ധ്രുവികം: ഭാഗം 06

druvikam

A story by സുധീ മുട്ടം

"എന്റെ ചേച്ചി അന്തം വിട്ട് ഇങ്ങനെ നിൽക്കാതെ വേഗം വരാൻ നോക്കൂ" വൈഭി എന്റെ കയ്യിൽ പിടിച്ചു വലിച്ചു വേഗത്തിൽ നടന്നു.അവളുടെ ഒപ്പം എത്താനായി ഞാൻ കുറച്ചു ബുദ്ധിമുട്ടി. കോളേജ് ഗേറ്റിലൂടെ നടക്കുമ്പോൾ എന്റെ മിഴികളും മനസ്സും ഒരുപോലെ പാറി നടന്നു.ഞാനേറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എന്റെ കലാലയം ‌.കണ്ണുകൾ സന്തോഷത്തൽ തിളങ്ങി ഒരിക്കൽ കൂടി കോളേജിലേക്ക് എത്തുമെന്ന് കരുതിയില്ല.തീരെ പ്രതീക്ഷിക്കാതെ ഒരു തിരിച്ച് വരവ്. വൈഭിയും ഓരോന്നും നോക്കി കാണുക ആയിരുന്നു.. എന്റെ മനസ്സിൽ വേദന നിറഞ്ഞു.അനിയത്തിക്കും വലിയ ആഗ്രഹമാണ് പഠിക്കുക എന്നത്.

ഇപ്പോൾ എനിക്കായി ഒഴിവായി തരുന്നു. നടന്ന് ഞങ്ങൾ കലായത്തിലെ പ്രിൻസിപ്പൽ ഓഫീസിൽ ചെന്നു.പ്രിൻസിക്ക് ഞങ്ങളെ പരിചയമുളളതിനാൽ ഒരു മുഖവുരയുടെ ആവശ്യം വന്നില്ല. "വൈഭമിക്ക് കൂടി തുടർന്ന് പഠിച്ചു കൂടെ.പാർട്ട് ടൈമായിട്ട് ജോബ് നോക്കിയാൽ മതിയല്ലോ" പ്രിൻസി അനുകമ്പയോടെ ഞങ്ങളെ നോക്കി. "വീട്ടിൽ അമ്മക്ക് വയ്യ.കൂടെ എപ്പോഴും ഒരാൾ വേണം.ചേച്ചിക്ക് ഒരുവർഷം കൂടിയല്ലേയുള്ളൂ.പിജി കഴിഞ്ഞാൽ നല്ലൊരു ജോബിന് ശ്രമിക്കാം.അത് കഴിഞ്ഞു ഇതേ കോളേജിൽ പഠിക്കാൻ ഞാനും വരും" വൈഭി ധൈര്യത്തോടെ മറുപടി നൽകി. പ്രിൻസി മറ്റൊന്നും ചോദിച്ചില്ല.ഞങ്ങളുടെ അവസ്ഥ മനസ്സിലായി കാണും.

പുതിയ ബാച്ചിനൊപ്പം എനിക്കും അഡ്മിഷൻ തന്നു.അതുകൊണ്ട് നഷ്ടപ്പെട്ട ഒരുവർഷം പോകാതെ ലഭിക്കാൻ കഴിഞ്ഞു. പ്രിൻസിയോട് നന്ദി പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.ഞാൻ അപ്പോഴേക്കും സ്വപ്ന ലോകത്തിലായി കഴിഞ്ഞു. "വൈഭമിയെ പോലെയൊരു കൂടപ്പിറപ്പിനെ കിട്ടിയതാണ് ധ്രുവികയുടെ ഏറ്റവും വലിയ ഭാഗ്യം" പ്രിൻസിയുടെ വാക്കുകൾ എന്റെ ചെവിയിൽ വീണ്ടും മുഴങ്ങി.അനിയത്തിയെ അഭിമാനത്തോടെ ചേർത്ത് പിടിച്ചു. അപ്പോഴും അവളുടെ ചുണ്ടിലൊരു പുഞ്ചിരി മാത്രം തെളിഞ്ഞു. "ചേച്ചിക്ക് സന്തോഷമായല്ലോ" തിരിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടയിൽ വൈഭമി ചോദിച്ചു. "നീ കൂടി ഉണ്ടായിരുന്നു എങ്കിൽ..... "

എന്റെ ചേച്ചി നീ കുറച്ചു കൂടി മാറണം" ചിരിയോടെ അവൾ എന്റെ കവിളിൽ നുള്ളി. എന്റെ ആഗ്രഹമാണ് വൈഭി കൂടി കോളേജിൽ വരുന്നത്..സാഹചര്യം അനുകൂലം അല്ലെന്ന് നന്നായിട്ട് അറിയാം.എന്നാലും എന്റെയൊരു മോഹമാണ്. ബസ് വന്നപ്പോൾ ഞങ്ങൾ അതിൽ കയറി.. ഒരേ സീറ്റിലാണ് ഇരുന്നത്.ഒരു കയ്യെടുത്ത് അനിയത്തിയെ ചേർത്ത് പിടിച്ചിരുന്നു. 💙💙💙💙💙💙💙💙💙💙💙💙💙💙 ബസിറങ്ങി വീട്ടിലേക്ക് നടന്നു..പാടത്തെ വരമ്പിലൂടെ നടന്നാൽ നടപ്പ് സമയം ലാഭമുണ്ട്. "നമുക്ക് റോഡിൽ കൂടി പോകാം വൈഭി" "ഒരു ചേഞ്ച് വേണ്ടേ ചേച്ചി എപ്പോഴും.കൊയ്ത്ത് കഴിഞ്ഞ പാടത്തിന് നടുവിലൂടെ നടക്കുന്നത് എന്ത് രസമാണ്.

ഇടക്കിടെ പ്രകൃതിയുടെ സൗന്ദര്യമൊക്കെ ആസ്വദിക്കണ്ടേ" പിന്നെ എതിർത്തൊന്നും പറഞ്ഞില്ല.അവളുടെ കൂടെ നടന്നു..വൈഭിയുടെ ആഗ്രഹം പോലെ.. പുഞ്ച കൃഷി നടക്കുന്ന കൃഷിസ്ഥലം.വർഷത്തിലൊരിക്കൽ മാത്രമേ കൃഷി ഇറക്കൂ.മഴക്കാലത്ത് പാടത്തിന് വടക്ക് ഭാഗത്തുള്ള ആറ്റിൽ നിന്ന് വെള്ളം പുഞ്ചപ്പാടത്തേക്ക് കയറും.വെളളപ്പൊക്കം വന്നൽ നിലപോലും കാണില്ല. നവംബർ മാസം അവസാനം വെള്ളം വറ്റും..പിന്നെ പാടം പൂട്ടി കുറച്ചു നാളിട്ടേക്കും..

ഡിസംബറിൽ വിതയിറക്കി മാർച്ച് ഏപ്രിൽ മാസത്തോടെ കൊയ്യാൻ പാകത്തിലുളള വിളവോടെ സ്വർണ്ണമണികൾ കതിരിൽ തല താഴ്ത്തി നിൽക്കും. "ഫസ്റ്റ് ഇയറിലെ സബ്ജക്റ്റ് സപ്ലി ആയിട്ട് എഴുതി എടുത്താൽ മതി" നടക്കുന്നതിനടയിൽ വൈഭി പറഞ്ഞത് തലയാട്ടി.പ്രിൻസി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി സമ്മതിച്ചതാണ്. എന്റെ മനസ്സിൽ അപ്പോഴും ഒരു സംശയം ബാക്കിയായി നിന്നു.ചോദിച്ചാൽ വൈഭി ചാടിക്കടിക്കും.. "എനിക്ക് കോളേജിൽ പഠിക്കാനായി കുറെയേറെ പണം ചിലവാക്കേണ്ടി വരും..ഇതൊക്കെ എങ്ങനെ ഇവൾ ഒപ്പിക്കുമെന്ന സംശയം ബാക്കിയാണ്. " ചേച്ചി ആ വരുന്നത് ആരാണെന്ന് നോക്കിക്കേ"

മുന്നിലേക്കായി വൈഭമി വിരൽ ചൂണ്ടി.. അങ്ങോട്ട് നോക്കിയ മാത്രയിൽ ഞാനൊന്ന് നടുങ്ങി.ശരീരമാകെ ചെറിയ ഒരു വിറയിൽ വ്യാപിച്ചു. അകലെ നിന്ന് ദേവദത്ത് നടന്ന് വരുന്നു..കൂടെ അവൻ കെട്ടിയ പെണ്ണുമുണ്ട്‌.എനിക്ക് പകരമായി അയാൾ താലി കെട്ടിയവൾ. "ചേച്ചിക്ക് പേടിയുണ്ടോ?" വൈഭി തിരിഞ്ഞ് നിന്നു എനിക്ക് നേരെ ചോദിച്ചെങ്കിലും അവളുടെ മിഴികൾ എന്നിൽ ഉറപ്പിച്ചിരുന്നു. "എന്തിന് " വിറക്കുന്ന ചുണ്ടുകളോടെ ഞാൻ തിരിച്ച് ചോദിച്ചു.എന്നിലെ മാറ്റം എന്നെക്കാളും നന്നായി അനിയത്തിക്ക് മനസ്സിലാകും. "എന്തെങ്കിലും അങ്ങനെ മനസ്സിലുണ്ടെങ്കിൽ കളഞ്ഞേക്ക്" സ്വരത്തിലെ കല്ലിപ്പ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

വൈഭി വിരലാൽ എന്റെ കൈകൾ കോർത്തു പിടിച്ചു നടന്നു.അവർ ഞങ്ങൾക്ക് തൊട്ടരികിലായി എത്തിയത് ഞെട്ടലോടെ ഞാനറിഞ്ഞു. ദേവദത്തും അവന്റെ പെണ്ണ് ത്രയയും..ഞാനവരെ സൂക്ഷിച്ചു നോക്കി. പുച്ഛമായിരുന്നു അവരുടെ മുഖത്ത്. "തമ്പുരാട്ടിമാർ എവിടെ പോയിട്ട് വരുവാ" ഉടുമുണ്ട് മടക്കി കുത്തി പരിഹാസത്തോടെ അയാൾ ചോദിച്ചു.എന്റെ ശരീരം വീണ്ടും വിറയ്ക്കാൻ തുടങ്ങി. വൈഭി കലിപ്പ് മുഴുവനും തീർക്കുമെന്ന് എനിക്ക് ഉറപ്പാണ്. "ഞങ്ങളുടെ ക്ഷേമം തിരക്കാൻ ഇറങ്ങിയതാണോ അടിയാനും അടിയാത്തിയും" എടുത്തു അടിക്കും പോലെ വൈഭി തിരിച്ച് ചോദിച്ചതും അവരുടെ മുഖം വിളറി വെളുത്തു.

"കിട്ടിയ അമപാനത്തിലും നിന്റെയൊക്കെ തൊലിക്കട്ടി അപാരം തന്നെ" "ആർക്കാടോ അപമാനം വന്നത് ഞങ്ങൾക്കോ?ഒരിക്കലും ഇല്ല.തന്നെ പോലെ ഒരുത്തന്റെ കുടുക്ക് എന്റെ ചേച്ചിയുടെ കഴുത്തിൽ അഴിയാക്കുരുക്കായി വീണില്ലല്ലോന്നുളള ആശ്വാസമാണ് ഞങ്ങൾക്ക്..അല്ലേ ചേച്ചി" വൈഭി എന്നെ നോക്കിയതും അറിയാതെ ഞാൻ തലയാട്ടി. അതോടെ ത്രയയുടെ മുഖം വലിഞ്ഞ് മുറുകി. "നീ പഠിക്കാനായി അഡ്മിഷൻ എടുക്കാൻ പോയതല്ലേ..അതേ കോളേജിൽ ഞാനും ഉണ്ടെടീ..നിന്നെ ശരിക്കും പഠിപ്പിച്ച് തരാമെടീ" ത്രയ എനിക്ക് നേരെ ചീറി..

ത്രയ അതേ കോളേജിലാണെന്ന് എനിക്ക് പുതിയ അറിവായിരുന്നു.അതിനാലൊരു നടുക്കം എന്നിൽ ഉണ്ടായി. "ഇതിന് ചേച്ചി മറുപടി കൊടുക്കുമോ അതോ ഞാൻ കൊടുക്കണോ?" അനിയത്തി എന്നെ നോക്കി കണ്ണിറുക്കി. "നീ എന്നെ പഠിപ്പിക്കണ്ടാ ത്രയാ..കാരണം നിന്റെ കോഴിത്തരം പഠിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല" ശാന്തമായി ഞാൻ പറഞ്ഞതെങ്കിലും ത്രയക്ക് നന്നായിക്കൊണ്ടു..ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞ് മുറുകി. "അടിയാത്തുങ്ങൾ സ്വൽപ്പം ഒതുങ്ങിയാൽ തമ്പുരാട്ടിമാർക്ക് പോകാമായിരുന്നു" വൈഭി പിന്നെയും പരിഹസിച്ചു..അവരെ മറി കടന്ന് ഞങ്ങൾ നടന്നു. "നീയൊക്കെ അനുഭവിക്കാൻ പോകുന്നേയുള്ളെടീ..

ചന്ദ്രോത്തെ രാജേശ്വരി അമ്മയുടെ മകൻ ദേവദത്താ പറയുന്നത്" പിന്നിൽ നിന്നും വെല്ലുവിളി നിറഞ്ഞ സ്വരം. "ഈ ദേവദത്തിനെന്താ കൊമ്പുണ്ടോടോ..തനിക്കുളള മറുപടി ഞാൻ വെച്ചിട്ടുണ്ട്. എന്റെ ചേച്ചിയെ പഠിപ്പിച്ച് ജോലിക്കാരിയാക്കി അന്തസ്സോടെ തനിക്ക് മുന്നിൽ നിർത്തും.." "ആഹ്ഹ്..കാണാമെടീ" "കാണാനൊന്നും ഇല്ലെടോ..അത് നടന്നിരിക്കും..അന്ന് തന്റെ കവിളത്ത് ഒരെണ്ണം പൊട്ടിച്ചിരിക്കും.ഞാനല്ല എന്റെ ചേച്ചി.വൈഭമിയാണ് പറയുന്നത്. താൻ എഴുതി വെച്ചോളൂ" ദേവദത്തിനെ വെല്ലുവിളിച്ചു വൈഭമി എന്നെയും കൂട്ടി മുന്നോട്ടു നടന്നു...വൈഭി പിന്നീടുള്ള എന്റെ ലൈഫിൽ ഒരു റോൾ മോഡൽ ആയി മാറുകയാണെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ല.. ...............തുടരും………

ധ്രുവികം : ഭാഗം 5

Share this story