ധ്രുവികം: ഭാഗം 10

druvikam

A story by സുധീ മുട്ടം

എനിക്ക് എങ്ങനെ അറിയാനാ" അറിയാനൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു...ഇൻസ്പെക്ടറെ അളന്ന് മുറിച്ച് നോക്കിയിരുന്നില്ല... "ദേവർഷ്..ഇൻസ്പെക്ടർ ദേവർഷ്" വീണ്ടും വീണ്ടും ഞാനാ പേരൊന്ന് ഉച്ചരിച്ചു നോക്കി.വെറുതെ. "എന്താ ഡീ ചേച്ചി ഒറ്റക്കിരുന്ന് പിറുപിറുക്കുന്നത്. കളളച്ചിരിയോടെ വൈഭി എനിക്ക് മുന്നിൽ.ഞാനൊരു നിമിഷം വല്ലാതായി. " ധ്രുവിക ദേവർഷ്.നല്ല ചേർച്ചയുണ്ട്" "എന്റെ പൊന്നേ നീയൊന്ന് പോയി താടീ..വെറുതെ ഓരോന്നും ഊഹിച്ചോളും" തൊഴു കൈകളോടെ ഞാൻ പറഞ്ഞതും ചുണ്ടിലൂറിയൊരു പുഞ്ചിരി അവളിൽ തെളിഞ്ഞു.

മുഖഭാവം മാറാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു.വൈഭിക്ക് ചെറുതായിട്ട് എന്തെങ്കിലും കിട്ടിയാൽ മതി. അതിൽ പിടിച്ചു തൂങ്ങും. കുറച്ചു നേരം കൂടി ചുറ്റിപ്പറ്റി നിന്ന ശേഷം വൈഭി അകത്തേക്ക് മറഞ്ഞതും ഞാൻ ദീർഘശ്വാസം വലിച്ചു വിട്ടു. "ധ്രുവിക ദേവർഷ്" വൈഭി പറഞ്ഞത് ഞാനൊന്നു കൂടി ഉരുവിട്ടു.നല്ല ചേർച്ചയുണ്ട് പേരുകൾ തമ്മിൽ..പറഞ്ഞിട്ടെന്താ പ്രയോജനം അർഹിക്കുന്നത് മാത്രമേ ആഗ്രഹിക്കാവൂ..നെഞ്ചിലൊരു സങ്കടവും കണ്ണുകളിലൊരു നനവ് പടരുന്നതും അറിഞ്ഞു. "മോളേ...ധ്രുവി" പുറത്ത് നിന്ന് അപ്പുവേച്ചിയുടെ സ്വരം കേട്ടതോടെ ഞാൻ മുറിവിട്ടിറങ്ങി. പോലീസുകാർ വന്നപ്പോൾ അപ്പുവേച്ചി അവരുടെ വീട് വരെ പോയിരുന്നു.

"എന്താ അപ്പുവേച്ചി വേഗമിങ്ങ് പോന്നോ?" ",പോലീസുകാർ വന്നെന്ന് അറിഞ്ഞത് ഇപ്പോഴാ പേടിച്ചു പോയി.അതാ വേഗമിങ്ങ് പോന്നത്" എന്നെ അടിമുടി സൂക്ഷിച്ചു നോക്കി അപ്പുവേച്ചി.. കുഴപ്പമൊന്നും ഇല്ലെന്ന് അറിഞ്ഞതോടെ പാവത്തിന് സമാധാനമായി. "അവനു വീണ്ടും വാശി കൂടുമായിരിക്കും..മോള് സൂക്ഷിക്കണേ.നീയിങ്ങനെ പാവമാകരുത്" സ്നേഹരൂപേണയുള്ള ഉപദേശം. ഞാനൊന്ന് മന്ദഹസിച്ചു. "അവന് കൂടട്ടെ ചേച്ചി..തീർത്തു കൊടുക്കാം" ഞങ്ങളുടെ സംഭാഷണം കേട്ടു പുറത്തേക്കു വന്ന വൈഭി ദേഷ്യത്തോടെ പല്ലിറുമ്മി. "നമുക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലെന്ന തിരിച്ചറിവാണ് ഇവനെ പോലെയുളളവരുടെ അഹങ്കാരം"

സങ്കടം കലർന്നിരുന്നു അപ്പുവേച്ചിയുടെ സ്വരത്തിൽ.. "ആരു പറഞ്ഞു അപ്പുവേച്ചി ചോദിക്കാനും പറയാനും നമുക്ക് ആരുമില്ലെന്ന്" ഞാൻ വൈഭിയേ പകച്ചു നോക്കി..ഇവളെന്തിനുളള ഭാവമാണെന്ന് മനസ്സിലായില്ല. "പ്രതിരോധം നമ്മൾ തന്നെ തീർക്കണം ചേച്ചി..പ്രതികരിക്കാതെ ഇരിക്കുന്നതാണ് ഇവരെ പോലെയുളളവർക്ക് വളമാകുന്നത്."" അനിയത്തി കട്ടക്കലിപ്പിലായി..അവൾക്ക് ദേവദത്തിനോട് അടങ്ങാത്ത അമർഷമാണെന്ന് മനസ്സിലായി.

"ചോദിക്കാനും പറയാനും ഇനിയൊരു ഏട്ടനുണ്ട് അപ്പുവേച്ചി്" "ഏട്ടനോ അതാരാ ഞാനറിയാത്ത ഒരാൾ" അപ്പുവേച്ചി അമ്പരന്നു ഞങ്ങളെ മാറി മാറി നോക്കി..ഞാൻ അടുത്ത് നിന്ന വൈഭിയുടെ കൈകളിൽ നുള്ളി.അവളൊട്ടും മൈൻഡ് ചെയ്തില്ല. "ഇന്ന് വന്ന സബ് ഇൻസ്പെക്ടർ.. ആളൊരു ചുളളനാണ് അപ്പുവേച്ചി.ചേച്ചിയിലൊരു സോഫ്റ്റ് കോർണറുണ്ട്.നമുക്ക് ചേച്ചിക്കായിട്ട് ആലോചിച്ചാലോ" എല്ലാം കേട്ടു നിന്ന അപ്പുവേച്ചി അമ്പരന്നു പോയി.ഞാനാണെങ്കിൽ തൊലിയിരിഞ്ഞ് നിൽക്കുവാണ്. മനസ്സിൽ സുഖകരമായ ഒരുനോവുണ്ടെന്നുളളത് സത്യമാണ്. "ഇവൾക്ക് വട്ടാ അപ്പുവേച്ചി.. ഇതൊന്നും കാര്യമാക്കേണ്ടാ" തടി തപ്പാനൊരു ശ്രമം നടത്തി നോക്കി..

അപ്പോഴും എന്റെ മുഖം ചെമ്പരത്തി പൂവ് പോലെ ചുവന്നു തുടുത്തിരുന്നു. "എന്നിട്ടെന്താ മുഖത്തൊരു കളള ലക്ഷ്ണം" വൈഭമി വിടാനുളള ഭാവമില്ല...പെട്ടെന്ന് തിരിഞ്ഞ് ഞാൻ അകത്തേക്ക് കയറി.മുറിയിൽ ചെന്ന് കതകടച്ചു.. First impression is the best impression എന്നൊക്കെ പറയാറില്ലേ.അതുപോലെ ആയിരുന്നു എന്റെ അവസ്ഥ.. ഇൻസ്പെക്ടർ ദേവർഷ് എന്റെ മനസ്സിലിടം നേടിയിരുന്നു..ഇല്ലെന്ന് പറഞ്ഞാലത് കളവാകും..പക്ഷേ ഞങ്ങൾ തമ്മിൽ വലിയ അന്തരമുണ്ട്.ഒരിക്കലും അർഹിക്കാത്തത് ആഗ്രഹിക്കരുതെന്ന് മനസ്സ് വിലക്കിയിരുന്നു. ഞാൻ മുറിവിട്ടിറങ്ങിയില്ല..വൈഭി കളിയാക്കുമോന്ന് ഭയന്നു.

പക്ഷേ അവളെന്നെ തേടി വന്നെങ്കിലും ഭാഗ്യത്തിന് ഒന്നും പറഞ്ഞില്ല. 💙💙💙💙💙💙💙💙💙💙💙💙💙 കാലത്തെ എഴുന്നേറ്റു കുളിച്ചു.. അടുക്കളയിൽ കയറാൻ ചെന്നെങ്കിലും അനിയത്തിയും അപ്പുവേച്ചിയും കയറ്റിയില്ല.എന്നെ ഓടിച്ചു വിട്ടു.പോയിരുന്ന് പഠിക്കുവാനാണ് വൈഭിയുടെ കൽപ്പന. തിങ്കളാഴ്ച ദിവസമാണ്.. ബസിൽ നല്ലോണം തിരക്ക് കാണും.നേരത്തെ ഇറങ്ങണം.. വൈഭി വാഴയില വെട്ടിക്കൊണ്ടു വന്നു വാട്ടി അതിൽ ചൂടു ചോറു വിളമ്പി..തോരനും മെഴുക്കു പുരട്ടിയും കണ്ണിമാങ്ങ അച്ചാറും വെച്ച ശേഷം പൊതികെട്ടി എന്നെ ഏൽപ്പിച്ചു. കുറച്ചു ചോറ് മതിയെന്ന് വിലക്കിയട്ടും അവൾ സമ്മതിച്ചില്ല.

"ഒത്തിരി പഠിക്കാനുളളതാ..എല്ലാം തലയിൽ കയറണ്ടേ..വിശന്ന് ഇരിക്കരുത്.മുഴുവനും കഴിക്കണം" ഇറങ്ങുന്നതിനു ഇടയിൽ അനിയത്തി എന്നെ ഓർമ്മിപ്പിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞു. ഇത്രയും ചെറിയ പ്രായത്തിലവൾ ഒരുപാട് മാറി.അവൾ പഠിക്കേണ്ടതിനു പകരം ചേച്ചിയെ പഠിപ്പിക്കാനയക്കുന്നു.ഇതുപോലെയൊരു കൂടപ്പിറപ്പിനെ എവിടെ കാണാൻ കഴിയും.. പതിവു പോലെ അനിയത്തിയെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.. തിരികെ അവളുമൊരു സ്നേഹ ചുംബനം നൽകി.. "പോട്ടേ മോളെ" "പോയിട്ട് വരാമെന്ന് പറയെടീ ചേച്ചി" നിറഞ്ഞ മിഴികളെ അവഗണിച്ചു ചിരിയചിരിയോടെ വൈഭി പറഞ്ഞു. "ശരി ചേച്ചി..പോയിട്ട് വരാമെ" കൈവീശിയ ശേഷം വേഗമിറങ്ങി നടന്നു..

ഇന്ന് കുറച്ചു നേരത്തെ ആണ്. ബസ് സ്റ്റോപ്പിൽ അധികം കാത്തു നിൽക്കേണ്ടി വന്നില്ല‌പെട്ടന്ന് ബസ് കിട്ടി.അധികം തിരക്ക് ഇല്ലായിരുന്നതിനാൽ ഇരിക്കാൻ സീറ്റ് കിട്ടി... കോളേജ് സ്റ്റോപ്പിലറങ്ങിയപ്പോൾ വൈമിക കാത്തു നിൽക്കുന്നത് കണ്ടു. "നീ വന്നിട്ട് അധികം സമയമായോ" "ഒരു പത്ത് മിനിട്ടായി കാണും അത്രയേയുള്ളൂ" "എങ്കിൽ വാ" ഞങ്ങൾ കോളേജിനകത്തേക്ക് നടന്നു..ആദ്യം ആരാണോ എത്തുന്നത് അവർ അടുത്ത ആൾക്കായി കാത്തു നിൽക്കും..ഞാനും വൈമിയും കൂടി അങ്ങനെയൊരു തീരുമാനം എടുത്തിരുന്നു. "വൈകിട്ടിന്ന് ഏട്ടൻ വരുമെടീ എന്നെ വിളിക്കാനായി" നടക്കുന്നതിനിടയിൽ വൈമിക പറഞ്ഞു..

അവൾ ഭാഗ്യമുളളവളാ അവൾക്കൊരു ഏട്ടനുണ്ട്..ഏട്ടാന്ന് വിളിക്കാനൊരാൾ എനിക്കും വൈഭിക്കുമില്ല. ഇന്നുവരെ വൈമിയുടെ ഏട്ടനെ കണ്ടട്ടില്ല.പറഞ്ഞു കേട്ട അറിവേയുള്ളൂ..ആളൊരു ചുളളനാണെന്ന് മാത്രം അറിയാം..കൂടുതലൊന്നും ചോദിക്കാൻ ഞാനും പറയാനവളും മുതർന്നട്ടില്ല. ക്ലാസിൽ എത്തിയതും ഞാനെല്ലാരെയും നോക്കി..ത്രയമ്പക എത്തിയട്ടില്ല..അതൊരു ആശ്വാസമായിരുന്നു..എങ്ങനെ ഫേസ് ചെയ്യുമെന്ന് ചെറിയ ഒരു ഭയമുണ്ടായിരുന്നത് മാറിക്കിട്ടി.. വൈകുന്നേരം മൂന്നു മണി കഴിഞ്ഞതോടെ കോളേജ് വിട്ടു...

"ഡീ പോകാൻ വരട്ടെ...എന്റെ ഏട്ടനെ പരിചയപ്പെടാം" "വേറൊരു ദിവസമാകട്ടെ" ഞാനൊഴിയാൻ ശ്രമിച്ചെങ്കിലും വൈമിക സമ്മതിച്ചില്ല...അവളുടെ കണ്ണുകൾ ആരെയോ പ്രതീക്ഷിക്കും പോലെ പരക്കം പാഞ്ഞു നടന്നു.. സമയം കുറച്ചു കഴിഞ്ഞതും എന്നിൽ അസ്വസ്ഥത വളർന്നു.. "ഞാൻ പോട്ടെടീ..താമസിച്ചാൽ വൈഭി സങ്കടപ്പെടും" അങ്ങനെ പറഞ്ഞിട്ട് ബസിൽ കയറാൻ വേണ്ടി കുറച്ചു മാറി നിന്നു...എനിക്ക് അരികിലായി വൈമിയും വന്നു.. "ഡീ ബസ് വരുന്നു പോട്ടെ..നാളെ കാണാം" അകലെ നിന്ന് ബസ് വരുന്നത് കണ്ടു...പക്ഷേ ബസിനെ മറി കടന്ന് ഒരു പോലീസ് ജീപ്പ് ഞങ്ങൾക്ക് അരികിൽ വന്നു നിന്നു.

ഞെട്ടലോടെ തലയുയർത്തി നോക്കി... ജീപ്പിന്റെ ഇടത് വശം ചേർന്ന് അയാളിരിക്കുന്നു...ഇൻസ്പെക്ടർ ദേവർഷ്..ഞെട്ടി ഞാൻ കുറച്ചു പിന്നിലേക്ക് മാറി വൈമിയുടെ പുറകിലൊളിച്ചു.. ദേവർഷ് പുഞ്ചിരിയോടെ ജീപ്പിൽ നിന്നും ഇറങ്ങുന്നത് കണ്ടു...വൈമി എന്നെ പിടിച്ചു അയാൾക്ക് മുമ്പിലേക്ക് നിർത്തി.. "ഡീ ഇതാടീ എന്റെ ഏട്ടൻ..ഇൻസ്പെക്ടർ ദേവർഷ്" ഞാൻ ഞെട്ടലോടെ അവളെയും ദേവർഷിനെയും നോക്കി...അയാളുടെ മുഖത്തും അമ്പരപ്പ് നിറയുന്നത് കണ്ടു...................തുടരും………

ധ്രുവികം : ഭാഗം 9

Share this story