പാർവ്വതി പരിണയം: ഭാഗം 94

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

അങ്ങനെ കാറും കാറിന്റെ ഉള്ളിൽ ഇരിക്കുന്ന കുരുട്ടുകളും എല്ലാം മംഗലത്തു തറവാട്ടിൽ എത്തി ചേർന്നു സുഹൃത്തുക്കളെ... എല്ലാം ഗോഡിന്റെ കളി അല്ലാണ്ട് ഞാൻ എന്ത് പറയാൻ 😁... "ഒരു മാസം ആയപ്പോഴേക്കും വീടും സ്ഥലവും ഒക്കെ വല്ലാണ്ട് മാറി പോയി അല്ലേടി കാർത്തു... പാറു കാറിൽ നിന്ന് ചാടി മുറ്റത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു... "പിന്നെ ഒരുപാട് മാറി.. നീ നാടുവിട്ടു പോയതിന്റെ എല്ലാ സന്തോഷവും സമാധാനവും ഇവിടെ കാണാൻ ഉണ്ട്... അല്ലേടി കാർത്തു... കിച്ചു പാറുനെ കളിയാക്കി കൊണ്ട് പറഞ്ഞു.. "ഓ പിന്നെ തമാശ ആയിരിക്കും... പാറു കിച്ചുനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു.. "തമാശ അല്ലേടി കൊല്ലാഷ... നിന്റെ ഒടുക്കത്തെ ഒരു ചായ ഇടൽ... കിച്ചു വയറും തടവി കൊണ്ട് പറഞ്ഞു.. "ഡീ കാർത്തു.. ദാ കിച്ചേട്ടൻ എന്നോട് ഏതോ ആശയെ ചോദിക്കുന്നു... നിനക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു കൊടുക്കെടി... കേട്ടിട്ട് അത്യാവശ്യം ആണെന്ന് തോന്നുന്നു.. പാറു വന്നു കയറിയതും കിച്ചൂന്റെ പെട്ടിക്ക് ഉള്ള ആണി അടിച്ചു (ഇപ്പോൾ പറഞ്ഞ പെട്ടി ശരിക്കും ശവപ്പെട്ടി ആണേ 😌.. ഭാവിയിൽ നിങ്ങൾക്ക് ഒരു കൺഫ്യൂഷൻ വന്നാൽ എനിക്ക് അത് സഹിക്കില്ല... അതുകൊണ്ടാ 😁)

"നിങ്ങൾക്ക് വന്ന് കയറിയതും ഇളക്കം തുടങ്ങിയോ മനുഷ്യാ.. അല്ലെങ്കിലും എന്നെ പറഞ്ഞാൽ മതിയല്ലോ.. വല്ല കോഴികൾക്കും ജീവിതം കൊടുത്ത് ഞാൻ ഇപ്പോൾ കോഴി കൂടിന് കാവൽ ഇരിക്കേണ്ട അവസ്ഥ ആയി... കാർത്തു ഉറഞ്ഞു തുള്ളിക്കൊണ്ട് പെട്ടിയും ചട്ടിയും ആയി അകത്തേക്ക് കയറി.. "ഇതിനേക്കാൾ നല്ലത് നീ എന്റെ വയറിളക്കുന്നത് ആയിരുന്നു പാറു.. കിച്ചു പാറുനെ നോക്കി ദയനീയമായി പറഞ്ഞു... "Better luck next time bab... പാറു കിച്ചുനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അഭിയുടെ കൈയിൽ തൂങ്ങി അകത്തേക്ക് കയറി... "ഇന്നെന്താ വല്ല ഹർത്താലും ആണോ.. പാറു വീടിനുള്ളിൽ കയറി ചുറ്റും നോക്കികൊണ്ട് പറഞ്ഞു... "അത് എന്താ... അഭി സംശയത്തോടെ പാറുനെ നോക്കി ചോദിച്ചു.. "അല്ല ആരെയും കാണാൻ ഇല്ല.. ഇതൊരുമാതിരി ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ഉണ്ട്... പാറു ചുറ്റും നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. അപ്പോഴാണ് വലിയമ്മയും ആതിരയും മീരയും ഹാളിലേക്ക് വന്നത്.. "ആഹാ വന്നല്ലോ വനമാല.. കണി എന്തായാലും കൊള്ളാം..(പാറു ആത്മ ) "പുരുഷുന് ഇപ്പോൾ യുദ്ധം ഒന്നും ഇല്ലേ😁..കാണില്ല എന്ന് അറിയാം എങ്കിലും ചോദിച്ചെന്നെ ഉള്ളു.. പാറു അവിഞ്ഞ ചിരിയോടെ അവരെ നോക്കി ചോദിച്ചു..

"എല്ലാരേയും കിടപ്പിൽ ആക്കി അവൾ ഉരുതെണ്ടാൻ പോയിട്ട് വിശേഷം ചോദിക്കാൻ വന്നിരിക്കുന്നു... വലിയമ്മ പാറുനെ നോക്കി പരിഹാസത്തോടെ പറഞ്ഞു... "ഇവര് നന്നായില്ലേ🙄... (പാറു ഗൗരി കാർത്തു.. എല്ലാരുടെയും ഒന്നിച്ചുള്ള ആത്മ ) "വാല് പോയി കത്തി കിട്ടി ഡും ഡും ഡും.. കത്തികൊടുത്തു മാങ്ങ കിട്ടി ഡും ഡും ഡും.. മാങ്ങ കൊടുത്തു പെണ്ണിനെ കിട്ടി ഡും ഡും ഡും.. പെണ്ണിനെ കൊടുത്തു എണ്ണ വാങ്ങി ഡും ഡും ഡും... എണ്ണ കൊടുത്തു ദോശ വാങ്ങി ഡും ഡും ഡും.. ദോശ കൊടുത്ത് ചെണ്ട വാങ്ങി ഡും ഡും ഡും... പാറു വല്യമ്മയെ നോക്കി ഒറ്റ ശ്വാസത്തിൽ പാട്ടു പാടി നിർത്തി.. വലിയമ്മയും ബാക്കി ഉള്ളോരും പാറുന്റെ പാട്ടു കേട്ട് കിളി പോയി നിൽക്കുന്നു... "നീ ഇവിടെ ഒന്ന് ജനിക്കേണ്ടവളെ അല്ലാ... നീ ജനിക്കേണ്ടവളെ..... അല്ല... കിച്ചു പാറുന്റെ തലയിൽ തൊട്ട് ആശിർവദിച്ചു കൊണ്ട് പറഞ്ഞു... അപ്പോഴേക്കും പാട്ട് കേട്ട് വീട്ടിലെ ബാക്കി അംഗങ്ങൾ കൂടി ഹാജർ വച്ച്.. പാറുന്റെ പോരാളി പാറുനെ നോക്കി ഒറ്റ കണ്ണുരുട്ടൽ... കൊച്ച് പിന്നെ ആ ഭാഗത്തേക്ക്‌ നോക്കിയിട്ടേ ഇല്ല... "ഇതൊന്നും ഒരിക്കലും നന്നാവും എന്ന് തോന്നുന്നില്ല... അതും പറഞ്ഞു വലിയമ്മ അകത്തേക്ക് കയറി പോയി... അഭിയാണെങ്കിൽ ഇതൊക്കെ എന്ത്‌ എന്നുള്ള എക്സ്പ്രഷൻ ഇട്ട് നിൽക്കുന്നു..

"ഉണ്ണി വല്ലാണ്ട് ക്ഷമിക്കാൻ പഠിച്ചിരിക്കുന്നു... കിച്ചു അഭിയെ നോക്കി കളിയാക്കി കൊണ്ട് പറഞ്ഞു... പിന്നെ അങ്ങോട്ട് വിശേഷം പറച്ചിൽ ആയി... സമ്മാനങ്ങൾ കൊടുക്കൽ ആയി... "മോള് ഉണങ്ങി പോയി... ഷീണിച്ചു പോയി.. കറുത്തു പോയി... എന്നൊക്കെ ഉള്ള അമ്മമാരുടെ സ്ഥിരം ഡയലോഗും... സമയം രാത്രി ആവാറു ആയിരുന്നു... എല്ലാരും ഫ്രഷ് ആയി താഴെക്ക് ഭക്ഷണം കഴിക്കാൻ വരാൻ ആയി അച്ഛമ്മ പറഞ്ഞു അയച്ചു.. "പാറു നാളെ മുതൽ കോളേജിൽ പോയി തുടങ്ങുക ആണോ.. അതോ രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് ആണോ.. അഭിയുടെ അച്ഛൻ പാറുനെയും അഭിയെയും നോക്കി ചോദിച്ചു.. പാറു ആണെങ്കിൽ ഏത് കോളേജ് ഏത് സ്കൂളു എന്ന എക്സ്പ്രഷൻ ഇട്ട് നിൽക്കുന്നു... "നാളെ എന്തായാലും നടക്കില്ല അച്ഛാ.... നമ്മൾ എല്ലാരും അങ്ങോട്ടേക്ക് ഷിഫ്റ്റ്‌ ആവാൻ കുറച്ച് സമയം പിടിക്കുവല്ലോ.. അതുകൊണ്ട് അടുത്ത ആഴ്ച ആവട്ടെ എന്ന് കരുതി..

എന്റെ ലീവും അപ്പോൾ തീരും... അഭി എല്ലാരോടും ആയി പറഞ്ഞു..അപ്പോൾ ആണ് പാറു ആ നഗ്ന സത്യം മനിസിലാക്കുന്നത് ഇവിടെ ഉള്ള എല്ലാരും ടൗണിലേക്ക് ഷിഫ്റ്റ്‌ ചെയുവാണെന്ന്... പോരാത്തതിന് ക്ലാസ്സിന് പോകുന്ന കാര്യം കൂടി കേട്ടതും കൊച്ചിന് തൃപ്തി ആയി... കാർത്തുവും ഗൗരിയും പാറുനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്... "കാർത്തുവും ഗൗരിയും ഇല്ലാതെ ഞാൻ ക്ലാസിനു പോവില്ല... പാറു നിഷ്കു ആയി എല്ലാരോടും പറഞ്ഞു... "അതിന് അവരില്ലെന്ന് നിന്നോട് ആരാ പറഞ്ഞത്... നിന്നോട് ഒപ്പം അവരും ഉണ്ട് പഠിക്കാൻ... കിച്ചു ഇടയിൽ കയറി പറഞ്ഞതും അത്രെയും നേരം ചിരിച്ചോണ്ട് ഇരുന്ന കാര്ത്തുവുന്റെയിൻ ഗൗരിയുടെയും ചിരി സ്വിച്ച് ഇട്ട പോലെ നിന്നു... എല്ലാരേയും കൂടെ കൂട്ടിയപ്പോൾ പാറുനൊരു സമാധാനം.. ആഹാ...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story