പാർവ്വതി പരിണയം: ഭാഗം 93

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

ജീവനും കൊണ്ട് ഓടുന്ന അനുവിനെയും പരിഷ്കാരിയെയും കണ്ടപ്പോൾ പാറുവിന് ചിരി സഹിക്കാൻ കഴിഞ്ഞില്ല... കാർത്തുവും ഗൗരിയും കൂടി ആ ചിരിയിൽ പങ്ക് ചേർന്നതും അതൊരു കൂട്ട ചിരി ആയി മാറി... "നമുക്ക് ഒന്ന് മുകളിലേക്ക് പോയി നോക്കിയാലോ... പാറു മുകളിലേക്ക് ഒന്ന് കണ്ണോടിച്ചു കൊണ്ട് ഇരുവരോടും പറഞ്ഞു.. "ശരിയാ നമുക്ക് മുകളിലേക്ക് പോയി നോക്കാം.. രണ്ടെണ്ണത്തിന്റെയും അവസ്ഥ എന്താണ് എന്ന് അറിയാമല്ലോ... കാർത്തു വാപൊത്തി ചിരിച്ചോണ്ട് പറഞ്ഞു... പാറുവും ബാക്കി രണ്ടുപേരും കൂടി ആരും കാണാതെ നൈസ് ആയി മുകളിലേക്ക് കയറി.. പാറുവും ഗൗരിയും കാർത്തുവും കൂടി തുറന്ന് കിടക്കുന്ന ഒരു മുറിയുടെ അടുത്തേക്ക് പോയി... എന്നിട്ട് പതുക്കെ റൂമിന്റെ അകത്തേക്ക് സൂം ചെയ്തു നോക്കി... "ഡീ അനു ഒന്ന് പെട്ടെന്ന് ഇറങ്ങേടി... എനിക്ക് അത്യാവശ്യം ആണ്... പരിഷ്കാരി ബാത്‌റൂമിന്റെ ഡോർ മുട്ടിയിട്ട് മൂട്ടിൽ തീ പിടിച്ച പോലെ തേരാ പാരാ നടന്നു... അത് കണ്ടതും പാറു പല്ല് കൊണ്ട് ചുണ്ടിൽ കടിച്ചുപിടിച്ചു ചിരി നിയന്ത്രിച്ചു.. "ഞാൻ ഇപ്പോഴൊന്നും ഇറങ്ങില്ല.. നീ വേറെ ഏതെങ്കിൽ ബാത്രൂം നോക്കിക്കോ ഡീ... ബാത്‌റൂമിന്റെ ഉള്ളിൽ നിന്ന് അനു വിളിച്ചു പറഞ്ഞു..

"ഡീ ഒന്ന് ഇറങ്ങേടി.. പ്ലീസ്... അർജന്റ് ആയോണ്ടാ... പരിഷ്കാരി ആണെങ്കിൽ ഇപ്പോൾ കരയും എന്നുള്ള രീതിയിലും... അതുകേട്ടു അനു ഡോർ തുറന്നതും പരിഷ്കാരി അനുവിനെയും ഉന്തി താഴെ ഇട്ട് ബാത്‌റൂമിലേക്ക് ഒരു ഓട്ടം ആയിരുന്നു.... അതൊക്കെ കണ്ട് ചിരിയോടെ പാറുവും ബാക്കി പടയും.. "നമ്മളോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും... അല്ലെ ഡീ കാർത്തു... പാറു കാര്ത്തുനെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു.. "അല്ലാ പിന്നെ.. അവൾക്ക് ഞങ്ങളെ ശരിക്കും അറിയതോണ്ടാ.... ബാത്‌റൂമിൽ കയറുന്നതിനും ഇറങ്ങുന്നതിനും പരസ്പരം രണ്ടുപേരും മത്സരിച്ചു കൊണ്ട് ഇരുന്നു... "ഡീ ഇതും കൂടി കൂട്ടി അനു ഇരുപത്തി അഞ്ചാമത്തെ പ്രാവശ്യമാ ബാത്‌റൂമിൽ കയറുന്നത്... പാറു കൈയിലെയും കാലിലെയും വിരലൊക്കെ വച്ചു കണക്ക് കൂട്ടി കൊണ്ട് പറഞ്ഞു.. അത് കേട്ട് ബാക്കി രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു... പിന്നെയും രണ്ടുപേരും മത്സരിച്ചു കയറ്റവും ഇറക്കവും ആയിരുന്നു.. അവസാനം രണ്ടുപേരും കട്ടിലിൽ വന്ന് ഒരു തളർച്ചയോടെ പരസ്പരം ചാരി ഇരുന്നു.. "എങ്ങനെ ഉണ്ടായിരുന്നു സെച്ചി എന്റെ സ്പെഷ്യൽ വിം ജ്യൂസ്... നല്ല ടേസ്റ്റ് ആയിരുന്നല്ലേ... ഒരു തുള്ളി പോലും ബാക്കി വയ്ക്കാതെ മുഴുവനും കുടിച്ചു കളഞ്ഞു കൊച്ച് ഗള്ളി....

പാറു വാതിലിന്റെ അടുത്ത് വന്ന് അവരോട് ഒരു പരിഹാസ ചുവയോടെ പറഞ്ഞു... പാറു അവർക്കിട്ട് പണിതത് ആണെന്ന് ഇരുവർക്കും മനിസിലായി... "You!!!!.... അതും പറഞ്ഞു അനു അലറിയത് ഒന്ന് പോടീ എന്നും പറഞ്ഞു പാറു താഴെക്ക് പോയി.. പിന്നെ അവിടെ ഉള്ള ഫങ്ക്ഷൻ കഴിയുന്നത് വരെ അവരെല്ലാം അവിടെ തന്നെ സമയം ചിലവഴിച്ചു.. എല്ലാരും ഒത്ത് പാട്ടും ഡാൻസും ഒക്കെ ചെയ്തു പാറു അവിടെ ഉള്ള മുഴുവൻ പേരും ആയി പെട്ടെന്ന് കമ്പനി ആയി..അതെല്ലാം ദൂരെ നിന്ന് ഒരു വിങ്ങലോടെ സഞ്ജയ്‌ കണ്ട് നിന്നു.. "താൻ പേടിക്കണ്ട.. പാറു ഒരിക്കലും ഈ കാര്യം അറിയാൻ പാടില്ല... ഞാൻ ആയി അറിയിക്കുകയും ഇല്ല.. ഈ ജന്മത്തിൽ താൻ അവൾക്കുള്ളത് ആണ്.. അവൾ തനിക്ക് ഉള്ളതും.. അതിന്റെ ഇടയിൽ ഒരിക്കലും ഞാൻ വരില്ല... ഇത് ഞാൻ തനിക്ക് തരുന്ന വാക്ക് ആണ്... സഞ്ജയ്‌ അഭിയുടെ വലതു കരം കവർന്നു കൊണ്ട് ഒരു പുഞ്ചിരിയോടെ പറഞ്ഞു...

അത് കേട്ടപ്പോൾ എന്തോ അഭിക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി... അടുത്ത ദിവസം തന്നെ അവർ തിരിച്ചു നാട്ടിലേക്ക് പോകുന്ന വിവരം അഭി സഞ്ജയോട് പറഞ്ഞു.. "എന്താടോ ഇത്ര പെട്ടെന്ന്.. സഞ്ജയ്‌ ഒരു ഞെട്ടലോടെ ചോദിച്ചു.. "ഇത്ര പെട്ടെന്ന് ഒന്നുമല്ലടോ.. രണ്ട് ആഴ്ച്ചക്ക് വേണ്ടിയാ ഞങ്ങൾ ഇവിടെ വന്നത്... ഇപ്പോൾ രണ്ട് ആഴ്ച ഒക്കെ കഴിഞ്ഞു... നാട്ടിൽ നിന്ന് എല്ലാരും വിളിയോട് വിളി... ഇത് പാറുവിനോട് പറഞ്ഞില്ല.. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു... അഭി അതും പറഞ്ഞു കാറിന്റെ അടുത്തേക്ക് നടന്നു.. തിരിച്ചുള്ള യാത്രയിൽ എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു..തിരിച്ചു പോകുന്ന കാര്യം പറഞ്ഞപ്പോൾ പാറുവിന് ഒത്തിരി സന്തോഷം ആയി... പാർട്ടിയുടെ ഷീണം കൊണ്ട് എല്ലാരും പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story