പ്രാണനിൽ: ഭാഗം 12

prananil

രചന: മഞ്ചാടി

 " ഇതും കൂടെ വെച്ചോ മോളെ..."" കുറച്ചു മുല്ലപ്പൂ കൊടുത്തുകൊണ്ട് രാധിക പറഞ്ഞു....പെണ്ണ് കാണാൻ ഒരുക്കുകയാണ് നന്ദുവിനെ.... അവളുടെ മുഖത്ത് ദേഷ്യo സങ്കടവും എല്ലാം നിറഞ്ഞു നില്കുന്നുണ്ട്... """ നിക്ക് വേണ്ട ഇങ്ങനെ കാണാൻ വരുന്നവർ കണ്ട മതി,,,, എന്റെ ഇഷ്ട്ടം നോക്കിയല്ലലോ ഒന്നും...."" അവളുടെ സങ്കടം ദേഷ്യമായി പുറത്തോട്ട് വന്നിരുന്നു ""നീ എന്തിനാ നന്ദു ഇങ്ങനെ ദേഷ്യപെടുന്നേ അവർ കണ്ടു പൊക്കോളും അതിന് ഇങ്ങനെ ദേഷ്യപ്പെടന്റെ കാര്യം ഒന്നും ഇല്ല..... "" രാധികക്ക് അവളുടെ അവസ്ഥ കണ്ടു കാര്യങ്ങൾ പറയണം എന്നുടെങ്കിലും സേതു പറഞ്ഞത് ആലോജിച്ചപ്പോ അഹ് ശ്രേമം ഉപേക്ഷിച്ചു ""അവർ കാണാൻ വരുന്നു പോകുന്നു അതിന് അപ്പുറം ഒന്നും വേണ്ട..""നന്ദു രാധികയെ നോക്കി പറഞ്ഞു ""ഇതൊക്കെ നീ എപ്പഴും പറഞ്ഞ മതി"" അർത്ഥം വെച്ച് രാധിക പറഞ്ഞു ""എപ്പോഴും നിക്ക് ഇതേ പറയാനൊള്ളൂ"" നന്ദു കൂർപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞു ""കഴിഞ്ഞോ ""റൂമിലേക്കു കയറി കൊണ്ട് ഗൗരി ചോദിച്ചു ""ഈ പെണ്ണ് ഒന്നിനും സമ്മതിക്കുന്നില്ല ഈ സാരി തന്നേ ഞാൻ വാശിപിടിച്ചു എടുപ്പിച്ചതാ....,,,, മോൾ ഇവിടെ നിക്ക് ഞാൻ അവർ വരുന്നതിന് മുൻപ് പലഹാരം എടുത്ത് വെക്കട്ടെ""

പറയുന്നതിനോടൊപ്പം അടുക്കളയിലേക്ക് പോയി ഗൗരി രാധിക പോയ വഴിയേ ഒന്ന് നോക്കി കൊണ്ട് നന്ദുവിനെ നോക്കി അവളുടെ കണ്ണിൽ കാണുന്ന നിരാശയും സങ്കടവും ഗൗരിക് മനസിലാക്കാൻ പറ്റുന്നതായിരുന്നു,,, അമ്മായുടെ നിർബന്ധം കൊണ്ട് ഒരുങ്ങിയതാണ് എന്ന് അവളുടെ മുഖം കണ്ടാലേ തോന്നുമായിരുന്നു,,, "" ഗൗ..രി കിച്ചേട്ടൻ അറിഞ്ഞിട്ടാണോ,, ഞാൻ ഫോൺ വിളിച്ചിട്ടും എടുക്കാതെ,,, ഏട്ടൻ പറഞ്ഞിട്ടുണ്ടാവുംലേ ചിലപ്പോ,,,അവളുടെ വേദന മുഴുവൻ ഉണ്ടായിരുന്നു ആഹ്ഹ് വാക്കുകളിൽ ഉണ്ടായിരുന്നു ""നന്ദുവേ നീ പിന്നെയും കരയാൻ പോകണോ ഞാൻ പറഞ്ഞില്ലേ അവർ കണ്ടു പോകും,,,അത്രേ ഒള്ളു അല്ലാതെ വേറെ ഒന്നും നടക്കില്ല....ഏട്ടായി തന്നേ എന്റെ പുലികുട്ടീടെ കഴ്ത്തിൽ താലി കേട്ടോളു ട്ടൊ... ഈ മുഖം ഇങ്ങനെ വെക്കാതെ ഒന്നു ചിരിച്ചേ നീ.... "" നന്ദുവിനെ തന്നിലേക് ചേർത്തു പിടിച്ചു കൊണ്ട് ഗൗരി പറഞ്ഞു നന്ദു ഒന്നു ചിരിച്ചു തന്റെ സങ്കടത്തിൽ തന്നെ പോലെ നോവുന്ന ഗൗരിക്ക് വേണ്ടി .................................................... ""കഴിഞ്ഞിലെ രാധു അവർ വന്നൂട്ടോ "" സേതു ഉള്ളിലേക്കു നോക്കി വിളിച്ചു പറഞ്ഞു ശബ്‍ദം കേട്ട് നന്ദു ഒന്നു എത്തി നോക്കി അപ്പോഴേക്കും അവർ ഉള്ളിലേക്കു കയറിയിരുന്നു ""കണ്ടോ നന്ദു ആരാന്ന്...

""ഗൗരിയും അതെപ്പോലേ നിന്നും കൊണ്ട് ചോദിച്ചു ""ആവോ അപ്പോഴേക്കും ഉള്ളിലേക്കു കയറി ഗൗരി ആരായാലും അവൻ കാണിച്ചു കൊടുക്കാo ഞാൻ"" അപ്പോഴേക്കും രാധിക നന്ദുവിനെ വിളിച്ചിരുന്നു അവളും ഗൗരിയും നേരെ അടുക്കളയിലെക് ചെന്നു ""അവർ വന്നിട്ടുണ്ട് അച്ഛൻ ഇപ്പൊ വിളിക്കും,,,ചായ കൊണ്ട് ചെല്ല് "" """ഒരു ചായ ഇയാളുടെ വിട്ടിൽ ചായ ഇല്ലേ """ഒന്നു ചിറികൊട്ടി കൊണ്ടവൾ പറഞ്ഞു ""പറയുന്ന കേട്ടാൽ മതി... ""രാധിക കണ്ണ് ഉരുട്ടി പറഞ്ഞു ഇതേ സമയം കിച്ചുവും സുഭദ്ര യും ഉള്ളിലേക്കു കയറി ഇരുന്നു ""ഹർഷ അവൾ എവടെ"" ""അകത്തുണ്ട് ഇപ്പൊ വരും നിന്റെ കാര്യം പോക മോനെ"" ""പേടിപ്പിക്കാതാടാ... ""ഒരു ദയനിയ ഭാവത്തിൽ കിച്ചു പറഞ്ഞു ""എന്നാ അവളെ വിളിചാലോ ""സേതു ചോദിച്ചു ""അച്ഛാ നന്ദുവിൽ നിന്ന് എന്തും പ്രതീക്ഷികാം.."" ഹർഷൻ പറഞ്ഞതും അവിടെ ഒരു ചിരി ഉണർന്നു ""രാധികേ മോളെ വിളിക് "" സേതു പറഞ്ഞതും ഉള്ളിൽ നിന്നു പതിയെ നന്ദു വന്നിരുന്നു തല താഴ്ത്തി ആണ് ആളുടെ വരവ് """ദൈവമേ ഇയാൾക്കു എന്നെ ഇഷ്ട്ടമാക്കല്ലേ """എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് അവൾ വരുന്നത് ""ചായ കൊടുക്കു മോളെ "" സേതു പറഞ്ഞതും അവൾ ചായ കപ്പ്‌ മുന്നിൽ ഇരിക്കുന്ന ആൾക്ക് കൊടുക്കാൻ വേണ്ടി തല ഉയർത്തിയതും തന്നേ നോക്കി ഒരു കുസൃതി ചിരിയോടെ നിൽക്കുന്ന കിച്ചുവിനെ ആണ് കണ്ടത് നന്ദുവിന്റെ കണ്ണുകൾ വികസിച്ചു,,, കാണുന്നത് സത്യമാണോ എന്ന് ഒരു നിമിഷം തോന്നി,,

ഇത്രെയും നേരം ആരാ കാണാൻ ആണ് ഹൃദയം തുടികൊട്ടിയത് അയാളുടെ സാന്നിധ്യത്തിൽ അത് ശാന്തമായത് പോലെ,,, അവൾ കണ്ണ് ചിമ്മി തുറന്നു..... പെട്ടന്ന് ആണ് അവൾ സ്വബോധത്തിൽ എത്തിയത് നന്ദുവിന്റെ മുഖഭാവം മാറി കണ്ണുകൾ കൂർത്തു """തന്നേ എല്ലാരും കൂടെ പറ്റിക്കുകയായിരുന്നോ""" """ഇതാണ് ചെക്കെൻ കൊള്ളാവോ നന്ദുവേ... ""സേതു ഒരു ആക്കിയ പോലെ ചോദിച്ചതും അവൾ അയാളെ നോക്കി കണ്ണ് ഉരുട്ടി """ചെക്കനും പെണ്ണിനും സംസാരിക്കാൻ ഉണ്ടേൽ ആവാംട്ടോ ഹർഷൻ"" പറഞ്ഞതും കിച്ചു അവനെ കടുപ്പിച്ചു നോക്കി ഹർഷൻ അതിന് നന്നായി ഒന്നു ചിരിച്ചു കൊടുത്തു അത് കേട്ടപാടെ നന്ദു റൂമിലേക്ക് പോയി കിച്ചു എല്ലാവേരയും ഒന്നു നോക്കി ""മോൻ പോയി വാങ്ങാൻ ഉള്ളതെല്ലാം വാങ്ങിച് വാ ഞങ്ങൾ അപ്പോഴേക്കും ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളാ"" സേതു കിച്ചുവിനെ നോക്കി പറഞ്ഞു കിച്ചു ഒന്നു തലയാട്ടി കൊണ്ട് നന്ദുവിൻ പിന്നാലെ റൂമിലേക്ക് പോയി നന്ദുവിന് പിന്നാലെ പലഹാരം ആയി വന്ന ഗൗരിയും ഇദ്ധെല്ലാം കണ്ടു ഞെട്ടി നില്കുകയായിരുന്നു ഇപ്പോഴാണ് അവൾക് ഇന്നലെ ഹർഷൻ തന്നോട് പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ തുടങ്ങിയത്,, ഗൗരി ഹർഷനെ അവളുടെ ഉണ്ട കണ്ണുകൾ വെച്ച് ഒന്നു ഉരുട്ടി നോക്കി അതുകണ്ടതും ഹർഷൻ കണ്ണു കൊണ്ട് ഒന്നു കെഞ്ചി,,

അവളെ നോക്കി എന്നാൽ ഗൗരി അവനെ നോക്കാതെ ഉള്ളിലേക്ക് കയറി പോയി സേതുംവും രണ്ട് അമ്മമാരും കല്യാണ ചർച്ചയിൽ ആയിരുന്നു അതിന്റെ ഇടയിൽ നിന്ന് ഹർഷൻ പോകാൻ പറ്റാത്ത അവസ്ഥയും ആയിരുന്നു ""പെണ്ണ് തെറ്റി എന്നാ തോന്നണേ ഇതിന്റെ ഇടയിൽ നിന്ന് എണികാനും പറ്റില്ലാലോ... ""ഒടുക്കം എല്ലാവരും പോയി അവളുടെ പിണക്കം മാറ്റം എന്ന് ഹർഷൻ വിചാരിച്ചു ............................................. കിച്ചു റൂമിലേക്ക് കയറിയതും ഒരു പുസ്തകം അവന്റെ നേരെ വന്നിരുന്നു പെട്ടന്ന് ആയത് കൊണ്ട് അവൻ അത് പിടിക്കാനും പറ്റിയില്ല അവന്റെ നെറ്റിമേൽ അത് തട്ടിയിരുന്നു മുന്നിലേക്ക് നോക്കിയതും തന്നേ ദാഹിപ്പിച്ചു നോക്കുന്നവളെ ആണ് കണ്ടത് കയ്യിൽ ഒരു ജഗും ഉണ്ട് """നന്ദു വേണ്ട എറിയരുത് നോവും""" ""നോവണം അതിന് തന്നെയാ എറിയുന്നേ,,, ഞാൻ വിളിച്ച ഫോൺ ഇടുക്കില്ല ല്ലേ... ""എന്നെ ഇത്രെയും നേരം പറ്റിച്ചുല്ലേ..."" """ഞാൻ പറയുന്നത് നീ ഒന്നു കേക്ക് അവളുടെ അടുത്തേക് നടന്നു കൊണ്ട് പറഞ്ഞു"" ""നിക്ക് ഒന്നും കേക്കണ്ട "" അവന്റെ മേലേക്ക് അത് എറിഞ്ഞു കൊണ്ടവൾ പറഞ്ഞു അപ്പോഴേക്കും കിച്ചു അവിടെ നിന്നു മാറി നന്ദു തലയണ എടുത്ത് അവനെ തല്ലാൻ തുടങ്ങി "" എന്തിനെ ന്നേ പറ്റിച്ചേ പറ,,, ഞാൻ...നിക്ക്.. എന്തോരം നൊന്തുന്ന് അറിയോ,,,

എന്തിനാ പറ്റിച്ചേ,, ഞാൻ വിളിച്ചിട്ട് എന്താ ഫോൺ ഇടക്കാതിരുന്നേപറ,,, എന്നെ വേണ്ടാന്ന് വിചാരിച്ചു അറിയോ,,,നിക്ക് എന്ധോരം നൊന്തുന്ന് അറിയോ....,, അവസാനം ആയപ്പോഴേക്കും അവളുടെ ശബ്‍ദം നന്നേ ചിലഭിച്ചിരുന്നു കിച്ചു അവളുടെ തലയിണ പിടിച്ചു വാങ്ങി അവളെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു നന്ദു കിടന്നു കുതറി എന്നൽ അതിന് അനുവദികാതെ കിച്ചു അവളെ തന്നോട് ചേർത്തു പിടിച്ചു ""സോറി....പെണ്ണെ """ മാഷാ പറഞ്ഞത് നിന്നോട് പറയണ്ട നിനക്കുള്ള കുഞ്ഞി ശിക്ഷ ആണ് എന്ന്,,,,,മാഷ് പറഞ്ഞ ഞാൻ എങ്ങനെ കേക്കാതെ ഇരിക്ക,,,, അത്കൊണ്ടല്ലേ പിന്നെ ഞാൻ നിനക്ക് ഒരു സർപ്രൈസ് തരാം വിചാരിച്ചതാ,,,,നിക്ക് അറിയാം "ന്റെ വായാടിക് "ഒത്തിരി നൊന്തുന്ന് സോറി,,, ഇനി ഞാൻ കാരണം ന്റെ പെണ്ണിന്റെ കണ്ണ് നിറയാതിരിക്കാൻ ഞാൻ നോക്കിക്കൊള്ളാ ക്ഷമിക്കുമോ നീ..."" നിന്റെ കിച്ചേട്ടൻ അല്ലേ..."" നന്ദുവിനെ തന്നിലേക് ചേർത്തു പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു ""നിക്ക് എന്ധോരം നൊന്തു ന്നോ...,, പേടിച് പോയി ഞാൻ...,, കിച്ചേട്ടൻ അല്ലാതെ മാറ്റാര മുന്നിലും നിക്ക് ഒരുങ്ങി കെട്ടി നിക്കണ്ട... ""ഞാൻ ന്റെ കിച്ചേട്ടൻ പെണ്ണാ കിച്ചേട്ടൻ മാത്രം..... ""അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കൊണ്ട് അവൾ പറഞ്ഞു ""ഇനി ന്റെ പെണ്ണ് ആരാ മുന്നിലും നിക്കണ്ടല്ലോ മാഷും അമ്മയും എല്ലാരും സമ്മതിച്ചു"" ""ഏട്ടൻ,,,,, ഏട്ടൻ അറിയായിരുന്നോ"" ""അതേല്ലോ അവൻ തന്നെയാ എന്നോട് ഇങ്ങോട്ട് ചോദിച്ചത്,,

ഇവിടെ കാര്യം അവതരിപ്പിക്കാൻ സഹായിച്ചതും എല്ലാം""" അവളുടെ കണ്ണുകൾ തിളങ്ങി,,, തന്റെ ഏട്ടൻ ചെറുപ്പം മുതലേ തന്റെ ആഗ്രഹങ്ങൾ എല്ലാം കണ്ട് അറിഞ്ഞു ചെയ്തു തന്നിട്ടെ ഒള്ളു..... ഇപ്പോഴിത തനിക്കു തന്റെ പ്രണയത്തെ വരെ നേടി തന്നിരുക്കുന്നു.....അവൾക് സന്തോഷം കൊണ്ട് വീർപ്പുമുട്ടുന്ന പോലെ തോന്നി ""സന്തോഷയോ എന്റെ വായാടിക്""" അവളുടെ തലയിൽ താടി കുത്തി കൊണ്ട് കിച്ചു ചോദിച്ചു ""ഒത്തിരി... ""അവനെ ഇറുക്കെ പിടിച്ചു കൊണ്ടവൾ പറഞ്ഞു ""നൊന്തോ ""അവന്റെ നെറ്റിയിൽ പുസ്‌തകം കൊണ്ട ഭാഗത്തു തലോടി കൊണ്ടവൾ ചോദിച്ചു ""കൊറച്ചു.. പക്ഷെ അതെനിക് കിട്ടാനുള്ളതാടി വായാടി അത്കൊണ്ട് പ്രശ്നല്ല"""അവളുടെ നെറ്റിയിൽ തല മുട്ടിച്ചു നിന്നും കൊണ്ടവൻ പറഞ്ഞു അവൾ ഒന്നു ചിരിച്ചു """നൊന്തെങ്കിൽ കണക്ക് ആയി പോയി എന്നെ സങ്കടപെടുത്തിയല്ലേ..."" ""ആണോ... ""അവളുടെ കവിളിൽ അമർത്തു മുത്തി കൊണ്ടവൻ പറഞ്ഞതും അവളുടെ നുണക്കുഴികൾ വിടർന്നു അത്രെയും തിളകത്തോടെ ""നിക്ക് അങ്ങോട്ട്‌ വരാവോ ""പുറത്ത് നിന്ന് ഗൗരിടെ ശബ്‍ദം കേട്ടതും അവർ അകന്നു മാറി ""കേറി പോരെ... ""കിച്ചുവിന്റെ അനുവാദം കിട്ടിയപ്പോൾ അവൾ ഉള്ളിലേക്കു കയറി ""എന്നാലും ചേട്ടായി കൂടെ ചേർന്ന് ഞങ്ങളെ പറ്റിച്ചില്ലേ ""

കിച്ചുവിനോടായി ഗൗരി പരാതി പറഞ്ഞു ""ഗൗരി കുട്ടിയെ....ഞാൻ പറഞ്ഞതാടി സേതു മാഷോട് വേണ്ടാന്ന് മാഷ് നിർബന്ധിച്ചോണ്ടാ.... എന്തായാലും ഇങ്ങനെ വന്നത് കൊണ്ട് നിങ്ങൾ രണ്ടാളുടെയും കണ്ണിലെ തിളക്കവും ഞെട്ടലും എല്ലാം കണ്ടല്ലോ ഈ സന്തോഷo എല്ലാം കാണാൻ പറ്റിയല്ലോ""" ""എട്ടായിയെ അതിന്റെ ഇടക് ഉള്ള തല്ലും,,,അത് വിട്ടു പോവാൻ പാടില്ല്യ"" ഗൗരി ചിരി അടക്കി കൊണ്ട് പറഞ്ഞു ""ചെറുതായിട്ട്"" ""ഉവ്വ് ഉവ്വേ... ""ന്റെ നന്ദുനെ നിക്ക് അറിയാല്ലോ ഏട്ടായി.. """അവളുടെ സംസാരം കേട്ടതും നന്ദുവിനും ചിരി പൊട്ടിയിരുന്നു ""ഗൗരി"" താഴെ നിന്ന് രാധിക വിളിച്ചപ്പോഴാണ് ഗൗരി വന്ന കാര്യത്തെ പറ്റി ചിന്തിക്കുന്നത് ""അയ്യോ നിങ്ങളെ വിളിക്കനാ എന്നെ പറഞ്ഞയച്ചത്"" തലയിൽ ഒന്നു തട്ടി അവൾ തന്നേ പറഞ്ഞു ""വേഗം വന്നേക്കണേ ഞാൻ പോക.. ""പറയുന്നതിനോടപ്പം അവൾ പുറത്തേക്ക് നടന്നിരുന്നു നന്ദുവും കിച്ചുവും അവളുടെ പിന്നാലെ ആയി നടന്നു എല്ലാരും ഇരിക്കുന്ന ഇടം എത്തുന്നതിനു മുൻപ് നന്ദു ഒന്നു തിരിഞ്ഞു അവൻ നേരയായി നിന്നു...

""എന്നെ ഇത്രേം ചെയ്തിട്ട് ഞാൻ ഒന്നു തേരാത്തത് മോശം അല്ലേ..."" അവളുടെ മുഖത്ത് കുറുമ്പ് നിറഞ്ഞിരുന്നു അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് ചിന്തിച്ചു കിച്ചു നിന്നതും അവന്റെ കവിളിൽ ഒരു നോവ് അനുഭവപെട്ടിരുന്നു... ""ഡീ വിടഡീ..,,," തന്റെ കവിളിൽ കടിക്കുന്നവളെ മോചിപ്പിക്കാൻ എന്നോണം അവൻ പറഞ്ഞു കിച്ചു അവളെ വിടിപ്പിക്കാൻ നോക്കിയതും അവൾ ഒന്നു കൂടെ ഇറുക്കെ കടിച്ചു മുന്നിലേക്ക് ഓടി ""ഇത്രേലും തന്നില്ലെങ്കി എനിക്ക് സമാധാനം ഉണ്ടാവില്ല കേട്ടൊടോ ഡോ...ക്ട..റെ "" ഒന്നു ഊന്നി കൊണ്ടവൾ പറഞ്ഞു ""നിന്നെ എന്റെ കൈയിൽ കിട്ടുമെടി"" ""നമ്മക് നോക്കാം"" അവൾ പോകുന്നതും നോക്കി കിച്ചു ഒരു നിമിഷം നിന്നു ഒന്നു കവിളിൽ തലോടി കൊണ്ടവനും അവളുടെ പിന്നലെ പോയി .............................................. ""എന്നാ നമ്മുക്ക് ഇവരുടെ കൂട്ടത്തിൽ തന്നേ നന്ദുവിന്റെയും കിച്ചുവിന്റെയും നിശ്ചയം നടത്താം....ഒരു വർഷം കഴിഞ്ഞ് കല്യാണവും അപ്പോഴേക്കും ഇവരുടെ പഠിപ്പും തീരും.. ""സേതു പറഞ്ഞതും ബാക്കി ഉള്ളവരും സമ്മതമെന്നോണം തലയാട്ടി ഇത് കേട്ട് കൊണ്ടാണ് കിച്ചുവും നന്ദുവും അവരുടെ അടുത്തേക് വന്നത് രണ്ടാളും പരസ്പരം ഒന്നു നോക്കി അവൾ നോക്കിയതും അവൻ കവിളിൽ കൈ വെച്ച് അവളെ കണ്ണ് ഉരുട്ടി നോക്കി അവൾ അതിന് ഒന്നു ഇളിച്ചു കൊടുത്തു,,,,താടി ഉള്ളത്കൊണ്ട് മാറ്റാർകും പാട് കാണാൻ പറ്റില്ലായിരുന്നു,,,, നന്ദുവേ,,,, നിനക്ക് ഇതിൻ വല്ല എതിർപ്പും ഉണ്ടോ സേതു ചോദിച്ചതും അവൾ ഇല്ല എന്നു പറയും പോലെ തലയാട്ടി ""ആരൊക്കെയോ ഇന്നലെ പറഞ്ഞിരുന്നു സമ്മതം അല്ല എന്നോ പറ്റില്യ എന്നോ അങ്ങനെ ഒകെ"""

""അച്ഛാ"" നന്ദു ചിണുങ്ങി ""അയ്യാ അവളുടെ ഒരു അച്ഛൻ,,,ഒളിപ്പിച്ചു വെച്ചതിനു ഇത്രെയേലും ഞാൻ തെരണ്ടേ"""" അവളുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് സേതു ചോദിച്ചു ""ഇത്രെയും വേണ്ടായിരുന്നു """കുഞ്ഞു കുട്ടികളെ പോലെ ചുടു പിളർത്തി പറയുന്നവളെ കാണെ എല്ലാർക്കും ചിരി പൊട്ടിയിരുന്നു ""എന്നാ ഞങ്ങൾ ഇറങ്ങട്ടെ ""സുഭദ്ര ചോദിച്ചതും എല്ലാരുടേം ശ്രെദ്ധ അങ്ങോട്ടായി ""എന്തേലും കഴിച്ചിട്ട് പോയ പോരെ """രാധിക ചോദിച്ചു ""ഇനി എപ്പോ വേണെങ്കിലും ആവാല്ലോ..,ഇപ്പൊ ഇറങ്ങട്ടെ..,, സുഭദ്ര പറഞ്ഞു നന്ദുവിന്റെ ഗൗരിയുടെയും തലയിൽ ഒന്നു തലോടി സുഭദ്ര ""പോയിട്ട് വരാട്ടോ"" തിരിച്ചു രണ്ടു പേരും ഒന്നു പുഞ്ചിരി എല്ലാവരോടും യാത്ര പറഞ്ഞു കിച്ചുവും അമ്മയും ഇറങ്ങി പോകുന്നതിന് മുൻപ് നന്ദുവിനെ ഒന്നു നോക്കി കണ്ണു ചിമ്മി കാണിച്ചു കിച്ചു ..................................................... അവർ പോയതും നന്ദുവും ഗൗരിയും മൂന്നുപേരെയും ഒന്നു കൂർപ്പിച്ചു നോക്കി ""മക്കളെ അമ്മക് ഇതിൽ പങ്ക് ഇല്ല,,ഈ മാഷിനോട് ഞാൻ അപ്പഴേ പറഞ്ഞതാ പറയാo അപ്പൊ ഇങ്ങേർ പറയാ ആദ്യം കൊറച്ചു സങ്കടപ്പെട്ടാലും പിന്നെ സന്തോഷം ആണലോ എന്ന്,,,,, അത്കൊണ്ട് അമ്മ നിരഭരാധി ആണ്... അവരുടെ മുഖ ഭാവം കണ്ടൊപ്പോൾ തന്നേ രാധിക കൈ ഒഴിഞ്ഞു സേതുവും ഹർഷനും അമ്മയെ ഒന്നു നോക്കി.... ഈ ചതി വേണ്ടായിരുന്നു എന്നാ നിലാക്ക് ""ഞാൻ അടുക്കളയിലോട്ട് ചെല്ലട്ടെ കുറച്ചു പണി കൂടെ ഉണ്ട്"" അതും പറഞ്ഞു രാധിക മേലെ മുങ്ങി ""അച്ചേ... ""നന്ദു നീട്ടി വിളിച്ചു

""എന്ധോ"" അതെ രീതിയിൽ സേതു തിരിച്ചു മറുപടി പറഞ്ഞു ""എന്നെ പറ്റിച്ചു ല്ലേ എന്തൊക്കെ ആയിരുന്നു,,ഞാൻ അവർക്ക് വാക്ക് കൊടുത്തു കണ്ടു പോകോട്ടെ,,, എന്റെ എന്ധോരം കണ്ണ് നീർ ആണെന്നോ കളഞ്ഞത്...."" ""അയ്യടാ നിനക്ക് ഈ ഒരു കുഞ്ഞു ശിക്ഷ അതെങ്കിലും ഞാൻ തെരണ്ടേ... അല്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്യ നന്ദുവേ..""" ""അച്ഛടെ ഒരു സമാധാനം ഇതിന് തിരിച്ചു പണി തന്നിട്ടിലെങ്കിൽ എന്റെ പേര് നന്ദു എന്നുള്ളത് മാറ്റിക്കോ" ""ഇനിപ്പോ വേറെ പേര് കണ്ടു പിടിക്കണം ല്ലേ നന്ദുവേ"" ""നമ്മക് നോക്കാം കേട്ടോ വാദ്യരെ...""" ഇതെല്ലാം കേട്ട് കൊണ്ട് നിൽക്കായിരുന്ന ഹർഷന്റെ മുന്നിലേക്ക് അവൾ ചെന്നു """എന്താ നന്ദു നി ഇങ്ങനെ നോക്കുനെ"" ഹർഷൻ ചോദിച്ചു ""എന്റെ ഏട്ടന്റെ സൗദര്യം നോക്കിയതാ,,,ഏട്ടനും കൂട്ടു നിന്നു അല്ലേ"" അവന്റെ മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞു ""നന്ദു പിടിവിടി.... പറിഞ്ഞു പോരും പിടി വിട്"" ""ഇനി എന്നെ പറ്റിക്കോ"" ""ഇല്ല നീ വിട്"" നന്ദു വിട്ടതും ഹർഷൻ അവളുടെ ചെവിയിൽ പിടിച്ചു """ ഇനി എന്റെ മുടിയിൽ പിടിക്കുവോ നീ....""" """ഇല്ല ഏട്ടാ ഞാൻ നന്നായി"" ഹർഷൻ പിടിവിട്ട് കൊണ്ട് അവളെ ഒന്നു ഇരുത്തി നോക്കി ""നടക്കുന്ന കാര്യം പറ നന്ദുവേ,,,അവളെ നോക്കി ആക്കി ചിരിച് കൊണ്ട് അവൻ പറഞ്ഞു ""നി പറഞ്ഞത് ശെരിയാ ഹർഷ"" കിട്ടിയ അവസരത്തിൽ സേതു നന്ദുവിനെ താങ്ങി ""അച്ചേ.."" ""ഗൗരി ഞാൻ പൊറത് പോയിട്ട് വരാ ട്ടൊ"""

അവളുടെ ഒറ്റ വിളിയിൽ സേതു അവിടെ നിന്നും പോയി നന്ദു ഹർഷനെ ഒന്നു ഇറുക്കെ കെട്ടിപിടിച്ചു.... അവൻ അവളെ ചേർത്ത പിടിച്ചു... ഗൗരി ഒരു ചിരിയോടെ നോക്കി നിന്നതും നന്ദു അവൾക് വേണ്ടി കൈ നീട്ടി അവളും ഹർഷന്റെ നെഞ്ചിലേക് ചേർന്നു.... തന്റെ പ്രാണേനെയും കൂടപ്പിറപ്പിനെയും ഒരേ സമയം അവൻ ചേർത്തു നിർത്തി..... """നിക്ക് ഒത്തിരി സന്തോഷ ഏട്ടാ ഞാൻ പറയാതെ തന്നേ എന്റെ ഏട്ടൻ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തെരുന്നുണ്ടല്ലോ """"അവന്റെ കവിളിൽ ചുംബിച്ചു കൊണ്ട് നന്ദു പറഞ്ഞു """നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതലോലോ...""" അവന്റെ വാക്കുകളിൽ ഉണ്ടായിരുന്ന അവളോടുള്ള വാത്സല്യം ""നന്ദു ഇങ് വാ "" അടുക്കളയിൽ നിന്നു രാധികയുടെ വിളി വന്നതും അവൾ ഹർഷനിൽ നിന്നു വിട്ട് അങ്ങോട്ട്‌ പോയി അവൾ പോയതും പിന്നലെ പോവാൻ നിന്ന ഗൗരിയെ അവൻ പിടിച്ചു വെച്ചു ""നിന്റെ പിണക്കം മാറില്ലേ "" അവളുടെ ചെവിയിൽ ഒന്നു ഊതി കൊണ്ടവൻ ചോദിച്ചു അവൾ ഒന്നു വിറച്ചു... അവനെ ഒന്നു നോക്കി പേടിപ്പിച്ചു കൊണ്ടവൾ പോകാൻ നിന്നതുo ഹർഷൻ അവളെ വയറിലൂടെ വട്ടം പിടിച്ചു പൊക്കി """വിട് വിടെന്നെ """ അവൾ കിടന്ന് കുതറി എന്നാൽ അതിന് അനുസരിച് അവന്റെ മുറുക്കം കൂടി അവൻ അവളെ റൂമിൽ കയറ്റി വാതിൽ അടച്ചു """തീർന്നില്ലേ നിന്റെ പിണക്കം""" അവളെ ഇടുപ്പിലൂടെ തന്നിലേക് ചേർത്തു നിർത്തി കൊണ്ടവൻ ചോദിച്ചു """ഇല്ല്യ കള്ളം പറഞ്ഞിട്ടാലേ,,,

എന്തിനാ കള്ളം പറഞ്ഞെ"" അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ടവൾ പരാതി പറഞ്ഞു ഹർഷൻ അവളുടെ കൈയിൽ പിടിത്തം ഇട്ടു ""അടിച്ചു കലകുവോടി..."" അവളെ നോക്കി കൊണ്ടവൻ ചോദിച്ചു ""എന്നോട് മിണ്ടണ്ട ""അവൾ കേറുവെച്ചു പറഞ്ഞു """പിന്നെ ഞാൻ ആരോട് മിണ്ടും,,,എന്റെ ഓഫീസിൽ ഒരു സുന്ദരി കൊച്ചു ഇണ്ട് അവളോട് മിണ്ടിയാലോ,,,അവളെ ചോടിപ്പിക്കാൻ എന്നോണം അവൻ പറഞ്ഞു ഗൗരിയുടെ കണ്ണുക്കൾ കൂർത്തു മുഖം ചുവന്നു ആഹ്ഹ് കുഞ്ഞു മുഖം വീർത്തു അവളുടെ മാറ്റങ്ങൾ എല്ലാം അവൻ ഒരു പുഞ്ചിരിയോടെ നോക്കി നിന്നു ""ദേ മനുഷ്യ നിങ്ങൾക് അവളോട് മിണ്ടണ്ണോ പറ,,,,മിണ്ടാണ്ണോന്ന്"" അവന്റെ കോളറിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു """ന്റെ ഗൗരിയെ അങ്ങനെ ഒരു പെണ്ണ് പോലും ഇല്ല ഞാൻ നിന്നെ ചോടിപ്പിക്കാൻ പറഞ്ഞതല്ലേ,,,,നീ ഉണ്ടാവുമ്പോ നിക്ക് വേറെ എന്തിനാ ഒരു പെണ്ണ് ഹ്ഹഎ..... "" പിന്നെ അച്ഛൻ പറഞ്ഞോണ്ട ഞാനും കൂട്ടു നിന്നെ ഇതൊക്കെ ഒരു തമാശയല്ലേ പെണ്ണെ,,,കൊറേ കാലം കഴിഞ്ഞ് ഓർക്കാൻ പറ്റിയ ഓർമകളിൽ ഒന്ന് അത്രേ ഒള്ളു"""

""ന്റെ നന്ദുൻ ഒന്നു പറ്റില്യ അത്കൊണ്ട് ഞാൻ വെറുതെ വിട... ""അവനെ നോക്കി കൊണ്ടവൾ പറഞ്ഞു ""ഈ ഉണ്ടക്കണ് ഇപ്പൊ താഴെ വിഴുവോ പെണ്ണെ"" അവളുടെ രണ്ട് കണ്ണിലുo നോക്കി കൊണ്ടവൻ പറഞ്ഞു ""പോ അച്ചേട്ടാ """അവനെ തല്ലി കൊണ്ടവൻ പറഞ്ഞു അവളെ ചേർത്ത നിർത്തി ആഹ്ഹ് നിലക്കൽ മൂക്കുത്തിയിൽ അവൻ അമർത്തി മുത്തി ""എന്തിനാ അച്ചേട്ടാ എപ്പഴും മൂക്കുത്തി ഉമ്മ വെക്കുന്നെ.. ""അവന്റെ കണ്ണിലേക്കു നോക്കി കൊണ്ടവൻ ചോദിച്ചു ""എന്റെ ഈ പെണ്ണിന്റെ ഭംഗി മുഴുവൻ ഈ മൂക്കുത്തിയില്ലാ....നിക്ക് അത് ഒത്തിരി ഇഷ്ട്ട ഗൗരിയെ.."" അവളെ തന്നിലേക് അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു.... അവളും അവനോട് ചേർന്നു നിന്നു """തന്റെ മാത്രം അച്ചുവേട്ടനിലേക് """ ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story