പൊൻകതിർ: ഭാഗം 48

ponkathir

രചന: രഞ്ജു ഉല്ലാസ്‌

കാലത്തെ എട്ടരയോട് കൂടി എല്ലാവരും വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി പുറപ്പെട്ടു.

സ്റ്റെല്ല യുടെ b ചാച്ചനെയും,റീന ചേച്ചിയെയും ഒക്കെ ശിവൻ നേരിട്ട് വന്ന് വിവാഹത്തിൽ ക്ഷണിച്ചിട്ടുണ്ടായിരുന്നു..

ചേച്ചിയാണ് വിവാഹത്തിന് അവരോടൊപ്പം വന്നതും.

 റീന ചേച്ചിയുടെ കുഞ്ഞിനെ കിട്ടിയതും സ്റ്റെല്ല ഭയങ്കര സന്തോഷത്തിലായി.
.
 അവനെയും മടിയിൽ വെച്ചുകൊണ്ട് കിന്നാരം പറഞ്ഞുകൊണ്ടിരിക്കുന്ന സ്റ്റെല്ലയേ ഇന്ദ്രൻ ഇടയ്ക്ക് ഒക്കെ പാളി നോക്കുന്നുണ്ട്.
തുരു തുരന്നു കുഞ്ഞിന്റെ കവിളിൽ ഉമ്മ വെച്ചു കളിപ്പിക്കുകയാണ് അവൾ.

പെണ്ണ് ആണെങ്കിൽ അതൊന്നും അറിയുന്നു പോലും ഇല്ല..

ഇതൊക്കെ കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.

പത്തു മണിക്ക് മുന്നേ എല്ലാവരും ശിവന്റെ വീട്ടിൽ എത്തി ചേർന്നു.

എന്നിട്ട് അവിടെ നിന്നു ചെക്കൻ കൂട്ടരുടെ കൂടെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വരുവാനാണ് അവരുടെ പ്ലാന്.

 ശരിക്കും പറഞ്ഞാൽ ഇന്ദ്രന്റെ വീടിന്റെ അടുത്ത് തന്നെയാണ് ഈ ക്ഷേത്രവും ഓഡിറ്റോറിയവും ഒക്കെ, കാരണം അവന്റെ സുഹൃത്തിന്റെ പെങ്ങൾ ആണല്ലോ.
 ഇന്ദ്രന്റെ ഒപ്പം പഠിച്ചതായിരുന്നു രാഹുൽ. അവന്റെ സിസ്റ്റർ ശ്രേയയെ ആണ്, ഇപ്പോൾ ശിവൻ വിവാഹം കഴിക്കുന്നത്.

 ഇന്ദ്രൻ തന്റെ വണ്ടി കൊണ്ടുവന്നു പാർക്ക്‌ ചെയ്തപ്പോൾ അച്ഛമ്മയും സ്റ്റെല്ലയും റിയ ചേച്ചിയും ഒക്കെ ചേർന്ന് വണ്ടിയിൽ നിന്നും ഇറങ്ങി പൊന്നിരുന്നു.

 അതിസുന്ദരിയായി ഒരുങ്ങി വരുന്ന സ്റ്റെല്ലയേ ആളുകളൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
 ആകെക്കൂടി ഒരു കുറവേ അവൾക്കുണ്ടായിരുന്നുള്ളൂ ഇത്തിരി മുല്ലപ്പൂവ്..

 അത് ശിവന്റെ മൂത്ത പെങ്ങളുടെ കയ്യിൽ നിന്നുംകിച്ചു ഇത്തിരി മേടിച്ചു എടുത്തു.

എന്നിട്ട് സ്റ്റെല്ലയ്ക്ക് കൊണ്ട് പോയി കൊടുത്തു 

മുല്ലപ്പൂവ് ഒക്ക് ചൂടി തുടുത്തു നിൽക്കുന്ന പെണ്ണിനെ നോക്കി ഇതാരാണ്, പണ്ട് ഇവിടെ രാധമ്മയെ നോക്കുവാൻ വേണ്ടി വന്നു ആ പെൺകുട്ടിയല്ലേ, എന്നൊക്കെ അടക്കം പറയുന്നുണ്ട്.

അപ്പോഴേക്കും ഇന്ദ്രൻ അവിടേക്ക് കയറി വന്നത്.

 തന്നോടൊപ്പം ഫോട്ടോ എടുപ്പക്കുവാനുള്ള തിരക്കിലായിരുന്നു ശിവൻ.

ഇന്ദ്രൻ വന്നതോടുകൂടി എല്ലാവരെയും ചേർത്ത് നിർത്തി,രണ്ടുമൂന്ന് ഫോട്ടോയൊക്കെ എടുത്തു.

അച്ഛമ്മയുടെ കയ്യിൽ നിന്നും അവൻ ദക്ഷിണ ഒക്കെ വാങ്ങിച്ചു..

ഇന്ദ്രന്റെ അടുത്ത് നിന്നും മാറാതെ ആ നിഴലിൽ പറ്റി ചേർന്ന് ആണ് സ്റ്റെല്ല നിൽക്കുന്നത്..

അങ്ങനെ വൈകാതെ തന്നെ എല്ലാവരും കൂടി ഓഡിറ്റോറിയത്തിൽ പുറപ്പെട്ടു.

സുന്ദരിയായിരുന്നു ശ്രേയ. അവളെ കണ്ടതും 
 ശിവന് ചേരുന്ന പെൺകുട്ടിയാണെന്ന്  ആളുകളൊക്കെ അഭിപ്രായപ്പെട്ടു..
കിച്ചുവിനെയും,സ്റ്റെല്ലയെയും ഒക്കെ പരിചയം ഉള്ളത് കൊണ്ട് ശ്രേയയുടെ സഹോദരൻ അവരുടെ അടുത്തേക്ക് വന്നു കുശലം പറഞ്ഞു.

അങ്ങനെ എല്ലാവരുടെയും പ്രാർത്ഥനയോടും അനുഗ്രഹത്തോടും ഒക്കെ കൂടി, പണിക്കര് കുറിച്ച് മുഹൂർത്തത്തിൽ തന്നെ, ശിവൻ ശ്രേയയുടെ കഴുത്തിൽ താലി ചാർത്തി.

 അവന്റെ അമ്മയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകന്റെ വിവാഹ

 അമ്മ കൂടെയില്ല എന്നുള്ള വലിയ സത്യം അവനെയും  സഹോദരിമാരെയും ഒരുപാട് കണ്ണീരിൽ ആഴ്ത്തിയിരുന്നു.

തലേരാത്രിയിൽ മൂന്നു മക്കളും കൂടിയിരുന്നു കരയുന്നത് കണ്ടപ്പോൾ, അമ്മാവനും കൊച്ചച്ചനും ഒക്കെ വന്ന് അവരെ ശകാരിച്ചു.

 നിങ്ങൾ ഇങ്ങനെ കരയുന്നത് കാണുമ്പോൾ, രാധമ്മയുടെ ആത്മാവും തേങ്ങുക ആണ്.

അതുകൊണ്ട്,ഇങ്ങനെ കരഞ്ഞു നിലവിളിക്കരുത്, ഒരു ശുഭ കാര്യം നടക്കാൻ പോകുന്ന വീടാണ്, ഈ പെൺകുട്ടികളുടെ കാര്യം വിട് ശിവ നിനക്ക്, ഇതൊക്കെ ഒന്ന് മനസ്സിലാക്കി മുന്നോട്ടു പോയിക്കൂടെ..

അമ്മാവൻ പറഞ്ഞതും, പിന്നീട് ശിവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോവുകയായിരുന്നു.

 അവന്റെ ജീവിതത്തിൽ നന്മകൾ മാത്രം സ്റ്റെല്ല പ്രാർത്ഥിച്ചത്..

 വളരെ നല്ല ഒരു  ചെറുപ്പക്കാരനാണ് ശിവൻ എന്നും, എല്ലാ അർത്ഥത്തിലും ശ്രേയ ഭാഗ്യവതി ആണെന്നും,  ഒക്കെ സ്റ്റെല്ല ഓർത്തു.

വിവാഹവും സൽക്കാരവും ഒക്കെ കഴിഞ്ഞ, ശേഷം പെൺകുട്ടിയെയും ചെക്കനെയും, ചെക്കൻ വീട്ടിൽ കൊണ്ട് ആക്കിയിട്ടാണ്, ഇന്ദ്രനും കുടുംബവും മടങ്ങിയത്.

 ചേച്ചിയെ വീട്ടിൽ കൊണ്ട് ചെന്ന് നോക്കിയിട്ട് ചാച്ചനെയും കണ്ടു സംസാരിച്ചിട്ട് അവർ 
 ഏകദേശം അഞ്ചരമണിയോളമായി തിരിച്ച് നാല്കെട്ട് വീട്ടിൽ എത്തുമ്പോൾ.

എല്ലാവരും ആകെ മടുത്തിരുന്നു.

 അച്ഛമ്മയും കിച്ചുവും ഒക്കെ, വേഷം മാറിയിട്ട് കുറച്ച് സമയം റസ്റ്റ് എടുക്കാൻ ആയി, റൂമിൽ പോയി കിടന്നു..

ഇന്ദ്രൻ ആണെങ്കിൽ ആരെയോ ഫോണിൽ സംസാരിച്ചു കൊണ്ട് ഉമ്മറത്ത് ആണ്.

സ്റ്റേല്ല പെട്ടന്ന് ചെന്നു തന്റെ തോളിൽ ഉറപ്പിച്ച പിന്ന് ഊരി മാറ്റി.

എന്നിട്ട് നേര്യത് മാറിൽ നിന്നും അടർത്തി മാറ്റിയതും ഇന്ദ്രൻ റൂമു തുറന്നു കയറി വന്നതും ഒരുമിച്ചു ആയിരുന്നു.

പെട്ടന്ന് വെട്ടി തിരിഞ്ഞ ശേഷം അവൾ നേര്യത് എടുത്തു വീണ്ടും തോളത്തു ഇട്ടു.

അവളുടെ അടുത്തേക്ക് ഇന്ദ്രൻ നടന്നു വന്നതും പെണ്ണിന്റെ ഹൃദയത്തിൽ വല്ലാത്തൊരു വേലിയേറ്റം പോലെ.

മുഖം കുനിച്ചു കൊണ്ട് ഉടുത്ത ചേലയിൽ വിരൽ കശക്കി അവൾ അനങ്ങാതെ നിന്നു. എങ്കിലു അവളുടെ ശ്വാസം നിശ്വാസങ്ങൾ വർദ്ധിച്ചുകൊണ്ടേയിരുന്നു..

 അവൻ തൊട്ടരികിൽ  വന്നു നിന്നതും സ്റ്റെല്ലാ കുറച്ചുകൂടെ പിന്നിലേക്ക് പോയി ഡ്രസിംഗ് ടേബിളിൽ  തട്ടി നിന്നു...

പെട്ടന്ന് ആയിരുന്നു അതിൽ ഇരുന്ന ചില്ലിന്റെ ഒരു ഫ്ലവർ വെയ്സ് വലിയൊരു ശബ്ദത്തോടെ നിലത്തേക്ക് വീണു പൊട്ടിത്തെറിച്ചത്.

പിടച്ചിലോടെ അവൾ മുഖം ഉയർത്തി നോക്കിയതും, വായുവിൽ ഒന്ന് ഉയർന്നുപൊങ്ങിയതും ഒരുമിച്ചായിരുന്നു.

ഇന്ദ്രേട്ട....

 അവന്റെ തോളിൽ കിടന്നു പെണ്ണു കുതറി..

 അപ്പോഴേക്കും അവളുടെ തോളത്തു കിടന്ന , നേര്യതു നിലത്തേക്ക് വേർപെട്ടു പോയിരുന്നു..

അവന്റെ നെഞ്ചിലൂടെ ഊർന്നു ഇറങ്ങിയപ്പോൾ സ്റ്റെല്ല ആകെ തരളിത ആയി.

തന്റെ മാറിലേക്ക് ഇരു കൈകളും കൊണ്ട് മറച്ചു പിടിച്ചു നിൽക്കുകയാണ്, സ്റ്റെല്ല.

അത് കണ്ടതും ഇന്ദ്രന് ചിരി വന്നു.

"ഇന്ദ്രട്ടന്റെ മുന്നിൽ നാണമാണോ എന്റെ കൊച്ചിന്.."
. ആ താടി തുമ്പ് പിടിച്ചു മേല്പോട്ടു യർത്തി കൊണ്ട് ഇന്ദ്രൻ ചോദിച്ചതും പരൽ മീൻകുഞ്ഞിനെ പോലെ അവളുടെ മിഴികൾ ഓളംവെട്ടി.

കൈ എടുത്തു മാറ്റു സ്റ്റെല്ല...

അവൻ രണ്ടുമൂന്നു തവണ ആവശ്യപ്പെട്ടെങ്കിലും സ്റ്റെല്ല അനങ്ങാതെ നിന്നു..

ഒടുവിൽ അല്പം ബലം പ്രയോഗിച്ചു കൊണ്ട് ഇന്ദ്രൻ അവളുടെ മാറിലെ കൈകൾ വേർപ്പെടുത്തി.

തന്റെ മുന്നിൽ നിൽക്കുന്ന നല്ല പാതിയെ അങ്ങനെ കാണും തോറും ഇന്ദ്രന്റെ ഉള്ളിൽ പല വിധ വികാരങ്ങൾ മുള പൊട്ടിവന്നു.

ശ്വാസതാളത്തിനു ഒത്തു ചലിക്കുന്ന മൃദുലതയിൽ നോക്കിയപ്പോൾ അവന്റെ നെഞ്ച് ഒന്ന് മിടിച്ചു.

അപ്പോളേക്കും അവനെ ഞെട്ടിച്ചു കൊണ്ട് സ്റ്റെല്ല ആ നെഞ്ചിലേക്ക് വന്നു വീണു അവനെ ഇറുക്ക്‌ പുണർന്നു പോയി.

പുഞ്ചിരിയോടെ അവൻ തിരിച്ചും.

ആ തുടുത്ത മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അരുമയോടെ നോക്കി നിന്നപ്പോൾ പെണ്ണ് വ്രീളാവിവശയായി മാറി.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story