പ്രാണനിൽ: ഭാഗം 17

prananil

രചന: മഞ്ചാടി

 ""മോളെ ഞങ്ങൾ ഇറങ്ങാ വാതിൽ അടച്ചു ഇരിക്കണം ട്ടൊ... ഹർഷൻ ഇപ്പൊ വന്നോളും.... "" രാധികയും സേതുവും കല്യാണം വിളിക്കാനും കുറച്ചു വഴിപാടുകൾ കഴിപ്പിക്കാൻ അമ്പലത്തിലേക്കും പോകാൻ നിലയ്ക്കുകയാണ്.... വിട്ടിൽ ഗൗരി മാത്രമേ ഒള്ളു നന്ദു കിച്ചുവിന്റെ കൂടെ പുറത്ത് പോയതാണ്...... ""അമ്മായി പേടിക്കണ്ട ഞാൻ നോക്കിക്കൊള്ളാം..."" ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു ""പിന്നെ ഭക്ഷണം കഴിക്കണം ട്ടൊ,,,അവളുടെ തലയിൽ തലോടി കൊണ്ടവർ പറഞ്ഞു... "" പെറ്റമ്മ ആക്കണം എന്നില്ല കർമം കൊണ്ട് ആഹ്ഹ് സ്ഥാനം എന്നെ രാധിക ഏറ്റെടുത്തതാണ്..... ""ന്റെ അമ്മായി ഇനി നിന്ന സമയം വൈകും ട്ടൊ... പറഞ്ഞില്ലാ വേണ്ട"" ""ഞാൻ ഇറങ്ങാ ന്റെ ഗൗരിയെ"" ""രാധു ഇറങ്ങായിലേ"" ""ദാ വരുന്നു മാഷേ... ""സാരിത്തുമ്പ് കൂട്ടി പിടിച്ചു കൊണ്ടവർ പുറത്തേക് ഇറങ്ങി... ""മോളെ പോയിട്ട് വരാട്ടോ.. ഹർഷൻ ഇപ്പൊ വരും പേടിക്കണ്ട..."" രാധികയുടെ പോലെ തന്നേ സേതുവും ഗൗരിയോട് പറഞ്ഞു ""മാഷാച്ച ഇനി നിന്ന അമ്പലത്തിലെ നട അടക്കും.. പിന്നെ കല്യാണം വിളിക്കാൻ പോകലും വൈകും അത് കൊണ്ട് പോവാൻ നോക്കിക്കേ.."""" ""മഴയും വരാൻ പോകുന്നുണ്ട്.."" അവളെ ഒന്നു തലോടി കൊണ്ട് സേതുവും രാധികയും ഇറങ്ങി അവർ പോകുന്നതും നോക്കി അവൾ നിന്നു.....

അവൾ തിണ്ണയിൽ വന്നു ഇരിന്നു ആകാശം കാർമേഘം കൊണ്ട് മൂടിട്ടുണ്ട്... മഴയുടെ വരവ് അറിയിച്ചുകൊണ്ടെന്നപ്പോൽ അന്തരീക്ഷത്തിൽ ചെറിയൊരു തണുപ്പ് പടർന്നു ഇളo തെന്നൽ വീശുന്നുണ്ട്..... മഴയുടെ തുടക്കം എന്നപ്പോൽ ആദ്യ തുള്ളി ഭൂമിയിലേക്ക് പതിച്ചു.... മഴ തന്റെ പ്രണയമായ ഭൂമിയിലേക്ക് ആർത്തു പെയ്യാൻ നിൽക്കുകയാണ്..... ഭൂമിയും കാത്തിരിക്കുകയാണ് തന്റെ പ്രണയത്തിൽ മുങ്ങാൻ... ആഴ്നിറങ്ങാൻ...... പതിയെ ഭൂമിയിലേക്ക് ഓരോ തുള്ളിയും ഇറ്റു വീണു.... അവയുടെ ശക്തി ഓരോ നിമിഷവും കൂടി കൊണ്ടിരുന്നു....... ഗൗരി ഓടിൽ നിന്നു താഴേക്കു പതിക്കുന്ന വെള്ളം കൈ കുമ്പിളിൽ എടുത്ത് കളിക്കുകയാണ്..... മഴയെ നോക്കി നിന്നുകൊണ്ടവൾ പതിയെ മഴയിലേക്ക് ഇറങ്ങി ഹർഷന്റെ കയ്യിൽ നിന്നു എപ്പോഴും തനിക്കും നന്ദുവിനും ചീത്ത കേക്കാറുള്ളത് ഇതിനു മാത്രമാണ്.... മഴയിലേക്ക് ഇറങ്ങുന്നതിന്,,,,, അവൾ കൈ വിടർത്തി മഴയെ ആസ്വദിച്ചു.. മഴത്തുള്ളികൾ അവളുടെ മുടിയിഴകളിൽ ഒളിച്ചു... ഒരു കൊച്ചു കുഞ്ഞിനെ പോൽ അവൾ മഴയത് കളിച്ചു കൊണ്ടിരുന്നു...... .....................................................

വാതിൽ ചാരി വെച്ചത് കണ്ട് കണ്ടാണ് ഹർഷൻ ഉള്ളിലേക്കു കയറിയത്.. തലയിൽ ആയ വെള്ളം തോർത്ത്‌ കൊണ്ട് ഒന്നു തുടച്ചു അവന്റ കണ്ണുകൾ ചുറ്റുപാടും തിരഞ്ഞു കൊണ്ടിരുന്നു ""ഈ പെണ്ണ് ഇതെവിടെ,, ഇല്ലെങ്കിൽ കേറി വന്ന ഉടനെ പുറത്തേക് ഇറങ്ങുന്നവള,,,ഒറ്റക് ആണെന്ന് പറഞ്ഞിട്ട് ഇതെവിടെ,,,,,ഒന്നു ചിന്തിചു കൊണ്ടവൻ നാലുപാടും നോക്കി ഒരു ശബ്‍ദം കേട്ട് കൊണ്ട് അവൻ വീടിന്റെ സൈഡിലേക്കു നോക്കിയതും മഴയെ തന്നിലേക്കു സ്വികരിച്ചു കൊണ്ട്,,,,, മഴത്തുള്ളികളേ തട്ടി തേറുപ്പിക്കിന്നുവളെ ആണ്,,,,,, ""ഡീ... "" ഹർഷന്റെ ശബ്‍ദം കേട്ടതും അത്രയും നേരം എല്ലാം മറന്നവൾ സ്വബോധത്തിലേക്കു വന്നു താൻ ഇത്രെയും നേരം മഴയത് കളിക്കുകയായിരുന്നു എന്നു കൂടെ ഓർമ വന്നതും അവൾ കണ്ണുകൾ ഇറുകെ അടച്ചു....... ഹർഷൻ അവളെ ഒന്നു നോക്കി ഇട്ടിരുന്നു ദാവണി വെള്ളത്തിൽ കുതിർന്നിട്ടുണ്ട്,,, തലയിലൂടെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്,,, ചെറിയെ ചാറ്റൽ മഴ കൊണ്ടാൽ അടക്കം പനി പിടിച്ചു കിടക്കുന്നവൾ ആണ്..... അവൻ അവളുടെ ചെവിയിൽ പിടിച്ചു ""വിട് അച്ചേട്ടാ നോവുന്നു "" ""നോവാൻ തന്നെയാ പിടിച്ചേ ""അവളിലെ പിടി വിട്ടു കൊണ്ടവൻ പറഞ്ഞു അവൾ അവനെ ഒന്നു കൂർപ്പിച്ചു നോക്കി ""നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ടോ മഴയത് ഇറങ്ങരുത്,,,,

ഇനിപ്പോ പനി എങ്ങാനും പിടിച്ച ഒരു ഭാഗത്തു കിടക്കേണ്ടി വരും""" അവളെ തിണ്ണയിൽ ഇരുത്തി തല തുടച്ചു കൊണ്ടവൻ അവളെ ചീത്ത പറഞ്ഞു.... ഗൗരി അവന്റെ വയറിലൂടെ ചുറ്റി പിടിച്ചു തലവെച്ചു അവൻ തോർത്ത്‌ മാറ്റി കൊണ്ട് അവളുടെ തലയിൽ തലോടി...... ""എന്നാടാ,,,, ഇങ്ങനെ ഇറങ്ങിയ പനി വേരില്യ"" രാസനധി പോടി നെറുകയിൽ തിരുമ്പി കൊണ്ടവൻ പറഞ്ഞു ""നിക്ക് തണുക്കുന്നു അച്ചേട്ടാ,, അവൾ ഒന്നുടെ അവനിലേക്കു ചേർന്നു"" ""ആദ്യം നീ പോയി ഈ ഡ്രസ്സ്‌ മാറ്റിക്ക് അവളെ തന്നിൽ നിന്നു അടർത്തി മാറ്റി ഉള്ളിലേക്കു തള്ളിവിട്ടു കൊണ്ടവൻ പറഞ്ഞു""" അവൾ പോകുന്നതും നോക്കി ഹർഷൻ നിന്നു ""പൊട്ടി പെണ്ണ്...""മഴ കണ്ടാൽ പെണ്ണിനു വേറെ ഒരു ചിന്തയും ഇല്ല്യ.... ഒരു പുഞ്ചിരിയോടെ അവനും വാതിൽ അടച്ചു ഉള്ളലേക്ക് കയറി ............................................................... ""നല്ല മഴയാ ല്ലേ കിച്ചേട്ടാ.... "" കിച്ചുവിന്റെ വിട്ടിൽ കയറി പോകാൻ നിന്നപ്പോഴാണ് മഴ പെയ്യുന്നത് അത് മാറിട്ടു പോകാം എന്നു പറഞ്ഞപ്പോ നിന്നതാണ് രണ്ടു പേരും അവന്റെ ബാൽക്കണിയിൽ നിന്നു മഴ വെള്ളo കൈ കൊണ്ട് തട്ടി തെറുപ്പിച്ചു കൊണ്ടവൾ പറഞ്ഞു.... ""ഇനിപ്പോ ഇന്നു പോകണോ പെണ്ണെ "" അവളുടെ പിന്നിലൂടെ ചെന്ന് പുണർന്നു കൊണ്ട് തോളിൽ താടി കുത്തി കൊണ്ടവൻ ചോദിച്ചു

""അയ്യടാ,,, മര്യാദക്ക് മഴ ഒന്നു കുറഞ്ഞ എന്നെ കൊണ്ടാക്കി തന്നോ""" കൈ പിറകിലേക് ആക്കി അവന്റെ കവിളിൽ തട്ടി കൊണ്ടവൾ പറഞ്ഞു ""മ്മ്ഹ്ഹ്.. ""അവളുടെ തോളിൽ മുഖം ഉരസി കൊണ്ടവൻ അവളെ തന്നിലേക്കു അണച്ചു പിടിച്ചു ""ദേ,,, അമ്മ വരും ട്ടൊ"" ""അമ്മ ഒന്നും വരില്ല ന്റെ പെണ്ണെ... ""ബാൽക്കണിയിൽ ഉള്ള ആട്ടുതൊട്ടിൽ ഇരുന്ന് കൊണ്ട് അവളെ മടിയിലേക് ഇരുത്തി കൊണ്ടവൻ പറഞ്ഞു ഒരു പുഞ്ചിരിയോടെ അവന്റെ നെഞ്ചിലെ ചൂടില്ലേക്കു അവൾ ചേർന്നിരുന്നു ""കിച്ചേട്ടാ"" ""മ്മ്"" ""കിച്ചേട്ടാ"" ""എന്താ നന്ദുവേ ""താഴേക്കു തല ചെരിച്ചു നോക്കി കൊണ്ടവൻ ചോദിച്ചു ""കല്യാണം കഴിഞ്ഞ എന്നോടുള്ള ഇഷ്ട്ടം കുറയോ... ""നെഞ്ചിൽ താടി കുത്തി നിന്നു കൊണ്ടവൾ ചോദിച്ചു ""നിന്നോട് ആരാ ഈ പൊട്ടത്തരം ഒകെ പറഞ്ഞെ"" അവളുടെ കഴുത്തിൽ താടി ഉരസി കൊണ്ടവൻ ചോദിച്ചു ""ഇക്കിളി ആകാതെ ഞാൻ ചോദിച്ചതിന് ഉത്തരം പറ"" ""കല്യാണം കഴിഞ്ഞാൽ എന്ന് അല്ല ജീവിത കാലം മുഴുവൻ നിക്ക് ന്റെ വായാടിയോടുള്ള പ്രണയമോ ഇഷ്ട്ടാമോ ഒന്നു പോകില്ല,,,,

ഓരോ ദിവസവും അതിന്റെ തീവ്രത കൂടും എന്ന് അല്ലാതെ കുറയല്ലേ,,,കല്യാണം കഴിഞ്ഞാ ന്റെ സ്നേഹം കൂടല്ലേ ചെയ്യാ,, ഞാൻ അണിയിച്ച താലിയും സിന്ദൂരവും ആയി എന്റെ മുന്നിൽ എന്റെ പെണ്ണ് ഇങ്ങനെ നിക്കുന്നത് കാണാൻ ഞാൻ കാത് ഇരിക്ക അറിയോ,,,, കാമുകിയിൽ നിന്ന് ഭാര്യലേക്കും പിന്നീട് നമ്മുടെ പ്രണയത്തിൻ അംശം നിന്റെ ഈ കുഞ്ഞു വയറിൽ സ്ഥാനം കൊള്ളുമ്പോൾ നിന്നിലെ അമ്മയോടും ഉള്ള സ്നേഹവും,,കരുതലും,,,ഓരോ നിമിഷവും എന്നിൽ നിറഞ്ഞു നില്ക്കു ന്റെ പെണ്ണെ,,,, നിന്നിലെ സ്ഥാനങ്ങൾ മാത്രമേ മാറുന്നൊള്ളു,,,, നിനോടുള്ള ഇഷ്ട്ടാമോ സ്നേഹമോ മാറുന്നില കൂടുകയല്ലാതെ കുറയുന്നില്ല,,,,,"""""" നന്ദുവിനെ ഇറുക്കെ പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു അവന്റെ വാക്കുകളിൽ നിന്നു മനസിലാകാമായിരുന്നു കിച്ചുവിന്റെ ഉള്ളിൽ അവന്റെ വായാടി എത്രെത്തോളം ഉണ്ടെന്ന്... അവൾ ഒന്നു ഉയർന്നു പൊങ്ങി അവന്റെ കവിളിൽ അമർത്തി ചുംബിച്ചു നെറ്റിയിലും കണ്ണിലും അവളുടെ അധരത്തിന്റെ ചൂട് അറിഞ്ഞു തന്റെ പെണ്ണിന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങി കൊണ്ട് അവൻ അവളോട്‌ ചേർന്നിരുന്നു..... ""നിക്കും ന്റെ കിച്ചുട്ടനെ ഒത്തിരി ഒത്തിരി ഇഷ്ട്ട ട്ടൊ..."" അവനെ വലിഞ്ഞു മുറുക്കി കൊണ്ടവൾ പറഞ്ഞു ഒരു പുഞ്ചിരിയോടെ അവളുടെ തലയിൽ തലോടി ആഹ്ഹ് വിരി നെറ്റിയിൽ അമർത്തി മുത്തി കൊണ്ടവനും അവളോട് ചേർന്നിരുന്നു..... .....................................................

ഹർഷൻ റൂമിലേക്ക് ചെന്നതും കാണുന്നത് പുതപ്പ് കൊണ്ട് മൂടി പുതച്ചു കിടക്കുന്നവളെ ആണ് ""ഗൗരിയെ.. പെണ്ണെ"" അവളുടെ നെറ്റിയിൽ തൊട്ടതും ചെറു ചൂട് അനുഭവപ്പെട്ടു ""കണ്ടോ പനിക്കാൻ തുടങ്ങി അപ്പോഴേ പറഞ്ഞതാ ഇപ്പൊ എന്തായി""" ഹർഷൻ കുറച്ചു ചൂടു കഞ്ഞി എടുത്തു കൊണ്ട് വന്നു.. അവളെ തട്ടി വിളിച്ചു ""പെണ്ണെ എണ്ണിചേ ദേ ഇപ്പൊത്തന്നെ ഇത് അങ്ങ് കുടിച് മരുന്ന് കുടിച്ച മതി ഇല്ലെങ്കിൽ പിന്നെ പനി കൂടും"""" ""നിക്ക് വേണ്ട അച്ചേട്ടാ ""മുഖം ചുളിച്ചു കൊണ്ടവൾ പറഞ്ഞു ""നിന്നോട് കുടിക്കാന പറഞ്ഞെ,,,അവളെ ചാരി ഇരുത്തി കൊണ്ട് അവൻ തന്നേ അത് മുഴുവൻ കോരി കൊടുത്തു മരുന്നും കൊടുത്ത്... ഗൗരിക് വായ കയ്പ്പ തോന്നിയെങ്കിലും ഹർഷന്റെ നോട്ടത്തിൽ അവൾ നല്ല കുട്ടി ആയി... പാത്രം അടുക്കളയിൽ കൊണ്ട് വെച്ച് കഴുകി തിരിച്ചു ഗൗരിയുടെ അടുത്തക്ക് തന്നേ വന്നു ഇരുന്നു ""കുറവ് ഉണ്ടോ"" ""മ്മ് ""ഒന്നു മൂളി കൊണ്ട് അവൾ അവന്റെ മടിയിൽ തല വെച്ചു കിടന്നു അവൻ പതിയ അവളുടെ തലയിൽ തലോടി.... തണുപ്പ് കാരണം അവൾ ചുരുണ്ടു കൂടിയാണ് കിടപ്പ് ""തണുക്കുന്നുണ്ടോ നിനക്ക്"" ""അച്ചേട്ടാ അടുത്ത് കിടക്കോ... ""പ്രതീക്ഷയോടെ അവൾ ചോദിച്ചു ഒന്നു പുഞ്ചിരിച്ചു കൊണ്ടവൻ അവളുടെ അടുത്ത് കിടന്നു....

പുതപ് വാരി ചുറ്റി അവളും അവനോട് ഒട്ടി കിടന്നു അവന്റെ ശരീരത്തിലെ ചൂടിനാൽ അവൾ തന്നിലെ തണുപ്പ് മാറ്റാൻ ശ്രേമിച്ചു... ഹർഷൻ അവളെ ഒന്നു നോക്കി...പൊക്കി എടുത്ത് നെഞ്ചിൽ കിടത്തി അവനോളം വലുപ്പം ഇല്ലാത്തതിനാൽ അവൾ മുഴുവനായി അവന്റെ നെഞ്ചിൽ ആയിരുന്നു.... ""ഉറങ്ങിക്കോ എണ്ണിക്കുമ്പോഴേക്കും പനി മാറിക്കൊളും."". അവളുടെ നെറുകയിൽ തലോടി കൊണ്ടവൻ പറഞ്ഞു അവന്റെ ചൂടിൽ പറ്റിച്ചേർന്നു ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ കിടന്നു.... ക്ഷീണം ഉള്ളതിനാൽ കണ്ണുകൾ പതിയെ അടഞ്ഞിരുന്നു.... ""ഇടക് ഇടക് അവന്റെ അധരങ്ങൾ അവളുടെ നെറുകയിൽ പതിയുന്നുണ്ടായിരുന്നു,,,,അവളെ എത്രെ ചേർത്തു നിർത്തിയിട്ടും മതി വരാത്തദ് പോലെ അവൻ അണച്ചു പിടിച്ചു കൊണ്ടിരുന്നു""" വീശി അടിച്ച ചെറു തെന്നൽ ജനൽ പാളികക്കൾ കൊട്ടി അടച്ചു....അപ്പോഴും ചെറു തണുപ്പോടു കൂടി ഭൂമിയില്ലേക്കു മഴ വാർഷിക്കുന്നുണ്ടായിരുന്നു..................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story