പ്രാണനിൽ: ഭാഗം 18

prananil

രചന: മഞ്ചാടി

 ""അത് അങ്ങ് വലിച്ചു കേട്ട്"" പന്തലുകാർക്ക് നിർദ്ദേശം കൊടുക്കുകയാണ് സേതു,,, ""ഞങ്ങൾ നോക്കിക്കൊള്ളാം മാഷേ,,,"" പണിക്കാരിൽ ഒരാൾ വിളിച്ചു പറഞ്ഞു ""നോക്കിയാൽ പോരാ,, ചെയ്യണം,,, നാളെയാണ് കല്യാണം അല്ലാതെ അടുത്ത ആഴ്ച അല്ല..."" ""അത് ഞങ്ങൾക് അറിയാല്ലോ"" ""എങ്ങിട്ടാവും ഇത്രെയും നേരായിട്ട് ഒന്നും നടക്കാത്തത്"" ""അത് പിന്നെ,,, തല ചൊറിഞ്ഞു കൊണ്ട് ഒരുത്തൻ നിന്നു ""മതി..മതി..സംസാരിച്ചു നിന്ന സമയം പോകും വേഗം ആയിക്കോട്ടെ..."" സേതുപറഞ്ഞു കൊണ്ട് വെപ്പുക്കാരുടെ അടുത്തേക് ചെന്നു ""ന്റെ അച്ചേ അവർ നോക്കിക്കോളും അച്ഛാ എന്തിനാ ഇടക് ഇടക് പോയി അവരെ നോക്കുനെ..."" ചായ എല്ലാവർക്കും കൊടുക്കുന്നതിനിടയിൽ നന്ദു ചോദിച്ചു.... ""എന്റെ മക്കൾക്കു എല്ലാവർക്കും നല്ലൊരു ദിവസം ആണ് നാളെ,,,, അപ്പൊ എല്ലാം ഒന്നു ഉഷാർ ആക്കാൻ ഒരു അച്ഛനായ ഞാൻ ഒകെ ചെയ്യേണ്ടേ നന്ദുവേ... """ എളിയിൽ കൈ കുത്തി കൊണ്ട് സേതു അവളോട് ചോദിച്ചു ""പിന്നെ വേണം വേണം,,, എന്റെ അച്ഛൻ പോയി എല്ലാം നോക്ക്,, ചെന്നാട്ടെ.. "" ആക്കി കൊണ്ട് അവൾ പറഞ്ഞതും അവിടെ കൂടി നിന്നവർ എല്ലാം ചിരിച്ചിരുന്നു ""ഗൗരിയും ഹർഷനും എവടെ"" ""മോൾ മൈലാഞ്ചി ഇടാണ്,,, പാവം കൊറേ നേരായി ഒരേ ഇരുപ്പ്"" പാചകപ്പുരയില്ലേക് കേറി വന്നു കൊണ്ട് രാധിക പറഞ്ഞു ""ഏട്ടൻ ഇതിലൂടെ ഒകെ ഉണ്ടായിരുന്നു,,,"" നന്ദുവും കൂടി ചേർത്തു ""അല്ല പെണ്ണെ നിനക്ക് മൈലാഞ്ചി ഒന്നും ഇടണ്ടേ,,, നാളെ എന്റെ മോൾടെ നിശ്ചയം കൂടിയ...""

""ന്റെ അച്ചേ നാളെ അവളുടെ അല്ലേ കല്യാണം,,, എന്റെ ഗൗരി പെണ്ണ് ഇട്ട് കഴിഞ്ഞ് ഞാൻ ഇട്ടോളാം ട്ടൊ... "" സേതുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് നന്ദു പറഞ്ഞു ""ഇട്ടാ മതി നീ ഗൗരിയെ ഒന്നു നോക്കി വാ"" അവളുടെ മൂക്കിൽ തട്ടി കൊണ്ട് സേതു പറഞ്ഞു ""ശെരിയച്ചേ.... ""പറഞ്ഞു കൊണ്ടവൾ ഉള്ളിലേക്കു കയറിയിരുന്നു ........................................ ""എന്തായി..."" ഉള്ളിലേക്കു കയറി കൊണ്ട് നന്ദു ചോദിച്ചു ഗൗരി ദയനീയമായി അവളെ ഒന്നു നോക്കി... രണ്ടു കയ്യിലും ഓരോപേർ വിതം ഇടുന്നുണ്ട് ഇടക് ഗൗരി അനങ്ങുമ്പോൾ അവർ ചീത്ത പറയുന്നുമുണ്ട് അതിന് അവൾ കണ്ണ് ഉരുട്ടി നോക്കും... ""മതി നന്ദുവേ,,, നിക്ക് ഇതെന്നെ കൂടുതലാ ട്ടൊ.. "" നന്ദുവിനെ നോക്കി ചിണുങ്ങി കൊണ്ടവൾ പറഞ്ഞു ""ആര് പറഞ്ഞു ഇദ് കഴിയാനായല്ലോ ""അവളുടെ കയ്യിൽ നോക്കി കോണ്ടണ്ടവൾ പറഞ്ഞു... ""ന്റെ ഗൗരിയെ ഇതൊക്കെ ഒരു രസല്ല,, ""അവളുടെ തലയിൽ ചെറുതായി തട്ടി കൊണ്ടവൾ പറഞ്ഞു ""നിക്കും ഇഷ്ട്ടം ഒകെ തന്നെയാ പക്ഷെ എത്രെ നേരായി ഒരേ ഇരുത്തം.."" ഒരു മുഷിപ്പോടെ അവൾ പറഞ്ഞു ""ഇപ്പൊ കഴിയും ചേച്ചി"" അവരുടെ സംസാരം കേട്ടപോലെ ഇട്ടു കൊടുക്കുന്നതിൽ നിന്ന് ഒരു കുട്ടി പറഞ്ഞു ""കണ്ടോ ഇപ്പൊ കഴിയും നന്ദുവും ഏറ്റു പിടിച്ചു"" ""നിന്റേതല്ലേ അടുത്ത ഊഴം,,,

അപ്പോഴും ഇതന്നെ പറയണം ട്ടൊ"" ""അയ്യടാ ഞാൻ ഇത്രേ എന്തിനാ ഇടുന്നെ എന്റെ കല്യാണത്തിന് ഇടാം ഇപ്പൊ കൊറച്ചു ട്ടൊ.."" ഇരുവെരുടെയും സംസാരത്തിനിടക് ഗൗരിയുടെ മൈലാഞ്ചി ഇടൽ കഴിഞ്ഞിരുന്നു... ""കഴിഞ്ഞു ട്ടൊ..."" ഗൗരി കയ്യിലേക്ക് ഒന്നു നോക്കി ഇരു കയ്യും മൈലാഞ്ചി കൊണ്ട് നിറഞ്ഞിട്ടുണ്ട്.... ഒപ്പം അവിടെ ആകെ അതിന്റെ സുഗന്ധവും പരന്നു ""മൈലാഞ്ചി എത്ര ചുവക്കുന്ന അത്രയും സ്നേഹം ഉണ്ടെന്ന"" .... ഇട്ടു കൊടുത്തിരുന്ന കുട്ടി പറഞ്ഞു ഗൗരി ആണോ എന്ന രീതിയിൽ അവളെ നോക്കിയതും അവൾ തലയാട്ടി... ഗൗരിയുടെ മനസിലൂടെ തന്റെ അച്ചേട്ടന്റെ മുഖം മിന്നി മാഞ്ഞു അവളുടെ ചോടികളിൽ ഒരു പുഞ്ചിരി നിറഞ്ഞു... അപ്പോഴേക്കും നന്ദുവിന് മൈലാഞ്ചി ഇട്ടു കൊടുക്കാൻ തുടങ്ങിയിരുന്നു... അവൾക് ചെറിയെ രീതിയിൽ ആയത് കൊണ്ട് പെട്ടന് തീരുകയും ചെയ്തു രണ്ടാളും ഉണങ്ങാൻ വേണ്ടി ഒരു സൈഡിൽ ഇരുന്നു... ""അച്ചേട്ടൻ എവടെ നന്ദു"" നേരം വൈകുന്നേരം ആയിലെ..പുറതാ ആളുകൾ വരാൻ തുടങ്ങിട്ടുണ്ടല്ലോ,,, പിന്നെ അവിടുത്തെ കാര്യങ്ങൾ നോക്കാനും നിൽക്കുന്നുണ്ട്... ""മ്മ്.. ""അവൾ ഒന്നു മുളി കല്യാണ തിരക്കിൻ ഇടയിൽ പെട്ട് കാണാൻ പോലും കിട്ടാറില്ല,, എങ്കിലും ഉറങ്ങുന്നതിനു മുൻപ് വരുന്നതാണ് അവൾ ഒരു പുഞ്ചിരിയോടെ ആലോചിച്ചു....

""എന്താ എന്റെ ഗൗരി കുട്ടിക്ക് ഒരു ചിരി ഒകെ"" അവളെ തോളു കൊണ്ട് തട്ടി നന്ദു ചോദിച്ചു ""ഒന്നൂല്ലെന്റെ നന്ദുവേ"" ""നിക്ക് അറിയാം ഏട്ടനെ കുറിച്ചാലേ ആലോചിചെ"" ഒരു കള്ള ചിരിയോടെ അവൾ ചോദിച്ചു ""അല്ലാദേ ഞാൻ ആരെ കുറിച് ആലോച്ചിക്കാനാ... ""ഗൗരിയും അതെ പുഞ്ചിരിയോടെ പറഞ്ഞു ""നടക്കട്ടെ,,,, ഇപ്പൊ നമ്മക് ഇത് കഴുകി കളയാം വായോ....""കൈകൾ ഉയർത്തി കൊണ്ട് നന്ദു പറഞ്ഞു അവളുടെ പിന്നാലെ ഗൗരിയും ചെന്നു രണ്ടു പേരും മൈലാഞ്ചി കഴുകി കളഞ്ഞു... ഗൗരി അവളുടെ കയ്യിലേക്ക് നോക്കി നല്ല ഭംഗിയായി കടും ചുവപ്പിൽ എടുത്തു കാണിക്കുന്നുണ്ട് അവൾക് കുട്ടികൾ പറഞ്ഞ കാര്യം ഓർമ വന്നു.... ""നല്ല ചുവപ്പ് ആയിട്ടുണ്ടല്ലോ ഗൗരി പെണ്ണെ,,, എന്റെ ഏട്ടൻ നിന്നെ അത്രക്കും ഇഷ്ട്ടാട്ടോ"" അവളുടെ താടി തുമ്പിൽ പിടിച്ചു കൊണ്ട് നന്ദു പറഞ്ഞു ""എന്റെ അച്ചേട്ടൻ അല്ലേ """ഗൗരിയും അതെ പടി മറുപടി കൊടുത്തു ""അതൊകെ പോട്ടെ എട്ടായിയെ വിളിച്ചിരുന്നോ നീ"" ""ഇല്ല,,, ഇവിടുത്തെ തിരക്കിൽ പെട്ടു പോയിലെ ഇപ്പഴാ ഒന്നു സമയം കിട്ടിയാദ്..."" ""എന്ന എന്റെ നന്ദു കൊച്ചു വിളിക് ഞാൻ അച്ചേട്ടൻ നോക്കിട്ടു വരാം""" നന്ദു ഒന്നു തലയാട്ടി കൊണ്ട് പുറത്തേക്കു പോകുനവളെ നോക്കി... ..................................................... ""അമ്മായി അച്ചേട്ടൻ എവിടെ ""

റൂമിൽ സംസാരിച്ചു നിൽക്കുന്നവരോട് അവൾ ചോദിച്ചു ""അവൻ പുറത്ത മോളെ,,,, ""അവളെ തിരിഞ്ഞു നോക്കി രാധിക പറഞ്ഞു ഒന്നു തലയാട്ടി അവിടെ ഇരുക്കുന്നവർക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ ഇറങ്ങി... ""ഹർഷൻ വേറെ എത്രെ നല്ല പെൺപിള്ളേരെ കിട്ടുവായിരുന്നു,,,എന്നോ പറഞ്ഞിട്ടു എന്ന് പറഞ്ഞു ഇതന്നെ വേണായിരുന്നു""" അവിടെ സംസാരിക്കുന്നവരിൽ ഒരാൾ പറഞ്ഞു രാധിക ഒന്നു പുഞ്ചിരിച്ചു "" ശെരിയാ,,,, ഹർഷൻ വേറെയും പെൺകുട്ടികളെ കിട്ടും പക്ഷെ അവളെ കിട്ടില്ലാലോ,,, അവളെ പോലെ അവനെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല,,, എന്നോ പറഞ്ഞിട്ട ബന്ധം ആണെങ്കിലും അവർ തമ്മിൽ ഉള്ള സ്നേഹത്തിനാ ഞങ്ങൾ വില കൊടുക്കുന്നത്,,, വേറെ ആരെങ്കിലും ആണെങ്കിൽ ഹർഷൻ ഇത്രേ സന്തോഷം കിട്ടുവോ ഇല്ല,,,, സ്നേഹിക്കാനും പരസ്പരം മനസിലാക്കാനും കഴിയുന്നവർ വേണ്ടേ ഒന്നിക്കാൻ,,, പിന്നെ ഗൗരി അവൾ എനിക്ക് എന്റെ മോൾ തന്നെയാ ഇദ് വരെ വേർതിരിച്ചു കണ്ടിട്ടും ഇല്ല,,,, തുടകത്തിലെ പുഞ്ചിരിയോടെ തന്നേ രാധിക പറഞ്ഞു നിർത്തി പറഞ്ഞ ആളുടെ മുഖം വിളറി വെളുത്തു ""അതും ശെരിയാ"" ഒറ്റ വാക്കിൽ ഒതുക്കി കൊണ്ടവർ അവിടെ നിന്നു എണീച്ചു,,, എല്ലായിടെത്തും കാണുമല്ലോ പ്രശനം ഉണ്ടാക്കാൻ ഓരോരുത്തർ........ ഗൗരി പുറത്തേക്ക് ഇറങ്ങി നോക്കി പലരും എന്ധോക്കെയോ ചോദിക്കുന്നുണ്ട് എങ്കിലും അവളുടെ കണ്ണുകൾ ചാറ്റുപാടും നോക്കുവാണ്...

വന്നവരിൽ പലരും അവളെ നോക്കുകയായിരുന്നു ഉണ്ടക്കണ്ണുകളും ഇടതൂർന്ന മുടിയിഴകളും ....എല്ലാത്തിനും ഉപരി അവളുടെ നീലക്കൽ മൂക്കുത്തിയും ആഹ്ഹ് കുഞ്ഞു മുഖത്തിൻ അത്രമാത്രം ഐശ്വര്യം കൊടുക്കുന്നുണ്ടായിരുന്നു,,,, ""മാഷാച്ച"" ""മൈലാഞ്ചി ഒകെ ഇട്ടു കഴിഞ്ഞോ"" അവളെ ചേർത്തു നിർത്തി കൊണ്ട് സേതു ചോദിച്ചു ""തീർന്നു മാഷാച്ച,, അച്ചേട്ടൻ എവടെ കാണാൻ ഇല്ലാലോ"" അവൻ പാചക പുരയിൽ ഉണ്ട് അവിടെ എന്ധോ വേണം പറഞ്ഞു പോയിരുന്നു.... ""മ്മ്,, മാഷാച്ചൻ കഴിച്ചോ"" ""കഴിച്ചു ന്റെ ഗൗരിയെ"" അവളുടെ തലയിൽ ഒന്നു തഴുകി കൊണ്ട് സേതു പറഞ്ഞു... ""ഇതിപ്പോ അച്ഛനും മോളും തന്നെയാണാലോ നിങ്ങൾ"" സേതുവിനോട് സംസാരിച്ചു നിനവരിൽ ഒരാൾ പറഞ്ഞു ""അതിന് ആര് പറഞ്ഞു ഞങ്ങൾ അച്ഛനും മോളും അല്ലെന്ന് ഇവൾ എന്റെ മോൾ തന്നെയാ"" അധികാരത്തോടെ സേതു പറഞ്ഞു ഗൗരിയുടെ കണ്ണ് ഒന്നു കലങ്ങി അത് സേതു കാണാതെ തുടച്ചു മാറ്റുകയും ചെയ്തു....അച്ഛൻ തന്നെയാണ് തനിക്കും ഇദ് വരെ വേർതിരിച്ചു കണ്ടിട്ടും ഇല്ല,,, എപ്പോഴും പറയുന്ന പോലെ മൂന്നു മക്കൾ ആയിട്ടേ കണ്ടിട്ടുള്ളു.... ""ഞാൻ അച്ചേട്ടേനെ നോക്കി വരാം,,, ""എന്നാ മോൾ ചെല്ല്'' പാചക പുരയില്ലേക്കു പോകുനവളെ സേതു നോക്കി... ""ഒരു പാവം കുട്ടിയല്ലേ... സേതു മാഷേ"" ""അതേടോ ഹർഷനെ പ്രാണനെ പോലെ സ്നേഹിക്കാൻ അവൾക്കെ കഴിയു ''ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു ....................................... ഗൗരി പാചക പുരയില്ലേക്കു കയറി മുഴുവനായി നോക്കി... ""എടാ ഇതൊന്നു പിടിച്ചേ "" ഒരു ഭാഗത്തു നിന്നു ഹർഷന്റെ ശബ്ദം കേട്ടതും അവൾ അങ്ങോട്ട്‌ നോക്കി ആർക്കൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട് ഇട്ടിരുന്നു ഷർട്ട്‌ വിയർത്തി ഒട്ടി കിടക്കുന്നുണ്ട്...

പെട്ടനാണ് ഹർഷനും ഗൗരിയെ കണ്ടത്.. അവന്റെ കണ്ണുകൾ ഒന്നു വിടർന്നു...കൈ കൊണ്ട് അവളോട് അങ്ങോട്ട് വരാൻ കാണിച്ചു കൊണ്ട് അതികം ആരും ഇല്ലാത്ത ഒരു ഭാഗത്തേക്ക്‌ മാറി നിന്നു... അവൾ ഒരു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് പോയി അവനോട് ചേർന്നു നിന്നു... ""നിന്റെ തിരക്ക് ഒകെ കഴിഞ്ഞോ പെണ്ണെ"" ""മ്മ് ""ഒന്നു മൂളി കൊണ്ടവൾ അവനോട് ചേർന്നു നിന്നു ഒരു കയ്യിനാൽ അവളെ ചേർത്തു പിടിക്കാൻ ഒരുങ്ങിയതും എന്ധോ ഓർത്ത പോലെ അവൻ അത് താഴ്ത്തി... ഗൗരി സംശയത്താൽ അവനെ നോക്കി ""ഞാനെ ആകെ മുഷിഞ്ഞു ഇരിക അപ്പടി വിയർപ്പും"" "അതിനെന്താ... ""അവൻ പറഞ്ഞു തീർന്നതും അവൾ ചോദിചു ""ന്റെ ഗൗരി കൊച്ചേ നിന്റെ മേലെ കൂടെ ആവണ്ട"" ""നിക്ക് പ്രശ്നല്ലലോ പിന്നെ എന്താ"" കണ്ണ് ഉരുട്ടി അവന്റെ കൈ എടുത്ത് തോളിലൂടെ അവൾ തന്നേ വെച്ചു ഹർഷനോട് ചാരി നിന്നു അവളോട് പറഞ്ഞിട്ട് കാര്യമില്ല എന്നു കണ്ടതും ഗൗരിയുടെ തലയിൽ ഒന്നു കൊട്ടി കൊണ്ടവൻ അവളെ ചേർത്തു നിർത്തി... ""ഹർഷ,,,രണ്ടാളും ഇവടെ നിക്ക...,,രാധിക വന്നു ചോദിച്ചതും രണ്ടു പേരും അകന്നു നിന്നു ""നിങ്ങടെ കല്യാണo ആണ് നാളേ രണ്ടാൾക്കും അഹ് വിചാരം ഉണ്ടോ""" എളിയിൽ കൈ കുത്തി അവരെ നോക്കി കൊണ്ട് രാധിക ചോദിച്ചു ""എന്താ അമ്മ പ്രശ്നം"" ""നിന്റെ കോലം കണ്ടില്യ,, പോയി കുളിച്ചേ ബാക്കി ഉള്ളതൊക്കെ അവർ ചെയ്തോളും,,, ""പോവാ അമ്മക്കൊച്ചേ""രാധികയുടെ താടിയിൽ പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു

""കൊഞ്ചാതെ പോവാൻ നോക്ക്,,, അവന്റെ കയ്യിൽ ഒരു കുഞ്ഞു അടി കൊടുത്തു കൊണ്ട് രാധിക പറഞ്ഞു ""ഗൗരി... നന്ദുനെ ഒന്നു നോക്കണേ രാവിലെ നിശ്ചയമാണ് പറഞ്ഞിട്ടു കാര്യം ഇല്ല പെണ്ണ് കിടന്നുറങ്ങും""" ""ഞാൻ നോക്കിക്കോളാ അമ്മായി ""ഒന്നു ചിരിച്ചു കൊണ്ടവൾ പറഞ്ഞു ഹർഷന്റെ പിന്നാലെ ഉള്ളിലേക്കു പോയി ""മൈലാഞ്ചി ഒകെ ഇട്ടു സുന്ദരി ആയിട്ടുണ്ടാലോ... ""ഹർഷന്റെ റൂമിലേക്ക് കയറുന്നോദിനോടം അവൻ പറഞ്ഞു ""ആണോ അച്ചുവേട്ട.. ഇതെത്ര ചുവക്കുന്നോ അത്രെയും ഇഷ്ട്ടം കൂടുന്ന.."" കണ്ണു വിടർത്തി കൊണ്ടവൾ പറഞ്ഞു ""ആരാ നിന്നോട് ഈ പൊട്ടത്തരം ഒകെ പറഞ്ഞെ,,,ഇഷ്ട്ടവും സ്നേഹവും ഒകെ ഇവിടുന്നു വരുന്നതല്ലെ ന്റെ പെണ്ണെ"".... അവളുണ്ടേ നെഞ്ചിൽ ചുണ്ടുവിരാലിനാൽ കുത്തി കൊണ്ടവൻ പറഞ്ഞു... ""എന്നോട് ഇട്ടു തന്നെ കുട്ടി പറഞ്ഞതാ.. ""ചൂണ്ടു കൂർപ്പിച്ചു കൊണ്ടവൾ പറഞ്ഞു ""നീ പറഞ്ഞ പോലെ തന്നെ അതിന് ഈ മുഖം വീർപ്പിക്കണ്ട ട്ടൊ.."" ""എന്ന പോവാൻ നോക്ക് നാളെ നേരെത്തെ എണീക്കണ്ടേ.... എന്റെ താലി നിന്റെ കഴ്ത്തിൽ വീഴാൻ ഞാൻ കാത് ഇരിക പെണ്ണെ.."" ""എന്റെ അച്ചേട്ടന്റെ സ്വന്തo ആക്കാൻ ഞാനും കാത് ഇരിക്ക..."" ""എന്നാ പോകാൻ നോക് ആളുകൾ ഒന്നു പോയിട്ടില്ല,,,അവളുടെ നെറ്റിയിൽ അരുമയായി ഒന്നു മുത്തി കൊണ്ടവൻ പറഞ്ഞു... അവൾ വാതിലെന്റെ അവിടെ എത്തിയതും ഒന്നു തിരിഞ്ഞു നോക്കി... ""നിക്ക് ഇഷ്ടട്ടോ അച്ചുവേട്ട"" പറഞ്ഞു കൊണ്ടവൾ ഓടി പോയിരുന്നു

""ഈ പെണ്ണ് ഇത്... ""ഒന്നു ചിരിച്ചു കൊണ്ടവൻ അവൾ പോയ വഴിയേ നോക്കി .................................................. ""കിച്ചേട്ട.. "" ജനലിലൂടെ കടന്നു വരുന്ന നിലാവിനെ നോക്കി കൊണ്ടവൾ കയ്യിലുള്ള ഫോൺ മുറുകെ പിടിച്ചു ""എന്താ ന്റെ നന്ദുവേ... ""അവനും ഇദ്ധെ സമയം നിലാവിനെ നോക്കി നിൽക്കുകയായിരുന്നു ""നാളെ നേരത്തെ വരുവോ"" ""സമയം ആവുമ്പോ വരും.. ""അവൻ അവളെ ചൊടിപ്പിക്കാൻ പറഞ്ഞു ""പോ അവിടന്ന് കള്ള ഡോക്ടറെ..."" ""ഡി നിന്നോട് പറഞ്ഞിട്ടുണ്ടോ,,,അങ്ങനെ വിളിക്കരുത് എന്ന്"" ""ഞാൻ വിളിക്കും"" ""നീ വിളിക് എല്ലാത്തിനും കൂടെ ഉള്ളത് ഞാൻ തരാം.."" ""നാളെ നിശ്ചയ കല്യാണo അല്ല ട്ടൊ"" ""പറ്റുമെകിൽ ഞാൻ നാളെ തന്നെ കൊടുന്നേനെ പക്ഷെ,,വേണ്ട"" ""അതെന്താ,, കിച്ചു ഒന്നു ചിരിച്ചു... നന്ദു നിന്റെ പഠിത്തം പൂർത്തിയാവട്ടെ,, എന്നെങ്കിലും ഒരു കാലത്ത് അതിന്റ വില നിനക്ക് മനസിലാകും,,,, ഒരിക്കലും നിന്റെ കാര്യങ്ങൾ നോക്കാനുള്ള മടി കൊണ്ടൊന്നും അല്ല പക്ഷെ നിനക്ക് നിന്റേതായ ഒന്നു വേണം,,, ഞാൻ പറയുന്നേ മനസിലാകുന്നുണ്ടോ നിനക്ക്.... ""മനസിലായി ചെക്കാ"" ""മ്മ് എന്നാ പോയി കിടക്കാൻ നോക്,,എന്റെ വായാടി പെണ്ണ് രാവിലെ നേരെത്തെ എണ്ണിക്കാൻ ഉള്ളതാ"" ""എന്ന നാളെ കാണട്ടോ.."" പറഞ്ഞു കൊണ്ടവൾ ഫോൺ വെച്ചു... രണ്ടു പേരുടെയും മുഖത്ത് ഒരു കുഞ്ഞു പുഞ്ചിരി ഉണ്ടായിരുന്നു... തെളിഞ്ഞു ശോഭയിൽ നിക്കുന്ന നിലാവും കുഞ്ഞു താരകങ്ങളും അവരെ നോക്കി കണ്ണു ചിമ്മി .... ആഹ്ഹ് രാത്രി നാലു പേർക്കും അത്രമേൽ പ്രിയപെട്ടതായിരുന്നു...................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story