പ്രാണനിൽ: ഭാഗം 11

prananil

രചന: മഞ്ചാടി

 ""അച്ഛാ.... ""രാത്രി സേതു കുട്ടികളുടെ പേപ്പർ നോക്കുമ്പോഴാണ് ഹർഷൻ റൂമിലേക്കു വന്നത് """എന്താ ഡാ.. ""അതെ പടി ഇരുന്നുകൊണ്ട് സേതു ചോദിച്ചു ""അച്ഛൻ തിരക്കിൽ ആണോ,,,അല്ലെങ്കിൽ നിക്ക് കൊറച്ചു കാര്യം പറയാനുണ്ടായിരുന്നു"" സേതു അവനെ ഒന്നു നോക്കി.....തന്നോട് കാര്യമായി എന്ധോ പറയാനുണ്ടന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് മനസിലാക്കാമായിരുന്നു സേതു കണ്ണിൽ നിന്നു കണ്ണട മാറ്റി വെച്ച് അവനെ ഒന്നു നോക്കി """നമ്മുക്ക് പുറത്ത് നിക്കാം അച്ഛാ....""" സമ്മതമെന്നോണം സേതു എണിച്ചു... ഹർഷൻ പുറത്തോട്ട് നടന്നു പിറകെ സേതുവും ഹർഷൻ പുറത്തോട്ട് ഇറങ്ങി നല്ല നിലാവുള്ളതിനാൽ വെള്ളിച്ചം ആവിശ്യമില്ലായിരുന്നു.... """എന്താടാ എന്തേലും പ്രശ്നം ഉണ്ടോ....""" സേതു ആകുലതയോടെ ചോദിച്ചു ""പ്രശ്നം ഒന്നും ഇല്ല അച്ഛാ...,,,,ഞാൻ വേറെ ഒരു കാര്യം പറയാനായിരുന്നു....,,,,,നന്ദുവിനെ കുറിച് അച്ഛൻ അവൾക് നിശ്ചയം നടത്തണം എന്നൊക്കെ പറഞ്ഞായിരുന്നോ""""" ""അതായിരുന്നോ ആഹ്ഹ് പെണ്ണ് അപ്പോഴേക് അത് നിന്നോടും പറഞ്ഞോ,,,,,, ""ഞാൻ ആലോചിക്കുന്ന കാര്യാ ചെക്കാ,,,,, നിങ്ങള കല്യാണത്തിന്റ അന്ന് അതൂടെ നടത്തിയ കൊള്ളാം എന്നുണ്ട് നിന്നോട് ഇതെ പറ്റി പറയാൻ നിക്കായിരുന്നു""""

"""ഞാൻ അറിഞ്ഞു അച്ഛൻ ആരേലും കണ്ട് വെച്ചുട്ടുണ്ടോ""" ""ഏയ് ഇല്ല്യ.. എന്താടാ നി ആരേലും കണ്ട് വെച്ചിട്ടുണ്ടോ""" """ഉണ്ടോ ന്ന് ചോദിച്ച ഉണ്ട് അച്ചേ,,,,, ഞാൻ അല്ല നന്ദു തന്നേ""" """എന്താടാ നീ പറയുന്നേ""" ""അവൾക് ഒരാളെ ഇഷ്ട്ട""" സേതു ഒരു നിമിഷം മൗനം ആയി ""നിനക്ക് അറിയാവുന്ന ആൾ ആന്നോ,,,,, അവളെ നല്ലത് പോലെ നോക്കുവോ,,,,, ഒരു അച്ഛന്റെ പേടി മുഴുവൻ ഉണ്ടായിരുന്നു സേതുവിന്റെ വാക്കുകളിൽ,,,, തന്റെ മോളെ നല്ലൊരുത്തന്റെ കയ്യിൽ ഏല്പിക്കണo എന്നത് ഏതൊരു അച്ഛന്റെ സ്വപ്നങ്ങളിൽ ഒന്ന് ആണല്ലോ ഹർഷൻ ഒന്നു പുഞ്ചിരിച്ചു""" അച്ഛൻ അറിയാവുന്ന ആൾ തന്നെയാ""" സേതു സംശയത്തോടെ ഹർഷനെ നോക്കി ""നമ്മട കിച്ചുവാ അച്ഛാ,,,,,,രണ്ടാൾക്കാർക്കും പരസ്പരം ഇഷ്ട്ട,,,,"" അത്രെയും നേരം ഉണ്ടായിരുന്നു സേതുവിന്റെ പേടി മാറി മുഖം തെളിഞ്ഞു പകരം ഒരു തരം സംപ്രിപ്തി വന്നത് പോലെ """അപ്പൊ നമ്മട നന്ദുവിന് ആൾ തെറ്റിട്ടില്യ ല്ലേ ഹർഷ""" """ഇല്ല അച്ചേ,,,, അച്ഛൻ സമ്മതം ആണോ നമ്മടെ നന്ദുവിനെ അവൻ കൊടുക്കാൻ""" സേതു ഒന്നു ചിരിച്ചു """"നിക്ക് സമ്മത കുറവ് ഒന്നുല്ല്യ എപ്പോഴോ ഞാനും ആഗ്രഹിച്ചിരുന്നു ഹർഷ,,,,,,നന്ദുവിന് അവനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ എന്നാൽ അവരുടെ മനസ് എന്താവും എന്ന് അറിയില്ലലോ,,,,,

അതാ ഞാൻ ഒന്നും പറയാതിരുന്നേ,,,,,,ഇപ്പൊ സന്തോഷയി അവന്റെ കയ്യിൽ നമ്മട കുഞ്ഞു എന്നും സുരക്ഷിതമവും നിക്ക് ഉറപ്പാ"""" """എന്നാൽ അച്ഛൻ തന്നേ അവനെ വിളിക് ഞാൻ ഫോൺ തരാം"""" പറയുന്നതിനോടപ്പം അവൻ ഫോണിൽ കിച്ചുവിന്റെ നമ്പർ എടുത്തു """"ഹലോ എന്തായി മാഷിനോട് പറഞ്ഞോ..."""" ഫോൺ എടുത്തപ്പോൾ തന്നേ ആധിയോട് കൂടിയുള്ള അവന്റെ സംസാരം കേട്ടപ്പോൾ സേതുവിന് ചിരി വന്നിരുന്നു """"എടാ ഞാൻ അച്ഛൻ കൊടുകാം ആൾ ഇവിടെ നിൽപ്പ് ഉണ്ട് ""മറുപടിക്ക് കാക്കാതെ അവൻ ഫോൺ സേതുവിന് കൊടുത്തു """ഹലോ കിച്ചു,,, """മാഷാച്ച അവൻ പറഞ്ഞിരുന്നോ"""" """മ്മ് പറഞ്ഞിരുന്നു ഞാൻ കേട്ടത് മുഴുവൻ സത്യം ആണോ നിനക്ക് നന്ദുവിനെ ഇഷ്ട്ടാണോ.."""" കപട ഗൗരവം നടിച്ചു കൊണ്ട് സേതു ചോദിച്ചു """"അത് മാഷാച്ച അവൻ പറഞ്ഞത് സത്യം തന്നെയാ,,,,എനിക്ക് നന്ദുവിനെ ഇഷ്ട്ട,,,, നേരം പോക് ആയിട്ടല്ല എന്റെ ജീവന്റെ പാതിയാകാൻ... മാഷിനോട് നന്ദികേട് കാട്ടി എന്നൊന്നും തോന്നരുത് അവളെ അത്രക് ഇഷ്ട്ടായതോണ്ടാ,,,, എന്റെ ഭാര്യയായി അവളെ മാത്രമേ നിക്ക് കാണാൻ പറ്റു മറ്റൊരാളെയും,,,,,, ആഹ്ഹ് സ്ഥാനത് ഇനി കാണാൻ കഴിയില്ല്യ എത്രെ വേണെങ്കിലും കാത്തിരിന്നോളം,,,, പക്ഷെ മറക്കാൻ മാത്രം പറയരുത് അത് നിക്ക് പറ്റില്യ...."""

"" സേതുവിന് മനസ് നിറഞ്ഞിരുന്നു തന്റെ മക്കൾ തിരഞ്ഞെടുത്ത ജീവിതം തെറ്റ് അല്ല """"നിക്ക് സമ്മത കിച്ചുവെ അവളെ നിനക്ക് തെരാൻ,,,, എന്റെ കുട്ടി നിന്റെ കൂടെ ആവും സന്തോഷത്തോടെ കൂടി നിക്ക അതല്ലേ ഞാനും ആഗ്രഹിക്കേണ്ടത്,,,,, സേതു ഒരു ചിരിയോടെ ചോദിച്ചു കിച്ചുവിന് എന്ത് പറയണം എന്ന് അറിയുന്നുണ്ടായിരുന്നില്ല,,,, തന്റെ പെണ്ണിനെ സ്വന്തമാക്കാനുള്ള ആദ്യത്തെ കടമ്പ ആയിരുന്നു മാഷ് ഇപ്പൊ അതും കഴിഞ്ഞിരിക്കുന്നു """മാ..ഷേ ഞാ.ൻ നി..ക്ക്""" സേതുവിന് മനസിലാകാമായിരുന്നു അവന്റെ അവസ്ഥ """നിക്ക് അറിയാം നിന്റെ ഇപ്പോഴത്തെ അവസ്ഥ,,,,,പിന്നെ നാളെ തന്നേ നമ്മുക്ക് പെണ്ണ് കാണൽ ചടങ്ങ് നടത്താം,,, എന്താ കിച്ചു നിന്റെ അഭ്പ്രായം """"നിക്ക് പ്രശ്നം ഒന്നും ഇല്ല.. ഞാൻ വരാം""" ""അവളോട് പറയണ്ട,,, ഇത്രെയും കാലം മറച്ചു വെച്ചതിനു ഞാൻ എന്തേലും ഒകെ ചെയ്യണ്ടേ ഒരു കുഞ്ഞു ശിക്ഷ,,,, """"മാഷേ അത് വേണോ എല്ലാം അറിയുമ്പോ പെണ്ണ് എന്നെ കൊല്ലും""" """അതിന് തന്നെയാ കിച്ചുവെ,,,,ഇതാവുമ്പോ അവൾ നിന്നെ നോക്കിക്കോളും രണ്ടാൾക്കാർക്കും കിട്ടേണ്ടേത് കിട്ടും ചെയ്യും"""" ഒരു ചിരിയോടെ സേതു പറഞ്ഞു """"അപ്പൊ ഉറപ്പിച്ചു ല്ലേ""" """അതേല്ലോ"" """ഹ്ഹ ആയിക്കോട്ടെ""" """അപ്പൊ മറക്കണ്ട നാളെ വന്നോണം കേട്ടല്ലോ,,, അമ്മേയേം കൂട്ടണം"""

"""വന്നോളം മാഷേ""" ആഹ്ഹ് സംഭാഷണം അവസാനിപ്പിക്കുമ്പോൾ കിച്ചുവിന്റെ ഉള്ളിൽ ഒരു തണുപ്പ് പടർന്നിരുന്നു ""ഇനിയും കൊറച്ചൂടെ ഒള്ളു പെണ്ണെ നീ എന്നിലേക്കു എത്തി ചേരാൻ"" ""അപ്പൊ നാളെ അവർ വരും,,,,ഹർഷ ഇന്ന് ഞാൻ അത് ഇവടെ സൂചിപ്പിക്കും രാധികയോട് ഞാൻ പറഞ്ഞോളം നന്ദുവിനോടും ഗൗരിയോടും പറയണ്ട ഗൗരിക് നന്ദു അറിയാതെ ഒളിപ്പിക്കാൻ അറിയില്ല"""" """അച്ഛാ അത് വേണോ""" """ഞാൻ പറയുന്ന കേട്ട മതി,,,, അവൾക് ഇട്ടൊരു പണി ഇങ്ങനെ ഒകെ അല്ലെ കൊടുക്കാ""" ""ന്റെ അച്ഛാ നമിച്ചു"" ............................................................ """നാളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ട്,,,, ഭക്ഷണo കഴിക്കുന്നതിനിടയിൽ ആയിരുന്നു സേതു പറഞ്ഞത് രാധികയോടും ഹർഷനോടും മുൻകൂട്ടി കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു... രാധികക്കും അവരുടെ കാര്യം അറിഞ്ഞപ്പോൾ സമ്മതമായിരുന്നു.... പിന്നിടുള്ള മാഷിന്റെ പെണ്ണ് കാണൽ കളി കേട്ടപ്പോ ആദ്യം ഒന്നു സമ്മതിച്ചില്ലെങ്കിലും സമ്മതിക്കാതെ ഒഴിവ് ഇല്ല എന്നു കണ്ടപ്പോ പാതി മനസോടെ മൂളി """ആരാ അച്ഛാ... """

നന്ദു ഒരു തരം സംശയത്തോടെ ചോദിച്ചു """വേറെ ആരാ നിന്നെ """"ഭാവ വെത്യാസം ഒന്നും ഇല്ലാതെ സേതു പറഞ്ഞു """എ..ന്നെയോ... ഞാൻ പറ..ഞ്ഞത് അല്ലെ നിക്ക് ഇപ്പോ വേണ്ടാ..ന്ന്.... അവളുടെ ശബ്‍ദം ഇടറിയിരുന്നു കഴിച്ചിരുന്ന ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ പോലെ"""" ഗൗരിയും ഞെട്ടിയിരുന്നു അവൾ ഹർഷനെ നോക്കി എന്നാൽ അവൻ ഭക്ഷണത്തില്ലേക് തന്നേ നോക്കി ഇരിക്കുകയായിരുന്നു """അതിന് ഞാൻ നാളെ നിന്റെ കല്യാണം ഒന്നും അല്ലാലോ നടത്താൻ പോകുന്നെ... ഒരു കൂട്ടർ വരുന്നു അവർ കണ്ടിട്ട് പോകോട്ടെ പിന്നിടുള്ള കാര്യമല്ലേ കല്യാണം എല്ലാം"""" """എന്നാ..ലും വേണ്ട അ..ച്ഛാ അവ..രോട് വരണ്ട പറാ""" """പറ്റില്യ നന്ദു,,, ഞാൻ അവർക്ക് വാക്ക് കൊടുത്തദാ അവർ കണ്ടു പൊക്കോളും""" അച്ഛന്റെ എന്നും ഉള്ളപോലെ ഉള്ള സൗണ്ട് മാറിയത് കൊണ്ട് തന്നേ അവൾ തിരിച്ചു ഒന്നും പറഞ്ഞില്ല അവൾ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണമ് നിർത്തി,,,,,തൊണ്ടയിൽ നിന്ന് ഒന്നും ഇറങ്ങാത്ത പോലെ,,,, ഒന്നു കരയാൻ തോന്നി തന്റെ പ്രാണനെ കാണാൻ തോന്നി,,,,,മറ്റൊരാളാ മുന്നിലും കെട്ടി ചമഞ്ഞു നിക്കാൻ പറ്റില്യ എന്നു പറയാൻ,,,,, അവനെ കെട്ടിപിടിച്ചു കരയാൻ,,,,, തൊണ്ടയിൽ ഒരു വേദന ഒന്നു പൊട്ടി കരയാൻ തോന്നി അവൾ ആരോടും ഒന്നും പറയാതെ റൂമിലേക്കു കയറി ഗൗരിയും അവളുടെ പിന്നലെ പോയി രാധികയും ഹർഷനും സേതുവിനെ ഒന്നു നോക്കി അയാൾ ഒന്നു കണ്ണു ചിമ്മി കാണിച്ചു ""സത്യം പറയാണോ അച്ഛാ,,,, രാധികയും അതെ പോലെ സേതുവിനെ നോക്കി """വേണ്ട കുറച്ചു സങ്കട പെട്ടാലും പിന്നെ അതിന് ഇരട്ടി സന്തോഷം കിട്ടും...""" ............................................ """നന്ദു

"" തലയിണയിൽ മുഖം അമർത്തി കിടന്നു കരയുന്നവളെ ഗൗരി അലിവോടെ വിളിച്ചു നന്ദു തല ഉയർത്തി നോക്കി അവളുടേ കലങ്ങിയ കണ്ണുകൾ കണ്ടതും ഗൗരിക്കും സങ്കടമായി ഗൗരി അവളുടെ അടുത്ത് വന്നു ഇരുന്നതും നന്ദു അവളുടെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് വയറിലേക് മുഖം അമർത്തി അവളുടെ കണ്ണു നീരിന്റെ ചൂട് ഗൗരിക് അനുഭവപ്പെട്ടു """നന്ദു അവർ കാണാൻ അല്ലെ വരുന്നേ,,,നാളെ തന്നേ കല്യണം ഒന്നു നടത്തില്ലലോ പെണ്ണെ """എന്റെ പുലികുട്ടി അല്ലെ നീ ഇപ്പൊ നീ ഇങ്ങനെ കരയണോ എണ്ണിച്ചേ.... നീ എട്ടായിയെ വിളിച്ചിരുന്നോ""" """വിളിച്ചിരു..ന്നു ഫോ..ൺ എടുക്കുന്നില്ല എന്നെ പറ്റിക്ക...ണോ,,,,, എന്നെ വേണ്ടാ..തെ ആ..വോ എ..ന്നോട് കാ..ണിച്ച ഇഷ്..ട്ടം ക..ള്ളം ആ..ണോ....."" എണ്ണി പെറുക്കി പറയുന്നവളെ അവൾ തന്നില്ലേക് ഒന്നുടെ ചേർത്തു പിടിച്ചു """"ഇല്ലടാ അങ്ങനെ ഒന്നും ആവില്ല്യ നീ കരയണ്ട നാളെ അവർ കണ്ട് പോയിക്കോട്ടെ,,, പക്ഷെ കല്യാണം ഒന്നും നടത്തില്ല ട്ടൊ """"അവളെ ആശ്വസിപ്പിക്കാൻ എന്നോണം ഗൗരി പറഞ്ഞു ഇതിനോടകം പല തവണ അവൾ കിച്ചുവിനെ ഫോൺ വിളിച്ചു എന്നാൽ അവൻ ഫോൺ എടുത്തില്ല കരഞ്ഞു എപ്പോഴാ ഗൗരിയുടെ മടിയിൽ കിടന്ന് അവൾ ഉറങ്ങിയിരുന്നു.... ഗൗരി അവളുടെ നെറുകയിൽ തലോടി ഉണർത്താധേ തലയിണയിലേക്ക് അവളെ വെച്ചു.. അവളെ ഒരു തവണ കൂടെ നോക്കി അവൾ പുറത്തോട്ട് ഇറങ്ങി ...................................................

റൂമിലേക്കു പോകുകയായിരുന്നു ഹർഷൻ ഗൗരിക് മുഖം കൊടുക്കാതെ നടക്കാൻ അവൻ പരമാവധി ശ്രേമിച്ചിരുന്നു റൂമിലേക്ക് കയറിയതും കാണുന്നത് തന്നെയും കാത് ഇരുക്കുന്നവളെ ആണ് അവളെ കണ്ടതും അവൻ ഒന്നു എരുവലിച്ചു.... ഈ പെണ്ണ് ഇവിടെ ആയിരുന്നോ """"അച്ചേട്ടാ എന്താ ഇവിടെ നടക്കുന്നെ നാളെ നന്ദുനെ കാണാൻ എന്തിനാ വരുന്നേ,,,,അച്ചേട്ടൻ അറിയില്ലേ നന്ദുൻ എട്ടായിയെ ആണ് ഇഷ്ട്ടം എന്ന്""" """ഗൗരിയെ നാളെ അവർ കണ്ടു പോകും എന്നലെ ഒള്ളു കല്യാണം ഒന്നും നടത്തുന്നില്ലലോ""" ""നാളെ അവർ കണ്ടുപോകുന്നു അതല്ലാതെ വേറെ എന്തേലും നടന്നാൽ ഉണ്ടല്ലോ,,,,അച്ചേട്ടൻ ആവും ന്റെ കയ്യിൽ നിന്ന് കിട്ട,,,, പാവം ന്റെ നന്ദു കൊറേ കരഞ്ഞു അറിയോ,,, ""പെണ്ണെ ചില സങ്കടങ്ങൾ ഉണ്ടല്ലോ വരാൻ പോകുന്ന അത്രയും സന്തോഷമുള്ള കാര്യങ്ങളുടെ തുടക്കം ആവും"... അവളെ വട്ടം പിടിച്ചു കൊണ്ടവൻ പറഞ്ഞു """നിക്ക് അറിയില്ല,,, പക്ഷെ അവൾ നോവുമ്പോ നിക്ക് സഹിക്കാൻ പറ്റില്യ അച്ചേട്ടാ,,,,അത് അച്ചേട്ടനും അറിയുന്ന കാര്യല്ലേ""" അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ പറഞ്ഞു... """ഒന്നും ഉണ്ടാവില്ല്യ ന്റെ ഗൗരിയെ,,,,അത് ഈ അച്ചേട്ടൻ ന്റെ കുഞ്ഞി പെണ്ണിന് തെരുന്ന വാക്കാ ട്ടൊ""" അവളുടെ നിലക്കൽ മൂക്കുത്തിയിൽ അമർത്തി മുത്തി അവൻ പറഞ്ഞു """എന്നലെ എന്റെ പെണ്ണ് പോവാൻ നോക്ക് നന്ദു ഒറ്റക് അല്ലെ""" """അവൾ ഉറങ്ങി അച്ചേട്ടാ ഒത്തിരി കരഞ്ഞു ഉറങ്ങി പോയതാ""" """മ്മ് നീ ചെല്ല്"""

അവളുടെ നെറുകയിൽ അമർത്തി മുത്തി കൊണ്ടവൻ പറഞ്ഞു അവൾ ഒന്നു തലയാട്ടി പുറത്തേക് ഇറങ്ങി കട്ടിലിൽ തളർന്നു ഉറങ്ങുന്നവളെ അവൾ ഒന്നു നോക്കി കൊണ്ട് അവളോട് ചേർന്നു കിടന്നു ............................... ""ഹെലോ ഹർഷ"" """പറയടാ"" """നന്ദു കൊറേ തവണ വിളിച്ചിരുന്നു ഞാൻ എടുത്തിട്ടില്ല അവളുടെ അവസ്ഥ എന്താടാ... എനിക്ക് എന്ധോ""" """ഒത്തിരി കരഞ്ഞട ഗൗരി ഇപ്പൊ പോയതേ ഒള്ളു അവൾ തളർന്നു ഉറങ്ങിന്ന്""" """വേണ്ടായിരുന്നു ഒന്നും പാവട അവൾ""" """ഇന്നും കൂടെ അല്ലേടാ പോട്ടെ.... അവൾ സത്യ അറിയുമ്പോ നിന്നെ എന്തേലും ചെയുന്നത് നോക്കിക്കോ... അപ്പൊ ഈ കരഞ്ഞു തളർന്ന നന്ദു ആവില്ല ട്ടൊ"""" """പോടാ അവൾ ഒന്നും ചെയ്യില്ല""" """നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ"" ""എന്തായാലും എനിക്ക് മാത്രം അല്ല എല്ലാർക്കും കിട്ടും നിനക്ക് ഗൗരിടെ കയ്യിൽ നിന്നു വേറെ""" ""വാങ്ങാനുള്ളതെലാം ഒരുമിച്ച് വാങ്ങാം """ഒരു നിശ്വാസത്തോട് കൂടി ഹർഷൻ പറഞ്ഞു """എന്നാ ഞാൻ വെക്ക നാളെ അങ്ങ് വരാം...""" കിച്ചു ഫോൺ വെച്ച് തിളങ്ങി നില്കുന്നെ നിലാവിനെ നോക്കി """എന്റെ വായാടിക് എന്നോട് പിണക്കം ആണ് എന്ന് അറിയാം,,,,ഒത്തിരി നൊന്തിട്ടുണ്ടാവും,,,, എന്നാൽ ഇന്നും കൂടെ നിന്റെ കണ്ണ് നിറയാൻ ഞാൻ സമ്മതിക്കു,,,,, നാളെ നിന്റെ കണ്ണിൽ കാണുന്ന ആഹ്ഹ് തിളക്കത്തിനു വേണ്ടി ഞാൻ കത്തിരിക്ക പെണ്ണെ....""" ഇരുളിൽ ചെമ്പക പൂവിന്റെ ഗന്ധം അവിടെമാകെ പരന്നു കിച്ചുവിന്റെ ഉള്ളിൽ മുഴുവൻ""" തന്റെ പെണ്ണ് ആയിരുന്നു തന്റെ മാത്രം പ്രാണൻ""" ............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story