പൊഴിയും വസന്തം...💔ഭാഗം 30

pozhiyum vasantham

രചന: സിനു ഷെറിൻ

"ഹരിയേട്ടന്റെ അമ്മയെ കുറിച് നിന്റെ അഭിപ്രായം എന്താ..." ബ്രേക്ക്‌ ടൈമിൽ ക്യാന്റീനിലേക്ക് വന്നതാണ്...മുന്നിലുള്ള ലൈം ജ്യൂസ്‌ സിപ് ചെയ്യുന്നതിന് മുന്നേ ചോദ്യം എത്തി... "അതിന് നമ്മൾ ആകെ ഒരു തവണയല്ലേ കണ്ടോള്ളൂ...എന്നാലും നല്ല അമ്മയാണ്..." "എങ്കിലും ഞാൻ പോരെടുക്കും...ഇത്രയും സുന്ദരിയായ ഞാൻ ഉണ്ടായിട്ടും നിന്നെ പിടിച് സുന്ദരിയാണെന്ന് പറഞ്ഞതിന്..." മുഖത്തു മുഴുവൻ കള്ള ലക്ഷണമാണ്...ഇവള് മിക്കവാറും പോരെടുക്കും... "നിനക്ക് എന്റെ ഇച്ചായനെ കെട്ടികൂടെ..." ഓർക്കാപ്പുറത്തായിരുന്നു അവളുടെ ചോദ്യം...നടുപ്പുറം നോക്കിയൊന്ന് കൊടുത്തു... "അനാവശ്യം പറഞ്ഞാലുണ്ടല്ലോ..." അത്രയും നേരം ചിരിച്ചോണ്ട് നിന്ന എനിക്ക് ദേഷ്യം വന്നത് പെട്ടന്നാണ്... "എന്തിനുള്ള ദേഷ്യമാ ഇത്...ഇച്ചായനെ കെട്ടാൻ പറഞ്ഞത് കൊണ്ടോ അതോ നിന്റെ ദേവേട്ടനെ മറക്കേണ്ടി വരുമെന്ന് കരുതിയിട്ടോ..." നെറ്റിചുളിച്ച് അവളെ നോക്കി... ശെരിയാണ്...ഇച്ചായനെ ആ സ്ഥാനത് കണ്ടിട്ടില്ല...ഇച്ചായനെ എന്നല്ല ആരെയും...ആ സ്ഥാനം എന്നും ദേവേട്ടന് മാത്രമുള്ളതാണ്...

കാലം എത്ര കഴിഞ്ഞാലും തനിക്ക് മറക്കാൻ കഴിയുമോ...!! ഇല്ലാ...അങ്ങനെ ഒരാവിശ്യം പറഞ്ഞു വന്നത് കൊണ്ടല്ലേ അമ്മയെ വിഷമിപ്പിച്ചത്...മറ്റൊരാൾക്ക് മുന്നിൽ തല കുനിച്ചു കൊടുക്കേണ്ടി വരും എന്ന് കണ്ടപ്പോഴല്ലെ ആരോടും മിണ്ടാതെ ഒരിക്കെ എല്ലാവരിൽ നിന്നും ഒളിച്ചോടിയത്... "ഞാൻ പറയും പോലെ നിനക്ക് ഇപ്പോഴും അങ്ങേരോടാ ചായ് വ്...നിന്നെ ഒഴിവാക്കി അവൻ പ്രേമിച്ചപെണ്ണിനെ കെട്ടി...ഇപ്പൊദേ സുഗമായിട്ട് ജീവിക്കുന്നു...നോക്കിക്കോ... വൈകാതെ അവൾക്കൊരു കുട്ടിയെയും കൊടുക്കും...അപ്പോഴും നീ ഇങ്ങനെ നടക്...പഴേ പ്രേമവും ഭർത്താവിനെയും കെട്ടിപിടിചോണ്ട്..." കെറുവിച്ചു കൊണ്ടവൾ മുഖം തിരിച്ചു... ഇത് പതിവാണ്...എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനം ദേവേട്ടനെ കുറ്റം പറഞ്ഞിട്ടവൾ നിർത്തും...കേട്ട് കേട്ട് മടുത്തതാനേൽ കൂടി ഇന്നവളുടെ വാക്കുകൾ ഒരിത്തിരി നോവിച്ചു... ഇത്തിരിയല്ല ഒത്തിരി... "നിന്നെ സങ്കടപെടുത്താൻ പറഞ്ഞതല്ല..." മയത്തിൽ പറഞ്ഞുകൊണ്ട് അവളെന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു...

"ഞാൻ ഇപ്പൊ കരുതിയൊള്ളു...അവസാനത്തെ സമാധാന ഡയലോഗ് എന്താ വരാത്തെന്ന്..." ഒരിച്ചിരി ദേഷ്യത്തോടെ ഞാനാ കവിളിൽ കുത്തി... "മനസ്സിലായല്ലെ...എന്റെ ആമി നീ എന്തൊരു സുന്ദരിയാണെന്നൊ...എന്റെ അമ്മച്ചി എപ്പോഴും പറയും മരുമകളായിട്ട് ഒരു സുന്ദരി കൊച് മതിയെന്ന്...നീ ഓക്കേ ആണ്...ഇനി ഡേവിച്ചായനും കൂടെ ഒന്നു സമ്മതിക്കണം..." തലയൊരു പ്രതേക രീതിയിൽ ആട്ടി താടിക്ക് കൈ കൊടുത്തിരുന്നു... "നീയല്ലേ കുറച്ച് മുന്നേ പറഞ്ഞത് നീയാ സുന്ദരിയെന്ന്..." "അത് ഹരിയേട്ടന്റെ അമ്മയുടെ കണ്ണിൽ...അത് പറഞ്ഞപ്പോയ ഓർത്തെ...നമ്മുക്ക് നാളെ ഹരിയേട്ടന്റെ വീട്ടിലൊന്നു പോയാലോ..." ഒളിക്കാനാവാത്ത ഉത്സാഹത്തോടെ അവളെന്നെ നോക്കി... അവളെ മൊത്തമായൊന്ന് ചൂഴ്ന്ന് നോക്കിയതല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല... "വീടും കാണാം...അവരെ ഒക്കെയൊന്നു പരിജയപെടുകയും ചെയ്യാം...ഇച്ചായൻ പറഞ്ഞിട്ടല്ലാതെ എനിക്ക് അവരെയൊന്നും അങ്ങനെ അറിയില്ലേടി..." മിണ്ടാതെയുള്ള ഇരുത്തം കണ്ട് അവളൊന്നു കൂടെ അടുത്തേക്ക് വന്നു..

. "പ്ലീസ്...ഒരേയൊരു തവണ..." വീണ്ടും കൊഞ്ചുന്നത് കണ്ട് ഒരു ചിരിയോടെ തലയാട്ടി... സ്കൈ ബ്ലൂ കളർ ജീനും അതിന് മാച്ച് ആയി ലെങ്തി വൈറ്റ് ടോപ്പും ഇട്ട് മുടി വെറുതെ വിടർത്തി ഇട്ടു...ബലൂൺ ടൈപ്പ് സ്ലീവ് കൈ മുട്ടിന്റെ ഇച്ചിരി മേലെ വരെയുണ്ട്... ഫോണും മറ്റും ബാഗിലെകിട്ട് പുറത്തോട്ട് ഇറങ്ങി... ജൂലി ഇന്നും സാരിയാണ്...അമ്മമാരെ വളക്കാൻ സാരിയാണ് ബെസ്റ്റ് എന്നാണ് അവളെ വാദം... സ്കൂട്ടി എടുത്ത് ഇറങ്ങി...പതിനൊന്നു മണി ആവുന്നൊള്ളൂ... ഒരു ഊഹവും ബോധവും അവസാനം ഹരിയേട്ടന്റെ വീട്ടിൽ എത്തി... വിശാലമായ മുറ്റമുള്ള ഇരുനില വീടാണ്...ടൗണിൽ ഇത്തരം ഒരു വീട് കിട്ടാൻ പ്രയാസമാണ്... കാളിങ് ബെല്ലടിച്ചു കാത്തു നിന്നു... വാതിൽ തുറന്ന് ഹരിയേട്ടന്റെ അമ്മ വരുന്നത് കണ്ടു.. കൂടെ അനിയത്തിയും എത്തി നോക്കുന്നുണ്ട്... ആളെ മനസ്സിലായിട്ടോ ഒരു ചിരിയോടെ അമ്മ ഓടി വന്നു... "മക്കളാണോ...പുറത്ത് നിൽക്കാതെ കയറി വാ..." സാധുവായൊരു സ്ത്രീ... സെറ്റിലെകിരുന്ന് ഞാനും ജൂലിയും അവരെ നോക്കി ചിരിച്ചു... "നിങ്ങൾ വരുന്ന കാര്യം ഹരിക്കറിയാമായിരുന്നോ...അവനൊന്നും പറഞ്ഞില്ല..."

"ഇല്ലമ്മേ...ഞങ്ങൾ ഇതിലൂടെ പോയപ്പോ ഒരു ഓർമ വെച്ച് കയറിയതാ..." അങ്ങേ അറ്റം വിനയത്തോടെ ജൂലി പറഞ്ഞു... അനിയത്തി പറഞ്ഞറിഞ് അപ്പോയെക്കും ഹരിയേട്ടൻ സ്റ്റെയർ ഇറങ്ങി വന്നിരുന്നു... "ആരിത്...അപ്പൊ ഇങ്ങോട്ടൊക്കെ വരാൻ അറിയാമല്ലേ..." "ഞങ്ങൾ ഇതിലൂടെ പോയപ്പോ കയറിയത ഹരിയേട്ടാ..." "നിങ്ങൾ സംസാരിക്...അമ്മ കുടിക്കാൻ എന്തേലും എടുക്കാം..." "അയ്യോ...ഒന്നും വേണ്ടമ്മേ..ഞങ്ങൾ കുടിച്ചിറങ്ങിയതാ..." "അതൊന്നും പറഞ്ഞാൽ പറ്റില്ല...ഇനി ഊണ് കഴിച്ചിട്ട് പോയാ മതി..." "പിന്നെ ഒരിക്കൽ ആവാം...ഇപ്പൊ വേണ്ടമ്മേ..." "അമ്മ പോയി ഊണ് റെഡി ആക്...ഇവരിന്ന് കഴിച്ചിട്ട് പോകുന്നോള്ളൂ..." അവസാനമെന്നോണം ഹരിയേട്ടൻ പറഞ്ഞു... "തനൂ...നീ ഇവർക്ക് കമ്പനി കൊടുക്ക്...ഏട്ടൻ ഒന്നു പുറത്ത് പോയിട്ട് വരാം..." ടേബിളിൽ വെച്ചിരുന്ന കീ എടുത്ത് ഹരിയേട്ടൻ പുറത്തോട്ടിറങ്ങി...ഞങ്ങളെ കണ്ട മടിയും പരവേഷവും ആ കുട്ടിയുടെ മുഖത്തു കാണാം... "തനു എന്തിനാ പഠിക്കുന്നെ..." "ഞാൻ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്..." ഒതുങ്ങിയുള്ള സംസാരം...ജൂലിക്ക് നല്ലോണം ബോധിച്ചു...നാത്തൂൻ പോരെടുക്കില്ലെന്നാണ് അവളെ വാദം... വീട് മുഴുവൻ കാണിച് തന്നു...മുറ്റത്തെക്കിറങ്ങി...സൈഡിൽ ആയിട്ട് ചെറിയൊരു തോട്ടം പോലെയാണ്..

ഒന്നു രണ്ട് ഐറ്റം പച്ചക്കറിയും മറ്റും..വലിയൊരു മാവുണ്ട്..നിറയെ മാങ്ങയും...കണ്ടപ്പോ തന്നെ കൊതിയായി... തോട്ടി വെച്ച് തനു തന്നെ പൊട്ടിച്ചു തന്നു...ആർത്തിയോടെ കടിച്ചതും പുളിക്കൊണ്ട് കണ്ണ് ചിമ്മി പോയി... "ഇഷ്ട്ടായോ..." കാതിൽ പ്രിയപ്പെട്ടവന്റെ ശബ്ദം...ഞെട്ടലോടെ തിരിഞ്ഞു നോക്കി... ഇല്ലാ...!!! മാസങ്ങൾക്ക് മുന്നേയുള്ളോരു പുളിയും എരിവും മധുരവും നാവിലും ചുണ്ടിലും നിറഞ്ഞു... ദേവേട്ടന്റെ അച്ഛമ്മയുടെ നാട്ടിലേക്ക് പോയതായിരുന്നു...വലിയൊരു തറവാട് വീട്...ചുറ്റും മരങ്ങളും...അതിൽ എന്നെ ഏറെ കൊതിപ്പിചത് തൂങ്ങി ആടുന്ന പച്ച മാങ്ങ തന്നെയായിരുന്നു... അവിടുത്തെ പുറം പണിക്ക് നിക്കുന്ന വേലുവിനെ കൊണ്ട് പൊട്ടിചെടുത്തു... ഒന്നേ കടിച്ചോള്ളൂ...പുളി കൊണ്ട് കണ്ണും മുഖവും മാറി...എന്നിട്ടും കൊതി വിട്ട് മാറാതെ വീണ്ടും കടിച്ചു... അപ്പോയെക്കും അവിടുത്തെ വലിയ മാമയുടെ മകൾ രാഖി ഉപ്പും മുളക് പൊടിയും തിരുമ്മി കൊണ്ട് വന്നു... പുളിയും എരിവും നോക്കാതെ കടിച് തിന്നു...അവസാനം ഒരു മൊന്ത വെള്ളം കുടിച് കാണും...ശമനമില്ലെന്ന് തോന്നിയപ്പോ ഇച്ചിരി പഞ്ചസാര എടുത്ത് കഴിച്ചു...ഒടുക്കം എരിവ് വലിച്ചു റൂമിലേക്ക് പോകുമ്പോ വയറിലൂടെ ചുറ്റിപിടിച് ആരോ എടുത്തുയർത്തിയിരുന്നു...

ആ നിശ്വാസവും ഗന്ധവും പരിചിതമായത് കൊണ്ട് മിണ്ടാതെ ഒതുങ്ങി നിന്നു... മേലെയുള്ള മുറി തുറന്ന് നിലത്തെക്ക് വെച്ച കൂടെ ദേഹത്തേക്ക് അമർന്നിരുന്നു... "ഇഷ്ട്ടായോ..." കാതിൽ നേർമമായി ചോദിച്ചു കൊണ്ട് അവിടെയൊന്നു കടിച്ചു വിട്ടു... ഉണ്ടെന്ന് തലയനക്കുന്ന കൂടെ എരിവ് വലിക്കുന്നുമുണ്ട്... "നല്ല എരിവുണ്ടല്ലേ..." വിരൽകൊണ്ട് ചുണ്ടിൽ തലോടികൊണ്ടായിരുന്നു ചോദ്യം... ഉത്തരം പറയുന്നതിന് മുന്നേ ആ മുഖം താഴ്ന്നു വന്ന് ചുണ്ടിൽ അമർത്തിയൊരുമ്മ വെച്ചു... ചുണ്ടിന്റെ ഇളം ചൂടിൽ അറിയാതെ വാ തുറന്ന് പിടിച്ചു... ഞൊടിയിടകൊണ്ട് ഒട്ടും വേദനിപ്പിക്കാതെ ആളെന്റെ ചുണ്ട് രണ്ടും മാറി മാറി നുണഞ്ഞു... ഒരു മൂളലോടെ ആൾടെ തല മുടിയിൽ ഞാൻ കൊരുത്തു വലിച്ചു... ആ കൈകൾ നിതംബം വഴി മുകളിലോട്ട് അരിച്ചു കയറുന്നതും മതിയാകാത്ത പോലെ ദേഹത്തേക്ക് അമർത്തുന്നതും ഞാൻ അറിഞ്ഞു... ശ്വാസം കിട്ടാതെ പിടയും എന്നായപ്പോ ആ ചുണ്ടുകൾ പതിയെ അഴഞ്ഞു... "എന്തൊരു എരിവാ പെണ്ണെ...നീയെങ്ങനെ ഇത് കഴിച്ചു..." ചുണ്ടിൽ വീണ്ടും അമർത്തി ഉമ്മ വെച്ച് കൊണ്ട് കുസൃതിയോടെ ചോദിച്ചു... "വേറെ എവിടേലും എരിവുണ്ടൊ...ഇതുപോലെ മധുരമുള്ള മരുന്നുകൾ ഇനിയും എന്റെ കയ്യിലുണ്ട്..."

കുസൃതിയും കുറുമ്പും ആവോളം ആ മുഖതുണ്ട്... കള്ളൻ... ഒരു ചിരിയോടെ ആളെ തള്ളിമാറ്റി പുറത്തേക്ക് ഓടിയിരുന്നു... "ഒരു പീസ് കടിച്ചപ്പോഴേക്കും നിന്റെ റിലേ പോയോ..." ജൂലിയാണ്...തനു കൊണ്ട് വെച്ച ഉപ്പിൽ കുത്തി മാങ്ങ ആസ്വദിച്ചു തിന്നുന്നുണ്ട്... കഴിക്കാൻ തോന്നിയില്ല...ഗ്ലാസിൽ ഒഴിച് വെച്ച വെള്ളം കുടിച് അവിടെ ഇരുന്നു... "ചേച്ചിക്ക് ഇഷ്ട്ടമായില്ലെ..." തനുവിന്റെ മുഖത്ത് പരിഭവം...ഇഷ്ട്ടപെട്ടില്ലേ എന്നൊരു മനോഭാവം...ഒരു പാവം പെണ്ണ്... "ഇപ്പൊ കഴിക്കാൻ തോന്നുന്നില്ല പെണ്ണെ..നീ ഒരു കാര്യം ചെയ്യ്...ഞങ്ങൾ പോകുമ്പോ കവറിൽ ആക്കി തന്നേക്ക്...ഞാൻ കഴിക്കാം..." ചിരിയോടെ ആ കവിളിൽ ഒന്നു കുത്തി... ഊണ് കഴിക്കാൻ സമയമായ പ്പോയെക്കും ഹരിയേട്ടൻ വന്നു... ഒന്നിച് കഴിക്കാൻ ഇരുന്നു...അച്ഛന് ബിസിനസ്‌ കാര്യത്തിന് നാട്ടിൽ ഇല്ലായിരുന്നു...മൂപ്പര് കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ എന്ന് ഹരിയേട്ടൻ ഇടയ്ക്കിടെ പറയുന്നുണ്ട്... ഒരുവിധം വിഭവങ്ങൾ എല്ലാം ടേബിളിൽ നിരത്തിയിട്ടുണ്ട്...അമ്മ ഒറ്റക്കാണ് എല്ലാം ഉണ്ടാക്കിയതെന്ന് പറഞ്ഞപ്പോ വിശ്വസിക്കാൻ പ്രയാസം തോന്നി...

അത്രയും രുചിയും... നാട്ടിൽ നിന്ന് പോന്നതിൽ പിന്നെ അമ്മയുടെ രുചി അറിഞ്ഞിട്ടില്ല...ഓർത്തപ്പോ നെഞ്ചിൽ ഒരു വിങ്ങൽ... ആ ശബ്ദമൊന്നു കേൾക്കാൻ തോന്നി...വിളിച്ചാൽ ഇഷ്ട്ടപെടുവോ.. ഓർമയിൽ ആയിരിക്കെ ഹരിയേട്ടന്റെ ഫോൺ റിങ് ചെയ്തു... അമ്മ വിളമ്പിയ ഓരോന്നും എടുത്ത് കഴിച്ചു നോക്കി... "അമ്മേ..." അത്രയും സന്തോഷം നിറഞ്ഞ ഹരിയേട്ടന്റെ ശബ്ദം... അടുക്കളയിൽ തിണ്ണ തുടക്കുന്ന അമ്മയുടെ അടുത്ത് നിൽക്കുന്ന ഞാൻ തിരിഞ്ഞു നോക്കി... "ഒരു വിശേഷം ഉണ്ടമ്മേ...നമ്മുടെ തംബുരു ഒരു അമ്മയാവാൻ പോവാ..." അമ്മയുടെ പിറകിലൂടെ കെട്ടിപിടിച് ആള് സന്തോഷത്തിൽ തുള്ളി ചാടുന്നുണ്ട്... ഞാൻ മാത്രം ആ പേരിൽ കുരുങ്ങി കിടക്കായിരുന്നു... "നേരോ...നമ്മുടെ ദേവന്റെ പെണ്ണിനോ..." അത്രയും ഉത്സാഹത്തോടെ അമ്മ തിരിച്ചു ചോദിച്ചതും ഒരു ഞെട്ടൽ ആയിരുന്നെന്നിൽ... ഇനി ഒന്നും കേൾക്കാൻ കഴിയാത്തത് പോലെ ചെവി രണ്ടും കൊട്ടി അടച്ചതും ഭാരമില്ലാത്ത വസ്തുവായി ഞാൻ തിരിഞ്ഞു നടന്നിരുന്നു... ദേവന്റെ പെണ്ണോ...!! അപ്പൊ ഞാനോ...!! ആരും കാണാതെ ഒളിപ്പിച്ച താലി നെഞ്ചിൽ കിടന്ന് ചുട്ടുപൊള്ളും പോലെ........... തുടരും...🥂

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story