പാർവ്വതി പരിണയം: ഭാഗം 94 (3)

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"നിനക്കൊക്കെ കല്യാണം കഴിയുമ്പോൾ എങ്കിലും കുറച്ച് ബുദ്ധി വയ്ക്കും എന്ന് ഞങ്ങൾ വിചാരിച്ചു.. ഇതിപ്പോൾ ഉള്ളത് കൂടി പോയെന്നാ എനിക്ക് തോന്നുന്നത്... അഭി പാറുനെ തുറിച്ചു നോക്കികൊണ്ട് ചോദിച്ചു.. "അത് അഭിയേട്ടാ ഞങ്ങൾ വേറൊന്നും വിചാരിച്ചില്ല... കാന്റീനിലെ ചേട്ടനെ പരിചയപ്പെട്ടാൽ നമുക്ക് മറ്റേ ആ ബുക്ക്‌ കിട്ടില്ലേ അതിനാ... പാറു അഭിയെ നോക്കി പതിവ് ക്ലോസ് അപ്പ് ചിരി ചിരിച്ചോണ്ട് പറഞ്ഞു... "ഏത് ബുക്ക്‌ 😨... കിച്ചു പാറു പറയുന്നത് കേട്ട് അന്തം വിട്ട് കുന്തം വിഴുങ്ങി കൊണ്ട് ചോദിച്ചു... "അത് മറ്റേ ലോ ലത്... പറ്റ് ബുക്ക്‌... പാറു കിച്ചുനെ സംശയത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു.. "ഇവളുമാരൊക്കെ കോളേജിൽ പഠിക്കാൻ പോകുന്നതോ... അതോ പറ്റ് ബുക്ക്‌ ഉണ്ടാക്കാൻ പോകുന്നതോ.... അഭി ഉറഞ്ഞു തുള്ളിക്കൊണ്ട് ചോദിച്ചു.. "ഡാ അഭി നീയും കൂടി അവിടെ ഇല്ലായിരുന്നെങ്കിൽ ഇവളുമാർ കൈ വിട്ട് പോയെന്നെ... ഇതിനെ എല്ലാത്തിനെയും നീ ഒന്ന് സൂക്ഷിച്ചോണേ... പ്രതേകിച്ചു നിന്റെ ഈ കുരുട്ട് തന്നെയാ പ്രശ്നം... കിച്ചു പാറുന്റെ തലയിൽ ഒരു കുത്ത് കൊടുത്തു കൊണ്ട് പറഞ്ഞു... "എല്ലാരും ഒരു കാര്യം അറിയിഞ്ഞാൽ കൊള്ളാം...കോളേജിൽ വല്ല പ്രശ്നവും ഉണ്ടാക്കിയാൽ എല്ലാത്തിന്റെയും ചന്തിയിൽ ഞാൻ നല്ല പെട തരും... അത് തരാൻ പ്രതേകിച്ചു സ്ഥലമോ സാഹചര്യമോ ഉണ്ടാക്കേണ്ട ആവശ്യം എനിക്കില്ല.... അഭി മൂന്നിനെയും നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു...

പിന്നെ എല്ലാരും കൂടി ഫുഡ്‌ ഒക്കെ കഴിച്ചു കോളേജിലേക്ക് ഇറങ്ങി...അഭിയും ബാക്കി മൂന്ന് പെണ്ണുങ്ങളും ഒന്നിച്ചു കാറിൽ ആണ് പോയത്... പാറു സ്കൂട്ടിയിൽ പോകുന്നെന്ന് പറഞ്ഞു വാശി പിടിച്ചെങ്കിലും ട്രിപ്ൾസ് അടിച്ചു പോയി പോലീസ് പിടിച്ചാൽ പെറ്റി ആര് കൊടുക്കും... വണ്ടി ആര് ഇറക്കും... ഇങ്ങനെ ഉള്ള ചോദ്യങ്ങൾ പാറുനെ ആ കർമ്മത്തിൽ നിന്ന് പിന്തിരിപ്പിച്ചു... "പാറു ഞാൻ പറഞ്ഞത് ഓർമ ഉണ്ടല്ലോ അല്ലെ... ആരും ആയി വഴക്കിനോ പ്രശ്നത്തിനോ പോവരുത്... നിന്റെ സ്വഭാവം നന്നായി അറിയാവുന്നത് കൊണ്ട് പറയുവാ... ഞാൻ നിന്റെ സാർ ആണ് ഇവിടെ... അതിന്റെ കുറച്ച് ബഹുമാനം ഒക്കെ ആവാം.... ലാസ്റ്റ് പറഞ്ഞ ദാ അതിൽ കുറച്ച് ഒരു ഇത് ഇല്ലേ... ഇല്ലേ... അഭി വണ്ടിയിൽ ഇരുന്നോണ്ട് പാറുനെ ഉപദേശിക്കലോട് ഉപദേശിക്കൽ... ലാസ്റ്റ് പെണ്ണ് ചെവിയിൽ ഹെഡ്സെറ്റും തിരുകി വേറെ എങ്ങോ നോക്കി നിന്നു... കോളേജ് മുറ്റത്തു വണ്ടി നിർത്തിയതും മൂന്നും അഭിയോടു ഒരു ബൈയും പറഞ്ഞു ജീവനും കൊണ്ട് ക്ലാസ്സിലേക്ക് ഓടി... അപ്പോൾ നിങ്ങൾ വിചാരിക്കും അവർ എന്തിനാ ഓടിയത് എന്ന്... അപ്പോൾ ഞാൻ പറയും കല്യാണം കഴിഞ്ഞ കാര്യം വേറെ ആരും അറിയരുത് എന്ന്.... പാറുവിന്റെ കഴുത്തിൽ താലി മാല വളരെ സിംപിൾ ആയി ആണ് അണിഞ്ഞിരുന്നത്...

ഏകദേശം ഈ മിന്ന് ഇല്ലേ അതുപോലെ... ക്ലാസ്സിലേക്ക് കയറിയത് എല്ലാണ്ണവും വലഞ്ഞിരുന്നു ചളി അടിക്കാൻ തുടങ്ങി... പെണ്ണുങ്ങളുടെ മുഴുവൻ ചർച്ച വിഷയം ഇന്ന് പുതുതായി വരുന്ന സാറിനെ കുറിച്ച് ആയിരുന്നു... "ഡീ പാറു നീ അറിയിഞ്ഞോ നമ്മുടെ ന്യൂ സാർ കാണാൻ കിടു ലുക്ക്‌ ആണെന്ന്... വഴിയിൽ കൂടി പോയ ഏതോ ഒരു കോഴി പാറു എന്ന കോഴിയെ കണ്ടപ്പോൾ ആ വിഷയം കൈ മാറി... "പിന്നെ കിടു... ഒന്ന് വന്നോട്ടെ ക്ലാസ്സിലേക്ക്... അപ്പോഴും ഇത് തന്നെ പറയണേ... പാറു എല്ലാരേയും നോക്കി പിറുപിറുത്തു കൊണ്ട് പറഞ്ഞു.. എന്നിട്ട് പാറു തന്റെ സ്ഥിരം പണിയിലേക്ക് ചേക്കേറി... അഭി വാങ്ങി കൊടുത്ത മാർക്കറും സ്കെച്ചും ഒക്കെ വച് കൊച്ച് നല്ല അസൽ ആയി ബെഞ്ചിൽ കൊലാവാസന നടത്തി കൊണ്ട് ഇരുന്നു... പെട്ടെന്ന് ക്ലാസ്സ്‌ മുഴുവൻ സൈലന്റ് ആയി... പാറു ബാക്ക് ബെഞ്ചിൽ ഇരുന്നു തല പൊക്കി നോക്കിയപ്പോൾ അഭി ഒരു ബുക്കും പിടിച്ചു കയറി വരുന്നു... ക്ലാസ്സിലെ ബാക്കി കോഴിക്കുഞ്ചുകൾ ആണെങ്കിൽ അഭിയെ നോക്കി വെള്ളം ഇറക്കുന്ന തിരക്കിലും... "Good morning ഗുയ്സ്.... അഭി കൈയിലെ ബുക്ക്‌ ടേബിളിൽ വച്ച് പുഞ്ചിരിയോടെ എല്ലാരോടും പറഞ്ഞു... "എല്ലാർക്കും hiii... ഞാൻ നിങ്ങളുടെ പുതിയ ലെച്ചർ ആണ്... പേര് അഭിറാം....

അത് പറയുമ്പോൾ അഭി പാറുനെ കോടകണ്ണിട്ട് ചെറുതായി ഒന്ന് നോക്കി ചിരിച്ചു.. പാറു ആണെങ്കിൽ കണ്ട്രോൾ തരണേ എന്റെ ദേവിയെ എന്ന് പ്രാർത്ഥിച്ചോണ്ട് ഇരുന്നു... "ഇങ്ങേർക്ക് ഇത്രെയും ഭംഗി ഉണ്ടായിരുന്നോ... പാറു അടുത്ത് ഇരുന്ന ഗൗരിയോട് ചോദിച്ചു.. "നിങ്ങളുടെ zoology ലെച്ചർ ആണ് ഞാൻ... ആർക്കെങ്കിലും വേറെ എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കാം... ഇനി ഡൌട്ട് ഒന്നും ഇല്ലങ്കിൽ നമുക്ക് എല്ലാർക്കും പരസ്പരം പരിചയപ്പെടാം... ഫസ്റ്റ് നിങ്ങൾ ഓരോരുത്തരും പരിചയപെടുത്തിക്കോ.... അതും പറഞ്ഞു അഭി ടേബിളിൽ ചാരി നിന്ന് പാറുനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു... അങ്ങനെ പാറുന്റെ അടുത്ത് എത്തി... "പേര് പാർവതി... സ്ഥലം ഇവിടെ അടുത്ത് തന്നെയാ... പാറു അതും പറഞ്ഞു സീറ്റിൽ ഇരുന്നു... "ഇന്ന് ഫസ്റ്റ് ക്ലാസ്സ്‌ ആയോണ്ട് ഞാൻ അധികം നിങ്ങളെ ബോർ അടിപ്പിക്കുന്നില്ല...

ബട്ട്‌ എല്ലാരും സൈലന്റ് ആയിരിക്കണം... അഭി അതും പറഞ്ഞു പാറുനെ ഒരു കള്ള ചിരിയോടെ നോക്കി.. ക്ലാസ്സിലെ പഠിപ്പികൾ ആണെങ്കിൽ നോക്കി വെള്ളം ഇറക്കുന്നുണ്ട്... "ഡീ പാറു മിക്കവാറും നമ്മളെ പൊക്കാൻ ഉള്ള സാധ്യത ഉണ്ട്... കാർത്തു പതിയെ പാറുനോട് പറഞ്ഞു... "നിക്കുന്ന നിൽപ്പ് കണ്ടാ വിജയ്ദേവരകൊണ്ട എന്ന് ആണ് വിചാരം... പാറു അഭിയെ നോക്കി മുഖം ചുളിച് കൊണ്ട് പറഞ്ഞു.. "ഡീ ഇത് എന്റെ കളർ പെൻസിൽ അല്ലെ ആരോട് ചോദിച്ചിട്ടാ എടുത്തത്... പാറു കാർത്തൂന്റെ കൈയിൽ ഇരിക്കുന്ന പെൻസിൽ നോക്കി ചോദിച്ചു... പക്ഷേ ചോദിച്ചത് ലേശം കൂടുതൽ ആയി പോയി... അഭി ആണെങ്കിൽ പാറുനെ ദേഷ്യത്തിൽ ഒരു നോട്ടം.. "എന്താ അവിടെ... അതും പറഞ്ഞു അഭി പാറുന്റെ അടുത്തേക്ക് നടന്നു................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story