പാർവ്വതി പരിണയം: ഭാഗം 98

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

"നിനക്ക് എന്താടി മുഖത്ത് ഒരു വയ്ക്ലബ്യയം... കുറച്ച് ദിവസായിട്ട് ഞാൻ ശ്രദ്ധിക്കുന്നുണ്ട്... ഉച്ചക്ക് ലഞ്ചിന് ഒന്നും കഴിക്കാതെ താടിക്ക് കൈയും കൊടുത്ത് ഇരിക്കുന്ന പാറുനെ നോക്കി കാർത്തു ചോദിച്ചു... "ഒന്നുല്ലെടി... കഴിക്കാൻ ഒന്നും തോന്നുന്നില്ല... നല്ല ഷീണം ഉണ്ട്.... പാറു ആഞ്ഞൊരു കോട്ടു വാ വിട്ട് കൊണ്ട് പറഞ്ഞു.. "പെണ്ണിന്റെ മുഖം കണ്ടിട്ട് അഭിയേട്ടൻ രാത്രി ഉറക്കുന്ന ലക്ഷണം ഒന്നും കാണുന്നില്ല... അഭിയേട്ടൻ അത്രക്ക് റൊമാന്റിക് ആണോ ഡീ.... ഗൗരി സ്വകാര്യ പോലെ പാറുനോട് ചോദിച്ചു.. "പിന്നെ ഭയങ്കര റൊമാന്റിക്കാ...എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കല്ല് 😡...പഠിച്ചു പഠിച്ചു ഞാൻ മിക്കവാറും പെട്ടിയിൽ ആകും... രാത്രി പന്ത്രണ്ടു മണി വരെ പഠിത്തം... അത് കഴിഞ്ഞാലേ ഒന്ന് ഉറങ്ങാൻ വിടു...എങ്ങനെ നടന്ന ഞാനാ... ഇപ്പോ കണ്ടില്ലേ 🥵.... പാറു ഒന്ന് നെടുവീർപ്പ് ഇട്ടുകൊണ്ട് പറഞ്ഞു... "സാരില്ല ഡീ... നീ പഠിച്ചു വലിയ ആൾ ആവാൻ അല്ലെ 😁... കാർത്തു പാറുനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... അതിന് പാറുന്റെ കൂർത്ത ഒരു നോട്ടം മാത്രം ആയിരുന്നു മറുപടി... "നീ അറിയിഞ്ഞോ ഡീ നമ്മുടെ ഡിപ്പാർട്മെന്റിൽ ഒരു പുതിയ മിസ്സ്‌ വന്നിട്ടുണ്ട്... എന്തോ മിത്രയെന്നോ മറ്റോ ആണ് പേര്... ആള് കുറച്ച് സുന്ദരിയാ... നീ അഭിയേട്ടനെ ഒന്ന് സൂക്ഷിച്ചോ...

ഗൗരി വെറുതെ പാറുനെ ഇളക്കാൻ വേണ്ടി പറഞ്ഞു.. "എന്റെ കർത്താവെ ഓരോന്ന് ഒഴിഞ്ഞു പോകുമ്പോൾ അടുത്തത് ബസും പിടിച്ചു ആണല്ലോ വരുന്നത്... എന്റെ വിധി.... പാറു അതും പറഞ്ഞു ആരെയും നോക്കാതെ കൈ കഴുകുന്നിടത്തേക്ക് നടന്നു... നടന്നു നടന്നു വന്നപ്പോൾ അതാ നമ്മുടെ അഭി മിത്രയോട് ചിരിച്ചു കളിച്ചു സംസാരിച്ചോണ്ട് നിൽക്കുന്നു...പിന്നെ പറയണോ പൂരം... പാറു അഭിയെ ഒന്ന് ദേഷ്യത്തിൽ നോക്കിട്ടിട്ടു ആരെയും കാത്തു നിൽക്കാതെ ക്ലാസ്സിലേക്ക് പോയി.... കാരണം കൊച്ചിന് ലേശം സങ്കടം കൂടുതൽ ആണ്...കുറെ ദിവസം കൊണ്ട് അഭി ഇത്തിരി കലിപ്പിൽ ആണ്... കാരണം ഈ കുരുട്ട് തന്നെ ആണ് കേട്ടോ... കൊച്ചിന് പഠിക്കാൻ വല്ലാത്ത മടി... സെക്കൻഡ് ഇയർ എക്സാം വരാൻ പോകുന്നത് കൊണ്ട് ഒരു വിധത്തിലും അഭി പാറുവിനോട് അനുകമ്പ കാണിക്കാറില്ല... ലേശം കാണിച്ചാൽ പെണ്ണ് അന്ന് തലയിൽ കയറി ഇരുന്നു ഡിസ്കോ ഡാൻസ് കളിക്കും... എക്സാം കഴിയുന്ന വരെ കലിപ്പിൽ നിക്കാൻ തന്നെ ആണ് ചെക്കന്റെ ഉദ്ദേശം...

"നിനക്ക് ഒന്ന് പറഞ്ഞിട്ട് വന്നുടായിരുന്നോ ഡീ പട്ടി... എവിടെ ഒക്കെ തിരക്കി... ഗൗരി പാറുന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് ചോദിച്ചു... "നിന്റെ ചേട്ടനെ ഒന്നുടെ കെട്ടിക്കാൻ പോയതാ.... പാറു ദേഷ്യത്തിൽ അതും പറഞ്ഞു ഡെസ്കിൽ തലവച്ചു കിടന്നു... ഉച്ചക്ക് ശേഷം ഫ്രീ ആയത് കൊണ്ട് അഭി ആയിരുന്നു ക്ലാസിൽ വന്നത്... പോർഷൻ ഒക്കെ കംപ്ലയിന്റ് ആയത് കൊണ്ട് എല്ലാരോടും ഇരുന്നു പഠിക്കാൻ പറഞ്ഞു... പാറു അഭി വന്നത് അറിയിഞ്ഞിട്ടും വലിയ മൈൻഡ് ഒന്നും ചെയ്തില്ല... അഭി ഇടക്ക് ഇടെ പാറുനെ നോക്കുന്നുണ്ടെങ്കിലും കൊച്ച് നോ മൈൻഡ്... ബുക്കിൽ നോക്കി തന്നെ കുനിഞ്ഞു ഇരുപ്പാണ്... പാറുന്റെ ഇരുപ്പ് കണ്ടപ്പോൾ തന്നെ അഭിക്ക് പാറു പിണക്കത്തിൽ ആണെന്ന് മനിസിലായി... കുറച്ച് നാൾ കൊണ്ട് താൻ ശരിക്കും അവളെ പഠിക്കാൻ സ്‌ട്രെസ് ചെയ്യിപ്പിക്കുന്നുണ്ട്... അതിന്റെ ഷീണം അവളുടെ മുഖത്ത് നന്നായി അറിയുന്നുമുണ്ട്... ലെ മഴത്തുള്ളി *ശീലം ഇല്ലാത്ത കാര്യങ്ങൾ ചെയ്യിപ്പിച്ചാൽ ഇതല്ല ഇതിന്റെ അപ്പുറം നടക്കും 😒... ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് 😁....

എന്നാലും പാറുവിന്റെ മുഖത്തെ സങ്കടവും ഷീണവും എല്ലാം അഭിയെ ചെറുതായി നൊമ്പരപ്പെടുത്തി... ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിൽ വന്നതും പാറു ബെഡിൽ കയറി ഒറ്റ കിടപ്പ് ആയിരുന്നു... അഭി വന്ന് വിളിച്ചിട്ടും എഴുന്നേറ്റില്ല... ഷീണം കാരണം കിടക്കുന്നത് ആകും എന്ന് കരുതി അഭി അധികം വിളിക്കാനും പോയില്ല... അഭിയുടെ അമ്മ വന്ന് രാത്രയിൽ ഉള്ള ആഹാരം കഴിക്കാൻ വിളിച്ചെങ്കിലും പിന്നെ വരാന്നു പറഞ്ഞു പാറു വീണ്ടും കിടക്കയിലേക്ക് കിടന്നു... കുറച്ച് സമയം കൂടി കിടന്നിട്ട് പാറു കുളിച്ചു ഫ്രഷ് ആയി കഴിക്കാൻ ആയി താഴെക്ക് ചെല്ലുമ്പോൾ കാണുന്നത് എല്ലാരോടും ഒത്തു ഇരുന്നു ചിരിച്ചു കളിച്ചു ആഹാരം കഴിക്കുന്ന അഭിയെ ആണ്... അത് കണ്ടതും എന്തോ പാറുന് വല്ലാത്ത സങ്കടം തോന്നി... "എന്നെ കൂടി വിളിക്കായിരുന്നില്ലേ 🥺... ഞാൻ കഴിക്കാണ്ട് കഴിക്കാത്ത ആളാ.. ഇന്ന് എന്നെ ഒന്ന് വിളിക്കുക പോലും ചെയ്യാതെ ഇരുന്നു വെട്ടി കേറ്റുന്നത്... പാറു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അഭിയുടെ അമ്മയുടെ അടുത്തേക്ക് പോയിരുന്നു... അഭിയുടെ അടുത്ത് ആതിര പിശാശ് ഇരിക്കുക ആയിരുന്നു 😰...

"മോളുടെ മുഖത്ത് നല്ല ഷീണം ഉണ്ട്... ഇനി രാത്രി ഉറക്കം ഒഴിഞ്ഞു ഒന്നും പഠിക്കണ്ട കേട്ടോ... അഭിയുടെ അമ്മ പാറുന്റെ പ്ലേറ്റിലേക്ക് കറി വിളമ്പി കൊണ്ട് പറഞ്ഞു.. അതിന് അവളൊന്ന് പുഞ്ചിരിച്ചതേ ഉള്ളു... എന്നാൽ പാറുന്റെ മുഖത്തെ സന്തോഷ കുറവ് വ്യക്തമായി വലിയമ്മ ഒപ്പി എടുത്തു.. അവരുടെ ഉള്ളിൽ ഒരിക്കൽ കൂടി പാറുനെയും അഭിയെയും എങ്ങനെ എങ്കിലും പിരിക്കണം എന്ന ചിന്ത ഉടൽ എടുത്തു... തന്റെ മകൾക്ക് കിട്ടാത്ത ഭാഗ്യം പാറുവിനും കിട്ടേണ്ടെന്നു അവർ ഉറപ്പിച്ചു... ആഹാരം കഴിച്ചു കഴിഞ്ഞു പാത്രം അടുക്കളയിൽ കൊണ്ട് വയ്ക്കാൻ പോകുക ആയിരുന്നു പാറു.. "മോൾ ഒന്ന് നിന്നെ.... വലിയമ്മ പാറുനെ വിളിച്ചു അവരുടെ അടുത്ത് നിർത്തി....പാറു എന്താ എന്നുള്ള അർത്ഥത്തിൽ വല്യമ്മയെ നോക്കി... "മോളും അഭിമോനും ആയി എന്തെങ്കിലും പ്രശ്നം ഉണ്ടോ... വലിയമ്മ അകത്തു ചിരിച്ചു പുറത്ത് സങ്കടം അഭിനയിച്ചു കൊണ്ട് ചോദിച്ചു....

"ഒന്നുല്ല വലിയമ്മേ.... പാറു ഒഴിഞ്ഞു മാറി കൊണ്ട് പറഞ്ഞു.. "പണ്ടൊക്കെ അഭി മോന് മോളോട് എന്ത് സ്നേഹായിരുന്നു... കാണാൻ തന്നെ ഒരു രസായിരുന്നു... അല്ലെങ്കിലും ആണുങ്ങളുടെ സ്വഭാവം ഇങ്ങനെയാ.. കിട്ടുന്നത് വരെ ഉള്ളു സ്നേഹവും കൊഞ്ചലും എല്ലാം... പിന്നെ അവർക്ക് എല്ലാം മടുപ്പാ... മോള് എന്തായാലും ഒന്ന് സൂക്ഷിച്ചോ തുടക്കത്തിലേ ഇങ്ങനെയാണെങ്കിൽ പോക പോകെ എന്താകും... കോളേജിൽ ആതിര മോളുടെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട്... അവൾക്ക് അഭി മോനെ പണ്ടെ ഇഷ്ട്ടായിരുന്നു.. മോൾ ഒന്ന് സൂക്ഷിച്ചോ... മോനും അങ്ങോട്ട് ഒരു ചായിവ് ഉണ്ടെന്ന കേട്ടെ.... അവര് പറയുന്നത് ഓരോന്നും കേട്ട് പാറുന്റെ കണ്ണ് കോണിൽ കണ്ണീർ തുള്ളികൾ ഉരുണ്ടു കൂടി കൊണ്ട് ഇരുന്നു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story