പാർവ്വതി പരിണയം: ഭാഗം 99

parvathi parinayam mazhathulli

എഴുത്തുകാരി: മഴത്തുള്ളി

രാത്രി ഒത്തിരി നേരം ആയിട്ടും പാറുനെ റൂമിൽ കാണാതെ തപ്പി ഇറങ്ങിയ അഭി കാണുന്നത് അടുക്കളയിൽ വലിയമ്മയുടെ തലയിലൂടെ സാമ്പാർ അഭിഷേകം നടത്തുന്ന പാറുനെ ആണ്... "എന്താ പാറു നീ കാട്ടണേ...എന്താ പ്രശ്നം... അഭി പാറുനെയും തലയിൽ വെണ്ടയ്ക്കയും മുരിങ്ങക്കയും ഒക്കെ വച്ച് ബ്യൂട്ടിഫുൾ ആയി ഒരുങ്ങി നിൽക്കുന്ന വല്യമ്മയെയും നോക്കി ചോദിച്ചു...വലിയമ്മക്ക് ആണെങ്കിൽ എന്താ ഇപ്പോ നടന്നത് എന്ന് പിടികിട്ടിയില്ല... ആകപ്പാടെ കിളി പോയ നിൽപ്പ് ആണ്... പാറു ആണെങ്കിൽ ഓൺ ടെററിൽ ആണ്... "ഡീ കുരുത്തകെട്ടവളെ... നീ എന്റെ തലയിലൂടെ സാമ്പാർ വീത്തും അല്ലെ.... വലിയമ്മയുടെ പറന്നു പോയ കിളികൾ തിരികെ വന്നപ്പോൾ വലിയ ദേഷ്യത്തോടെ പാറുനോട് ചോദിച്ചു... അവിടെ എപ്പോഴെത്തെയും സ്ഥായി ഭാവം... പുച്ഛം 😏😏😏.... "പാറു ഞാൻ നിന്നോടാ ചോദിക്കുന്നത് 🤨🤨.... എന്തിനാ വലിയമ്മയുടെ തലയിൽ സാമ്പാർ വീത്തിയത്... അഭി പാറുനെ നോക്കി കണ്ണ് ഉരുട്ടി കൊണ്ട് ചോദിച്ചു.... "അത്... അത് വലിയമ്മ അഭിയേട്ടനെ കുറിച്ച് വേണ്ടാത്തത് പറഞ്ഞു....

പാറു ചുണ്ട് രണ്ടും പുറത്തേക്ക് ഉന്തി വല്യമ്മയെ നോക്കി പറഞ്ഞു.. അഭി സംശയത്തോടെ വല്യമ്മയെയും പാറുനെയും മാറി മാറി നോക്കി... "വലിയമ്മ എന്താ എന്നെ പറ്റി പറഞ്ഞെ... അഭി പാറുന്റെ കൈയിൽ ഇരുന്ന സാമ്പാർ പാത്രം വാങ്ങി സ്ലാബിൽ തിരികെ വച്ച് കൊണ്ട് ചോദിച്ചു.. "അതില്ലേ അഭിയേട്ടാ നമ്മുടെ കോളേജിൽ പുതുതായി വന്ന മിത്ര മിസ്സും അഭിയേട്ടനും തമ്മിൽ ലവ് ആണെന്ന് വലിയമ്മ പറയുവാ... അത് കേട്ടപ്പോൾ എനിക്ക് സങ്കടം വന്നു 🥺.... എന്നിട്ടും ഞാൻ തിരിച്ചു ഒന്നും പറഞ്ഞില്ല... ലാസ്റ്റ് പറയുവാ അഭിയേട്ടന് എന്നെ മടുത്തെന്ന്... എന്നോട് പഴയ സ്നേഹം ഇല്ലെന്ന്... അത് കേട്ടപ്പോൾ ശരിക്കും ദേഷ്യം വന്നു ☹️☹️... അതാ ഞാൻ ഇങ്ങനെ ചെയ്തേ... നമ്മുടെ പാറു അല്ലെ ആള്... വലിയമ്മ പറയാത്തതും പറഞ്ഞതും... പാറു ഉണ്ടാക്കി പറഞ്ഞതും എല്ലാം കൂടി ചേർത്ത് നല്ല മാസാല പരുവം ആക്കി അഭിയോടു പറഞ്ഞു...അഭി ആണെങ്കിൽ പാറുനെ നോക്കിയപ്പോൾ കുറ്റം ചെയ്ത കുട്ടിയെ പോലെ തല താഴ്ത്തി ആണ് നിൽപ്പ്..... അഭി വല്യമ്മയെ ദഹിപ്പിക്കുന്ന ഒരു നോട്ടവും നോക്കി....

"നിങ്ങൾക്ക് ഇത്ര ഒക്കെ ആയിട്ടും മതി ആയില്ലേ...എന്റെയും ഇവളുടെയും ജീവിതം തകർത്തിട്ട് നിങ്ങൾക്ക് എന്ത് ലാഭമാ കിട്ടുന്നത്... ഇതിപ്പോ കുറെ നാള് കൊണ്ട് ഞാൻ ശ്രദ്ധിക്കുവാ എന്നെയും പാറുനെയും നിങ്ങൾ മാക്സിമം അകറ്റാൻ നോക്കി... അതിന് കഴിയാതെ വന്നൊണ്ട് ആണോ പുതിയ അടവും ആയി നിങ്ങൾ ഇറങ്ങിയിരിക്കുന്നത്... നിങ്ങളെ കണ്ട് അല്ലെ നിങ്ങളുടെ മോൾ പഠിക്കു... നാളെ അവൾ ഒരു കുടുംബത്തിൽ പോകുമ്പോൾ നിങ്ങൾ അവൾക്കു ഇതൊക്കെ ആണോ പറഞ്ഞു കൊടുക്കുന്നത്.... ഇനി നിങ്ങൾ ഇതുപോലെ എന്തെങ്കിലും കാണിച്ചെന്ന് ഞാൻ അറിയിഞ്ഞാൽ.. അന്ന് ഈ വീട്ടിൽ ഉള്ള എല്ലാവരും നിങ്ങളുടെയും നിങ്ങളുടെ മോളുടെയും തനി സ്വഭാവം അറിയും... ഓർത്തോ..... അതും പറഞ്ഞു അഭി ദേഷ്യത്തിൽ അവരെ ഒന്ന് നോക്കിയിട്ട് പാറുവും ആയി റൂമിലേക്ക്‌ പോയി... വലിയമ്മ ആണെങ്കിൽ ശെ വേണ്ടായിരുന്നു എന്നുള്ള രീതിയിൽ നിൽക്കുന്നു... ഇതിപ്പോ വടി കൊടുത്തു അടി വാങ്ങിയ സ്ഥിതി ആയി 😁.. "അഭിയേട്ടന് എന്നോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ.... രാത്രി അഭിയുടെ നെഞ്ചോരം ചേർന്ന് കിടന്നോണ്ട് പാറു ചോദിച്ചു... "എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ... അഭി പാറുന്റെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു...

"എന്നോട് ഇപ്പോ അഭിയേട്ടന് ഭയങ്കര ദേഷ്യം ഉള്ളത് പോലെ... അതോണ്ട് അല്ലെ എന്നെ കൂട്ടാണ്ട് കഴിക്കാൻ പോയത് 😔.... പാറു ഒരു തേങ്ങലോടെ അഭിയോടു പറഞ്ഞു.. "അയ്യേ.. നീ എന്റെ കുഞ്ഞാവ അല്ലേടി... നിന്നോട് എനിക്ക് ദേഷ്യപ്പെടാൻ പറ്റുവോ 😘😘.... നിനക്ക് വയ്യെന്ന് കരുതിയാ ഞാൻ കഴിക്കാൻ വിളിക്കാത്തെ... നിനക്കും എനിക്കും കഴിക്കാൻ ഫുഡ്‌ എടുത്തോണ്ട് റൂമിൽ വരാൻ നിന്നപ്പോഴാ നീ ഇറങ്ങി വരുന്നത് കണ്ടത്.. പിന്നെ പഠിക്കാതെ ഇരുന്ന ഞാൻ നല്ല വീക്ക് വച് തരും... ദേഷ്യപ്പെടുകയും ചെയ്യും... അതോണ്ട് എന്റെ കുഞ്ഞ് മിടുക്കി ആയിട്ട് പഠിക്കണം... നന്നായിട്ട് ഫുഡ്‌ കഴിക്കണം... കുറച്ച് ദിവസം കൊണ്ട് വല്ലാണ്ട് ഷീണിച്ചു...പിന്നെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്.... അഭി പാറുന്റെ നെറുകയിൽ മുത്തി കൊണ്ട് പറഞ്ഞു.... "എനിക്ക് എന്താണെന്ന് അറിയില്ല ഇപ്പോ പെട്ടെന്ന് ദേഷ്യവും സങ്കടവും വാശിയും ഒക്കെ വരും... ചിലപ്പോ പെട്ടെന്ന് എന്തെങ്കിലും ഓർത്ത് കരയും....വല്ലാത്ത ഒരു ചടപ്പ്... പാറു അഭിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു..അത് കേട്ടതും അറിയാതെ അഭിയുടെ കൈ പാറുന്റെ വയറിനെ തഴുകി കടന്നു പോയി... ഒരു പക്ഷേ അവന്റെ ഉള്ളിലെ ഡോക്ടർ ആകും അവനെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്...

"ഈ മന്ത് മെൻസ്ട്രഷൻ കഴിഞ്ഞോ... അഭി പെട്ടെന്ന് കട്ടിലിൽ നിന്ന് എഴുന്നേറ്റ് പാറുവിന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... "ഇല്ലാ... എന്താ അഭിയേട്ടാ 🙄.. പാറു കാര്യം പിടികിട്ടാതെ നിന്നു... അഭിയുടെ കൈകൾ ഒന്നൂടെ പാറുന്റെ വയറിലേക്ക് തഴുകി കടന്നു പോയി... "കുഞ്ഞാവ ആണോ... പാറു അത്ഭുതത്തോടെ തന്റെ വയറിൽ ഇരിക്കുന്ന അഭിയുടെ കൈകളുടെ പുറത്ത് തന്റെ കൈ വച്ച് കൊണ്ട് ചോദിച്ചു... "ഉറപ്പ് പറയാൻ പറ്റില്ല... സിംപ്‌റ്റംസ് വച്ച് നോക്കുക ആണെങ്കിൽ പോസിറ്റീവ് ആകാൻ ആണ് സാധ്യത... നമുക്ക് ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്കാം... അഭി പാറുന്റെ വയറിൽ നിന്ന് കൈകൾ പിൻവലിക്കാതെ പറഞ്ഞു... പാറുവിന് ആണെകിൽ ആകപ്പാടെ കിളി പോയത് പോലെയും... "ഞാൻ ഇപ്പോ വരാം... മെഡിക്കൽ ഷോപ്പിൽ പോയി രണ്ട് പ്രെഗ്നൻസി റെസ്റ്റർ വാങ്ങിയിട്ട് വരാം... നമുക്ക് ഇപ്പോ തന്നെ ടെസ്റ്റ്‌ ചെയ്തു നോക്കാം.... അഭി അതും പറഞ്ഞു കാറ്റ് വേഗത്തിൽ ഡ്രെസ്സും എടുത്തിട്ട് പുറത്തേക്ക് പോയി... പാറു അപ്പോഴും എന്താ ഇപ്പോ നടന്നത് എന്നും ആലോചിച്ചു നിൽക്കുന്നു... അവൾ പോലും അറിയാതെ അവളുടെ കൈകൾ അവളുടെ അണിവയറിനെ തഴുകി കൊണ്ട് ഇരുന്നു... "അമ്മേടെ വാവ ഉണ്ടോ ഡാ അകത്ത്.. പാറു സ്വകാര്യ പോലെ പറഞ്ഞു ഒന്ന് ചിരിച്ചു... അഭി പോയി പെട്ടെന്ന് തന്നെ തിരിച്ചു എത്തി... "പോയി യൂറിൻ എടുത്തിട്ട് വാ... ഒന്ന് നമുക്ക് ഇപ്പോ ടെസ്റ്റ്‌ ചെയാം... മറ്റേതു രാവിലെ നോക്കാം... പാറു സന്തോഷത്തോടെ അഭി പറഞ്ഞത് പോലെ ബാത്‌റൂമിലേക്ക് പോയി...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story