💞💕പ്രാണപ്രിയൻ ❤️💞: ഭാഗം 12

prana priyan

രചന: ആര്യ പൊന്നൂസ്

ന്റെ തമ്പ്രാട്ടി ആണെന്ന് ഞാൻ കണ്ടില്ലാ..... അതാ ചൂടായത്..... റിയലി സോറി ..... അവളും ചിരിച്ചോണ്ട് അവനെ പുണർന്നു.........അവന്റടുത്തേക്ക് വന്ന റിസപ്‌ഷനിസ്റ്റ് അത് കണ്ട് ഒന്ന് ഞെട്ടി ..... പിന്നെ തിരിച്ചു നടന്നു............നേരെ അവരുടെ സീറ്റിൽ ചെന്നിരുന്നു ശിവന് ഫോൺ ചെയ്ത് വിവരം പറഞ്ഞു....... അത് കേട്ടതും അയാള് തകർന്നു.......ഒരു എമർജൻസി മീറ്റിംഗിൽ ആയതുകൊണ്ട് അവിടുന്നപ്പോൾ ഇറങ്ങാൻ സാധിച്ചില്ല......... സാർ any പ്രോബ്ലം... nothing ... അതും പറഞ്ഞു അവര് മീറ്റിംഗ് continue ചെയ്ത് ...... തമ്പ്രാട്ടി ഒരു ടെൻ മിനിറ്റ്സ്.... ഇത് തീർത്തിട്ട് നമുക്കിറങ്ങാം ഓക്കേ തമ്പ്രാ....... അവളവിടെയിരുന്നു...... അവൻ വേഗം അത് ചെയ്ത് തീർത്തു അവിടുന്നിറങ്ങി....... രുദ്രൻ ശ്രീയുടെ ചുമലിൽ കൂടെ കയ്യിട്ടിട്ടുണ്ട്..... അവര് അങ്ങനെ നടക്കുന്നത് കണ്ടതും റിസപ്‌ഷനിസ്റ്റ് ഒരു വല്ലാത്ത നോട്ടം നോക്കി...... ഇവളെന്താ ഇങ്ങനെ നോക്കുന്നത്..... എന്തേലും കുഴപ്പം ഉണ്ടോ..... അത് തമ്പ്രാ...... ഞാൻ തമ്പ്രാന്റെ ഗേൾ ഫ്രണ്ട് ആണെന്ന പറഞ്ഞത് അതോണ്ടാകും..... അത് കേട്ടതും അവൻ അവളുടെ തലയിലൊന്ന് കൊട്ടി..... കുറച്ചു നേരം അവിടെയുമിവിടെയുമായി തെണ്ടിയശേഷമാണ് അവര് വീട്ടിലേക്ക് വന്നത്....... ശ്രീ...... എനിക്കെ ഒരാളെ കാണാനുണ്ട്..... പോയിട്ട് വരാം.... ഓക്കേ..... വേഗം വരണേ..

.. ഉത്തരവുപോലെ തമ്പ്രാട്ടി....... അവൻ പോയി കുറച്ചു കഴിഞ്ഞതും ശിവൻ അങ്ങോട്ട് വന്നു..... അവളെ കണ്ടതും കെട്ടിപിടിച്ചു....... എന്താ ഏട്ടാ പറയാതെ വന്നത്..... ഏയ്‌.... മോളെയൊന്ന് കാണണം തോന്നി വന്നു....... രുദ്രൻ എവിടെ....... രുദ്രൻ പുറത്തുപോയതാ അത്യാവശ്യം ആരെയോ കാണണം എന്ന് പറഞ്ഞു....... ഓഹ്.... ഇപ്പൊ വരോ..... പെട്ടന്ന് വരാന്ന് പറഞ്ഞിട്ടുണ്ട്........ അറിയില്ല..... ഇവിട അടുത്താണോ..... അതൊന്നും എനിക്കറിയില്ല ഏട്ടാ..... സത്യം പറാ ഏട്ടൻ എന്നെ കാണാൻ വന്നതാണോ രുദ്രനെ കാണാനോ.... രണ്ടുപേരെയും...... അത് പറഞ്ഞതും അവള് മൂക്ക് ചുളിച്ചു..... മോളെ കാണാനാ മെയിൻ ആയിട്ട് വന്നത്...... അത് കേട്ടതും അവള് ചിരിച്ചു.... ഏടത്തിയെ എന്തേയ് കൂട്ടാഞ് ...... അത് മോളേ ഞാൻ ഓഫീസിൽ നിന്ന് നേരിട്ട് വന്നതാ........ ഹ്മ്..... ഏട്ടന്നിരിക്ക് ഞാൻ ചായ എടുത്തു വരാം...... അവള് വേഗം ചെന്ന് ചായ. എടുത്ത് വന്നു..... എങ്ങനെയുണ്ട് ഏട്ടാ ഞാനാ ഇട്ടത് ..... ആണോ.... നന്നായിട്ടുണ്ട്..... മോളിതൊക്കെ പഠിച്ചോ..... ഹ്മ് കുറച്ചൊക്കെ....... നന്നായി....... അല്ല മോളെ രുദ്രൻ എങ്ങനെയാ........ ചോദ്യം കേട്ടതും അവള് ചിരിച്ചു....... രുദ്രനെ എനിക്ക് വേണ്ടി കണ്ടുപിടിച്ചത് ഏട്ടനല്ലേ..... അപ്പൊ സെലെക്ഷൻ മോശമാവില്ലല്ലോ..... അയാള് ചിരിച്ചു......

അയാളുടെ മുഖത്ത് നിന്നും വല്ലാത്തൊരു സംഘർഷം അനുഭവിക്കുന്നപോലെ അവൾക്ക് തോന്നി ...... അവള് വേഗം അവന്റെ അടുത്തിരുന്നു കയ്യിൽ പിടിച്ചു..... ഏട്ടൻ ടെൻഷൻ ആകണ്ട..... രുദ്രന് ഞാനെന്നു വച്ചാൽ ജീവനാ......... തിരിച്ചെനിക്കും......... ഞാൻ രുദ്രന്റെ കൂടെ ഒരുപാട് ഹാപ്പിയാ......... സത്യം പറഞ്ഞാൽ ഇപ്പൊ കുറച്ച്നേരത്തെക്ക് പോലും അവനെ പിരിയാന്ന് പറയുന്നത് എനിക്ക് സങ്കട.......... താങ്ക്സ് ഏട്ടാ........ രുദ്രനെ എനിക്ക് തന്നതിന് ......... അയാളവളുടെ കവിളിൽ തട്ടി........ആദ്യം അവളോട് ആ കാര്യം പറയാമെന്നു വച്ചെങ്കിലും ഇതൊക്കെയും കേട്ടപ്പോൾ അത് വേണ്ടെന്ന് തോന്നി.... അതറിഞ്ഞാൽ അവള് ഒരുപാട് വേദനിക്കുമല്ലോ എന്നോർത്ത്.......... ഏട്ടന് അതറിഞ്ഞാൽ മതി..... എന്റെ മോള് ഹാപ്പിയാണെന്ന്..... എനിക്ക് മറ്റൊന്നും വേണ്ടാ നിന്റെ സന്തോഷമല്ലാതെ..... അതിന് വേണ്ടി ഞാനെന്തും ചെയ്യും........ അവൻ പറഞ്ഞതും അവളവന്റെ തോളിലേക്ക് ചാഞ്ഞു....... കുറേ നേരം അവിടെ ഇരുന്നെങ്കിലും രുദ്രൻ വന്നില്ല... ശ്രീ ഒരുപാട് തവണ അവനെ ട്രൈ ചെയ്തു എന്നാൽ ഫോൺ ഔട്ട്‌ ഓഫ് കവറേജ് ആയിരുന്നു......... മോളെ...... എന്നാൽ പിന്നെ ഞാനിറങ്ങാ..... രുദ്രൻ വരുമ്പോൾ പറഞ്ഞാൽ മതി..... ശരി ഏട്ടാ...... അല്ല മോളെന്നാ വീട്ടിലേക്ക്..... കുറച്ചു ദിവസം അവിടെ വന്ന് നിന്നോ......

ഞാൻ രുദ്രനോട് പറഞ്ഞിട്ട് ഞങ്ങള് രണ്ടുപേരുംകൂടെ വരാം...... എന്ന അങ്ങനെ ആവട്ടെ..... അവനതും പറഞ്ഞു ഇറങ്ങി..... ശ്രീ രുദ്രനെയും കാത്ത് ഉമ്മറത്തു ഇരിക്കാൻ തുടങ്ങി......... കുറച്ചു നേരം കൂടെ കഴിഞ്ഞിട്ടാണ് അവനെത്തിയത്....... എന്തമ്പ്രാട്ടിയെ ഇവിടെ ഇരിക്കുന്നത്..... അവൻ ചോദിച്ചതും തിണ്ണയിൽ വച്ച ചെറിയ കിണ്ടിയെടുത്ത് അവളവനെ എറിഞ്ഞു ....... അവൻ വേഗം മാറി അത് പിടിച്ചു അവിടെ വച്ചു അവളുടെ അടുത്തേക്ക് വന്നു..... ന്റെ തമ്പ്രാട്ടിക്ക് എന്തുപറ്റി..... നല്ല ചൂടിലാണല്ലോ...... എവിടായിരുന്നു ഇത്രേം നേരം....... ഫോണിൽ കിട്ടിയില്ലല്ലോ..... ഞാൻ തമ്പ്രാട്ടിയോട് പറഞ്ഞിട്ടല്ലേ പോയത്...... അവിടെ റേഞ്ച് ഇല്ലായിരുന്നു അതാവും കിട്ടാതിരുന്നത്..... സോറി.... രണ്ട് ചെവിയും പിടിച്ചുകൊണ്ടു അവൻ പറഞ്ഞതും അവള് ചിരിച്ചു......... ഏട്ടൻ വന്നിരുന്നു..... രുദ്രനെ കുറേ വെയിറ്റ് ചെയ്തിട്ടാ പോയത്........ ഓഹ്.... any എമർജൻസി.... ഏയ്‌ നോ..... എന്നെ കാണാൻ വന്നപ്പോൾ രുദ്രനെ ചോദിച്ചു.... അത്രേ ഉള്ളൂ ഓഹ് നീയും നിന്റൊരു ഏട്ടനും......... ഈ......പിന്നെ രുദ്രാ..... ഏട്ടൻ വന്നത് എന്നെ വിളിക്കാൻ വേണ്ടിയിട്ടാ മനസിലായില്ല ..... വീട്ടിലേക്ക് വിളിക്കാൻ..... എത്രയായി ഞാനെന്റെ വീട്ടിൽ പോയിട്ട്...... നാളെ പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടു വരാം..... ഓക്കേ.... നീ അതിന് പോകുന്നില്ലല്ലോ....

. ഞാൻ പോകുന്നുണ്ട്..... ഏട്ടൻ വന്നപ്പോൾ രുദ്രൻ ഇല്ലാത്തതുകൊണ്ടാ..... അല്ലേൽ ഇന്ന് പോവായിരുന്നു..... അത് കേട്ടതും അവൻ കലിപ്പിട്ട് അകത്തേക്ക് നടന്നു..... അവള് പിന്നാലെ ചെന്നു.... അവരുടെ വരവ് കണ്ടതും ശാരമ്മയ്ക്ക് ചിരിവന്നു..... അവള് രുദ്രന്റെ കയ്യിൽ പിടിക്കാൻ നോക്കിയതും അവനത് തട്ടി മാറ്റി........ ഒടുക്കം അവളവന്റെ കഴുത്തിൽ തൂങ്ങി..... നീയിത് എന്താ കാണിക്കുന്നേ..... മാറിയേ.... തമ്പ്രാൻ കോപത്തിലാണല്ലോ ...... എന്തുപറ്റി തമ്പ്രാ ഒന്നും പറ്റിയില്ല പോരെ ....... അവളെ മാറ്റി ആട്ടുകട്ടിലിൽ ഇരുന്നുകൊണ്ട് അവൻ പറഞ്ഞതും അവള് മടിയിൽ കയറിയിരുന്നു അവന്റെ താടിയിൽ കളിക്കാൻ തുടങ്ങി........ അവൻ കൈ തട്ടി മാറ്റുന്നുണ്ട്...... എന്നാൽ അവളവനോട് ഒട്ടിയിരുന്നു...... ന്റെ തമ്പ്രാൻ ദേഷ്യത്തിലാ....... നീ വീട്ടിൽ പോവുന്നുണ്ടോ...... അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടവൻ ചോദിച്ചു........ ഉം...... പോകുന്നുണ്ട്...... എന്നാൽ പിന്നെ വേഗം മാറ്റ് ഇപ്പൊ തന്നെ പൊക്കോ...... എന്തിനാ നാളെ ആക്കുന്നത്........... അവൻ പറഞ്ഞതും അവള് അവനോട് ഒന്നുകൂടി അടുത്തിരുന്നു അവന്റെ മീശയിൽ കടിച്ചു വലിച്ചു......

ആഹ്.... എടീ........ വേണ്ടട്ടോ........ തമ്പ്രാ....... തമ്പ്രാ...... തമ്പ്രാനെ..... ഉം.... എന്താ..... ഞാൻ ചുമ്മാ പറഞ്ഞതാ...... എന്താ...... ഉം.... എനിക്കെന്റെ തമ്പ്രാനെ വിട്ട് എങ്ങും പോവണ്ടാ......... അത് കേട്ടതും അവന്റെ മുഖം തെളിഞ്ഞു........ അങ്ങനെ പോയാൽ നിന്നെ ഞാൻ കൊന്നുകളയും കേട്ടോടി തമ്പ്രാട്ടി....... അവളെ കെട്ടിപിടിച്ചു അവൻ പറഞ്ഞു......... അയ്യോടാ എന്താ ആവേശം...... ഇത്രേം നേരം കടന്നലു കുത്തിയപോലെ ആയിരുന്നു തമ്പ്രാന്റെ തിരുമുഖം...... ആണോ....... അതെന്താ അറിയോ....... ന്റെ തമ്പ്രാട്ടി ന്നെ വിട്ട് പോകുമെന്ന് പറഞ്ഞിട്ടാ .......... അങ്ങനെ ഞാൻ പോവോ...... അവളെ ചേർത്തു പിടിച്ചു അവനവളുടെ നെറ്റിയിൽ ചുണ്ടമർത്തി........ ലവ് you lot......... ഒരു കാര്യം ചെയ്യാം നമുക്ക് രണ്ടുപേർക്കും കൂടെ പോകാം വീട്ടിൽ....... അത് പോരെ.... ഞാൻ ഏട്ടനോട് അങ്ങനെയാ പറഞ്ഞത്....... ഞാനും ന്റെ തമ്പ്രാനും കൂടെ വരാം എന്ന്........ അവള് പറഞ്ഞതും അവനവളുടെ കവിളിൽ പിച്ചി..........അവളെ കെട്ടിപ്പിടിക്കാൻ തുടങ്ങിയതും അവന്റെ കൈ തട്ടി മാറ്റി അവളെണീറ്റു...... ഉം....എന്തുപറ്റി...... തമ്പ്രാട്ടി...... പോയി കുളിക്ക് തമ്പ്രാൻ..... നാറീട്ട് പാടില്ല...... അവള് പറഞ്ഞതും അവനൊന്നു മീശപിരിച്ചു പിന്നെ ഷർട്ടിന്റെ ബട്ടൺ അഴിച് അവളുടെ അടുത്തേക്ക് നടന്നു അവള് പുരികം ചുളിച്ചു എന്താണെന്ന അർത്ഥത്തിൽ തല ഉയർത്തി......

അവനത് മൈൻഡ് ചെയ്യാതെ ഷർട് ഒരു ഭാഗത്തേക്ക് ഇട്ടിട്ട് അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവനോട് അടുപ്പിച്ചു ...... നാറുന്നുണ്ടോ നിനക്ക്....... ഉം...... ഉണ്ട്....... അവനവളെ ഇറുകെ പുണർന്നു....... വിട് രുദ്രാ....... അതിനനുസരിച്ചു അവനവളെ തന്നിലേക്ക് അടുപ്പിക്കുകയാണ് ചെയ്തത്......... ഏറെ നേരത്തിന് ശേഷം അവളെ വിട്ടു...... ഇപ്പൊ നാറ്റമുണ്ടോ തമ്പ്രാട്ടി....... അവളവന്റെ നെഞ്ചിൽ കുത്തി ......... പോ അവിടുന്ന് ...... പോയി കുളിച്ചിട്ട് വാ..... ചെല്ല്....... തമ്പ്രാട്ടീം വാ......... നിന്നേം ഇപ്പൊ നാറുന്നുണ്ട്..... അവള് കണ്ണുരുട്ടിയതും അവൻ സൈറ്റടിച്ചു കുളിക്കാൻ നടന്നു....... പിന്നെ ഭക്ഷണവും കഴിച് വന്ന് കിടന്നു............... ***** ശിവൻ പതിവില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടതും ദീപ അടുത്തേക്ക് ചെന്നു.... ഏട്ടാ...... എന്താ പറ്റിയത്...... എന്താ ടെൻഷൻ ..... അത്....... ദീപേ..... ഇന്ന് രുദ്രന്റെ ഓഫീസിലുള്ള സ്റ്റാഫ് എന്നെ വിളിച്ചിരുന്നു...... അവിടെ രുദ്രനെ കാണാൻ ഏതോ ഒരു പെണ്ണ് വന്നെന്നും പറഞ്ഞു..... അതിനിപ്പോ എന്താ..... അവന്റെ ഗേൾ ഫ്രണ്ട് ആണെന്ന പറഞ്ഞത്........ ചിലപ്പോൾ ഫ്രണ്ടാകും..... ശിവേട്ടന് എന്നാൽ രുദ്രനോടോ ശ്രീമോളോടോ ചോദിക്കായിരുന്നില്ലേ..... ചോദിക്കണം എന്ന് വിചാരിച്ചാ പോയത് .... രുദ്രൻ അവിടെ ഇല്ലായിരുന്നു.....

മോൾക്ക് ആണേൽ അവനെ കുറിച് പറയാൻ നൂറുനാവാ..... അവളോട് എങ്ങനെയാ ഇത് ചോദിക്കാ...... അവൾക്ക് വിഷമം ആയാലോ ..... ഏട്ടൻ പേടിക്കുന്നപോലെ ഒന്നും ഉണ്ടാവില്ല...... ഏട്ടൻ തന്നെ പറയാറുള്ളതല്ലേ രുദ്രൻ പാവമാണ് ഏട്ടന് നന്നായി അവനെ അറിയാം എന്നൊക്കെ..... പിന്നെയെന്താ..... അവൻ നമ്മുടെ മോളെ ചതിക്കുമെന്നൊന്നും എനിക്ക് തോന്നുന്നില്ല...... അവൻ മോളെ വേദനിപ്പിച്ചാൽ പിന്നെ....... അത് പാതിയിൽ പറഞ്ഞു നിർത്തി ശിവൻ കുളിക്കാനായി പോയി........ദീപ എന്തോ ആലോചിച്ചു നിന്നശേഷം പതിവുജോലികളിൽ ഏർപ്പെട്ടു........ **---** രുദ്രാ........ അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് അവള് കൊഞ്ചിയതും അവൻ ചിരിച്ചുകൊണ്ട് മൂളി......... രുദ്രാ....... എന്താ തമ്പ്രാട്ടി....... തമ്പ്രാന് ന്നെ എത്ര ഇഷ്ടമുണ്ട്.......... ന്റെ പ്രാണനാടി പെണ്ണേ നീ........ അവൻ പറഞ്ഞതും അവളവന്റെ മീശ പിരിച്ചു........ അല്ല തമ്പ്രാട്ടി..... ഉം.... എന്താ...... നമുക്കൊരു തമ്പ്രാട്ടിക്കുട്ടിയെ വേണ്ടേ..... വേണ്ടാ...... തമ്പ്രാൻകുട്ടി മതി...... അയ്യോടാ.... അതൊന്നും നടക്കില്ല തമ്പ്രാട്ടികുട്ടി മതി..... അതും നടക്കില്ല...... നിക്ക് തമ്പ്രാൻകുട്ടിയെ മതി...... compromise? എങ്ങനെ...... തമ്പ്രാൻകുട്ടിയും തമ്പ്രാട്ടികുട്ടിയും കൂടെ........ ഓക്കേ ആണോ...... ഹ്മ്..... ഓക്കേ ....... സമ്മതിച്ചു..........

രണ്ടുമൂന്നു ദിവസം കഴിഞ്ഞതും രണ്ടുപേരും അടിയുണ്ടാക്കി തെറ്റി....... പോടാ...... എനിക്ക് നിന്നെ കാണണ്ട...... നീ പോടീ....... ഇനി പിന്നാലെ വാ തമ്പ്ര കുമ്പ്ര വിളിച്ചു ബാക്കി അപ്പൊ തരാം...... ഞാൻ വരൊന്നുമില്ല..... നീ പൊക്കോ..... നിന്നെ...... ഞാനേ ഒന്നും പറയുന്നില്ല........ ഇരുപത്തിനാല് മണിക്കൂറും അവളുടെ ഫോണിൽ കളി........ താനും ഇരുപത്തിനാല് മണിക്കൂറും ഫോണിൽ ആണല്ലോ..... അതെന്റെ ജോലിയുടെ ഭാഗം ആയിട്ടാ.... അല്ലാതെ നിന്നെ പോലെ കുത്തിയിരുന്നു നാട്ടിലുള്ള ഗെയിം കളിക്കല്ല....... ഓഹ്..... വല്യ കാര്യമായി പോയി....... ഡീ....... ഞാനേ ഇവിടെ നിന്നാൽ നിന്നെ എന്തേലും ചെയ്ത് പോകും....... അതും പറഞ്ഞു രുദ്രൻ റൂമിൽ നിന്നിറങ്ങി........ ശ്രീ റൂമിൽ അങ്ങനെ ഇരുന്നു........ കുറേ നേരമായിട്ടും രുദ്രനെ കാണാനിട്ട് അവൾക്ക് ഒരുമാതിരി തോന്നാൻ തുടങ്ങി ........ അവളവിടുന്നിറങ്ങി കുളത്തിന്റെ അങ്ങോട്ട് നടന്നു........ അവനാ കല്പടവുകളിലായി കിടക്കുകയാണ് ......... അവള് വേഗം അടുത്ത് ചെന്നിരുന്നു അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചതും അവനൊരു പുഞ്ചിരിയോടെ ചേർത്തുപിടിച്ചു............. ശ്രീ.....ശ്രീമോളെ..... ഉം..... എന്താ.... സോറി....... നീയിങ്ങനെ ഫോണിൽ കളിച്ചിട്ടാ തലവേദന വരുന്നത് ഇനി ഫോണിൽ കളി കുറയ്ക്കണം ട്ടോ ...... ഓക്കേ..... അങ്ങനെ ആണേൽ ഇവിടെയുള്ളപ്പോൾ രുദ്രനും ഫോണ് യൂസ് ചെയ്യാൻ പാടില്ല......... ശരി ഞാനും യൂസ് ചെയ്യുന്നില്ല........ അവൻ പറഞ്ഞതും അവളൊന്നുകൂടെ അവനോട് ചേർന്ന് കിടന്നു.............

രുദ്രാ....... പറാ തമ്പ്രാട്ടി..... നമുക്കെ ആരോടും പറയാതെ ഫോണൊക്കെ ഓഫ് ചെയ്ത് വച്ചു എങ്ങോട്ടേക്കെങ്കിലും പോയാലോ കുറച്ചീസം......... ഒളിച്ചോട്ടം ആണോ തമ്പ്രാട്ടി ഉദ്ദേശിച്ചത്...... ഒളിച്ചൊന്നും പോണ്ട.... നേരെ പോയാൽ മതി......... ഓക്കേ..... ഒരാഴ്ച കഴിഞ്ഞിട്ട് ഒളിച്ചോടാം...... ഓഫീസിൽ കുറച്ചു എമർജൻസി ഉണ്ട് അതാ..... അത് കഴിഞ്ഞിട്ട് ഇത് സെറ്റാക്കാം..... ഓക്കേ....... അവൻ പറഞ്ഞതും അവന്റെ താടിയിൽ പിടിച്ചു വലിച്ചവൾ ഓടി........ എടീ നിനക്ക് ഞാൻ തരാം...... ഇന്ന് നിന്നെ ഞാൻ ശരിയാക്കി തരാടി...... രുദ്രൻ പിന്നാലെ ഓടിക്കൊണ്ട് വിളിച്ചു പറഞ്ഞു...... അവരുടെ ഓട്ടം വീടിനകത്തളത്തിൽ നിന്നായി....... നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ നിന്റെ എല്ല് ഞാൻ ഊരും....... എന്നെ കിട്ടിയാൽ അല്ലേ..... നിന്നെ ഞാൻ കൊല്ലൂടി....... ശിവൻ അത് കേട്ടുകൊണ്ടാണ് അങ്ങോട്ട് വന്നത് ....

അവനൊന്നു ഞെട്ടി....... അകത്തേക്ക് നോക്കിയെപ്പോൾ രണ്ടും കൂടി തല്ല് പിടുത്തമാണ്..... രുദ്രൻ അവളുടെ കഴുത്തിൽ പതിയെ കയ്യമർത്തിയിട്ടുണ്ട്..... അവളത് വിടുവിപ്പിക്കാൻ നോക്കുന്നു........ രുദ്രാ........ ശിവൻ ദേഷ്യത്തിൽ വിളിച്ചതും രണ്ടുപേരും ഞെട്ടി...... അവനെ കണ്ടതും അവര് തല്ലൊക്കെ നിർത്തി അവന്റെയാടുത്തേക്കുനടന്നു..... രുദ്രൻ ചിരിച്ചെങ്കിലും ശിവൻ മൈൻഡ് ചെയ്തില്ല....... അയാള് വേഗം ശ്രീയുടെ കയ്യും പിടിച്ചു പുറത്തേക്ക് നടന്നു.... കാര്യം ഒന്നും മനസിലാവാത്തതുകൊണ്ട് അവള് തിരിഞ്ഞ് നിന്നു രുദ്രനോട് പുരികം പൊക്കി എന്താണെന്ന് ചോദിച്ചു..... അവൻ കൈ മലർത്തി അറിയില്ലാ എന്ന് കാണിച്ചു.... .... ആ നടത്തം അവസാനിച്ചത് ശിവന്റെ കാറിന്റെ അടുത്താണ്...... പെട്ടന്ന് ഡോർ തുറന്ന് അവളെ അകത്തേക്ക് കയറ്റലും വണ്ടിയെടുത്ത് പോയതും ഒരുമിച്ചായിരുന്നു.............................  തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story