പൊൻകതിർ: ഭാഗം 47

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ഈ കാര്യങ്ങൾ ഒക്കെ സാധിക്കും, അവരെ നമ്മുടെ വീട്ടിലേക്ക് കൊണ്ട് വന്നാൽപോരെ "

തിരിച്ചു അവനും ചോദിച്ചു.

പെട്ടെന്ന് ഒരു ഉത്തരം പറയാൻ ആവാതെ സ്റ്റെല്ല ഒന്ന് വിഷമിച്ചു പോയി അപ്പോള് 

"പറയെടോ,,, അവരെ തന്റെ ഒപ്പം നിറുത്തിയാൽ പിന്നെ പ്രശ്നം തീരില്ലേ, ആകെ കൂടി അച്ഛമ്മയും ലളിത ചേച്ചിയും മാത്രം ഒള്ളു അവിടെ.. കിച്ചു ആണെങ്കിൽ വൈകാതെ പോകുകയും ചെയ്യും.. പിന്നെ വേറെ പ്രശ്നം ഒന്നും ഇല്ലന്നേ... ഇഷ്ട്ടം പോലെ സ്പേസ് അല്ലേ ഒള്ളത് നമ്മുടെ വീട്ടില്.., താൻ ഡിസ്ചാർജ് ആയി പോയിട്ട് നമ്മൾക്ക് അവരെ വിളിച്ചോണ്ട് വരാം... അത് പോരേ "
പ്രതീക്ഷയോടെ ഇന്ദ്രൻ അവളുടെ മുഖത്തേക്ക് വീണ്ടും നോക്കി.

" ഇന്ദ്രേട്ടാ, അത് പിന്നെ എനിക്ക്..... "

ഇന്ദ്രൻ എഴുന്നേറ്റു അവളുടെ അടുത്തേയ്ക്ക് വന്നു. എന്നിട്ട് ആ മുഖം കൈ കുമ്പിളിൽ എടുത്തു.

"സ്റ്റെല്ല... ഒരു നിമിഷം പോലും നിന്നെ കൂടാതെ എനിക്ക് പറ്റില്ലാ പെണ്ണേ... അതുകൊണ്ട് എന്നേ വിട്ട് പോകുന്ന കാര്യം ഒന്നും ഈ നാവിൽ നിന്നും ഇനി വരരുത്...പ്ലീസ്..."

തന്റെ മിഴികളിൽ നോക്കി പറയുന്നവനെ അവൾ നോക്കി ഇരുന്നു.

അവളോട് ഉള്ള പ്രണയത്തിന്റെ ആഴം എത്രത്തോളം ഉണ്ടന്ന് ഉള്ളത് ഒരു വേള അവളും നോക്കി കണ്ടു.

അറിയാതെ ആ മിഴികൾ പോലും നിറഞ്ഞു തൂവി.

"സോറി ഇന്ദ്രേട്ട..... എനിക്ക്, പെട്ടെന്ന്,,,, അവര് രണ്ടാളും കൂടി വന്നപ്പോൾ...."

സ്റ്റെല്ലയുടെ വാക്കുകൾ മുറിഞ്ഞു.

"വിഷമിക്കേണ്ടടോ,, അവരെ തന്റെ കൂടെ നിർത്താം, അപ്പോൾ ഈ സങ്കടം ഒക്കെ മാറും.."

അവളുടെ കവിളിൽ തട്ടി ഇന്ദ്രൻ പറഞ്ഞു.

"നമ്മുടെ കൂടെ വേണ്ട ഏട്ടാ, അതൊന്നും ശരിയാകില്ല.... ഇന്ദ്രേട്ടൻ ആ പണം തിരിച്ചു കൊടുത്തില്ലേ, എവിടെ എങ്കിലും ഒരു വീട് ചാച്ചൻ വാങ്ങിക്കോളും.. അതിനു വേണ്ടി എന്തെങ്കിലും സഹായം ചെയ്താൽ മതി.."

"ഹ്മ്മ്.. ഒക്കെ തന്റെ ഇഷ്ട്ടം പോലെ... എനിക്കും എന്തിനും സമ്മതം ആണ്, താനെന്നെ വിട്ട് പോകരുത് എന്നൊരു ഒറ്റ കണ്ടീഷൻ മാത്രം..."

പറഞ്ഞു കൊണ്ട് അവൻ അവളെ അശ്ലെഷിച്ചു.

***.

സ്റ്റെല്ലയുടെ ആഗ്രഹം പോലെ തന്നെ അവളുടെ ചാച്ചനും ചേച്ചിയും ഒക്കെ ഉണ്ടായിരുന്ന കാശിനു കുറച്ചുടെ ടൗണിലേക്ക് ഒരു കൊച്ച് വീടും ഇത്തിരി സ്ഥലവും ഒക്കെ വാങ്ങി.

ഇന്ദ്രൻ അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്ത് കൂടെ നിന്നു.

ഇതിനൊടിടയ്ക്ക് കിച്ചു ആയിരുന്നു ലളിതയുടെ കള്ളത്തരം പിടിച്ചത്.

മഹാലക്ഷ്മി, ലളിതയെ ഫോൺ വിളിച്ചു കൊണ്ട് നിന്നപ്പോൾ കിച്ചു പതുങ്ങി നിന്നു എല്ലാം കേട്ടു.

എന്നിട്ട് ലളിത മഹാലക്ഷ്മിയോട് സംസാരിക്കുന്നതെല്ലാം കിച്ചു അവളുടെ ഫോണിൽ പിടിച്ചെടുത്തു.

ഇന്ദ്രൻ വന്ന ശേഷമായിരുന്നു അവൾ അത് എല്ലാവരെയും കേൾപ്പിച്ചത്.


ആവശ്യത്തിന് അവൾക്കിട്ട് കൊടുത്തു ആയിരുന്നു അച്ഛമ്മ പറഞ്ഞയച്ചത്.

 സ്റ്റെല്ലയേ കൊല്ലുവാൻ വേണ്ടി അവർ കൊട്ടേഷൻ കൊടുത്ത ഏൽപ്പിച്ചവൻ, ഒടുവിൽ പോലീസിന് കീഴടങ്ങി, നടന്ന സത്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ, പോലീസ്, മഹാലക്ഷ്മിയെയും സഹോദരനെയും അറസ്റ്റ് ചെയ്തു.

അതുകണ്ടതും ഉണ്ണിമായയ്ക്ക് പേടിയായി...

 പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയതോടെ ഇരുവർക്കും മതിയാകുകയും ചെയ്തു 
.
 ഇന്ദ്രേട്ടന് തനിക്കിനി സ്വന്തമാക്കാൻ പറ്റുമോ എന്ന്,  അച്ഛനോട്, ഉണ്ണിമായ ചോദിച്ചതും കാരണം പുകച്ച് ഒരടിയായിരുന്നു അയാൾ മറുപടിയായി കൊടുത്തത്.

 അതോടുകൂടി അവൾ ആ ശ്രമം അവസാനിപ്പിച്ചു..

 സ്റ്റെല്ലയുടെ ആരോഗ്യസ്ഥിതി ഒക്കെ ഭേദപ്പെട്ടതിനുശേഷം ആയിരുന്നു അവരുടെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തത്..

അന്ന് തന്നെയായിരുന്നു അവളുടെ പ്ലസ്ടു റിസൾട്ട് വന്നതും.

ഫുൾ എ പ്ലസ് ആയിരുന്നു അവൾക്ക്.

 അതിനുശേഷം അവർ ബിഎ ലിറ്ററേച്ചർ എടുത്തു.
എല്ലാദിവസവും കാലത്തെ ഇന്ദ്രൻ അവളെ കോളേജിൽ കൊണ്ടുപോയി വിടും,തിരികെ വരാൻ അവന് സമയമില്ലെങ്കിൽ, ഡ്രൈവറെ പറഞ്ഞയക്കും.

അതായിരുന്നു പതിവ്.

 ശിവനും അവന്റെ സഹോദരിമാരും ഒക്കെ ഇടയ്ക്ക് സ്റ്റെല്ലയേ കാണുവാൻ വേണ്ടി എത്തിയിരുന്നു..

അവൻ നല്ലോരു വ്യക്തി ആണെന്ന് ഇന്ത്രന് ബോധ്യം ആയി.

ഒന്ന് രണ്ടുവട്ടം സ്റ്റെല്ലയും ഇന്ദ്രനും കൂടി ശിവന്റെ വീട്ടിലും പോയി..

ഇന്ദ്രന്റെ ഒരു കൂട്ടുകാരന്റെ, സഹോദരിയെ ശിവനുവേണ്ടി അവൻ വിവാഹം  ആലോചിച്ചു.

അങ്ങനെ ശിവൻ പെൺകുട്ടിയെ പോയി കണ്ടു

സാമാന്യം തരക്കേടില്ലാത്ത ഒരു മിടുക്കി പെൺകുട്ടി ആയിരുന്നു..
ജോലി ഒന്നും ഇല്ല.. പക്ഷെ എം കോം കഴിഞ്ഞത് ആണ് എം

.ഇരുകൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോക്കുക എന്നത് ആയിരുന്നു അടുത്ത നടപടി.


ഒരുപാട് വൈകിക്കേണ്ട എന്നും ഏറ്റവും അടുത്ത മുഹൂർത്തം നോക്കി വിവാഹം നടത്തം എന്നും എല്ലാവരും ചേർന്ന് തീരുമാനിച്ചു.

 അവന്റെ കല്യാണം ഉറപ്പിച്ചതോടു കൂടിയായിരുന്നു, സഹോദരിമാർക്ക് പോലും സമാധാനമായത്.

ശിവൻ ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയുന്നതിൽ, എല്ലാവർക്കും ഏറെ സങ്കടം ആയിരുന്നു.


***

ഇന്നാണ് ശിവന്റെ വിവാഹം.

 അതിൽ പങ്കെടുക്കുവാൻ വേണ്ടി  സ്റ്റെല്ലയ്ക്ക് പുതിയ ഒരു സെറ്റും മുണ്ടും ആയിരുന്നു ഇന്ദ്രൻ സെലക്ട്‌ ചെയ്തത്.

വീതി കസവു ഉള്ള സെറ്റും മുണ്ടും ഉടുത്തു വാടാമല്ലി നിറം ഉള്ള ബ്ലൗസും ഇട്ട കൊണ്ട് അവൾ കണ്ണാടിയുടെ മുന്നിൽ നിന്ന് റെഡിയാകുകയണ്..

ആ സമയത്ത് ആണ് ഇന്ദ്രൻ കുളി കഴിഞ്ഞു ഇറങ്ങി വന്നത്.

മുടി എടുത്തു കുളി പിന്നൽ പിന്നി ഇടുന്ന സ്റ്റെല്ലയേ കണ്ടതും അവൻ പതിയെ അവളുടെ അടുത്തേയ്ക്ക് ചെന്നു.

അവൻ വന്നെന്ന് അറിഞ്ഞതും സ്റ്റെല്ല വേഗം തിരിഞ്ഞ് നോക്കി.
പെട്ടന്ന് അവൾ അവന്റെ നെഞ്ചിൽ തട്ടി നിന്നു.

അവളുടെ മുഖം പിടിച്ചു തന്നിലേയ്ക്ക് ചേർത്തു കൊണ്ട് ആ തുടുത്ത കവിളിൽ ഒന്ന് ആഞ്ഞു കടിച്ചു.

എന്നിട്ട് അവളെ ഇറുക്കെ പുണർന്നു കൊണ്ട് തന്നോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു.

ഒരു നിമിഷം സ്റ്റെല്ലയും ഞെട്ടി പോയി.
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള നീക്കം...

അതും ആദ്യം ആയിട്ട്.

വിവാഹ കഴിഞ്ഞിട്ട് മൂന്നു മാസം പിന്നിട്ടു..

ഇതേ വരെ ആയിട്ടും തന്റെ മുടിയിൽ അല്ലാതെ ആളൊന്നു ചുമ്പിച്ചിട്ടില്ല..

അവന്റെ നഗ്നമായ നെഞ്ചിലെ നനവാർന്ന രോമത്തിൽ കവിൾ ഉരസി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു തുടിപ്പ്...തന്റെ ശരീരത്തിനും മനസിനും ഒക്കെ വന്നു തലോടും പോലെ.

അതേയ്.. ഈ വയറൊക്കെ കാണാതെ വേണം സാരി ഉടുക്കാന്... വല്ല സേഫ്റ്റി പിന്നും കുത്തി വെയ്ക്കു കെട്ടോ.

ഇന്ദ്രൻ മെല്ലെ പറഞ്ഞതും സ്റ്റെല്ല പിടച്ചിലോടെ തന്റെ വയറിന്റെ ഇടതു വശത്തു പരതി.

"അപ്പോളേക്കും അവളുടെ കൈത്തണ്ടയിൽ അവനും കയറി പിടിത്തം ഇട്ടു കഴിഞ്ഞു.

അവളുടെ ആലില പോലുള്ള വയറിൽ വിരൽ ഓടിച്ചു കൊണ്ട് ആ നാഭിചുഴിയിലേക്ക് ചൂണ്ടു വിരൽ നീണ്ടതും സ്റ്റെല പെട്ടന്ന് അവന്റെ കൈയിൽ പിടിച്ചു കൊണ്ട് തടഞ്ഞു.

തേടിയത് നഷ്ടമായപ്പോൾ ചെക്കന്റെ മുഖം ഒന്ന് വാടി.

ഇന്ദ്രേട്ടാ.... ഇറങ്ങാൻ നേരം ആയി,അച്ഛമ്മയും കിച്ചുവും കാത്തു നിൽക്കുവല്ലേ...

അവൾ പതിയെ മൊഴിഞ്ഞു.

ഹ്മ്മ്.....

ഒന്ന് മൂളിയ ശേഷം 
ഇന്ദ്രൻ ഡ്രസിങ് റൂമിലേക്ക്പോയപ്പോൾ സ്റ്റെല്ല ശ്വാസം എടുത്തു വലിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story