പാർവ്വതി പരിണയം: ഭാഗം 94 (2)

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അങ്ങനെ ഇന്ന് ആണ് കല്യാണം കഴിഞ്ഞു മാസങ്ങൾക്ക് ശേഷം നമ്മുടെ പിള്ളേർ കോളേജിന്റെ പടി ചവിട്ടുന്ന ദിവസം... മൂവർ സംഘത്തിന് അതിന്റെ ഒരു ചെറിയ വയ്ക്ലബിയം ഉണ്ടെന്ന് ഒഴിച്ചാൽ അവർ ഹാപ്പി ആണ്..നാട്ടിൽ നിന്ന് കോളേജിന്റെ അടുത്ത് തന്നെ ഒരു വീട് അവർ വാടകക്ക് എടുത്തു..അവിടെ ഉണ്ടായിരുന്ന സകല സാധങ്ങളെയും ഇങ്ങോട്ടേക്കു ഷിഫ്റ്റ്‌ ചെയ്തു... "പാറുട്ടി എണീക്ക്... ഇന്ന് കോളേജിൽ പോവേണ്ടത് അല്ലെ... സമയം ഒരുപാട് ആയി... എഴുനേറ്റു റെഡി ആയിക്കെ.. രാവിലെ തന്നെ അഭി പാറുനെ കുത്തി പൊക്കി എഴുനേൽപ്പിക്കാൻ ഉള്ള പരിശ്രമത്തിൽ ആണ്... പാറു ആണെങ്കിൽ ഇതൊന്നും കേൾക്കുന്നു കൂടി ഇല്ല.. പുതപ്പും വലിച്ചു ദേഹത്തേക്ക് ഇട്ട് ആള് വീണ്ടും ഉറക്കത്തിലേക്ക് ഊളി ഇട്ട് കടന്നു പോയി... "പാറു എഴുനേൽക്കു... ദേ അവരൊക്കെ എഴുന്നേറ്റ് റെഡി ആയി... അഭി പാറുനെ കുലുക്കി വിളിക്കുവാണ് സുഹൃത്തുക്കളെ... "കഷ്ട്ടമുണ്ട് അഭിയേട്ടാ... രാവിലെയാ ഒന്നും ഉറങ്ങിയത്... ഉറങ്ങി വന്നതും വീണ്ടും വിളിച്ചു... പാറു ചിണുങ്ങി കൊണ്ട് അഭിയുടെ കൈ തട്ടി മാറ്റി തിരിഞ്ഞു കിടന്നു.. "അത് പിന്നെ നാലഞ്ചു ദിവസത്തെ കടം ഉണ്ടായിരുന്നു... ഇന്നലെ അല്ലെ എല്ലാം ഒന്ന് സെറ്റ് ആയെ... നിന്നെ ഒന്ന് അടുത്ത് കണ്ടിട്ട് എത്ര നാളായി...അതല്ലേ ചേട്ടന് ഒരു അബദ്ധം പറ്റിയത്... അഭി പാറുന്റെ തലമുടിയിൽ തഴുകി കൊണ്ട് പറഞ്ഞു.. "എനിക്ക് ഒന്നും കേൾക്കണ്ട... എനിക്ക് ഉറങ്ങണം..

അല്ലെങ്കിൽ എന്നെ ഉറങ്ങാൻ സമ്മതിച്ചില്ലെന്നു പറഞ്ഞു ഞാൻ നാളെ തൊട്ട് അമ്മയുടെ റൂമിൽ പോയി കിടക്കും നോക്കിക്കോ... പാറുന്റെ ആ വധ ഭീഷണിയിൽ അഭി വീണു... അല്ലെങ്കിൽ ലോ ലവൾ അവനെ വീഴ്ത്തി... ലെ ഞാൻ *ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😌... "എന്നാൽ മോൾ കുറച്ചൂടെ ഉറങ്ങിക്കോ... ഇപ്പോൾ ഏഴ് മണി ആയതേ ഉള്ളൂ... ഞാൻ കുളിച്ചു റെഡി ആയിട്ട് വിളിക്കാം... അഭി അതും പറഞ്ഞു അവിടെന്ന് എഴുനേറ്റു... അല്ലെങ്കിൽ അവന് അറിയാം പാറു പറഞ്ഞാൽ പറഞ്ഞത് ആണെന്ന്... വെറുതെ എന്തിനാ റിസ്ക്‌ എടുത്തു സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുന്നത് 🤧... ബാക്കി പടകൾ എല്ലാം തന്നെ രാവിലെ എഴുന്നേറ്റ് എന്റെ ബുക്ക്‌ കണ്ടോടി എന്റെ പേന കണ്ടോടി എന്നൊക്കെ ചോദിച്ചു തേരാ പാരാ തെണ്ടി നടക്കുന്നുണ്ട്... പാറുന് പിന്നെ ഇതിനെ കുറിച്ച് നോ ടെൻഷൻ... ഭാര്യ പഠിച്ചു വലിയ ആൾ ആവണം എന്ന് ആഗ്രഹിക്കുന്ന ഭർത്തു ഉണ്ടെങ്കിൽ ബുക്കും ബാഗും എന്തിനു ലഞ്ച് ബോക്സ്‌ വരെ അവളുടെ കൈയിൽ ഇരിക്കും..അതാണ്‌ നമ്മുടെ അഭി 😌... ചെറുക്കൻ ഒരു മാസം കൊണ്ട് പാറുന് ബുക്കും ബാഗും കളർ പെൻസിലും വാങ്ങാൻ തുടങ്ങിയതാ... അതുകൊണ്ട് എല്ലാം നേരുത്തേ സെറ്റ്.... "പാറുട്ടി ഡീ.... എഴുനേല്ക്ക്.. ഇനി കിടന്നാൽ ശരി ആവില്ല കേട്ടോ..

സമയം ഒത്തിരി ആയി... അഭി ബാത്‌റൂമിൽ നിന്ന് ഇറങ്ങി പാറുനെ വിളിയോട് വിളി... കൊച്ചിന് ഇത് വെറും ആനമയിൽ ഒട്ടകം ആണ് 😌... "മോനെ അഭി വാതിൽ തുറക്ക്.... അവൾ ഇങ്ങനെ ഒന്നും വിളിച്ചാൽ എഴുനേൽക്കില്ല... എന്റെ കൈയിൽ നിന്ന് രണ്ട് പെട കിട്ടിയാലെ അവൾ കിടക്കുന്നിടത് നിന്ന് അനങ്ങു... പാറുന്റെ അമ്മ റൂമിലെ ബഹളം കേട്ട് വാതിലിൽ മുട്ടി കൊണ്ട് പറഞ്ഞു... "ആരാ ഇവിടെ വട ഉണ്ടാക്കിയത്...എനിക്ക് ഒരു ചെറിയ വട ആൻഡ് എ വലിയ വട പാർസൽ... ഉറക്കത്തിൽ നിന്ന് പാറു എഴുന്നേറ്റ് ഇരുന്നോണ്ട് പറഞ്ഞു... "എടി മഹാപാപി വട അല്ലേടി പെട... അഭി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.. "ഡീ പാറു നീ എഴുനേൽക്കുന്നോ... അതോ ഞാൻ അകത്തേക്ക് വരണോ.. പാറുന്റെ അമ്മ പുറത്ത് നിന്ന് വീണ്ടും വിളിച്ചു ചോദിച്ചു... "അയ്യോ അമ്മ... അഭിയേട്ടാ ഓടിക്കോ... അല്ലെങ്കിൽ ചട്ടുകം വച് അടിക്കും.... അതും പറഞ്ഞു പാറു പുതപ്പും വാരി ചുറ്റി ബാത്‌റൂമിലേക്ക് ഓടി... "ഇങ്ങനെ ഒരു പെണ്ണ്... പാറു പോകുന്നതും നോക്കി ചിരിച്ചു കൊണ്ട് അഭി പറഞ്ഞു... പിന്നെ അങ്ങോട്ട് ഒരുക്കത്തോട് ഒരുക്കം ആയിരുന്നു മുന്നെണ്ണവും കൂടി... മൂന്ന് പേരും കൂടി കണ്ണാടിയിൽ മാറി മാറി നിന്ന് മേക്കപ്പ് ഇട്ട് കളി ആയിരുന്നു...

"ആ സീനിയർ ചേട്ടന് വേറെ ലൈൻ ഒന്നും സെറ്റ് ആവാണ്ട് ഇരുന്നാൽ മതി ആയിരുന്നു എന്റെ ദേവിയെ.... പാറു പൊട്ട് കുത്തുന്നതിന് ഇടയിൽ ദേവിയെ വിളിച്ചു പ്രാർത്ഥിച്ചു... "നിനക്ക് നാണം ഇല്ലെടി പാറു കല്യാണം കഴിഞ്ഞു വായിനോക്കി നടക്കാൻ... കാർത്തു പാറുനെ നോക്കി പുച്ഛിച്ചു കൊണ്ട് ചോദിച്ചു.. "അപ്പോൾ പിന്നെ ഇവളുടെ ആ ബസിലെ കിളി ചേട്ടനും വേറെ ലൈൻ സെറ്റ് ആയി കാണണേ എന്റെ ദേവിയെ.... പാറു കാർത്തുനെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു... ഗൗരി ആണെങ്കിൽ ഇതൊക്കെ കേട്ട് ആകപ്പാടെ പേടിച്ചു നിൽക്കുന്നു... "ഡീ ഗൗരി പാവം... അവൾക്ക് കൂടി ആരെങ്കിലും സെറ്റ് ആക്കി കൊടുക്കണ്ടേ.... പാറു ഗൗരിയെ നോക്കി ചോദിച്ചു.. അപ്പോഴേക്കും പാറുന്റെ പിന്നിൽ മുന്നെണ്ണത്തിന്റെയും കെട്ടിയോന്മാർ വരി വരി ആയി വന്നു നിന്നു... "നമുക്ക് ഇവൾക്ക് ക്യാന്റീനിൽ നിൽക്കുന്ന ചേട്ടനെ സെറ്റ് ആക്കി കൊടുക്കാം.... അങ്ങേര് ഇവൾക്ക് നന്നായി ചേരും... പാറു ഗൗരിയെ നോക്കി പറഞ്ഞു... കാർത്തുവും ഗൗരിയും പാറുനെ നോക്കി ശു ശു 🤫എന്നൊക്ക കാണിക്കുന്നുണ്ട്..

. "അതൊക്കെ ഞങ്ങളെ അങ്ങ് മുകളിലോട്ട് എടുത്തിട്ട് പോരേ... അഭിയുടെ ശബ്ദം കേട്ടതും പാറുന് താൻ പെറ്റു ചെ സോറി പെട്ടു എന്ന് മനിസിലായി... "ആദ്യം തിരിഞ്ഞു നോക്കണോ അതോ അടി വാങ്ങണോ... അടി വാങ്ങിയിട്ട് തിരിഞ്ഞു നോക്കാം അതായിരിക്കും നല്ലത്... (പാറു ആത്മ ) "പാറു.... അഭിയുടെ വിളി ആണ് പാറുനെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്... "ആര് ഇത് അഭിയേട്ടനോ... ഞങ്ങൾ ഗൗരിക്ക് കാന്റീനിലെ ചേട്ടനെ പരിചയപ്പെടുത്തി കൊടുക്കുന്ന കാര്യം പറയുവായിരുന്നു... അല്ലെ ഗൗരി... പാറു അഭിയെ നോക്കാതെ മറ്റെങ്ങോ നോക്കി പറഞ്ഞു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story