടുത്തു കൊണ്ട് പറഞ്ഞു.. "അതിന് ഇത്രെയും വീങ്ങാൻ ഞാൻ കുഞ്ഞ് ഒരു എറിയല്ലേ തന്നോളു...

പാറു നിഷ്കു ആയി അഭിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. "എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കരുതേ എന്റെ പൊടികുപ്പി നീ.. ഇനി ഇത് കണ്ടിട്ട് വേണം അവന്മാർ എല്ലാരും കൂടി എന്നെ കളിയാക്കി കൊല്ലാൻ.. ഞാൻ എന്തോ പറയും എന്റെ കൃഷ്ണാ... അഭി മുകളിലേക്ക് നോക്കി വിളിച്ചു കൊണ്ട് പറഞ്ഞു... "ചോറി...എന്റെ പൊന്ന് അഭിക്കുട്ടൻ അല്ലെ... ഞാൻ മനഃപൂർവം ഇങ്ങനെ ചെയ്യുവോ... പാറു അഭിയോടു കുറച്ച് കൂടി ചേർന്ന് ഇരുന്നു കൊണ്ട് പറഞ്ഞു...അത് കേട്ട് അഭിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു... "മതി മതി... സോപ്പ് ഇട്ടത്.. പോയി കുളിച്ചു ഫ്രഷ് ആയി വാ... നമുക്ക് ഇന്ന് സഞ്ജയുടെ വീട്ടിൽ ഒന്ന് പോണം... അവന്റെ സിസ്റ്ററിന്റെ ബർത്ത്ഡേ ആണ്.. നമ്മുടെ ടീമിനെ മൊത്തം ക്ഷണിച്ചിട്ടുണ്ട്... പിന്നെ പോകുന്ന വഴി ഇവിടെ അടുത്ത് ഒരു അമ്പലവും ഉണ്ട് അവിടെ കൂടെ കയറാം... അഭി പാറുവിന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു... അത് കേട്ട് പാറു സന്തോഷത്തോടെ എല്ലാം വാരി ചുറ്റി കുളിക്കാൻ ആയി പോയി... പെട്ടെന്ന് പാറു എന്തോ ഓർത്തപോലെ അഭിയുടെ അടുത്ത് വന്ന് നിന്നിട്ട് വിരൽ കൊണ്ട് നെറ്റിയിൽ തൊട്ട് കാണിച്ചു... കാര്യം മനിസിലായ പോലെ അഭി എഴുന്നേറ്റ് പാറുവിന്റെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു...

"ഇത് എന്നും എഴുനേൽക്കുമ്പോൾ ആദ്യം തരുന്നത് അല്ലെ.. പിന്നെ എന്താ ഇന്നൊരു മറവി... പാറു ചോദിക്കുന്നതിന് ഒപ്പം ടേബിളിന്റെ പുറത്ത് ഇരുന്ന റെഡ് മാർക്കർ എടുത്ത് കലണ്ടറിൽ ഇന്നലത്തെ ഡേറ്റിൽ റൗണ്ട് ചെയ്തു വരച്ചു... "ഇത് എന്തിനാ ഇങ്ങനെ ചെയുന്നത്... അഭി സംശയത്തോടെ പാറുവിനെ നോക്കി.. "ഇതേ.. ഇതില്ലേ.. ഇന്നലെ അഭിയേട്ടൻ എന്നോട് ആദ്യം ആയി പിണങ്ങിയത് ഓർത്ത് ഇരിക്കാൻ വരച്ചിട്ടതാ... ഇനി ഓരോ തവണ എന്നോട് പിണങ്ങുമ്പോഴും ഞാൻ ഇതിൽ ഇങ്ങനെ മാർക്ക്‌ ചെയ്യും... എന്നിട്ട് എന്നും രാവിലെ എഴുനേൽക്കുമ്പോൾ കാണാൻ പാകത്തിന് ദാ ഇങ്ങനെ ഇവിടെ തൂക്കി ഇടും... പാറു കൈയിലെ മാർക്കർ കറക്കി കളിച്ചു കൊണ്ട് പറഞ്ഞു... "ഹമ്പടി കേമി... കൊള്ളാല്ലോ നിന്റെ ബുദ്ധി.. അപ്പോൾ ഞാൻ എന്നും പിണങ്ങിയാൽ നീ എന്ത് ചെയ്യും... അഭി സ്വല്പം കുസൃതിയോടെ അതും ചോദിച്ചു പാറുവിന് അടുത്തേക്ക് നടന്നു.. "അങ്ങനെ പിണങ്ങിയാൽ... ദാ ഇതുപോലെ ഓരോന്ന് ആയി ഞാൻ ഡാമേജ് വരുത്തി കൊണ്ട് ഇരിക്കും... പാറു നെറ്റിയിലെ അഭിയുടെ മുറിവിൽ ഒരു കുത്തും കൊടുത്തു കാറ്റ്‌ പോലെ ബാത്‌റൂമിലേക്ക് ഓടി... "ഡീ പൊടികുപ്പി നീ കുളിച്ചു ഇറങ്ങുമ്പോഴും ഞാൻ ഇവിടെ കാണും... നീ വേഗം ഇറങ്ങി വാ കേട്ടോ...

അഭി ബാത്‌റൂമിന്റെ ഡോറിന്റെ അടുത്ത് നിന്ന് പറഞ്ഞു... "ഓ പിന്നെ... ഒന്ന് പോടാ ചെറുക്കാ... പാറു അഭിയെ കളിയാക്കി കൊണ്ട് പറഞ്ഞു..അഭി ഒരു പുഞ്ചിരിയോടെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി... കുളി കഴിഞ്ഞ പാറു അഭിയുടെ കണ്ണ് വെട്ടിച്ചു എങ്ങനെയെക്കൊയോ അടുക്കളയിൽ എത്തി... അപ്പോഴേക്കും ബാക്കി പടകളും അവിടെ ഹാജർ വച്ചിരുന്നു... "പെണ്ണിന്റെ മുഖത്തെ ചുമപ്പ് കണ്ടിട്ട് അഭിയേട്ടൻ പിണക്കം ഒക്കെ മാറ്റിയ കോൾ ഉണ്ട്.... കാർത്തു പാറുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു... "ഒന്ന് പോടീ കോപ്പേ... ഞാൻ ചായ കുടിച്ചു വേഗം റെഡി ആവട്ടെ....നമുക്ക് ഇന്ന് അടിച്ചു പൊളിക്കാം... പാറു അതും പറഞ്ഞു ചായയും ആയി ഹാളിലേക്ക് പോയി... ഹാളിൽ പുരുഷ പ്രജകൾ എല്ലാം നേരുത്തേ ഹാജർ ആയിരുന്നു.. "ഭർത്താവിന്റെ തല തല്ലി പൊളിച്ച കേസിൽ ഭാര്യ അറസ്റ്റിൽ...യുവതിക്ക് എതിരെ പുരുഷവകാശ കമ്മീഷൻ കേസ് എടുത്തു.. കിച്ചു കള്ളത്തിനും കൂടി പത്രം വായിക്കുന്നു എന്ന പേരിൽ പാറുവിനെ നോക്കി പറഞ്ഞു.. പാറു കിച്ചുനെ ഒന്ന് തറപ്പിച്ചു നോക്കി അവിടെ അഭിയുടെ അടുത്ത് ആയി ഇരുന്നു.. "ഭർത്താവിന്റെ സഹോദരനെ യുവതി എലിവിഷം കൊടുത്ത് കൊന്നു.. നിരന്തരം ഉള്ള ഉപദ്രവം കാരണം ആണ് എന്ന് യുവതി കുറ്റ സമ്മതം നടത്തി...

പാറു ഏറു കണ്ണിട്ട് കിച്ചുവിനെ നോക്കി പറഞ്ഞു.. "ന്തോ... ഞാൻ ദാ വരുന്നെടി... അതും പറഞ്ഞു കിച്ചു നൈസ് ആയി എഴുന്നേറ്റ് പോയി.. അത് കണ്ട് അഭിക്ക് ചിരി സഹിക്കാൻ വയ്യാതെ ആയി... "കുറുമ്പ് ഒത്തിരി കൂടുന്നുണ്ടേ പാറു നിനക്ക്... പെട്ടെന്ന് റെഡി ആയി വായോ.. അതും പറഞ്ഞു അഭി പാറുവിനെ ചേർത്ത് പിടിച്ചു.. പിന്നെ പെട്ടന്ന് തന്നെ എല്ലാരും റെഡി ആയി സഞ്ജയുടെ വീട്ടിലേക്ക് പുറപ്പെട്ടു... ഇടക്ക് ഒരു ജ്വല്ലറിയിൽ കയറി സഞ്ജയുടെ അനിയത്തിക്ക് ഒരു റിങ്ങും മേടിച്ചു... എല്ലാരും കൂടി കളിച്ചും ചിരിച്ചും പെട്ടെന്ന് തന്നെ സഞ്ജയുടെ വീട്ടിൽ എത്തി... അവിടെ എത്തിയപ്പോൾ ആണ് പാറു അനുവിനെയും പരിഷ്കാരിയെയും കാണുന്നത്... അവരെ രണ്ടിനെയും കണ്ടതും പാറുവിന്റെ മനസ്സിൽ ലഡു പൊട്ടി... എന്നാൽ അവർ രണ്ടും പാറുവിനെ കണ്ട് ഒരു പുച്ഛത്തോടെ നോക്കി ചിരിച്ചു... "പാറു നീ ഇപ്പോൾ അകത്ത് കയറണ്ട കേട്ടോ... അകത്തേക്ക് കയറാൻ തുടങ്ങിയ പാറുനെ അഭി തടഞ്ഞു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story