പ്രാണനിൽ: ഭാഗം 13

prananil

രചന: മഞ്ചാടി

 ""ഗൗരി നീ എങ്ങോട്ടാ.... ""പുറത്തോട്ടു പോകാൻ നിൽക്കുന്ന ഗൗരിയെ നോക്കി രാധിക ചോദിച്ചു ""കാവിലെക്കാ അമ്മായി വിളക് വെച്ചു വരാം"" ""ഒറ്റക് പോകണ്ട അവിടെ ഇഴ ജന്തുകൾ ഉണ്ടാവും നന്ദുവിനെ കൂട്ടിക്കോ"" ""അവൾ ഉറങ്ങാ അമ്മായി തല വേദന ആണ് പറഞ്ഞിരുന്നു"" ""എന്നാ ഹർഷനെ വിളിക് ഒറ്റക് പോകണ്ട...,,,,,ഒന്നു തലയാട്ടി കൊണ്ടവൾ ഹർഷനെ വിളിക്കാൻ റൂമിലേക്കു പോയി ""അച്ചുവേട്ട... ""ഏതോ പുസ്തകം വായിച്ചു കൊണ്ടിരിക്കുന്ന ഹർഷനെ ഗൗരി വിളിച്ചു അവൻ അതിൽ നിന്ന് കണ്ണ് ഉയർത്തി അവളെ ഒന്നു നോക്കി ""നീ എങ്ങോട്ടാ... ""അവളെ ആകെ നോക്കി കൊണ്ടവൻ ചോദിച്ചു ""കാവിലെക്കാ അച്ചേട്ടാ,,, നന്ദുൻ തലവേദനയാ കിടക്കാ,,അമ്മായി പറഞ്ഞു അച്ചേട്ടൻ കൂട്ടി പോകാൻ... ""അവനെ നോക്കി കൊണ്ടവൾ പറഞ്ഞു ""നിക്ക് ഞാനും വരാം ഒറ്റക് പോകണ്ട...,,ഞാനും കാവിലെക് ഇറങ്ങിയിട്ട് കൊറച്ചു ആയി..,,,,,പറയുന്നതിനോടപ്പം വായിച്ചു കൊണ്ടിരുന്ന പുസ്തകം അടച്ചു മേശയിലേക്കു വെച്ചിരുന്നു ഇട്ടിരുന്ന മുണ്ട് അവൻ ഒന്നു കുടഞ്ഞു കൊണ്ട് അവളോടപ്പം ഇറങ്ങി

""തിരി കത്തിക്കാൻ എണ്ണ ഒന്നും എടുക്കുന്നിലെ പെണ്ണെ..."" നടക്കുന്നതിനോടപ്പം അവൻ ചോദിച്ചു ""അത് ഒകെ അവിടെ ഉണ്ട് ഇടക് പോകുന്നത് അല്ലേ......"" ""ഡാ,, ഹർഷ വേഗം വന്നോണം ഇനി അവിടെ ഇവിടേം നിന്നു സമയംകളയണ്ട,,,, ഒരുപാട് ജീവികൾ ഉള്ളതാ കേട്ടാലോ""" പോകുന്നതിന് മുൻപ് രാധിക ഓർമിപ്പിച്ചു സമ്മതമെന്നോണം രണ്ടു പേരും തലയാട്ടി പിറകിലെ പാടം കഴിഞ്ഞു വേണം കാവിലെക് കയറാൻ.. സൂര്യൻ അസ്‌തമിക്കാൻ സമയം ആയെന്നപ്പോൽ അന്തരീക്ഷം മാറിയിരിക്കുന്നു...,,,, ചുവപ്പു പടർന്ന പാടവും ഇടക്ക് വീശുന്ന ചെറിയ ഇളം തെന്നലും...,,,,കാറ്റിൽ വിളഞ്ഞു നിൽക്കുന്ന പൊൻകതിരുകളുടെ നറു മണവും നിറഞ്ഞിരുന്നു,,, ഹർഷൻ ഒരു പുഞ്ചിരിയോടെ വരമ്പിലേക് കയറി ഗൗരിക്കു നേരെ കൈ നീട്ടി... ഹർഷനെ ഒന്നു നോക്കിയതിനു ശേഷം അവൾ അവന്റെ കൈയിൽ പിടിച്ചു കയറി ഹർഷന്റെ ഇടതു കരത്തിൽ തന്റെ വലം കൈ കോർത്തു പിടിച്ചു കൊണ്ടവർ നടന്നു.... ""ഗൗരിയെ ശ്രേദ്ധിച്ചു വേണം....""കാവിലേക്കു കയറിയതും ഹർഷൻ പറഞ്ഞു ""ഞാൻ ആദ്യായിട്ട് ഒന്നും അല്ലാലോ അച്ചേട്ടാ... ഇവിടത്തെ ഓരോ മണ്ണ് തരിക്കു പോലും അറിയാട്ടോ ഗൗരി ആരാന്നു... """അവളുടെ വാക്കുകളിൽ കുറുമ്പ് നിറഞ്ഞിരുന്നു ""അയ്യോ പാമ്പ്"""

പെട്ടന്നണ് അവൾ ഹർഷനെ ഇറുക്കെ പിടിച്ചത് ""പാമ്പോ... എവടെ പെണ്ണെ"" അവൾക് ചുറ്റുപാകം നോക്കി കൊണ്ടവൻ ചോദിച്ചു ""അവിടെ ഉണ്ട് അച്ചേട്ടാ... ""അവൾ ചുണ്ടിയ ഭാഗത്തേക് ഹർഷൻ നോക്കി ""ന്റെ ഗൗരിയെ ഇതിനാണോ നീ പേടിച്ച,,,,, ഒരു വള്ളി ചെടി നോക്കി കൊണ്ടവൻ പറഞ്ഞു ഗൗരി ഹർഷനെ ഒന്നു നോക്കി """ഞാൻ വിചാരിച്ചു...""" ""ഇവിടത്തെ ഓരോ മണ് തരിക്കും നിന്നെ അറിയാലേ """ഒരു ആക്കി ചിരിയോടെ അവൻ പറഞ്ഞു ""അത് പിന്നെ..."" ""മതി മതി നീ ചെല്ലാൻ നോക്ക് """കാവിലേക്കു നോക്കി കൊണ്ടാവൻ പറഞ്ഞു അവൾ ഉള്ളിലേക്കു നടന്നു ഹർഷൻ പിറകയും ചെറിയ വള്ളി ചെടികൾ തുങ്ങി കിടക്കുന്നുണ്ട് അതെല്ലാം കൈ കൊണ്ട് മാറ്റി കൊണ്ട് അവൾ നടന്നു കാവിന്റെ ഉള്ളിൽ തന്നേ ഉള്ള എണ്ണ എടുത്ത് ഒഴിച് അവൾ തിരി കത്തിച്ചു ഹർഷൻ അവൾ ചെയുന്നതെലാം നോക്കി നിന്നു.... തിരി കത്തിച്ചു കഴിഞ്ഞതും അവൾ ഹർഷനെ നോക്കി കണ്ണ് കൊണ്ട് പ്രാർത്ഥിക്കാൻ പറഞ്ഞു,,,,,അവനും ഒരു ചിരിയോടെ കണ്ണ് അടച്ചു നിന്നു """തന്റെ പെണ്ണിനെ എന്നും ഇങ്ങനെ ചേർത്ത പിടിക്കാനുള്ള ഭാഗ്യം തെരണ്ണേ എന്ന പ്രാർത്ഥന മാത്രം ആയിരുന്നു അവനിൽ"""

കണ്ണ് തുറന്നു അവൻ ഗൗരിയെ നോക്കി ഇപ്പോഴും കണ്ണ് അടച്ചാണ് ആളുടെ നിൽപ് അവളുടെ അദരങ്ങൾ എന്ധോക്കെയോ പറയുന്നുണ്ട് ഹർഷൻ അറിയാമായിരുന്നു താൻ തെന്നെ ആവും അതിൽ കൂടുതൽ എന്നും....... കത്തിച്ചു വെച്ച തിരിയുടെ വെള്ളിച്ചതിൽ അവളുടെ മൂക്കിലേ മൂക്കുത്തി തിളങ്ങുന്നുണ്ട്,,,,ആഹ്ഹ് കുഞ്ഞു മുഖം പ്രകാശിക്കുന്നത് പോലെ ഒരു നിമിഷം അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടാൻ അവൻ ആഗ്രഹിച്ചു,,,,,, ഗൗരി കണ്ണ് തുറന്നതും കാണുന്നത് തന്നേ ഇമ വെട്ടാതെ നോക്കുന്ന ഹർഷനെ ആണ് അവൾ പുരുകം പൊക്കി എന്താണ് എന്ന് ചോദിച്ചതും അവൻ കണ്ണുകൾ അടച്ചു കൊണ്ട് തല വെട്ടിച്ചു..... """എന്താ അച്ചേട്ടാ..."" """ഒന്നുല്ല ന്റെ ഗൗരി പെണ്ണേ """"അവളെ തന്നിലേക്കു ചേർത്തു നിർത്തികൊണ്ട് ഹർഷൻ പറഞ്ഞു """ദേ അച്ചേട്ടാ വിട്ടേ... കാവ് ആണ്""" അവളുടെ ഉണ്ട കണ്ണുകൾ ഉരുട്ടി കൊണ്ടവൾ പറഞ്ഞു """എന്റെ പെണ്ണിനോടല്ലേ... ദൈവങ്ങൾ അത് അങ്ങ് ക്ഷമിച്ചോളും""" """അയ്യടാ അല്ലെങ്കി തന്നേ ഇപ്പൊ കൊറച്ചു കൂടുതലാ""" ""അതേലോ.. കൂടുതൽ തന്നെയാ"" ""വേണ്ടാട്ടോ....,,,,,,അച്ചുവേട്ട നമ്മക് കുളത്തിൽ പോകാം""" അവന്റെ കയ്യിൽ തൂങ്ങി പിടിച്ചു കൊണ്ടവൾ പറഞ്ഞു """വേണോ.. ഗൗരിയെ നേരം വൈകി ട്ടൊ""" ""കൊറച്ചു നേരം മതി... ""

അവൾ കെഞ്ചുന്ന പോലെ കണ്ണ് ചുരുക്കി കൊണ്ട് ചോദിച്ചു ""വായോ """അവളെ ചേർത്തു പിടിച്ചു നടന്നു കൊണ്ടവൻ പറഞ്ഞു ഒരു ചിരിയോടെ ഗൗരി അവനോട് ചേർന്നു നടന്നു ""എന്ദ് രസലെ അച്ചേട്ടാ """കണ്ണു വിടർത്തി കൊണ്ടവൾ കുളത്തിലേക്കു നോക്കി ചോദിച്ചു കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കളെ നോക്കി കൊണ്ടവൾ ചോദിച്ചു.... അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഹർഷൻ നോക്കി കാണുകയായിരുന്നു """നിക്ക് പറിച്ചു തെരുവോ അച്ചുവേട്ട.... """ഹർഷനോടായി ഗൗരി ചോദിച്ചു ""കൊച്ചു കുഞ്ഞു ആണോടി നി """അവളുടെ മൂക്കിൽ പിടിചു വലിച്ചു കൊണ്ട് അവൻ കളിയാല്ലേ ചോദിച്ചു """ഞാൻ അച്ചേട്ടന്റെ കുഞ്ഞു അല്ലേ""" അവളുടെ കൊഞ്ചി ഉള്ള മറുപടി കേട്ടതും ഹർഷന്റെ ചൊടികളിൽ ഒന്നു വിരിഞ്ഞു """എന്ന എന്റെ കുഞ്ഞു ഇവിടെ നിക്ക് ഞാൻ പോയി പറിക്കാം"""" പറയുന്നതിനോടപ്പം മുണ്ട് മടക്കി കുത്തി അവൻ കുളത്തിലോട്ട് ഇറങ്ങിയിരുന്നു ഒന്നു ആഞ്ഞു കൊണ്ട് രണ്ട് ആമ്പൽ പൂക്കളെ അവൻ കൈപിടിയിൽ ആക്കി കൊണ്ട് തിരിച്ചു കുള്ളപ്പടവിലേക്കു കയറി....

കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയപോലെ തന്നേ നോക്കി നില്കുന്നവൾക് അത് നൽകി... """എന്നാ പോയാലോ കൊച്ചേ... ഇനി നിന്ന അമ്മ നിനേം എന്നേം വിട്ടിൽ കയറ്റില്ല''''' പൂവിനെ നോക്കി നിൽക്കുന്നവളോടായി അവൻ പറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ തലയാട്ടി..... തിരിച്ചുള്ള യാത്രയിലും ഹർഷന്റെ കൈകൾ അവളെ പൊതിഞ്ഞിരുന്നു,,,, അവളും അവനിലേക്കു ചേർന്നു നടന്നു,,, തനിക്കു കിട്ടാവുന്നതിൽ ഏറ്റവും സുരക്ഷിതമായ ഇടമാണ് ഇത് എന്ന ബോധത്തോടെ,,,,,, ......................................... """നിങ്ങൾ വന്നോ """വീട്ടിലേക്കു കയറിയതും നന്ദുവിന്റെ വകയായിരുന്നു അത് ""മ്മ്.. നിന്റെ തലവേദന കുറവുണ്ടോ """അവളുടെ നെറ്റിയിൽ തൊട്ടു കൊണ്ട് ഹർഷൻ ചോദിച്ചു ""അതൊക്കെ ഒന്നു ഉറങ്ങി എണ്ണിച്ചപ്പോ പോയി ഏട്ടാ""" ""ഇനി വേദന വെരുവാണെങ്കിൽ പറ,,,,,പനി ചൂട് ഒന്നുo അല്ല """അവളുടെ നെറ്റിയിൽ നിന്നു കൈ എടുത്തു കൊണ്ട് ഹർഷൻ പറഞ്ഞു ഒരു ഏട്ടന്റെ വാത്സല്യവും കരുതലും എല്ലാം അവന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.... """എങ്ങനെ വേദന വരാതിരിക്കും രാത്രി ഉറങ്ങാൻ സമയം കിട്ടണ്ടേ,,,,,

പലരും ആയി സംസാരം കഴിയണ്ടേ,,,,, ഒരു ആക്കി ചിരിയോടെ സേതു പറഞ്ഞു അത് കേട്ടതും എല്ലാവരും ചിരി അടക്കി നിന്നു നന്ദു ആണെങ്കിൽ ഒന്നു ഇളിച്ചു കൊണ്ട് സേതുവിനെ നോക്കി കണ്ണുരുട്ടി..... """അച്ഛൻ എന്നെ എന്നും കുത്തിയിലെങ്കിൽ സുഖം കിട്ടില്ല ലേ"""" ""ശീലായി പോയി നന്ദുവേ..""" ""ഇതിനെല്ലാം കൂടെ ഞാൻ പ്രതികാരം ചെയ്യും അച്ഛൻ നോക്കിക്കോ.""". ഒരു ഭീക്ഷണി എന്ന പോലെ നന്ദു പറഞ്ഞു """അച്ഛാ നന്ദുവിന്റെ ഭീക്ഷണി തള്ളി കളയണ്ടാട്ടോ...."" ഹർഷനും ഒരു കരുതലോടെ പറഞ്ഞു ""ഈ ഞാനൂൽ കണ്ട് ഞാൻ എന്തിനാടാ പേടിക്കുന്നെ"" ""ഞാനുൽ ആണോ അതോ വേറെ എന്തെങ്കിലും ആണോന്നു നമ്മുക്ക് കാണാട്ടോ""" സേതുവിനെ നോക്കി കൊണ്ടവൾ പറഞ്ഞിരുന്നു ""അച്ഛാ...,,, കിച്ചു വിളിച്ചിരുന്നു കല്യാണ ദിവസവും നിശ്ചയ ദിവസവും തീരുമാനിച്ചു പറയാൻ അവൻ ഇവളെ കൂട്ടി കുറച്ചു ആൾക്കളേ ക്ഷണിക്കണം അതിനാ""""" ""ഞാൻ നിന്നോട് പറയാൻ നിക്കായിരുന്നു മുഹൂർത്തം ഉടനെ കുറിക്കം""" അത് കേട്ടതും ഗൗരിയുടെയും ഹർഷന്റെയും കണ്ണുകൾ ഒരു നിമിഷം ഇടഞ്ഞു...... നന്ദു ആണെങ്കിൽ നിശ്ചയത്തിന് മിത്രെയേ പോയി പ്രതേകം ക്ഷണിക്കണം എന്ന ഗൂഢാലോചനയിലും...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story