പൊൻകതിർ: ഭാഗം 49

ponkathir

രചന: രഞ്ജു ഉല്ലാസ്‌

ഇന്ദ്രന്റെ ജീവന്റെ ജീവൻ ആയിരുന്നു സ്റ്റെല്ല...
ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടെങ്കിൽപോലും അവൻ അതെല്ലാം പിന്നത്തേയ്ക്ക് മാറ്റി വെച്ചു.

അവളുടെ പഠിപ്പ് തീരാൻ വേണ്ടി. 

-**

ഒരു ദിവസം അവന്റെ ഫ്രണ്ട് നകുൽ ആണ് പറഞ്ഞത് ഉണ്ണിമായയുടെ വിവാഹം ഉറപ്പിച്ചു എന്ന്.
കേട്ടത് വിശ്വസിക്കാനായില്ല.
പക്ഷെ സത്യം ആയിരുന്നു.ചെക്കൻ പാരിസിൽ ആണെന്ന്. ഇരു കൂട്ടരും കണ്ടു ഇഷ്ടം ആയിന്നു.

എൻഗേജ്മെന്റ് രണ്ടാഴ്ച്ചയ്ക്ക് ഉള്ളിൽ, പിന്നെ കല്യാണവും ഉടനെ ഉണ്ട്.
 ഒരുപാട് സന്തോഷം തോന്നി..അങ്ങനെ ആ ശല്യവും തീർന്നല്ലോ എന്ന്.

അച്ചമ്മയോട് വിവരം ധരിപ്പിച്ചു.

സമാധാനം ആയില്ലോ മോനേ, എല്ലാം ഭഗവാന്റെ തുണ..

വലത് കൈ എടുത്തു നെഞ്ചിൽ വെച്ചു കൊണ്ട് അച്ഛമ്മ പ്രാർത്ഥിച്ചു.

ഉണ്ണിമായയ്ക്ക് ആണെങ്കിൽ ഇന്ദ്രൻ അവളെ വിവാഹം കഴിക്കണം എന്നത് ആയിരുന്നു ആഗ്രഹം. ഋതു ആയ നാൾ മുതൽ അവന്റെ പിന്നാലെ ഉണ്ട് പെണ്ണു.
പക്ഷെ അവനു അവളെ കാണുന്നത് പോലും ചതുർഥി ആയിരുന്നു.
എന്നാൽ പെണ്ണിന്റെ ഇഷ്ട്ടം കൂടി കൂടി വന്നു.

നി എന്റെ പെങ്ങൾ ആണെന്നും മേലിൽ ഇമ്മാതിരി കോലം കെട്ടും ആയിട്ട് പിന്നാലെ വരരുത് എന്നും ഇന്ദ്രൻ കുറെ പറഞ്ഞു നോക്കി.
പക്ഷെ നോ രക്ഷ.

ആ സമയത്തൊക്കെ അവളും ഇന്ദ്രനും ഒക്കെ ഒരുമിച്ചു ആയിരുന്നു താമസം.

എന്നതൊക്കെ പറഞ്ഞിട്ടും അവളുടെ ഇഷ്ട്ടം കൂടി കൂടി വന്നു.

ഒടുവിൽ ഒരു ദിവസം..

ആരും ഇല്ലായിരുന്നു അന്ന് വീട്ടില്.
ശിവൻ കോവിലിൽ ഉത്സവം ആയിരുന്നു. എല്ലാവരും അതിനുപോയി.
തലവേദന ആയിട്ട് താൻ കിടക്കുയാണ്.

ഉണ്ണിമായയും ഉണ്ട് വീട്ടില്.
അപ്പോൾ ആയിരുന്നു ഉറക്കെ ഒരു നിലവിളി കേട്ടത്.
ഓടി ചെന്നപ്പോൾ ഉണ്ണിമായ മുറ്റത്തു വീണ് കിടക്കുന്നു.

എന്ത് പറ്റിയത് ആണെന്ന് ചോദിച്ചു എഴുനേൽപ്പിച്ചതും പെണ്ണ് അവനെ ഇറുക്കി പുണർന്നു.

സ്തംഭിച്ചു നിന്നു പോയി.
വിടാൻ പറഞ്ഞിട്ട് ഒന്നും വിട്ടില്ല. പിടുത്തം മുറുകി വന്നു.
. ഒടുവിൽ ഒന്നും നോക്കാതെ കൊണ്ട് കരണം നോക്കി ഒന്നു പൊട്ടിച്ചു.
പ്ലീസ് ഇന്ദ്രേട്ടാ... എനിക്ക്, ഇഷ്ട്ടം ആയത് കൊണ്ട് അല്ലേ.. എന്നിട്ട് എന്താ അത് കണ്ടില്ലെന്ന് നടിക്കുന്നെ..ഇത്രമാത്രം പ്രണയിച്ചിട്ടും,,, എന്റെ ജീവനെക്കാൾ ഏറെ ഇഷ്ട്ടപ്പെട്ടിട്ടും, എന്തിനാ എന്നേ ഒഴിവാക്കുന്നത്..

വിതുമ്പി കൊണ്ട് അവൾ ചോദിച്ചു.

"സഹോദരിയേ എന്നും ആ സ്ഥാനത്തു തന്നെ കാണാൻ ആണ് എനിക്ക് താല്പര്യം, അല്ലാതെ അവിടെ ഒരിക്കലും പ്രണയം നിറയ്ക്കാൻ ഇന്ദ്രനു സാധിക്കില്ല., എന്റെ മരണം വരെയും നീ എന്റെ കൂടപ്പിറപ്പ് തന്നെയാണ്.. മനസിലാക്കി മുന്നോട്ട് പോയാൽ കരയാൻ ഉള്ള അവസ്ഥ ഉണ്ടാവില്ല.."

പറഞ്ഞു മനസിലാക്കി. ഒരുപാട് ഒരുപാട്..

പക്ഷെ എവിടുന്ന്.
ഒരു കാതിൽ കൂടി കേട്ടിട്ട് മറു കാതിൽ കൂടി വിടാൻ അല്ലാതെ അവൾക്ക് മറ്റൊന്നും അറിയില്ല.

അമ്മയോട് പറഞ്ഞപ്പോൾ "കുട്ടീടെ ആഗ്രഹo സാധിച്ചു കൊടുത്തൂടെ എന്ന് ചോദിച്ചു "

അന്ന് കുറേ ബഹളം വെച്ചു.

പിന്നെയും അവളുടെ ശല്യം കൂടി കൂടി വന്നപ്പോൾ ഇറങ്ങി പോന്നത് ആണ്..

ഏട്ടാ....

അരികിൽ സ്റ്റെല്ലയുടെ ശബ്ദം കേട്ടതും അവൻ കണ്ണു തുറന്നു.

ചിരിയോടെ മുന്നിൽ നിൽപ്പുണ്ട് സ്റ്റെല്ല 

കട്ടിലിന്റെ ക്രാസയിൽ കണ്ണുകൾ അടച്ചു ചാരി കിടക്കുകയായിരുന്നു.
അപ്പോളാണ് അവൾ വന്നു വിളിച്ചത്.

"എന്ത് പറ്റി, തലവേദന ഉണ്ടോ ഏട്ടാ "

ചോദിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ കൈ വെച്ചപ്പോൾ ഇടം കൈ കൊണ്ട് അവളെ പിടിച്ചു മടിയിൽ ഇരുത്തി ആ മുടിയിൽ മുഖം ചേർത്ത് വെച്ചു.

പെട്ടന്ന് അവൾ അവന്റെ നേർക്ക് തിരിഞ്ഞു.

മുഖത്തോട് മുഖം ചേർന്നപ്പോൾ ഇരു ഹൃദയങ്ങളും ചൂട് പിടിച്ചു.

സ്റ്റെല്ല....

അവൻ വിളിച്ചതും സ്റ്റെല്ല മെല്ലെ മുഖം ഉയർത്തി.
അവളുടെ പിടയുന്ന മിഴിയും, വിറയ്ക്കുന്ന അധരവും..
കാണും തോറും കൗതുകം ആയിരുന്നു അവനു 

ഒന്നൂടെ തന്നിലേക്ക് ചേർത്ത് ഇരുത്തിയപ്പോൾ പെണ്ണ് പിന്നിലേക്ക് ബലം പിടിച്ചു.തന്റെ 
ശരീരത്തിൽ സ്പർശിക്കാതെ ഇരിക്കാൻ വേണ്ടിയാണ് ഈ ബാ
ലപ്പിടുത്തം.

അവനു ചിരി പൊട്ടി.

എന്നാൽ ഒന്നു കണ്ടിട്ടേ ബാക്കിയൊള്ളു.

ഓർത്തു കൊണ്ട് അവൻ തന്റെ വലതു കൈയും കൂടി അവളിലേക്ക് വട്ടം പിടിച്ചു കൊണ്ട് ബെഡിലേക്ക് പിന്നോട്ട് മറിഞ്ഞു.

ഇക്കുറി അവൾ അവന്റെ മേലേ ആയിരുന്നു.

ഇന്ദ്രേട്ടാ... പ്ലീസ്..

പതിയെ പറഞ്ഞു എങ്കിലും ആൾ അതൊന്നും ചെവികൊണ്ടീല്ല..

അവളെ പിന്നെയും നെഞ്ചോട് ചേർത്ത് കൊണ്ട് ആ കവിളിൽ ഒരു ഉമ്മ വെച്ചു.

അച്ഛമ്മ അപ്പുറത്ത് ഉണ്ട്..

സ്റ്റെല്ല പറഞ്ഞപ്പോൾ അവൻ വാതിലിൽ നോക്കി.
ലോക്ക് ചെയ്തിട്ടുണ്ട്...

ആളുടെ തന്ത്രം ആണ് എന്ന് പിടി കിട്ടി.

അടങ്ങി കിടന്നാൽ പെട്ടെന്ന് വിടാം, ഇല്ലെങ്കിൽ ടൈം എടുക്കും കേട്ടോ.

കാതോരം അവന്റെ ശബ്ദം.

അല്പം കഴിഞ്ഞു പെണ്ണൊന്നു ശാന്തയായി.

ഹ്മ്മ്... അങ്ങനെ വഴിക്ക് വാ..
ഇന്ദ്രൻ ചിരിച്ചു 

അതേയ്.. ഇങ്ങനെ എന്റെ ദേഹത്തു ഒന്നു കിടന്ന് എന്ന് കരുതി ഒന്നും സംഭവിക്കാൻ പോണില്ല കേട്ടോ... അതിനൊക്കെ വേറെ കുറേ പ്രോസീജെർസ് ഉണ്ട്... ഒക്കെ വേണ്ട സമയത്തു നടന്നോളും....

കേട്ടതും അവൾ തന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു.

നാണം ആയോ പെണ്ണേ?

ഇന്ദ്രൻ അവളെ തന്റെ ദേഹത്തു നിന്നും മാറ്റി തന്നോട് ചേർത്ത് കിടത്തി.

എന്നിട്ട് അവളുടെ തുടുത്ത മുഖം കൈ കുമ്പിളിൽ എടുത്തു.

സ്റ്റെല്ല...ഇവിടെ നോക്കിക്കേ പെണ്ണേ.

നാണത്തോടെ അരികിൽ കിടക്കുന്നവളുടെ താടി തുമ്പിൽ പിടിച്ചു മേല്പോട്ട് ഉയർത്തിയതും എപ്പോളും പറ്റി ചേർന്നു ഉമ്മവെച്ചു കഴിയുന്ന അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും ഒരു വേള ഒന്ന് അകന്ന്മാറി.

അത് കൂടി കണ്ടതും അവനു തന്റെ ക്ഷമ നശിച്ചു.

ഹൃദയമിടിപ്പിന് ചൂടേറി വന്നു കൊണ്ടേ ഇരുന്നു.

.
സ്റ്റെല്ല......

അവൻ വിളിച്ചതും സ്റ്റെല്ല അവനോട് ഒട്ടി ചേർന്നു.

അതുമാത്രം മതിയായിരുന്നു അവളുടെ സമ്മതം കിട്ടുവാന്...

മെല്ലെ മെല്ലെ... പിന്നീട്, തീവ്രം ആയി അവൻ അവളുടെ ഇരു ദളങ്ങളും മാറി മാറി നുകർന്നുകൊണ്ടെ ഇരുന്നു.

നാവിൽ രക്തച്ചുവ കലരും വരെയും ആ ചുംബനത്തിന്റെ ആഴം കൂടി കൊണ്ടേ ഇരുന്നു.

അവന്റെ വലം കൈ അവളുടെ മേനിയിലൂടെ എന്തൊക്കെയോ പരതി നടന്നു.

ഒടുവിൽ തേടിയത് എന്തോ അവനു കിട്ടിയതും അവൾ ഒന്ന് കുതറി പിടഞ്ഞു.

പക്ഷെ ഇന്ദ്രൻ പിടി വീട്ടില്ല..

അല്പം കൂടി അവളെ അസ്ലെഷിച്ചു കൊണ്ട് ആ മാറിൽ വീണ്ടും പരതി നടന്നു.

ഒടുവിൽ സ്റ്റെല്ല സർവ ബലവും പ്രയോഗിച്ചു കൊണ്ട് ഇന്ദ്രനെ തള്ളി മാറ്റി..

എന്നിട്ട് ചാടി എഴുന്നേറ്റു, തന്റെ ചുണ്ട് അമർത്തി തുടച്ചു.

അച്ഛമ്മ അപ്പുറത്ത് ഉണ്ട്....

പറഞ്ഞു കൊണ്ട് അവനെ നോക്കാതെ അവൾ പെട്ടന്ന് മുറിയിൽ നിന്നും ഇറങ്ങി പോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story