പാർവ്വതി പരിണയം: ഭാഗം 97

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"ദേ പാറു എണീക്കുന്നുണ്ടോ നീ.. അതോ ഞാൻ അമ്മയെ വിളിക്കണോ... എത്ര നേരം കൊണ്ട് വിളിക്കുവാ കുഞ്ഞേ നിന്നെ... ഒന്ന് എണീക്ക്... പാറുനെ രാവിലെ കോളേജിൽ വിടാൻ ഉള്ള തത്ര പാടിൽ ആണ് അഭി.. "അഭിയേട്ടൻ അല്ലെ പറഞ്ഞേ രാവിലെ വിളിക്കില്ലെന്ന്..എന്നിട്ട് ഇപ്പോ എന്തിനാ വിളിക്കുന്നെ.. പാറു തലയിലൂടെ പുതപ്പ് മൂടി കൊണ്ട് അഭിയോട് പറഞ്ഞു... "അതിന് ഞാൻ വിളിക്കില്ലെന്ന് അല്ലെ പറഞ്ഞെ... കോളേജിൽ പോണ്ടെന്ന് ഞാൻ പറഞ്ഞോ... സമയം 8ആയി...9മണിക്ക് ക്ലാസ്സിൽ കയറാൻ ഉള്ളതാ... അഭി പാറുനെ തന്നോട് ചേർത്ത് ഇരുത്തി കൊണ്ട് പറഞ്ഞു... "ഇന്നലെ നൈസ് വർക്ക്‌ ആയിരുന്നു അല്ലെ എന്നെ പറ്റിക്കാൻ... പാറു ചുണ്ട് പിളർത്തി കൊണ്ട് അഭിയോടു ചോദിച്ചു... "അല്ലല്ലോ... എന്റെ കുട്ടിക്ക് കോളേജിൽ പോണ്ടേ... അതുകൊണ്ടാ വിളിച്ചത്... പോയി കുളിച്ചു സുന്ദരി ആയി വായോ.. അഭി പാറുന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു... "എന്നെ കുളിപ്പിക്കുവോ... പാറു നിഷ്കു ആയി അഭിയുടെ നെഞ്ചിലേക്ക് ചാരി ഇരുന്നു കൊണ്ട് ചോദിച്ചു..

"കുളിപ്പിക്കയൊക്കെ ചെയാം... കോളേജിൽ പോവാതിരിക്കാൻ ഉള്ള വല്ല അടവും ആണെങ്കിൽ അടിച്ചു തൊടയെ പൊളിക്കും ഞാൻ... അഭിയുടെ ആ സംസാരത്തിൽ ഒരേ സമയം അവളോട് ഉള്ള സ്നേഹവും താക്കിതും ഉണ്ടായിരുന്നു... "ഹോ വേണ്ടാ... ഞാൻ തന്നെ കുളിച്ചോളാം... പാറു ഐഡിയ എട്ട് നിലയിൽ പൊട്ടിയ സങ്കടത്തിൽ അഭിയെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് പറഞ്ഞു... "നീ ചാടിയാൽ എത്ര ചാടും പെണ്ണെ... നിന്നെ അരച്ചു കലക്കി കുടിച്ചത് അല്ലെ ഞാൻ.. ആ എന്നോട് തന്നെ വേണോ നിന്റെ നമ്പർ... പാറു പോകുന്ന വഴിയെ നോക്കി അഭി പറഞ്ഞു... പിന്നെ പെട്ടെന്ന് തന്നെ കുളിച്ചു റെഡി ആയി എല്ലാരും കോളേജിലേക്ക് പുറപ്പെട്ടു... പാറുന്റെ ബുക്കും ബാഗും എല്ലാം സെറ്റ് ആക്കി കൊടുത്തത് അഭി തന്നെ ആയിരുന്നു... അല്ലെങ്കിൽ ചിലപ്പോൾ ടെസ്റ്റ്‌ കൊണ്ട് വരാത്തത് എന്താണ് എന്ന് ചോദിച്ചാൽ പെണ്ണ് പറയും കെട്ടിയോന് കളിക്കാൻ കൊടുത്തിരിക്കുവാണെന്ന്... അങ്ങനത്തെ മുതലാ അത്...അന്നത്തെ ദിവസം അഭിയെയും പോരാളിയെയും പേടിച്ചു പാറു പ്രതേകിച്ചു വേറെ പോക്കിരിത്തരത്തിനു ഒന്നും പോയില്ല.. "നമുക്ക് ആതിര ചേച്ചിക്ക് കിരണേട്ടനെ കല്യാണം ആലോചിച്ചാലോ...

രാത്രി എല്ലാരും ആഹാരം കഴിക്കുന്ന സമയത്ത് പാറുന്റെ വായിൽ നിന്ന് വന്നത് ആയിരുന്നു ആ ബെടാ ഐഡിയ.. ഐഡിയ കേട്ടതും തിന്നോണ്ട് ഇരുന്ന സകല ആളുകളും കഴിപ്പ് നിർത്തി പാറുനെ സൂക്ഷിച്ചു ഒന്ന് നോക്കി... പാറു ആണെങ്കിൽ അഭിയെയും മറ്റുള്ളവരെയും നോക്കി ദാ എങ്ങനെ 😁😁ഈൗ എന്ന് പറഞ്ഞു ചിരിച്ചു കാണിച്ചു കൊടുത്തു... പാറുന്റെ പോരാളി ആണെങ്കിൽ അവിടെ ഇരുന്നു നോക്കി പേടിപ്പിക്കുമുണ്ട്... "ഇത് ശരിക്കും നല്ലൊരു കാര്യം ആണല്ലോ...നമുക്ക് ഇത് എന്ത് കൊണ്ട് ആലോചിച്ചു കൂടാ... പാറുനെ നോക്കി അച്ഛമ്മ ഒരു പുഞ്ചിരിയോടെ ചോദിച്ചു... വലിയമ്മക്കും ആതിരക്കും അത് കേട്ട് പാതി സമ്മതം.. പാതി സമ്മതമല്ല എന്നുള്ള രീതിയിൽ ആയിരുന്നു... കാരണം അഭിയെ നോക്കി ഇരുന്നാൽ താൻ മൊരടിച്ചു പോവത്തെ ഉള്ളൂ എന്ന സത്യം അവൾ മനിസിലാക്കി... "നിനക്ക് എന്താ മോളെ അഭിപ്രായം.. അച്ഛമ്മ വല്യമ്മയെ നോക്കി ചോദിച്ചു... "എനിക്ക് വേറെ അഭിപ്രായം ഒന്നുമില്ല... എല്ലാം ആതിര മോളുടെ അച്ഛന്റെയും നിങ്ങളുടെയും ഒക്കെ ഇഷ്ട്ടം പോലെ.... അവർ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു... "എന്നാൽ ശരി... നമുക്ക് നല്ലൊരു ദിവസം നോക്കി അവരുടെ വീട്ടിലേക്ക് പോവാം... അച്ഛമ്മ അതും പറഞ്ഞു കഴിച്ചു എഴുനേറ്റു..

"ഇതിപ്പോ ആരാ ഇവിടെ പടക്കം പൊട്ടിച്ചത്... എന്നുള്ള രീതിയിൽ ആയിരുന്നു പാറുന്റെ ഇരുപ്പ്... അടിയും തെറിയും കിട്ടും എന്ന് വിചാരിച്ചു പറഞ്ഞ ഒരു കാര്യത്തിന് ഇത്രെയും സപ്പോർട്ട് കിട്ടുന്നത് ഇത് ആദ്യമായിട്ട് ആയിരുന്നു.. താൻ എന്തോ വലിയ കാര്യം ചെയ്ത മാതിരി ആയിരുന്നു പാറുന്റെ നിൽപ്പും നടപ്പും... "മോന്റെ കൂടെ കൂടിയേ പിന്നെ ഇവൾക്ക് ബുദ്ധി വച് തുടങ്ങി... നൈസ് ആയി പാറുന്റെ അച്ഛൻ അവൾക്കിട്ട് താങ്ങി... "ഇത് കൊള്ളാല്ലോ... സ്വന്തം ആയി ഓരോ ഐഡിയ ഉണ്ടാക്കി മറ്റുള്ളവരെ സഹായിച്ചാലും ലാസ്റ്റ് കയ്യടി മുഴുവൻ കണ്ട് നിന്നവർക്ക്... പാറു അഭിയെ നോക്കി പിറുപിറുത്തു റൂമിലേക്ക് പോയി... "അല്ല കുഞ്ഞേ നീ ഇത് എന്ത് ചെയുവാ... ബെഡ് ഷീറ്റ് കുടഞ്ഞു വിരിച്ചോണ്ട് ഇരുന്ന പാറുനെ നോക്കി അഭി ചോദിച്ചു... "അത് എന്ത് ചോദ്യമാ... കിടക്കാൻ പോകുവല്ലേ നമ്മൾ... പാറു അഭിയെ നോക്കി പുരികം ചുളുക്കി കൊണ്ട് ചോദിച്ചു... "നമ്മൾ ഇപ്പോൾ കിടക്കുന്നില്ലല്ലോ... എന്റെ കുഞ്ഞ് ഇന്ന് കോളേജിൽ പഠിപ്പിച്ചത് ഒക്കെ പഠിച്ചിട്ടേ കിടക്കുന്നുള്ളു... അഭി പാറുന്റെ ബാഗിൽ നിന്ന് ബുക്ക്‌ ഒക്കെ പുറത്തേക്ക് എടുത്തു വച്ചോണ്ട് പറഞ്ഞു...

"പാറു യു ആർ ട്രാപ്പ്ഡ്... (പാറു ആത്മ ) "അത് എന്ത് വാർത്താനാ അഭിയേട്ടാ...എനിക്ക് രാത്രി പഠിച്ചൊന്നും ശീലം ഇല്ല... നമുക്ക് ഇപ്പോ ഉറങ്ങാം... പ്ലീസ് അഭിയേട്ടാ... പാറു കൊഞ്ചലോടെ അഭിയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. "എന്നാ പിന്നെ രാത്രി ശീലം ഇല്ലെങ്കിൽ നമുക്ക് രാവിലെ 5മണിക്ക് എണീറ്റ് പഠിക്കാം... അത് മതിയോ.... അഭി പാറുനെ ഒരു പുഞ്ചിരിയോടെ നോക്കികൊണ്ട് പറഞ്ഞു... "അതും എനിക്ക് ശീലം ഇല്ല... എനിക്ക് പഠിച്ചേ ശീലം ഇല്ല... പാറു ഇളിച്ചു കൊണ്ട് അഭിയെ നോക്കി പറഞ്ഞു... "ഇനി ശീലിച്ചേ പറ്റു...എന്നോട് ഒരു എസ്ക്യൂസും പറയണ്ടാ... രാത്രി ആണെങ്കിൽ കുറച്ച് നേരം ഇരുന്നാൽ മതി.. രാവിലെ ആണെങ്കിൽ 5തൊട്ട് 8വരെ ഇരിക്കണം...ഇരുന്നു പഠിച്ചേ പറ്റു... അഭി പാറുനെ നോക്കി സ്വല്പം കലിപ്പോടെ പറഞ്ഞു... പാറു അഭിയെ ഒന്ന് ദേഷ്യത്തിൽ നോക്കി ഒന്നും മിണ്ടാതെ ബുക്കും എടുത്തു ടേബിളിൽ പോയിരുന്നു.... അഭി ഒരു പുഞ്ചിരിയോടെ അവളുടെ പിന്നാലെ പോയി അടുത്തുള്ള കസേരയിൽ ഇരുന്നു... "ഏത് സബ്ജെക്ട് ആണ് ഇന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നെ....

അഭി പാറുന്റെ കൈയിൽ പിടിച്ചു ഒരു കുസൃതിയോടെ ചോദിച്ചു... "അത് എന്റെ ഇഷ്ട്ടം 😒... ഇയാള് പോയി സുഖമായിട്ട് കിടന്നോ... പാറു ബുക്കിലേക്ക് തലയിട്ട് കൊണ്ട് അഭിയോടു പറഞ്ഞു... "അപ്പോഴേക്കും പിണങ്ങിയോ എന്റെ കുഞ്ഞ്... അഭി പാറുന്റെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു... "എനിക്ക് പിണക്കം ഒന്നുമില്ല... ഒന്ന് സമാധാനം ആയിട്ട് ഇരിക്കാൻ സമ്മതിച്ചാൽ മതി... മനുഷ്യൻ ഒന്ന് നേരെ ഉറങ്ങിയിട്ട് എത്ര നാൾ ആയി... അല്ലെങ്കിലും രാത്രി ഉറങ്ങാൻ വിടില്ല... ഇപ്പോ ദാ ഇതും... അല്ലെങ്കിലും പറയുന്നവർക്ക് പറയാലോ രാത്രി ഉറങ്ങാതിരുന്ന് പഠിച്ചു... ഫസ്റ്റ് റാങ്ക് കിട്ടി എന്നൊക്കെ...നമുക്ക് അല്ലെ അറിയൂ കഷ്ടപ്പാട്.... പാറു അഭിയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു... പിന്നെ അഭി ഒന്നും മിണ്ടാൻ പോയില്ല... രാത്രി ഇപ്പോഴോ ഉണർന്നു നോക്കുമ്പോൾ ബുക്കിൽ തല വച്ച് കിടന്നു ഉറങ്ങുന്ന പാറുനെ ആണ് അഭി കണ്ടത്... ഒരു പുഞ്ചിരിയോടെ അവൻ അവളെ കൈകളിൽ കോരി എടുത്തു ബെഡിൽ കിടത്തി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story