പാർവ്വതി പരിണയം: ഭാഗം 95

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"അത് പിന്നെ അഭിയേട്ടാ.. ഛെ സാറേ... ഇവൾ എന്റെ പെൻസിൽ എടുത്തു... പാറു നിഷ്കു ആയി അഭിയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... അഭി ആണെങ്കിൽ പാറുന്റെ മുഖത്തേക്ക് നോക്കി അബദ്ധം ഒന്നും പറയല്ലേ കൊച്ചേ എന്നുള്ള രീതിയിലും... "നിങ്ങളൊക്കെ എന്താ നഴ്സറി കുട്ടികൾ ആണോ... പെൻസിൽ എടുത്തു ബുക്ക്‌ എടുത്തു എന്നൊക്കെ പറയാൻ... അഭി മുന്നെണ്ണത്തിനെയും ദേഷ്യത്തോടെ നോക്കി കൊണ്ട് പറഞ്ഞു... "അത് പിന്നെ... പാറു എന്തോ പറയാൻ വന്നതും അഭി കൈകൾ ഉയർത്തി മതി എന്ന് കാണിച്ചു... "Any way ഇനി നിങ്ങൾ ബാക്ക് ബെഞ്ചിൽ ഇരിക്കേണ്ട... go and sit in on front bench.... അഭി മൂന്നിനേയും നോക്കി പറഞ്ഞു.. "എന്നോടോ ബാലാ... എന്ന എക്സ്പ്രഷൻ ഇട്ട് നിൽക്കുന്നു നമ്മുടെ പാറു കൊച്ച്...ക്ലാസ്സിലെ ബാക്കി എല്ലാരും പാറുനെയും ബാക്കി ഉള്ളവരെയും നോക്കി ചിരിക്കുന്നു... പാറുന് ആണെങ്കിൽ ഇതൊക്കെ കണ്ട് ആകപ്പാടെ ചൊറിഞ്ഞു കയറുന്നുണ്ടായിരുന്നു... "നിങ്ങൾക്ക് പറഞ്ഞത് മനിസിലായില്ലേ... അതോ ഞാൻ ഇനി എടുത്തോണ്ട് ഇരുത്തണോ.... അഭി അത്രെയും പറഞ്ഞു നെഞ്ചിൽ കൈയും പിണച്ചു കെട്ടി പാറുനെ നോക്കി നിന്നു... "ഡീ നമുക്ക് പോണ്ടാ... അഭിയേട്ടൻ എടുക്കും എന്ന് അല്ലെ പറഞ്ഞത്.. വേണോങ്കിൽ എടുത്തോണ്ട് പൊട്ടെ 😒...

അല്ലെങ്കിൽ എടുക്കാൻ ഭയങ്കര ശുഷ്‌കാന്തി അല്ലെ 😒.... പാറു കാർത്തൂന്റെ ചെവിയിൽ പറഞ്ഞു... "ഡീ പട്ടി... അത് മിക്കവാറും നമ്മുടെ ശവം എടുക്കുന്നതിനെ കുറിച്ച് ആയിരിക്കും പറഞ്ഞത് 😬.. കാർത്തു രഹസ്യം ആയി പാറുന്റെ ചെവിയിൽ.. "പോയി ഇരിക്കിനെടി അവിടെ.... അഭി ഒരു ഒറ്റ അലർച്ച ആയിരുന്നു.. പിന്നെ നടന്നതൊക്കെ ചരിത്രം 😌😌... പാറുവിന് ആണെങ്കിൽ മുന്നിൽ ഇരുന്നു ആകപ്പാടെ ശ്വാസം മുട്ടുന്ന അവസ്ഥയും... ആരും കാണാതെ പിന്നിൽ ഇരുന്നു സകല വേലത്തരവും കാണിച്ചു നടന്നിട്ട്.. ഇപ്പോൾ ഏറ്റവും മുന്നിൽ വന്ന് ഇരുന്നു ....ഒന്ന് അനങ്ങാൻ കൂടി പറ്റാത്തിരിക്കുന്ന അവസ്ഥ ഹോ ഭയാനകം 😬😬....അനുഭവം ഉള്ളോർ കമന്റ്‌ ബോക്സിൽ come on(എനിക്കും ഉണ്ട് 🙈) "ഡീ ഇങ്ങേര് എന്താ ഇപ്പോ ഇങ്ങനെ... വീട്ടിൽ ഫുൾ ഒലിപ്പീരും.. ഇവിടെ ഫുൾ വെറുപ്പീരും... പാറു അഭിയെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാർത്തുനോട് പറഞ്ഞു... "ആർക്കെങ്കിലും എന്തെങ്കിലും ഇനി ചോദിക്കാൻ ഉണ്ടോ... അഭി ക്ലാസ്സ്‌ മുഴുവൻ കണ്ണോടിച്ചു കൊണ്ട് ചോദിച്ചു.. "സാറിന്റെ കല്യാണം കഴിഞ്ഞത് ആണോ... പുതുതായി ഏത് സാർ വന്നാലും ക്ലാസ്സിലെ പെണ്ണുങ്ങൾ സ്ഥിരം ചോദിക്കുന്ന ചോദ്യം 😒...പക്ഷേ ആ ചോദ്യം വന്ന് കൊണ്ടത് നമ്മുടെ പാറുന്റെ നെഞ്ചത്ത് ആണ്...

"ഡീ ഇങ്ങേര് പറയുവോ 🙄... പറഞ്ഞാൽ എന്റെ ഭൂതം ഭാവി... ഞാൻ വളർത്തികൊണ്ട് വന്ന എന്റെ കോഴിക്കുഞ്ഞുങ്ങൾ എല്ലാം മുളയിലേ നുള്ളേണ്ടി വരുമല്ലോ എന്റെ കൃഷ്ണാ.... പാറു അടുത്തിരുന്ന കാർത്തുന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു... അഭി ആണെങ്കിൽ പാറുനെ നോക്കി ഒരു കള്ള ചിരിയും... "അത് ഒരു കൊലച്ചിരി ആയി നിനക്ക് തോന്നുന്നില്ലെടി... പാറു കാർത്തുനോട് ചോദിച്ചു.. "ഞാൻ മാരീഡ് ആണ്... അഭി ഒരു പുഞ്ചിരിയോടെ പാറുനെ നോക്കി എല്ലാരോടും ആയി പറഞ്ഞു... "നശിപ്പിച്ച്.... അഭി പറഞ്ഞതും പാറു തലയിൽ കൈ വച്ച് പറഞ്ഞു... അഭിയുടെ ആ ഉത്തരം അവിടെ ഉള്ള സകല കോഴി കുഞ്ഞുങ്ങളെയും കൂട്ടിൽ കയറാൻ പ്രേരിപ്പിച്ചു... ലെ മഴത്തുള്ളി *കയറ് കോഴി കൂട്ടിന് അകത്ത്... "ആരാ സാർ ആള്... ഒരു പെൺ കുട്ടി സ്വല്പം നിരാശയോടെ ചോദിച്ചു...പാറു ആണെങ്കിൽ ഗൗരിയുടെ കൈയിൽ മുറുകെ പിടിച്ചു ഇരിക്കുവാ.. "ആളെ നിങ്ങൾക്ക് എല്ലാർക്കും അറിയും... നിങ്ങളുടെ ഒരു ഫ്രണ്ട് ആണ്... നമ്മുടെ ഇടയിൽ കക്ഷി ഉണ്ട്.... അഭി ഒരു പുഞ്ചിരിയോടെ പറഞ്ഞു... എല്ലാരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സംശയത്തോടെ നോക്കുന്നു... "meet my wife മിസ്സിസ് അഭിറാം.... അഭി പാറുവിന്റെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു...

"എന്താ ഭാര്യ ഒരു മൗനം... അഭി പാറുനോട് ചോദിച്ചതും ക്ലാസ്സ്‌ മുഴുവൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ പാറുനെ ഒരു നോക്കൽ...അഭി വന്ന് നിന്നതും പാറു നൈസ് ആയി എഴുനേറ്റു... അപ്പോൾ നിങ്ങൾ വിചാരിക്കും ബഹുമാനം എന്ന്... പിന്നെ അതിന് വേറെ ആളെ നോക്കണം... "അപ്പോൾ ഇത് ആണ് എന്റെ വൈഫ്‌.... മാര്യേജ് കഴിഞ്ഞിട്ട് രണ്ട് മന്ത് ആകുന്നതേ ഉള്ളൂ... ആളെ കൂടുതൽ ഞാൻ പരിചയപെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല... പാറു ആണെങ്കിൽ എങ്ങോട്ട് എങ്കിലും ഇറങ്ങി ഓടാൻ വല്ല വഴിയും ഉണ്ടോന്ന് അനേഷിക്കുന്നു.. പാറു ക്ലാസ്സിലെ എല്ലാരേയും നോക്കി നൈസ് ആയിട്ടു അങ്ങ് ചിരിച്ചു കാണിച്ചു കൊടുത്തൂ... ഇവൾക്കൊക്കെ ചെറുക്കനെ കിട്ടിയല്ലോ അത് തന്നെ വലിയ കാര്യം എന്നുള്ള രീതിയിൽ ലുക്ക്‌ വിട്ട് കുറെ പേർ... അപ്പോഴേക്കും ക്ലാസ്സ്‌ തീർന്ന് കൊണ്ടുള്ള ബെൽ മുഴങ്ങി... "ok.. അപ്പോൾ നാളെ എല്ലാരും ടെസ്റ്റ്‌ മസ്റ്റ് ആയും കൊണ്ട് വരുക... സീ യൂ ദി നെക്സ്റ്റ് ക്ലാസ്സ്‌... അതും പറഞ്ഞു അഭി ബുക്കും കൊണ്ട് പുറത്തേക്ക് പോയി... ക്ലാസ്സിലെ ബാക്കി എല്ലാം പാറുനെ വളഞ്ഞിട്ട് അടിക്കാൻ കണക്കിന് ചുറ്റും കൂടി... "എന്നാലും പാറു നമ്മളോട് ഒന്നും നീ പറഞ്ഞില്ല... സങ്കടം ഉണ്ട്... (ഏതോ ഒരുത്തി ) "എന്തായാലും സാർ പൊളിയാ... (വേറൊരുത്തി )

"നിനക്ക് ഇതിനെക്കാളും നല്ലത് ഇനി കിട്ടാനില്ലെന്ന് വേറൊരുത്തി 🤧🤧... പാറു ആണെങ്കിൽ കാർത്തൂനെയും ഗൗരിയെയും കൊണ്ട് കാന്റീനിലേക്ക് നടന്നു... "ഞാൻ പറഞ്ഞതാ ആരോടും പറയരുതെന്ന്... എന്നിട്ട് കണ്ടില്ലേ... ഞാൻ മിണ്ടില്ല നോക്കിക്കോ... പാറു മൂക്കും പിഴിഞ്ഞു കരച്ചിലോട് കരച്ചിൽ... "പറഞ്ഞാൽ എന്താ ഡീ കുഴപ്പം... നിനക്ക് അഭിമാനം അല്ലെ... അഭിയേട്ടൻ നിന്റെ സ്വന്തം പ്രോപ്പർട്ടി ആണെന്ന് പറയാൻ... നീ കണ്ടത് അല്ലെ എല്ലാ പെണ്ണുങ്ങളും അങ്ങേരുടെ വായെ നോക്കി ഇരുന്നത്... സ്വന്തം ഭർത്താവ് ആണെന്ന് പറയുന്നതിന് എന്താ കുഴപ്പം... അഭിയേട്ടന് പറയാതിരിക്കാം ആയിരുന്നു... എന്നിട്ട് അങ്ങനെ ചെയ്തോ... നിന്നെ ഭാര്യ ആയിട്ട് അല്ലെ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തത്... കാർത്തു ശ്വാസം വിടാതെ പറഞ്ഞു നിർത്തി... "ശരി ആണ് അല്ലെ... അഭിയേട്ടന് എന്നോട് സ്നേഹം ഉണ്ട്.... പാറു എന്തൊക്കെയോ ആലോചിച്ചു പുഞ്ചിരിയോടെ പറഞ്ഞു... "കഷ്ട്ടം... കാർത്തു പാറുനെ നോക്കി പറഞ്ഞു.. "നീ പോടീ പട്ടി... അതും പറഞ്ഞു പാറു ക്ലാസ്സിലേക്ക് നടന്നു.. ഫസ്റ്റ് ഡേ ആയത് കൊണ്ട് അന്ന് ഉച്ചവരെ കോളേജ് ഉണ്ടായിരുന്നുള്ളു... എല്ലാരും പുറത്ത് നിന്ന് ഫുഡ്‌ ഒക്കെ കഴിച്ചു നേരുത്തേ വീട്ടിലേക്ക് എത്തി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story