പ്രാണനിൽ: ഭാഗം 15

prananil

രചന: മഞ്ചാടി

 ""കഴിഞ്ഞില്ലേ പെണ്ണെ നിന്റെ ഒരുക്കം "" റൂമിലേക് കയറി കൊണ്ട് ഗൗരി ചോദിച്ചു..... കിച്ചുവിന്റെ കൂടെ പോകാനുള്ള ഒരുക്കത്തിൽ ആണ് നന്ദു കണ്ണിലെ കരിമഷി നീട്ടി വരച്ചു ഒരു കുഞ്ഞി പൊട്ടും കൂടെ കുത്തി നന്ദു തിരിഞ്ഞു ഗൗരിയെ നോക്കി പുരുകം പൊക്കി ""എങ്ങനെ ഉണ്ട് ഗൗരിയെ...."" ""ന്റെ നന്ദു ചുന്ദരി അല്ലേ,,,,,,അവളുടെ കവിളിൽ നുള്ളി വലിച്ചു കൊണ്ട് ഗൗരി പറഞ്ഞു ""പിന്നലാതെ... ""ഒരു കണ്ണ് ഇറുക്കി കൊണ്ടവൾ പറഞ്ഞു ""സുഭദ്രമ്മ വരുന്നുണ്ടോ നിങ്ങള കൂടെ"" ""ഇല്ല്യ ഗൗരി...,,, ഹോസ്പിറ്റലിലും ഫ്രണ്ട്‌സിനോടും ഞങ്ങളോട് പറയാൻ പറഞ്ഞു.. """ബാക്കി ഉള്ളവരോട് കിച്ചേട്ടനും അമ്മയും പോയി പറഞ്ഞോളന്ന് ""എങ്ങിട്ട് ഏട്ടായി എപ്പഴാ വരാ"" ""എന്നോട് മാറ്റി നിക്കാൻ പറഞ്ഞ ആള.. ഇങ്ങോട്ട് വേരാണ് എന്നു പറഞ്ഞിട്ട് കാണാൻ ഇല്ല്യ.... """ പറഞ്ഞു തീർന്നതും മുറ്റത്തു കാർ ന്റെ ശബ്ദം കേട്ടിരുന്നു ""വന്നു തോന്നണു ""കണ്ണു വിടർത്തി കൊണ്ട് നന്ദു പറഞ്ഞു താഴോട്ട് ഓടിയിരുന്നു ""പതിയെ പോ പെണ്ണെ,,,ഏട്ടായി എങ്ങോട്ടും പോകില്ല... "" കളിയാലേ പറഞ്ഞു കൊണ്ട് നന്ദുവിന്റെ പിന്നലെ ഗൗരിയും താഴേക്കു ഇറങ്ങി ............................................

..... ""കഴിച്ചിട്ട് പോയ മതിയോ മോനെ"" ചായ കുടിച് കൊണ്ടിരിക്കുന്ന കിച്ചുവിനോടായി രാധിക ചോദിച്ചു ""ഇല്ല അമ്മ,, ഞാൻ കഴിച്ചിട്ട വന്നേ,, ഇപ്പൊ ഇറങ്ങിയാലെ രാത്രി ആകുമ്പോഴേക്കും ഇവളെ തിരിച്ചു എത്തിക്കാൻ പറ്റു..."" പറഞ്ഞുകൊണ്ടവൻ വാതിലിൽ തന്നേ നോക്കിയിരുക്കുന്നവളെ നോക്കി ""എന്ന വൈകികണ്ട മകൾ ഇറങ്ങാൻ നോക്ക്"" ""മാഷും,, ഹർഷനും പോയിട്ടുണ്ടാവും ല്ലേ"" ""ആഹ്ഹ്,, മാഷ് സ്കൂളിൽ പോയി ഹർഷൻ ഓഫീസിലേക്കും"" ""വന്ന പറഞ്ഞേക്കണേ... ഞാൻ വിളിച്ചിരുന്നു അവരെ പറഞ്ഞിട്ടുണ്ട് ഇവളെ കൊണ്ട് പോകുന്നത്""" സമ്മതമെന്നോണം രാധിക തലയാട്ടി ""എന്ന ഞങ്ങൾ പോയിട്ട് വരാം "" രാധികയോട് പറഞ്ഞു കൊണ്ടവൻ ഗൗരിയുടെ തലയിൽ ഒന്നു തട്ടി കൊണ്ട് പുറത്തേക് ഇറങ്ങി ""ഏട്ടായി അവളെയാ കൊണ്ട് പോകുന്നെ നോക്കിക്കോളണ്ണേ ""കളിയാലേ ഗൗരി പറഞ്ഞു ""എന്റെ രണ്ടു കണ്ണും അവളുടെ കൂടെ ഉണ്ടാവും മതിയോ ഗൗരിയേ..."" ""മതി,,, മതി ""ഒന്നു ചിരിച് കൊണ്ട് ഗൗരി പറഞ്ഞു ""നിക്ക് എന്നെ നോക്കാൻ അറിയാട്ടോ,,,"" കേറൂ വെച്ചു പറഞ്ഞു കൊണ്ട് നന്ദു ഗൗരിയുടെ കവിളിൽ ഒന്നു മുത്തി,,, രാധികയുടെ മൂക്കിൽ പിടിച്ചു വലിച്ചു..... ""പോയിട്ട് വരാട്ടോ ""രണ്ടാളുകളോട് കൂടി പറഞ്ഞു കൊണ്ടവൾ പുറത്തേക് ഇറങ്ങി

""ഞാൻ പോയി വരുന്ന വേറെ നല്ല കുട്ടികളായി ഇരിക്കണം,,,, ഇല്ലെങ്കിൽ ഞാൻ വന്ന നല്ല പിട കിട്ടും """"വെല്യ ആളുകളേ പോലെ അവൾ പറഞ്ഞു ""ഡീ..,,, രാധിക വിളിച്ചതും അവൾ ഓടി പോയി കാറിൽ കയറി ""പോയിട്ട് വരാ.. ""തല പുറത്തേക് ഇട്ട് അവൾ കൈ വീശി ഗൗരിയും രാധികയും ഒരു പുഞ്ചിരിയോടെ അത് നോക്കി നിന്നു ""മതി നന്ദുവേ.."" അവളുടെ കോപ്രായങ്ങൾ നോക്കി ഇരുന്ന കിച്ചു പറഞ്ഞു അവനെ നോക്കി നാവ് നിട്ടി കൊണ്ടവൾ നേരെ ഇരുന്നു... കുറച്ചു നേരം പുറത്തോട്ടു നോക്കി ഇരുന്നു..... ""ആദ്യം എങ്ങോട്ടാ കിച്ചേട്ടാ"" മൗനം മറികടന്നു അവൾ പറഞ്ഞു ""കുറച്ചു ഫ്രണ്ട്‌സ് ഉണ്ട് അത് കഴിഞ്ഞ് ഹോസ്പിറ്റൽ പോകാം.. "മതിയിലെ അവളെ ഒന്നു നോക്കി കൊണ്ടാവൻ ചോദിച്ചു ""മതിയല്ലോ.. ""ഒന്നു ചിരിച്ചു കൊണ്ടവൾ പറഞ്ഞു ""ദേ നി ചെറുതായി ചിരിച്ച പോലും നിന്റെ നുണക്കുഴി എടുത്ത് കാണിക്കുo""" അവളുടെ ഇടം കവിളിൽ തെളിഞ്ഞു കാണുന്ന നുണക്കുഴിയിൽ കുത്തി കൊണ്ടവൻ പറഞ്ഞു ""ന്റെ കിച്ചേട്ടാ എപ്പോ കണ്ടാലും ഇതിൽ ഒന്നു കുത്താതെ നിങ്ങൾക് സമാധാനം കിട്ടില്യ..""" കണ്ണ് ഉരുട്ടി കൊണ്ടവൾ പറഞ്ഞു ""ഈ നുണക്കുഴിയോടും അതുള്ള ഈ പെണ്ണിനോടും നിക്ക് പ്രണയ നന്ദുവേ,,,,,പിന്നെ എങ്ങനെയാ ഇത് കാണുമ്പോ ഞാൻ കുത്താതെ ഇരിക്ക"""

അവളുടെ കവിളിൽ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു അവന്റെ കൈ എടുത്ത് തന്റെ ഇരു കയ്യിലുമായി പൊതിഞ്ഞു പിടിച്ചു നന്ദു ""തന്റെതാണ് ""എന്നുള്ള അധികാരത്തോടെ ഇരുവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി തത്തികളിച്ചു... നന്ദു കൈ എത്തിച്ചു പാട്ട് വെച്ചു 🎶""ഈ കാറ്റു വന്നു കാതിൽ പറഞ്ഞു""🎶 ""നീ എന്നുമെന്നും എന്റേതു മാത്രം.... "" ""ഉരുകുമെൻ വിശ്വാസമായി"" "" ഉയിരിനെ പുൽകിടുമോ... "" ""എൻ മൗനങ്ങൾ തേടും സംഗീതമേ "" ""ഈ കണ്ണുകളിൽ നീയാണ് ലോകം... "" ""ഈ കാതുകളിൽ നീയാനുരാഗo"" ""ഉരുകുമെൻ നിശ്വാസമായി....."" ""ഉയിരിനെ പുൽകിടുമോ"" ""എൻ മൗനങ്ങൾ തേടും സംഗീതമേ......."" "" ചെഞ്ചുണ്ടു തുടിച്ചോ ചെറുവാൽ കിളിയെ"" ""നെഞ്ചോന്നു പിടച്ചോ പറയു പതിയെ....."" "" മഞ്ചാടി കൊമ്പതാരോ ഇണക്കിളിയെ"" 🎶 "" കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ....."""🎶 ഒഴിക്കിയെത്തുന്ന പാട്ട് ഇരുവരും ആസ്വദിക്കുകയായിരുന്നു.... ഓരോ വരികളിലും അവർക്കായി ഒളിച്ചു വെച്ച എന്ധോ ഉണ്ടെന്ന പോലെ... നന്ദുവിന്റെ കൈക്കുള്ളിൽ ഇരുന്ന കിച്ചുവിന്റെ കയ്യിൽ അവൾ ഇറുക്കെ പിടിച്ചു.... അവൻ തല ചെരിച്ചു അവളെ ഒന്നു നോക്കി.... സിറ്റിലേക് ചാരി ഇരുന്നു കണ്ണ് അടച്ചിട്ടുണ്ട് അത്രമാത്രം ആഹ്ഹ് പാട്ടിൽ ലയിച്ചേന്നപോലെ അവളുടെ ചുണ്ടിൽ തിളകമർന്ന പുഞ്ചിരി ഉണ്ട്..... അവളിലെ നോട്ടം മാറ്റി കൊണ്ടവൻ കാറിന്റെ വേഗത കൂട്ടി.... ..........................................

ഹോസ്പിറ്റലിന്റെ മുന്നിൽ കാർ നിർത്തിയതും നന്ദു ഇറങ്ങി... ബാക്കി ഉള്ളവരെ വിളിച്ചു കഴിഞ്ഞിട്ടാണ് ഇങ്ങോട്ട് ഇറങ്ങിയത് ഡ്രൈവിങ് സീറ്റിൽ നിന്നു ഹർഷനും ഇറങ്ങി ""പോകാം"" നന്ദുവിന്റെ കൈയിൽ വിരലുകൾ കൊർത്ത് കൊണ്ടവൻ പറഞ്ഞു സമ്മതമെന്നോണം അവൾ തലയാട്ടി രണ്ടുപേരും ഉള്ളിലേക്ക് കയറി കിച്ചുവിനെ മനസിലായി എന്ന് പോൽ ചിലർ ചിരിക്കുന്നുണ്ട്,,, ചില മുഖങ്ങളിൽ നന്ദുവിന്റെ വിരലിൽ കോർത്ത അവനെ കാണുമ്പോൾ കുശുമ്പും നിരാശയും ഉണ്ട് അത് കാണാൻ എന്നോണം നന്ദു കിച്ചുവില്ലേക് ഒന്നുടെ അടുത്ത് നടന്നു...... ""നീ ഇങ്ങനെ ചുറ്റുഭാഗം നോക്കി നടന്നാൽ താഴെ വീഴും കേട്ടോ"" നന്ദു അതിന് ഒന്നു ഇളിച്ചു കൊടുത്തു ഇരുവരും അവിടുത്തെ അത്യാവിശം ജോലികരെയും നഴ്‌സ്മാരെയും എല്ലാം ക്ഷണിച്ചു........ എന്നാൽ നന്ദു കാത് ഇരുന്നത് മിത്രെയേ വിളിക്കാനായിരുന്നു അതേയ് ഇനി നിന്റെ ശത്രുവിനെ വിളിക്കാന... അവളെ തല ചെരിച്ചു നോക്കി കൊണ്ടവൻ പറഞ്ഞു ""ഞാനും അതിനല്ലേ കാത്തു ഇരിക്കുന്നെ""ഒറ്റ കണ്ണ് ഇറുകി കൊണ്ടവൾ പറഞ്ഞു ""ദേ..പെണ്ണെ ഒരു മയത്തിൽ ഒകെ ട്ടൊ "" ""ആലോചികം"" മിത്ര ഇരിക്കുന്ന കേബിനിന്റെ ഡോർ തുറന്നു കൊണ്ട് ഹർഷൻ ഉള്ളില്ലേക്ക് കയറി.....

ലാപ്പിൽ നോക്കി എന്ധോ ചെയ്യുകയായിരുന്നു അവൾ തല ഉയർത്തിയതും കിച്ചുവിനെ ആണ് കണ്ടത് അവനെ കണ്ടതും അവളുടെ കണ്ണുകൾ ഒന്നു വിടർന്നു പക്ഷെ അവന്റെ കയ്യിൽ കൈ കോർത്തു പിടിച്ചു തന്നേ പുച്ഛിച്ചു കൊണ്ട് നോക്കുന്നവളെ കണ്ടതും അവളുടെ മുഖത്ത് ഒരു തരo പക നിറഞ്ഞു...... ""മിത്ര"" കിച്ചുവിന്റെ വിളി വന്നതും മിത്ര നന്ദുവിനെ നോക്കുന്നത് നിർത്തി കണ്ണ് മാറ്റി അവനെ നോക്കി... ""എന്താ സർ"" "ഒരു കാര്യം പറയാൻ വന്നതാ...,,,,ഞങ്ങളുടെ നിശ്ചയ അടുത്ത മാസം നാലിൻ താൻ വരണം...,,,,ഒരു പുഞ്ചിരിയോടെ നന്ദുവിനെ ചേർത്തു നിർത്തി കൊണ്ട് കിച്ചു പറഞ്ഞു മിത്ര വരുത്തി തീർത്ത ഒരു പുഞ്ചിരിയോടെ തലയാട്ടി ""ഞാൻ വന്നോളാo ""മുഷ്ടി ചുരുട്ടി തന്റെ അമർഷം തീർത്തു കൊണ്ടവൾ പറഞ്ഞു ""എന്നാ ശെരിയടോ.. ""കിച്ചുവും നന്ദുവും തിരിച്ചു നടന്നു നന്ദു തിരിഞ്ഞു നിന്നു ഒന്നു ചുണ്ടുകൊട്ടി അവനില്ലേക്കു ഒന്നുടെ ചേർന്നു നിന്നു"" തന്റേത് മാത്രം ആണ് എന്ന പറയുന്ന പോലെ..."" മിത്ര ഗൂഢമായി ഒന്ന് ചിരിച്ചു ""അവൻ എന്റേത നന്ദു നിനക്ക് എന്ന് അല്ല ആർക്കും വിട്ട് തേരില്ല,,,,,, അതിന് നിന്നെ എന്ദ് ചെയ്യാനും ഞാൻ മടിക്കില്ല,,,, അവർ പോയ വഴിയേ നോക്കി കൊണ്ടവൾ പറഞ്ഞു ""നന്ദു നമ്മുക്ക് എന്റെ ക്യാബിൻ ഒന്ന് പോകണം നീ വാ ഒരു ഫയൽ നോക്കാന്...""

""മ്മ്.. ""ഒന്നു മുളി കൊണ്ടവൾ അവന്റെ കൂടെ ചെന്നു ............................................................... കിച്ചു ക്യാബിനിൽ സീറ്റിൽ ഇരുന്നു ഫയൽ നോക്കുകയായിരുന്നു നന്ദു ആണെങ്കിൽ അവന്റെ ഫോണിൽ കളിക്കാൻ പെട്ടനാണ് നന്ദുവിൻ ആരോ വരുന്ന പോലെ തോന്നിയത് അവൾ ചാരി വെച്ച ഡോറിലൂടെ പുറത്തേക്കു നോക്കി കിച്ചുവിന്റെ ക്യാബിനിൽ നടന്നു വരുന്ന മിത്രയേ കണ്ടതും അവൾ ഒന്നു പുച്ഛിച്ചു ""നിനക്ക് എന്റെ കിച്ചുട്ടനെ നെ വേണം ലേ,,,കാണിച്ചു തരാം മോൾ ഇങ്ങോട്ട് വാ"" അവൾ ഫയലിൽ എന്ധോ നോക്കുന്നവന്റെ അടുത്ത് ചെന്നു അവൻ നോക്കുന്ന ഫയൽ മാറ്റി വെച്ചു കിച്ചു ഒന്നു ഞെട്ടി ""നീ എന്താ നന്ദു ചെയ്യുന്നേ"" എന്നാൽ അവൾ അത് കാര്യം ആക്കാതെ അവന്റെ മടിയിൽ ചെരിഞ്ഞിരുന്നു അവന്റെ നെഞ്ചില്ലേക്കു ചാഞ്ഞു.......കിച്ചു ഒരു നിമിഷം ഇവൾ എന്താ ചെയ്യുന്നേ എന്ന് ആലോചിച്ചു അപ്പോഴാണ് മിത്ര അങ്ങോട്ട്‌ കയറി വന്നത് അവരുടെ ഇരുത്തം കണ്ടതും അവളുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി ""സോ..റി സർ""" എങ്ങനെയൊക്കെ പറഞ്ഞു ഒപ്പിച്ചു കൊണ്ടവൾ തിരികെ നടന്നു """ഹയ്യോ അവൾക് അങ്ങനെ തന്നേ വേണം,,,,

അവൾ പോയ വഴിയേ നോക്കി ചിരിക്കുന്നവളെ കണ്ടപ്പോഴാണ് കിച്ചുവിനും കാര്യം പിടികിട്ടിയത് തന്റെ മടിയിൽ നിന്നു നിക്കാൻ തുടങ്ങുന്നവളെ ഇടുപ്പിലൂടെ കയ്യിട്ടു അവൻ ഇറുക്കെ പിടിച്ചു.... ഇപ്രാവിശ്യം ഞെട്ടിയ്യത് നന്ദു ആയിരുന്നു ""ദേ,,, കിച്ചേട്ടാ വിട്ടേ ഹോസ്പിറ്റൽ ആണ് ട്ടൊ"" ""കയറി ഇരിക്കുമ്പോ ആലോചിക്കണ്ണമായിരുന്നു... ഇനീപ്പോ നീ കൊറച്ചു നേരം അവിടെ ഇരി...""" അവളെ അടുപ്പിച്ചു കൊണ്ടവൻ പറഞ്ഞു കിച്ചു അവളുടെ മുഖം ആകമാനം നോക്കി..... അവന്റെ കണ്ണ് അവളുടെ ചുണ്ടിന് താഴയായി ഉള്ള പോടി മറുകിൽ ഉടക്കി അവൻ അവിടെ ഒന്നു നുകർന്നു നന്ദു കണ്ണുകൾ ഇറുക്കെ അടച്ചു അവനോട് ചേർന്നു ഇരിന്നു അവന്റെ അധരം അവളുടെ ആഹ്ഹ് നുണക്കുഴി കവിളിൽ അമർന്നു ""മ..തി കിച്ചേട്ടാ"" കിച്ചു ഒന്ന് ചിരിച്ചു കൊണ്ടവൾ തന്നിലേക്ക് അടുപിച്ചു പിടിച്ചു ഇതെല്ലാം കണ്ടിരുന്ന ആഹ്ഹ് കണ്ണുകളിൽ ദേഷ്യവും വാശിയും എല്ലാം കയറി..... ""ഇല്ല നന്ദു കിഷോർ എന്റെയാ""" ...................................................... അച്ചേട്ടൻ എപ്പഴാ വന്നേ ഉള്ളിലേക്കു കയറുന്നവനെ നോക്കി അവൾ ചോദിച്ചു ""ഇപ്പൊ വരുന്നോള്ളൂ ഗൗരിയെ... ""അവന്റെ ശബ്ദം അടഞ്ഞിരുന്നു ""എന്ദ് പറ്റി വെയ്യേ"" വേവലാതിയോടെ അവൾ ചോദിച്ചു ""ചെറിയൊരെ തലവേദന നീ ചായ ഇടുത്തു

റൂമിലേക്കു വാ ഞാൻ ഒന്നു ഫ്രഷ് ആവട്ടെ """ ഒന്നു തലയാട്ടി കൊണ്ടുവൾ അടുക്കളയിലേക് പോയി ചായ ഉണ്ടാക്കി ഒരു ഗ്ലാസിൽ ചായയും എടുത്ത് അവന്റെ റൂമിലേക്ക് പോയി..... അവൾ വന്നപ്പോഴേക്കും ഹർഷൻ ഫ്രഷ് ആയി ഇറങ്ങിയിരുന്നു... ""നന്ദു വരാൻ കൊറച്ചു വൈകും ഭക്ഷണo കഴിച്ചിട്ടേ വെരു ട്ടൊ... ""ചായ കുടിക്കുന്നതിന് ഇടക് ഹർഷൻ പറഞ്ഞു ""ഇത് ഞാൻ പ്രതീക്ഷിച്ചതാ"" ഒന്നു ചിരിച്ചു കൊണ്ടവൾ പറഞ്ഞു ചായ ഗ്ലാസ് ടേബിൾ വെച്ച് അവൻ ഗൗരിയെ വലിച്ചു കിടക്കയിൽ ഇരുത്തി അവളുടെ മടിയിൽ തല വെച്ചു കിടന്നു ഹർഷൻ .... ഒരു ചിരിയോടെ അവൾ അവന്റെ മുടിയിഴകളിൽ തഴുകി ""കൊറവ് ഉണ്ടോ അച്ചേട്ടാ"" "മ്മ്... "അവന്റെ മൂളലിൽ തന്നേ അവൻ ഉറക്കം വരുന്നുണ്ട് എന്ന് അവൾക് മനസിലായി അവൾ അവളുടെ പ്രവർത്തി തുടർന്ന് ഹർഷൻ ഒന്നു ചെരിഞ്ഞു കൊണ്ട് അവളുടെ വയറിൽ മുഖം അമ്മർത്തി കിടന്നു അവന്റെ ശ്വാസഗതി താളത്തിൽ ആയതുo അവൻ ഉറങ്ങി എന്ന് ഗൗരിക് മനസിലായി.... അവന്റെ തല പതിയെ കിടക്കയില്ലേക് മാറ്റി പോകാൻ എണിച്ചതും ഹർഷൻ അവളുടെ കയ്യിൽ പിടുത്തം ഇട്ടു ""കൊറച്ചു നേരം കിടക്കോ പെണ്ണെ"" അവൾ ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക് കിടന്നു അവളുടെ വയറിൽ തല വെച്ചു ചുറ്റി പിടിച്ചു ഹർഷൻ കിടന്നു അവൾ അവനെ പതിയെ തലോടി... എപ്പോഴോ ഇരുവെരുടെയും കണ്ണുകളിൽ ഉടക്കം വന്നു മൂടി ഭക്ഷണമ് കഴിക്കാൻ വിളിക്കാൻ വന്ന സേതു ഈ കാഴ്ച കണ്ടതും ഒന്നു പുഞ്ചിരിച്ചു കൊണ്ട് രണ്ടുപേർക്കും പുതപ് വിരിച് കൊടുത്തു.................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story