പാർവ്വതി പരിണയം: ഭാഗം 90

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"നീ ഇപ്പോ അകത്തേക്ക് പോകണ്ട പാറുട്ടി.. ഞാൻ രാവിലെ പറഞ്ഞില്ലേ നമുക്ക് ഒന്നിച്ചു അമ്പലത്തിൽ പോണം എന്ന്... ഇവിടെ തൊട്ട് അപ്പുറത്ത് ഒരു അമ്പലം ഉണ്ട്.. നമുക്ക് രണ്ടുപേർക്കും പോയിട്ട് പെട്ടെന്ന് വരാം.. അഭി പാറുവിനെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു... "എന്നാൽ നിങ്ങൾ പോയിട്ട് വാ.. ഞാൻ കുളിച്ചിട്ടില്ല.. അല്ലെങ്കിൽ വരുമായിരുന്നു... കാർത്തു പാറുവിനോട് പറഞ്ഞു.. പാറു ആണെങ്കിൽ കുളിച്ചെങ്കിൽ നീ തകർത്തേഞ്ഞേ എന്ന ഭാവത്തിൽ അവളെ നോക്കി കൊഞ്ഞനം കുത്തി അഭിയുടെ അടുത്തേക്ക് പോയി... എല്ലാരോടും യാത്ര പറഞ്ഞു അഭിയും പാറുവും നടക്കാൻ തുടങ്ങി... കടുംപച്ച നിറത്തിൽ ഉള്ള സെറ്റിന്റെ ദാവണി ആയിരുന്നു പാറു ഉടുത്തിരുന്നത്... കടുംപച്ച നിറത്തിൽ ഉള്ള ബ്ലൗസിൽ നല്ല ഭംഗി ആയി മിറർ വർക്ക്‌ ചെയ്തിരുന്നു... കഴുത്തിൽ ഒരു കുഞ്ഞ് മാലയും പിന്നെ അഭി സമ്മാനിച്ച താലിയും മാത്രമേ ഉണ്ടായിരുന്നുള്ളു... ഒരു കൈ നിറയെ പച്ച കുപ്പിവളകൾ മറ്റേ കൈയിൽ ഒരു സ്വർണ്ണ കൈചെയിൻ... നിതംബം വരെ എത്തിനിൽക്കുന്ന മുടിഇഴകൾ നല്ല ഭംഗി ആയി വിടർത്തി ഇട്ടിട്ടുണ്ട്... മുടിയിൽ നിന്ന് വമിക്കുന്ന കാച്ചെണ്ണയുടെയും തുളസികതിരിന്റെയും മുല്ലപ്പൂവിന്റെയും ഇടകളർന്ന മണം അഭിയുടെ മൂക്കിലേക്ക് അവൻ ആവാഹിച്ചു ...

ഉണ്ടക്കണ്ണുകളിൽ മനോഹരം ആയി വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്... എന്തൊക്കെയോ സംസാരിക്കുന്നതിന് ഒപ്പം അവളുടെ കണ്ണിലെ കൃഷ്ണമണിയും അതിന് ഒപ്പം ചലിക്കുന്നുണ്ട്.. അവളുടെ മൂക്കിലെ നീലകല്ല് മൂക്കുത്തി ആ പ്രകാശത്തിൽ ശോഭയോടെ തിളങ്ങി....അഭിയും അവളുടെ ഡ്രെസ്സിന് ചേർന്ന കടും പച്ച നിറത്തിൽ ഉള്ള ഷർട്ടും പച്ച ബോർഡർ ഉള്ള നേരിയത്തിന്റെ മുണ്ടും ആയിരുന്നു ഉടുത്തത്... ഇരുവരും കൈകൾ കോർത്തു പിടിച്ചു ആയിരുന്നു നടന്നത്... കുഞ്ഞ് കുട്ടിയെ പോലെ കൈകൾ അങ്ങോട്ടും ഇങ്ങോട്ടും ആട്ടി പാറു ഓരോ കുസൃതികൾ കാട്ടി കൊണ്ടേ ഇരുന്നു.. "എന്താ അഭിയേട്ടാ എല്ലാരും എന്നെ ഇങ്ങനെ നോക്കുന്നത്... എന്തെങ്കിലും കുഴപ്പം ഉണ്ടോ... വഴിയിലൂടെ പോകുന്ന എല്ലാരും പാറുവിനെ നോക്കികൊണ്ട് പോകുന്നത് കൊണ്ട് അവൾ അഭിയോടു ചോദിച്ചു.. "അത് പിന്നെ നോക്കാണ്ട് ഇരിക്കുവോ..നമ്മുടെ മുന്നിലൂടെ നടന്നു പോകുന്ന വേറെ ആരെങ്കിലും ഇതുപോലുള്ള വേഷങ്ങൾ ആണോ ധരിച്ചിരിക്കുന്നത്.... എല്ലാരും നല്ല മോഡേൺ ആയി അല്ലെ നടക്കുന്നത്... അതിന് ഇടയിൽ ഇങ്ങനെ നാടൻ ലുക്കിൽ എന്റെ പാറുട്ടി ഒരുങ്ങി വന്നാൽ ആരായാലും ഒന്ന് നോക്കി പോകും... അഭി ഒരു ചിരിയോടെ പറഞ്ഞു... "ഇങ്ങനെ കളിയാക്കല്ലേ അഭിയേട്ടാ..

അഭിയേട്ടന് ഇത് ഇഷ്ട്ടം ആയോണ്ടാ ഞാൻ ഇതുപോലെ ഡ്രസ്സ്‌ ഇടുന്നത്... എനിക്ക് മോഡേൺ ഡ്രസ്സ്‌ ഇടാനും ഇഷ്ട്ടമാ.. അഭിയേട്ടന് എന്താ അതുപോലുള്ള ഡ്രസ്സ്‌ ഒന്നും ഇഷ്ടമില്ലാത്തെ.. പാറു ലേശം പരിഭവത്തോടെ ചോദിച്ചു.. "അതിന് എനിക്ക് ഇഷ്ട്ടം അല്ലെന്ന് ആരാ പറഞ്ഞെ.. എനിക്ക് മാന്യമായി ഡ്രസ്സ്‌ ചെയുന്നത് ആണ് ഇഷ്ട്ടം ...ഓരോ ഡ്രെസ്സിനും ഇടേണ്ട ഓരോ രീതി ഉണ്ട്... മാന്യമായി വസ്ത്രം ധരിച്ചാൽ എല്ലാ ഡ്രെസ്സും കൊള്ളാം... അഭി ഒരു പുഞ്ചിരിയോടെ പാറുനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു... അധികം തിരക്ക് ഇല്ലാത്ത കുഞ്ഞ് റോഡ് ആയത് കാരണം അവർ പതിയെ നടന്ന് പ്രകൃതി ഭംഗി ആസ്വദിച്ചു ആണ് അമ്പലത്തിൽ എത്തിയത്... അമ്പലത്തിൽ എത്തിയതും അഭി ഷർട്ട് ഊരി കൈയിൽ എടുത്തു അകത്തേക്ക് കയറി.. "കുട്ടി മലയാളി ആണല്ലേ... അകത്ത് നിന്ന ഒരു പൂജാരി പാറുവിനോട് ചോദിച്ചു.. "അതെ... ഇങ്ങനെ മനിസിലായി... അവൾ അത്ഭുതത്തോട് അയാളെ നോക്കി ചോദിച്ചു... "അറിയാൻ എന്ത് ഇരിക്കുന്നു എന്റെ കുട്ടിയേ.. മോളുടെ മുഖത്തെ ഐശ്വര്യവും വസ്ത്രധാരണവും കണ്ടാൽ തന്നെ അറിയാം മോൾ ഒരു അസൽ മലയാളി പെൺ കുട്ടി ആണെന്ന്....നല്ലതേ വരൂ... അയാൾ അതും പറഞ്ഞു പാറുവിനെയും അഭിയെയും ഒന്ന് അനുഗ്രഹിച്ചിട്ട് പുറത്തേക്ക് പോയി..

പിന്നെ വളരെ വേഗത്തിൽ തന്നെ അവർ തൊഴുത് പ്രസാധവും വാങ്ങി പുറത്ത് ഇറങ്ങി.. സഞ്ജയുടെ വീടിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ അകത്ത് നിന്ന് ഒച്ചപ്പാടും ബഹളവും കേട്ടു... "ഒറ്റക്ക് ഒരിടത്തും പോവരുത്.. എപ്പോഴും ഗൗരിയുടെയും കാർത്തുന്റെയും ഒപ്പം വേണം നടക്കാൻ... അല്ലെങ്കിൽ എന്റെ കൂടെ നിക്കുന്നോ പാറു... വീടിനു അകത്തേക്ക് കയറുന്നതിന് ഇടയിൽ അഭി പാറുവിനോട് പറഞ്ഞു... "എന്റെ പാറു ഇങ്ങേരുടെ കൂടെ നീ പോയാൽ ഒന്ന് അനങ്ങാൻ കൂടി പറ്റില്ല.. പെട്ടെന്ന് എസ്‌കേപ്പ് ആവാൻ നോക്ക്... അല്ലെങ്കിൽ നിനക്ക് ഇന്ന് ഇവിടെ ഒരു ഇല മറിച്ചിടാൻ പോലും ഉള്ള സാവകാശം നിന്റെ ഈ പരട്ട കെട്ടിയോൻ തരില്ല.. (പാറു ആത്മ ) "ഇല്ല അഭിയേട്ട ഞാൻ കാർത്തുവിന് ഒപ്പം നിന്നോളാം.. അഭിയേട്ടൻ ഫ്രണ്ട്സും ആയിട്ട് ഒക്കെ സംസാരിക്കു... അതും പറഞ്ഞു പാറു വിശാലമായ ആ ഹാളിന്റെ സൈഡിൽ നിൽക്കുന്ന ഗൗരിയുടെയും കാർത്തുന്റെയും അടുത്തേക്ക് പോയി.. പാറു അവരുടെ അടുത്തേക്ക് നടന്നു പോകുമ്പോൾ ആണ് സഞ്ജയുടെ കണ്ണുകൾ പാറുവിൽ ഉടക്കിയത്... ചുറ്റും പരിഷ്കാര മയം നിറഞ്ഞു നിൽക്കുമ്പോൾ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി നിൽക്കുന്ന പാറുവിൽ അവന്റെ കണ്ണുകൾ ഉടക്കി... ഒരു തനിനാടൻ മലയാളി പെൺകുട്ടി എന്ന് ഒറ്റനോട്ടത്തിൽ ആരും പറയും.. (ലെ മഴത്തുള്ളി :കാണാൻ മാത്രം ഉള്ള ചന്തമേ ഉള്ളൂ... വാ തുറന്നാൽ അവൾ ശരിക്കും കൂതറയാ .. നീ രക്ഷപെട്ടത് നിന്റെ ഭാഗ്യം..)

സഞ്ജയുടെ മുന്നിലൂടെ പാറു കടന്നു പോകുമ്പോൾ പാറു അവനെ നോക്കി വളരെ മനോഹരം ആയി ഒന്ന് പുഞ്ചിരിച്ചു... അവളുടെ ആ ഒരു പുഞ്ചിരി മാത്രം മതിയായിരുന്നു അവന്റെ മനസ്സ് നിറയാൻ.. അവന്റെ ഉള്ളിലെ പ്രണയത്തിനെ തൃപ്തിപെടുത്താൻ.. എന്നാൽ ഇതൊക്കെ ദൂരെ നിന്ന് അഭി വീക്ഷിക്കുന്നുണ്ടായിരുന്നു.. പാറുവിനോട് ഉള്ള സഞ്ജയുടെ പെരുമാറ്റം പലപ്പോഴും അഭിക്ക് വല്ലാണ്ട് ഫീൽ ചെയ്തിട്ടുണ്ട്..എന്തായാലും സഞ്ജയോട് ഒന്ന് സംസാരിക്കാൻ തന്നെ അഭി തീരുമാനിച്ചു... വളരെ പെട്ടെന്ന് തന്നെ ബന്ധുക്കളെയും ഫ്രണ്ട്സിനെയും കൊണ്ട് ആ വീട് നിറഞ്ഞു.. പലരും പാറുവിനെ അസൂയയോടെ നോക്കുന്നത് അഭിയും സഞ്ജയും അറിയുന്നുണ്ടായിരുന്നു... അഭി അഭിമാനത്തോടെ തന്നെ അവളെ എല്ലാർക്കും മുന്നിൽ പരിചയപ്പെടുത്തി... എന്നാൽ അതൊക്കെ കണ്ട് ഉള്ളിൽ വേദനയോടെ സഞ്ജയ്‌ എല്ലാരോടും പുഞ്ചിരിച്ചു നിന്നു... കേക്ക് കട്ടിങ് ഒക്കെ പെട്ടെന്ന് തന്നെ കഴിഞ്ഞു... അനുവും പരിഷ്കാരിയും പാറുനെ ഒന്ന് മൈൻഡ് കൂടി ചെയ്തില്ല... പാറുവിന് ചുറ്റും കവചം എന്ന പോലെ രണ്ട് ജോഡി കണ്ണുകൾ അവളെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു... പാറു ആണെങ്കിൽ ഇതൊന്നും അറിയാതെ അനുവിന് പണി കൊടുക്കാൻ ഉള്ള തത്രപാടിലും...

"എനിക്ക് സഞ്ജയോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു... എന്തോ ആലോചനയിൽ നിൽക്കുന്ന സഞ്ജയോട് അഭി പറഞ്ഞു... "പാറുവിനോട് എനിക്കുള്ള അടുപ്പത്തെ കുറിച്ച് ആകും അല്ലെ അഭി തനിക്ക് എന്നോട് ചോദിക്കാൻ ഉള്ളത്... സഞ്ജയ്‌ മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അഭിയോടു ചോദിച്ചു...എന്നാൽ അഭി താൻ ചോദിക്കാൻ വന്ന കാര്യം എങ്ങനെ സഞ്ജയ്‌ അറിയിഞ്ഞു എന്ന അത്ഭുതത്തിൽ ആയിരുന്നു.. "താൻ ഇങ്ങനെ അത്ഭുതപെടേണ്ട... എനിക്ക് അറിയാം തന്നെ.... പാറുവിന്റെ ചുറ്റും കരുതലോടെ ഇഴയുന്ന തന്റെ കണ്ണുകൾ എന്നെ എന്നേ കണ്ടു കാണും എന്ന് നന്നായി മനിസില്ലായിരുന്നു ... തനിക്ക് അവളോട് ഉള്ള പ്രണയം നിങ്ങൾ ആദ്യമായി കണ്ട് മുട്ടിയ ആ മൂന്ന് മാസങ്ങൾക്ക് മുൻപ് ഉണ്ടായത് ആണ് ... പക്ഷേ.. പക്ഷേ എനിക്ക് പാറുവിനോട് തോന്നിയ പ്രണയം അത് ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ലാ.... കഴിഞ്ഞ മൂന്ന് വർഷങ്ങൾ ആയി ഞാൻ ദാ ഇവിടെ... എന്റെ നെഞ്ചിൽ കൊണ്ട് നടന്നതാ അവളെ... അവൾ പോലും അറിയാതെ... "What!!!!!!!!..... സഞ്ജയുടെ ആ വാക്കുകൾ കേട്ടതും അഭി ഒരു ഞെട്ടലോടെ അവനെ നോക്കി ഉച്ചത്തിൽ ചോദിച്ചു .............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story