പൊഴിയും വസന്തം...💔ഭാഗം 9

രചന: സിനു ഷെറിൻ
"ആമി..." അഭിയെട്ടന്റെ വിളി കേട്ടതും ആളെ മുഖത്തു നിന്നും ഞെട്ടലോടെ കണ്ണ് മാറ്റി ഞാൻ തിരിഞ്ഞു നോക്കി... അഭിയെട്ടനും എന്നെ പോലെ പ്രതീക്ഷിക്കാതെ ഇവരെ കണ്ട ഞെട്ടലിൽ നിൽക്കുവാണ്... തുണിയുടെ ബക്കറ്റ് കയ്യിൽ പൊക്കി പിടിച്ചു അവരെ അകത്തേക്ക് ക്ഷണിച്ചു പിന്നാമ്പുറതെക്കോടി... "അവരെന്താ ഇത്ര നേരത്തെ...ഉച്ച തിരിഞ്ഞെന്നല്ലേ പറഞ്ഞെ..." പൈപ്പ് നടിയിൽ ബക്കറ്റ് കൊണ്ട് വെച്ച് വെള്ളം തിരിച്ചു ഓരോന്നായി വീണ്ടും ഒന്ന് മുക്കി എടുത്തു പിഴിഞ്ഞ് ഒരു മൂലയിലേക്ക് നീക്കി വെക്കുന്നതിനിടെ അഭിയെട്ടൻ ചോദിച്ചു... "അറിയില്ല അഭിയെട്ടാ...ഇനി ഞാൻ എന്തോ ചെയ്യും...അവരെ മുന്നിലെക്ക് ഈ കോലത്തിൽ ചെല്ലാനും വെയ്യാ...കണ്ടില്ലേ അപ്പടി നനഞ്ഞിരിക്കാണ്..." ധൃതിയിൽ പറഞ്ഞു സാരി തലപ്പ് മുന്നിലേക്ക് പിടിച്ചു പിഴിയാൻ തുടങ്ങി... "അല്ലേലും അവര് എന്നെ കാണാൻ ഒന്നുമല്ലല്ലോ വന്നേ...ചിന്നുവിനെ കാണാൻ അല്ലെ... കണ്ട് പോകട്ടെ ല്ലേ..." ആരോടെന്നില്ലാതെ സ്വയമെ പറഞ്ഞു.... "ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ...അവര്ക്ക് വല്ലതും കൊടുക്കണ്ടേ...അഭിയേട്ടനും വാ..." മെല്ലെ അടുക്കളയിലേക്ക് നടന്നു...
ഹാളിൽ നിന്നും ഉച്ചത്തിൽ സംസാരം കേൾക്കാം...ചെവി കൂർപ്പിച്ചു അടുക്കള വാതിലിൽ ചാരി നിന്നു... ആ ശബ്ദമൊന്നു കേൾക്കാൻ... ഇല്ലാ... ആരൊക്കെയോ സംസാരിക്കുന്നുണ്ട്...ആള് മാത്രം ഒന്നും മിണ്ടുന്നില്ല... കാണാൻ വേണ്ടി പതിയെ ഒന്ന് പാളി നോക്കി... തലയും താഴ്ത്തി ഫോണും നോക്കി ഇരിപ്പാണ്... "ഈ വീടും ഞങ്ങളെ ഒന്നും മോന്ക് ഇഷ്ട്ടപെട്ടില്ലേ..." എന്റെ മനസ്സ് അറിഞ്ഞ പോലെ മുത്തശ്ശി ദേവേട്ടനോട് ചോദിച്ചു... ആള് ഫോൺ പോക്കറ്റിലേക്ക് വെച്ച് മുത്തശ്ശിയേ നോക്കിയൊന്ന് ചിരിച്ചു... ആരെയും മയക്കാൻ കെൽപ്പുള്ള ചിരി... ചിന്നു ഒരു മൂലയിൽ നിൽപ്പുണ്ട്...മുഖത്തു നിറഞ്ഞ ചിരിയാണ്...ദേവേട്ടനെ ഒരുപാട് ഇഷ്ട്ടപെട്ടു കാണണം... ഓരോ ഓർമയിൽ ഇറ്റി വീണ കണ്ണുനീർ തുടച് കൊണ്ട് തിരിഞ്ഞു നിന്നതും പിന്നിലുള്ള അഭിയെട്ടനെ കണ്ട് ചെറുങ്ങനെ ഒന്ന് ചിരിച്ചു.. ആളെ സത്യത്തിൽ മറന്ന് പോയിരുന്നു... ഇല്ലേൽ ഞാൻ ഇത് പോലെ കണ്ണുനീർ പൊഴിക്കില്ലായിരുന്നു... "അഭിയെട്ടൻ എന്തിനാ എന്നെ പോലെ ഒളിച് നിൽക്കുന്നെ... അങ്ങോട്ടു ചെല്ല്..."
ആളോട് കണ്ണ് കൊണ്ട് പോകാൻ പറഞ്ഞതും ഒന്നും മിണ്ടാതെ ആളും ഹാളിലേക്ക് ചെന്നു... ഒറ്റപെട്ടു പോയ പോലെ തോന്നി... അവരെല്ലാം ചിരിച്... ഈ പാവം പെണ്ണിന്റെ മനസ്സ് കാണുന്നുണ്ടൊ... എല്ലാം ഇട്ടെറിഞ്ഞു ഈ നഷ്ട്ട ലോകത്ത് നിന്നും പോകാൻ തോന്നി... "ഊണ് കഴിക്കാൻ എടുക്കട്ടെ...ഇത്ര നേരത്തെ വരുമെന്ന് കരുതിയില്ല...ഉച്ച തിരിഞ്ഞേന്നല്ലേ പറഞ്ഞെ..." "വേണ്ടന്നെ...കഴിച്ചിട്ടാ പൊന്നെ...വൈകീട്ട് വരണം എന്ന കരുതിയെ...ഇവന് അത്യാവശ്യമായി എവിടെയോ പോകാൻ ഉണ്ടെന്ന്..അതാ നേരത്തെ പൊന്നെ..." ചിരിയോടെ ദേവേട്ടന്റെ അമ്മ മറുപടി പറഞ്ഞു... പാല് തിളച് പൊങ്ങുന്നത് കണ്ട് പെട്ടന്ന് സ്റ്റവിനടുതെകോടി ഫ്ലൈമ് കുറച്...തുറന്ന് വെച്ച ചായ പൊടി എടുത്തിട്ടു.... പാകത്തിന് മധുരവും തൂവി ഓരോ ഗ്ലാസിലേക്ക് ഒഴിച് കൊണ്ടിരുന്നു... "കൊച്ചിനെ കണ്ടില്ലലോ...അവളെ വിളിക്ക്..." ഓർക്കാ പുറത്തായിരുന്നു അവിടുത്തെ അച്ഛമ്മയുടെ ചോദ്യം... ഉള്ളിലൂടെ കൊള്ളിയാൻ മിന്നി... ചിന്നു മുന്നിൽ തന്നെ നിൽപ്പുണ്ട്...പിന്നെ ആരെയാ...ഇനി എന്നെ എങ്ങാനും...
"വന്നിറങ്ങിയപ്പോ ഒരു നോട്ടം കണ്ടതാ... അയലിൽ ഇടുവായിരുന്നു...പിന്നെ ഇങ്ങോട്ട് കണ്ടേ ഇല്ലല്ലോ..." എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വീണ്ടും അവരെ ശബ്ദം ഉയർന്നു... ശ്വാസം വിലങ്ങുന്നതറിഞ്ഞു...എന്റെ ചിന്നു എന്ത് കരുതി കാണും....അമ്മക്കും മുത്തശ്ശിക്കും എന്ത് തോന്നി കാണും... അവര് എന്നെയാണോ ചോദിച്ചു വന്നേ... പിന്നെ എങ്ങനെ എന്റെ ചിന്നുവിനായി...ഓർമ്മകൾ പേറി വന്നു... ആ നനഞൊട്ടിയ അവസ്ഥയിലും ചുട്ടു പൊള്ളുന്ന പോലെ തോന്നി... ആരുമൊന്നും മിണ്ടുന്നില്ല... എല്ലാവരും ഞെട്ടി കാണണം... സങ്കടം തോന്നി...എന്റെ ചിന്നുവിനെ കുറിച്ചോർത്ത്... "ഇവിടെ നിൽപ്പായിരുന്നോ...അങ്ങോട്ടു വാ കുട്ടി...ഈ കോലത്തിൽ മടി ആയിട്ടാനേൽ വേണ്ടാട്ടോ...നീ അങ്ങോട്ടുള്ളത് തന്നെയല്ലേ..." ഓർമ്മകളിൽ തിങ്ങി നിറഞ് നിൽക്കുമ്പോ അവിടുത്തെ അമ്മ വന്നു കയ്യിൽ പിടിച്ചു... ഒന്നും പറയാൻ കഴിയാത്ത അവസ്ഥ... മിണ്ടാൻ സമ്മതിക്കാതെ അവരെന്റെ കൈ പിടിച്ചു നടന്നു... ഹാളിൽ എത്തിയപോ ആദ്യം നോക്കിയതെന്റെ ചിന്നുവിന്റെ മുഖത്തെക്കാണ്...
സങ്കടം ഉണ്ട്...ആകെ നാണം കേട്ട പോലുള്ള ആ നിൽപ്പ് കണ്ട് സഹിച്ചില്ല... പലതും പറയാൻ എന്നൊണം വാ തുറക്കാൻ വേണ്ടി തിരിഞ്ഞതും കണ്ടത് ആ മുഖമാണ്... വന്നത് തൊണ്ടയിൽ നിന്ന് താഴോട്ടു തന്നെ ഇറങ്ങി പോയി... എന്നെ ആകെ മൊത്തം ആള് വീക്ഷിക്കുന്നത് കണ്ട് ചൂളി പോയി... നനഞൊട്ടിയ സാരിയും കെട്ടിവെച്ചിട്ടുണ്ടെങ്കിലും മുന്നോട്ടു പാറി വീഴുന്ന മുടിഴിയകളും മൊത്തം കൊള്ളാതൊരു രൂപം... മറ്റാരായിരുന്നെലും എനിക്ക് പ്രശ്നമില്ലായിരുന്നു... പക്ഷേ ഇത് അങ്ങനെയല്ലേ...മുന്നിൽ ഇരിക്കുന്നതെന്റെ പ്രാണനാണ്... എന്റെ പ്രണയമാണ്... ധൃതിയിൽ ഞാൻ മുടിഎല്ലാം ചെവിക്കരികിലേക്ക് ഒതുക്കി വെച്ചു... "മോള് ഓർക്കുന്നുണ്ടോ എന്നെ..." അച്ഛമ്മയാണ്...നെറ്റി ചുളിച്ച് ഞാൻ ആ മുഖത്തെക്ക് നോക്കി...ഒന്ന് ഓർത്തെടുക്കാനുള്ള ഒരു ശ്രമം നടത്തി... "ഒരിക്കെ അമ്പലതിൽ വെച്ച് വീഴാൻ പോയ എന്നെ രക്ഷിച്ചത് മോളാണ്...ഓർക്കുന്നുണ്ടാവില്ല... അന്ന് മോളെ കൂടെ ഈ കൊച്ചനുമുണ്ടായിരുന്നു..." അഭിയെട്ടനെ ചൂണ്ടി കൊണ്ട് പറഞ്ഞു... ശെരിയാണ്...
എന്റെ ചിന്നു വരുന്ന അന്ന് അമ്പലതിൽ വെച്ച് ഒരു മുത്തശ്ശിയേ താങ്ങി പിടിച്ചത് ഓർക്കുന്നുണ്ട്... അത് ദേവേട്ടന്റെ അച്ഛമ്മയായിരുന്നൊ... "അന്ന് തന്നെ മോളെ എനിക്ക് ഇഷ്ട്ടപെട്ടു...പിന്നെ ബ്രോക്കർ നാരായണനെ കൊണ്ട് ഒന്ന് ആലോചിച്ചപ്പോ നിങ്ങക്കും തെരകെടില്ല...മോള് ഡോക്ടർ ആകാൻ പഠിക്കാണെന്ന് കേട്ടു...എന്റെ കൊച്ചുമോനും ഡോക്ടരാണ്...അപ്പൊ ഒരേ മേഖലയിൽ നിന്നായല്ലോ രണ്ടും..." അച്ഛമ്മ പറഞ്ഞ് നിർത്തി...ദേവേട്ടൻ നെറ്റി ചുളിച്ച് നോക്കുന്നത് കണ്ട് എനിക്കാകെ വയ്യാതായി... ഇവർക്ക് എന്തോ തെറ്റ് ധാരനയാണ്... "നിങ്ങൾ കണ്ടത് എന്നെ തന്നെയാണ്... പക്ഷേ ഡോക്ടർ ആകാൻ പഠിക്കുന്നത് ഞാൻ അല്ല...എന്റെ അനിയത്തിയാ...ചിന്നു... അവൾക്ക് വേണ്ടിയാ കല്യാണ ആലോചന വന്നത്... നിങ്ങൾ കാണാൻ വന്നതും അവളെയാണ്... ഞാൻ നിങ്ങളെ തന്നെ ഒരു ടെക്സ്റ്റ്‌ടൈൽസിൽ ജോലി ചെയ്യാണ്...ഞങ്ങളെ രണ്ട് പേരെയും തെറ്റിധരിചതാണെന്ന് മാത്രം..." എന്റെ പെട്ടന്നുള്ള മറുപടിയിൽ എല്ലാവരും ഞെട്ടിയിട്ടുണ്ട്... ഇനി ഒന്നും പറയാൻ ഇല്ലാത്ത പോലെ ഞാൻ അടുക്കളയിലേക്ക് ചെന്നു...
ശബ്ദം തൊണ്ടകുഴിയിൽ തടഞ്ഞു നിൽക്കുന്നു... ആകെ മൊത്തം ഒരു പരവേഷം... എത്ര സഹിച്ചാലും എന്റെ ചിന്നു സങ്കടപെടാൻ പാടില്ല... അവൾക്ക് വേണ്ടിയല്ലേ എല്ലാം ചെയ്യുന്നത്... നല്ല ജീവിതം കിട്ടട്ടെ... കാർ സ്റ്റാർട്ട് ചെയ്ത് പോകുന്ന ശബ്ദം കേട്ടു....ഇതിനിടയിൽ സംഭവിച്ചതൊന്നും അറിഞ്ഞില്ല... ഉള്ളിൽ മുഴുവൻ കുറച്ചു മുന്നേ നടന്ന സംഭവങ്ങളായിരുന്നു... "ഇത് വല്ലാത്തൊരു ചെയ്ത്തായി പോയല്ലോ സുമേ...അവർക്ക് കൊച്ചിനെ മാറിയതാ...അവരെ പറഞ്ഞിട്ടും കാര്യമില്ല...അവർക്ക് വേണ്ടത് ആമിയേ ആയിരുന്നു...നാരായണൻ ആണ് തെറ്റ് ധരിചെ...കൊമ്പത്തെന്നുള്ള ആലോചനയല്ലേ...ഡോക്ടർ കൊച്ചിനാകുമെന്ന് കരുതി പോലും.." സുലുവെച്ചി അടുക്കളയിലേക്ക് വന്നു കൊണ്ട് പറഞ്ഞു... ഒരു മൂലയിൽ നിൽപ്പുണ്ടെങ്കിലും ഒന്നും മിണ്ടിയില്ല... എന്റെ ചിന്നു... ഓർമയിൽ ആ രൂപം തെളിഞ്ഞതും അകത്തേക്ക് നടന്നു... ഉമ്മറത്തു അഭിയെട്ടനോട് ചിരിച് സംസാരിക്കുന്നുണ്ട്... "എന്റെ പൊന്ന് ആമി...സങ്കടം പറയാൻ ആണേൽ എന്റെ അടുത്തേക്ക് വരേണ്ട...
അവർക്ക് ആള് മാറിയതല്ലേ...അതിൽ നിന്റെ തെറ്റ് എവിടെയാ...അവരും ആകെ ഞെട്ടിയിട്ടുണ്ട്...അവരെയും കുറ്റം പറയാൻ പറ്റില്ല..." അവൾ കൂളായി പറഞ്ഞതും അത്രയും നേരം ആളി പടർന്നിരുന്ന തീ കെട്ട് പോയ പോലെ തോന്നി... കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരോടെ ചിരിച്ചോണ്ട് ഞാൻ അവളെ കെട്ടിപിടിച്ചു....തിരിച്ചവളും... എന്നെ തെറ്റിധരിചു കാണണം എന്നൊരു മനസ്സായിരുന്നു ഇതുവരെ... ഇച്ചിരി ആശ്വാസം തോന്നുന്നു... ഉടുത്തിരുന്ന സാരി മാറ്റണം...നനവ് ഇച്ചിരി ഉണങ്ങിയാ പോലെ ആയിട്ടുണ്ട്... ഒരു കൂട്ടം ചുരിദാർ എടുത്ത് കുളിക്കാൻ കയറി... വല്ലാത്ത വിശപ്പ് തോന്നുന്നു... ഇന്ന് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല...വെള്ളം കുടിച്ചിട്ടുണ്ടോ എന്ന് പോലും സംശയമാണ്... ഉടുത്തിരുന്ന സാരി കുളിമുറിക്കകത്തുള്ള അലക്ക് കല്ലിൽ വെച്ചോന്ന് അലക്കി എടുത്ത് കുളിച്ചിറങ്ങി... ഒരു കൂട്ടം ബക്കറ്റിൽ അലക്കി എടുത്തത് അയലിൽ വിരിച്ചിട്ടില്ല... കൂട്ടത്തിൽ സാരി കൂടെ വെച്ച് ബക്കറ്റ്മായി ഉമ്മറത്തെക്ക് നടന്നു... ഓരോ ഡ്രസ്സ് എടുത്ത് ഇടുമ്പോഴും മനസ്സിൽ കുറച്ചു മുന്നേ നടന്ന സംഭവങ്ങളായിരുന്നു...
ആ കാർ മുന്നിൽ വന്നു നിന്നതും ആള് ഇറങ്ങിയതും ഇപ്പോഴും നടക്കുന്ന പോലെ മുന്നിൽ തെളിഞ്ഞോണ്ടിരുന്നു... എന്തൊക്കെയാ നടന്നത് ഈശ്വര... ഒന്നും പിടി കിട്ടുന്നില്ല... എന്നെയാണോ ഇഷ്ട്ടപെട്ടത്... ഒരുപക്ഷെ നാരായണൻ ചേട്ടൻ തെറ്റ് ധരിച്ചില്ലേൽ ആ താലിക്കവകാശി ഞാൻ ആയിരുന്നേനെ... അല്ലേലും ചേട്ടൻ കരുതിയതിലെന്താ തെറ്റ്... ഡോക്ടർക്ക് ചേരുന്നത് ഡോക്ടർ തന്നെയല്ലേ... കൊമ്പത് നിന്ന് ആലോചന വന്നപ്പോ ചിന്നുവിനാണെന്ന് കരുതി പോലും..അത്രയും വലിയ കുടുംബത്തിലേക്ക് പോകാനുള്ള അർഹതയില്ലേന്നാണോ അതിനർത്ഥം... മനസ്സ് പലവിധ ചിന്തകൾ കൊണ്ട് നിറഞ്ഞു... ഒന്നിൽ ഉറച് നിൽക്കാതെ കേട്ടവഎല്ലാം തിങ്ങി നിറഞ്ഞു ചിന്തകൾ കൂടി... അത്തായം കഴിച് മുറിയിലേക്ക് പോന്നു... അമ്മയും മുത്തശ്ശിയും ആധിയിലാണ്... വിവരം അറിയിക്കാം എന്നും പറഞ്ഞ് പോയതാണ്...ഇതുവരെ ഒന്നും കിട്ടിയില്ല... ലൈറ്റ് ഓഫ് ചെയ്ത് സീറോ ബൾബ് ഇട്ടു... സ്ഥിരം പരിപാടി എന്നപോലെ ജനാല തുറന്നിട്ട് അരികെ ഇരുന്നു... സംഭവിച്ചതെല്ലാം ഒരൽബുദമായി തോന്നുന്നു...
അവിടെ ഉള്ളവർക്ക് എന്നെ ഇഷ്ട്ടപെട്ടു എന്ന് പറഞ്ഞാൽ അതിലും വലിയ ഭാഗ്യമുണ്ടോ... ആള് എന്നെ കാണാൻ ആണല്ലോ വന്നേ എന്നാലോജിചപ്പോ ആ ടെൻഷനിലും മുഖത്തു ചിരി പടരുന്നത് ഞാൻ അറിഞ്ഞു.... ഓരോ ചിന്തയിൽ മുഴുകി ഇരിക്കുമ്പോ ഇക്കിൾ വരാൻ തുടങ്ങി... ദൈവമേ..ഇത് പതിവില്ലാത്തതാണല്ലോ... ഇത്രയധികം തന്നെ കുറിച് ആരാ ആലോജിചിരിക്കുന്നെ... ദേവേട്ടനാകുമൊ... ആ ഇക്കിളിലും സുഖമുള്ള കാറ്റ് വന്നു പൊതിഞ്ഞു... ഇച്ചിരി വെള്ളം കുടിക്കാൻ ആയി വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു... ഇച്ചിരി കുടിച് ഇക്കിൾ പോകുന്ന വരെ അടുക്കളയിൽ തന്നെ നിന്നു... ശെരിയായി എന്ന് കണ്ടതും ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു... ആരുടെയോ പതുങ്ങിയുള്ള സംസാരം... ശ്രദ്ധിച്ചു കേട്ടപ്പോ മനസ്സിലായി അമ്മയാണെന്ന്... ഇപ്പഴും കിടന്നില്ലേ...മരുന്ന് കുടിച്ചാൽ മുത്തശ്ശിക്ക് വേഗം ഉറങ്ങേണ്ടതാ...
ഉറങ്ങാതെ പറയാൻ മാത്രം എന്താ ഇവർക്ക് ഉള്ളെ... പതിയെ അമ്മയുടെ മുറിക്കടുതേക്ക് നടന്നു... "അവര് ഇപ്പോഴല്ലേ വിളിച്ചത് അമ്മേ...ചിന്നുവിനായിരുന്നല്ലോ പറഞ്ഞിരുന്നത്...അവർക്ക് ഇഷ്ട്ടം ആമിയേ ആയിരുന്നു എങ്കിലും ആശ കൊടുത്തത് ചിന്നുവിനല്ലേ...എന്തായാലും ആമി ദേവൻ കുഞ്ഞുമായുള്ള വിവാഹം ആലോചിചിട്ട് കൂടി ഉണ്ടാവില്ല...ചിന്നുവിനാണ് സദാ സമയവും അവനെ കുറിച്ചുള്ള ആലോചന...അത് ഞാൻ അവരോട് പറഞ്ഞു... അപ്പൊ അവരാ പറഞ്ഞെ എങ്കിൽ ചിന്നുവുമായി തന്നെ വിവാഹം ഉറപ്പിക്കാം എന്ന്...പിന്നെ അവിടുത്തെ ദേവൻ കൊച്ചില്ലേ...മോനും പറഞ്ഞോത്രെ ചിന്നുവിനെ മതിയെന്ന്..." വാതിൽ തട്ടാൻ ഉയർത്തിയ കൈ അറിയാതെ തന്നെ താഴ്ന്നു പോയി... കേൾക്കാൻ ആഗ്രഹിച്ചത് ഇങ്ങനെ ഒരു വാർത്തയാണെൽ കൂടി കേൾക്കാൻ പാടില്ലാതന്തോ കേട്ട പോലെ.. ദേവൻ കൊച്ചും പറഞ്ഞോത്രെ ചിന്നുവിനെ മതിയെന്ന്....!!! ആ വാക്കുകൾ ചുറ്റും മുഴങ്ങുന്നപോലെ...അറിയാതെ കണ്ണിൽ നിന്നും ഒരു തുള്ളി ഇറ്റി വീണു.... ... തുടരും...🥂
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.