പ്രാണനിൽ: ഭാഗം 19

prananil

രചന: മഞ്ചാടി

 ദേ എണ്ണിക് പെണ്ണെ "" രാവിലെ നന്ദുവിനെ ഉണർത്താനുള്ള കഷ്ടപ്പാടിൽ ആണ് ഗൗരി.. രണ്ടു പേരും ഇന്നലെ വൈകി ആണ് കിടന്നത്.... ""അമ്പലത്തിൽ പോകണ്ടേ എഴുനേൽക്കുന്നുണ്ടോ നീ.."" ഗൗരിയുടെ ശബ്‍ദം മാറിയതും നന്ദു ഉറക്കം വിട്ടു മാറാത്ത പോലെ കണ്ണു അടച്ചു തുറന്നു കൊണ്ട് എഴുനേറ്റു... ""നീ എപ്പഴാ എഴുനേറ്റെ ""അവളെ നോക്കി കൊണ്ട് നന്ദു ചോദിച്ചു ""എന്നെ അമ്മായി വന്ന് എണീപ്പിച്ചേ.. നിന്നെ ഞാൻ വിളിച്ചോളാം പറഞ്ഞു,, എന്റെ കുളി ഒകെ കഴിഞ്ഞു ഇനി നീ വേഗം വന്നേ,,,, എങ്ങിട്ട് വേണം അമ്പലത്തിൽ പോകാൻ... """ തലയിൽ നിന്നു ഇറ്റു വിഴുന്ന തുള്ളികളെ ഒപ്പിക്കൊണ്ടവൾ പറഞ്ഞു... ""മ്മ്.. ഇപ്പൊ വരാവേ"" കുളിക്കാനായി കയറി കൊണ്ട് നന്ദു പറഞ്ഞു ""ദേ.. പെണ്ണെ ഒത്തിരി നേരം എടുക്കല്ലേ.."" ഒരു താക്കിത് പോലെ ഗൗരി പറഞ്ഞു ""ഇല്ല ഗൗരിയെ ""അവൾ ഉറക്കെ വിളച്ചു പറയുന്നുണ്ടായിരുന്നു ""മ്മ്.. ""ഒന്നു മൂളി കൊണ്ട് ഗൗരി മുടി കുളിപ്പിനിൽ ഇട്ടു... കണ്ണിൽ കരിമഷി കുറച്ചു എഴുത് ഒരു കുഞ്ഞു പൊട്ടും വെച്ചു... താഴേക്കു പോയി ""നന്ദു എവിടെ.. ""അവളെ കണ്ടപാടേ രാധിക ചോദിച്ചു ""എണിച്ചിട്ടുണ്ട്,,"" ""ദേ വേഗം പോയി വരണം കുറച്ചു കഴുയുമ്പോഴേക്കുo ഒരുക്കാൻ ആൾ വരും അപ്പൊ രണ്ടാളും ഇവടെ വേണം""

""എത്തിക്കോളാം ട്ടോ""അവരുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഗൗരി പറഞ്ഞു.... ""മാറി നിക്ക് പെണ്ണെ.. അവൾ കുറുമ്പ് കൂട്ടാൻ വന്നേക്ക.. ""അവളെ മാറ്റി നിർത്തി കൊണ്ട് രാധിക പറഞ്ഞു.... ഗൗരി രാധികയെ ഒന്നു നോക്കി മുഖം കണ്ടാലേ അറിയാമായിരുന്നു അത്രമേൽ സന്തോഷത്തിൽ ആണ് എന്ന്,,, ""അച്ചേട്ടനും,,, മാഷച്ഛനും ഒകെ എവടെ അമ്മായി..."" ""മാഷ് എല്ലാം നോക്കാൻ പോയിരുന്നു,, ഹർഷൻ എണിച്ചിട്ടുണ്ട് അവനെ ഇനി കെട്ടിന് നോക്കിയാൽ മതി ഗൗരിയെ... "" ആക്കി ചിരിയോടെ രാധിക പറഞ്ഞതും ഗൗരി ഒന്നു ഇളിച്ചു കൊടുത്തു ""ഗൗരി... ""അവളെ വിളിച്ചു കൊണ്ട് നന്ദു അവരുടെ അടുത്തേക് വന്നു. ""വന്നലോ അമ്മയുടെ പോന്നോമ്മന... നേരം വൈകി എണിച്ചതും പോരാ.."" ""ഞാൻ ഉറങ്ങി പോയതല്ലെ അമ്മക്കുട്ടി.."" ""മതി,, മതി രണ്ടു പേരും വേഗം പോയി വരാൻ നോക്,, വന്നിട്ട് കഴിക്കാൻ എടുകാം.. വേഗം പോയി വാ.."" രണ്ടു പേരോടുമായി രാധിക പറഞ്ഞു സമ്മതമെന്നോണം തലയാട്ടി കൊണ്ട് ഇരുവേരും പുറത്തേക് ഇറങ്ങി... പാട വരമ്പിലൂടെ പതിയെ രണ്ടു പേരും നടന്നു.. സൂര്യൻ ഉദിച്ചു വരുന്നതെ ഒള്ളു... ഇളം കാറ്റ് അവരെ തഴുകി തലോടി പോകുന്നുണ്ട്.... വാതോരാതെ പലതും പറഞ്ഞു കൊണ്ട് ഇരുവേരും അമ്പലത്തിൽ എത്തി..

രണ്ടു പേരും ഉള്ളിലേക്കു കയറി കൊണ്ട് തൊഴുതു... ഇരുവെരുടെയും ഉള്ളിൽ ഇന്നത്തെ ദിവസം ഭംഗി ആക്കി കൊടുക്കണേ എന്ന പ്രാർത്ഥന ആയിരുന്നു,,, ""മോളെ കല്യാണം അല്ലേ ""പൂജാരി ഒരു പുഞ്ചിരിയോടെ ചോദിച്ചതും ഗൗരി തലയാട്ടി ""നന്നായി വരും ട്ടൊ,,, ""അവളെ നോക്കി കൊണ്ട് അദ്ദേഹം പറഞ്ഞു പ്രസാദം കൊടുത്തു അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു അവൾ ഒന്നുടെ തൊഴുതു കൊണ്ട് നന്ദുവിനേം കൂട്ടി പുറത്തേക് ഇറങ്ങി,,, ""സമയല്ലാ ട്ടൊ ഗൗരിയെ അമ്മ പെട്ടെന്ന് വരാൻ പറഞ്ഞതാ നടത്തതിനിടയിൽ ""നന്ദു പറഞ്ഞു കൊണ്ട് വേഗത കൂട്ടി ................................................. ""വന്നോ രണ്ടും,,"" അടുക്കള വഴിയേ കേറുന്നവരെ നോക്കി കൊണ്ട് രാധിക ചോദിച്ചു ""പെട്ടന്ന് വരാൻ പറഞ്ഞതല്ല അതിനെങ്ങനെ പുല്ലിനോട്,,,പൂമ്പാറ്റയോടും,, ഒകെ കിന്നാരം പറഞ്ഞു നിക്കണ്ടേ... വേഗം പോയി കഴിക്കാൻ നോക്,,"" ""ഗൗരി നിന്നെ ഒരുക്കാൻ ആൾ വന്നിട്ടുണ്ട്,,ഇപ്പൊ രണ്ടും പൊക്കോ ഞാൻ.... സമയം ഇല്ലാതായി പോയി,,,, അവരെ നോക്കി കണ്ണുരുട്ടി കൊണ്ട് രാധിക പറഞ്ഞു രാധികയുടെ ഭാവം കണ്ടതും പെട്ടന്ന് കഴിക്കാനുള്ളത് എടുത്തു കഴിച്ചു ഇരുവേരും മേലേക്ക് കയറി...... അവിടെ തന്നേ ഒരുക്കാൻ കാത്ത് നിക്കുന്നവരെ നോക്കി ഒന്നു പുഞ്ചിരിച്ചു അവൾ.....

""വേഗം തന്നേ അവളെ സാരി ഉടുപ്പിച്ചു,, സ്വർണഭരണങ്ങളും ഇടിപ്പിച്ചു,,, രാധികയുടെ നിർബന്ധം ആയിരുന്നു അത്,,, മിതമായ ചമയങ്ങളാൽ അവളെ ഒരുക്കി,,, അപ്പോഴേക്കും നന്ദുവും ഒരുങ്ങി വന്നിരുന്നു,,, രണ്ടു പേരും പരസ്പരം ഒന്നു നോക്കി..... ""ന്റെ ഗൗരി പെണ്ണിനെ കാണാൻ സുന്ദരി ആയിട്ടുണ്ടല്ലോ,,, ഏട്ടൻ നിന്നെ കണ്ടിട്ടില്ലാലോ കണ്ടാൽ ഇങ്ങനെ നോക്കി നിക്കും.."" ""അങ്ങനെ ഒന്നുല്ല നന്ദുവേ"" ""നമ്മക് നോക്കാലോ"" ""കഴിഞ്ഞില്ലേ സമയം ആയി ട്ടൊ "" ഇറങ്ങാൻ ഉള്ളിലേക്കു കയറി കൊണ്ട് സേതു ചോദിച്ചു അയാൾ തന്റെ രണ്ടു മക്കളെയും ഒന്നു നോക്കി..... അച്ചേടെ മക്കൾ സുന്ദരി കുട്ടികൾ ആയിട്ടുണ്ടാലോ.... തന്റെ വിരൽ തുമ്പിൽ പിടിച്ചു നടന്നവർ പെട്ടന്ന് വെലുതായ പോലെ,, അദ്ദേഹത്തിന് കണ്ണിൽ നിന്നു രണ്ടു തുള്ളി അടർന്നു വീണു എങ്കിലും ആഹ്ഹ് മുഖത്തു മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു..... രാധികയും ഉള്ളിലേക്കു കയറി വന്നു കൊണ്ട് ഗൗരിയെ നോക്കി,, തന്റെ പിന്നലെ ""അമ്മായി ""എന്ന് വിളിച്ചു കൊഞ്ചി വരുന്ന അഞ്ചു വയസ്കാരിയെ ഓർമ വന്നു അവളെ ചേർത്തു നിർത്തി നെറ്റിയിൽ ഒന്നു മുത്തി രാധിക.... ""അപ്പൊ ഞാനോ.."" കണ്ണ് രണ്ടു ചുരുക്കി കൊണ്ട് നന്ദു ചോദിച്ചു ""ഈ പെണ്ണ്.. ""ഒരു ചിരിയോടെ അവൾക്കും കൊടുത്തു ഇതെല്ലാം കണ്ട് സേതുവിന്റെ മനസ് നിറഞ്ഞിരുന്നു...

""അമ്മേടേം മക്കളുടേം സ്നേഹം ഒകെ പിന്നെ വന്നേ മുഹൂർത്തിന് സമയായി"" പുറത്തേക് എല്ലാവേരയും ഇറക്കി കൊണ്ട് സേതു പറഞ്ഞു ഇറങ്ങുന്നതിനു മുൻപ് അവൾ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി പ്രാർത്ഥിച്ചു.....അതിന്റെ ബാക്കി പത്രം എന്നോണം അവളുടെ കണ്ണിൽ നിന്നു കണ്ണു നിർ പൊടിഞ്ഞു..... സാന്ത്വനം എന്നോണം.. സേതു അവളെ ചേർത്തു പിടിച്ചു... അവളുടെ സങ്കടം മാറ്റാൻ എന്നോണം സേതു പലതും പറഞ്ഞു ഒപ്പം കൂടി.... അവളുടെ മുഖത് വിരിയുന്ന പുഞ്ചിരി മതിയായിരുന്നു അഹ് അച്ഛന്റെ മനം നിറയാൻ...... ഇതുവരെയും ഹർഷനെ കാണാതിരുന്നതിൽ അവൾക് സങ്കടം തോന്നി... അത് മനസിലാക്കിയെ പോലെ നന്ദു അവളോട് ചേർന്നു നിന്നു.... ""നിന്നെ ഈ വേഷത്തിൽ കണ്ടാൽ മതി എന്നാ പറഞ്ഞേക്കുനെ അത് കൊണ്ട് സങ്കപ്പെടാൻ നിക്കണ്ട""" അവളെ നോക്കി ഒന്നു കണ്ണു ചിമ്മി ഗൗരി.... അമ്പലത്തിനു അടുത്തായി ഉള്ള ഹാളിൽ ആണ് പരുപാടി,,, അത്കൊണ്ട് തന്നേ താലി അമ്പലത്തിൽ നിന്നു കെട്ടാം എന്നാണ് തീരുമാനിച്ചത്.... അത് ഗൗരിയുടെ ആഗ്രഹം ആയിരുന്നു താന്റെ കള്ള കണ്ണന്റെ മുന്നിൽ നിന്നു അച്ചേട്ടന്റെ പാതി ആകണം എന്നത്...... ..............................................

. അമ്പലത്തിൽ ഇറങ്ങി ചുറ്റുപാടും നോക്കുകയായിരുന്നു ഗൗരി,,, ""മതി പെണ്ണെ നീ വീഴും ട്ടൊ,,, നന്ദു അവളുടെ ചെവിയിൽ പതിയെ പറഞ്ഞു അവരുടെ താലി കേട്ടു കഴിഞ്ഞ് ഹാളിൽ നിന്നും കിച്ചുവിന്റെയും നന്ദുവിന്റെയും മോതിരം മാറ്റൽ നടത്താം എന്നാണ് തീരുമാനിച്ചത്........ ഗൗരി കൃഷ്ണവിഗ്രഹത്തിന് മുന്നിൽ കൈ കൂപ്പി നിന്നു.... .പെട്ടന്നാണ് ഒരു നിശ്വാസം ചെവിയിൽ തട്ടിയത് അത് തന്റെ അച്ചേട്ടൻ ആണെന് മനസിലാക്കാൻ അവളുടെ ഹൃദയമിടിപ്പിന് പോലും സാധിച്ചിരുന്നു..... അവൾ കണ്ണു തുറന്നു അവനെ നോക്കി കല്യാണ വേഷത്തിൽ ഒരു പുഞ്ചിരിയോടെ തന്നേ നോക്കി നിൽക്കുന്നന്നെ കണ്ടതും അഹ് ഉണ്ട കണ്ണുകൾ വിടർന്നു....... ഇത്രയും നേരം കാണാൻ കൊതിച്ചവനെ മുന്നിൽ കണ്ടപ്പോൾ അവളുടെ ചൊടികളിൽ മനോഹരമായി വിടർന്നു.... ഹർഷനും നോക്കുവായിരുന്നു ""തന്റെ പൊട്ടി പെണ്ണിനെ"" ചുവന്ന പട്ടു സാരിയും മിതമായ ഒരുക്കവും അതു മതിയായിരുന്നു അവൾക്,,, ഹർഷന്റെ നോട്ടം അവൻ പ്രിയപ്പെട്ട മൂക്കുത്തിയിൽ എത്തി നിന്നു...അതിന് തിളക്കം കൂടിയത് പോലെ..... അതിൽ ഒന്നു അമർത്തി ചുംബികാൻ തുടിക്കുന്ന മനസിനെ അവൻ പിടിച്ചു നിർത്തി...... ""മുഹൂർത്തതിന് സമയം ആയി... ""പൂജാരി പറഞ്ഞതും രണ്ടു പേരും നോട്ടം പിൻവലിച്ചു....

പൂജിച്ചു വെച്ച താലി തന്റെ പ്രിയപ്പെട്ടവരുടെ സാനിധ്യത്തിൽ ഹർഷൻ ഗൗരിയുടെ കഴുത്തിൽ ചാർത്തി,, അവൾ അത് കൈ കൂപ്പി സ്വികരിച്ചു താലിയുടെ തണുപ് തന്റെ ശരീരം മുഴുവൻ വ്യാപിക്കുന്ന പോലെ തോന്നി അവൾക്,,,, തന്റെ അച്ചേട്ടന്റെ പാതിയായി എന്നും ജീവിക്കാൻ കഴിയണേ എന്നും ഈ താലി എന്നും നെഞ്ചോട് ചേർന്നു കിടക്കണേ എന്നും,,,, അവൾ പ്രാർത്ഥിച്ചു അവളുടെ അടച്ചു വെച കണ്കോണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ കവിളിനെ ചുംബിച്ചു ഭൂമിയിലേക്ക് പതിച്ചു...... ഹർഷന്റെ മനവും സന്തോഷം കൊണ്ട് തുടികൊട്ടി ഇത്രെയും കാലം ആഗ്രഹിച്ച നിമിഷം..... "" തന്റെ പെണ്ണ് തന്റെ പാതിയായി മാറിയ നിമിഷം,, എന്നും ഈ സന്തോഷം നിലനിർത്താനുള്ള ഭാഗ്യം തെരണേ"" എന്നായിരുന്നു അവന്റെ പ്രാർത്ഥന.... മോതിരവിരലിനാൽ ഒരു നുള് സിന്ദൂരം എടുത്തു അവളുടെ സിമന്ത രേഖയിൽ അവൻ ചുവപ്പിച്ചു..... ഒപ്പം അവന്റെ അധരവും അവിടെ പതിഞ്ഞു..... അവൾ കണ്ണു തുറന്നു അവനെ നോക്കി അഹ് കണ്ണിൽ കാണുന്ന സന്തോഷവും സ്നേഹവും മതിയായിരുന്നു അഹ് പെണ്ണിന്റെ മനസും നിറയാൻ....... രണ്ടു പേരും ഉള്ളിലേക്കു നോക്കി ഒന്നുടെ പ്രാർത്ഥിച്ചു തൊഴുതു.... ""ഗൗരിയുടെ കള്ള കണ്ണൻ പതിവിലും അഴകുള്ള പോലെ തോന്നി തങ്ങൾക്കായി തങ്ങളുടെ പ്രണയത്തിനായി""

കണ്ടു നിന്നെവരുടെ മനസും കണ്ണും നിറഞ്ഞിരുന്നു....രാധികയും സേതുവും അവരെ മനസ് കൊണ്ട് അനുഗ്രഹിച്ചു..... ""അടുത്തത് നമ്മളുടെയാ,,, "" പരിസരം മറന്നു അവരെ നോക്കി നില്കുന്നവളുടെ അടുത്തായി ചെറുവിരൽ കോർത്തു കൊണ്ട് കിച്ചു പറഞ്ഞതും അവരുടെ മേലെയുള്ള നോട്ടം മാറ്റി നന്ദു കിച്ചുവിനെ നോക്കി.... അവളുടെ കണ്ണുകൾ വിടർന്നു... ""എപ്പോ വന്നു,,,"" ""ഞാൻ വന്നിട്ട് അത്യാവശ്യം നേരായി,,,, അതിന് എന്റെ വായാടി ഈ ലോകത്ത് അല്ലാലോ"" നന്ദു ഒന്നു ചിരിച്ചു ""എന്റെ ഗൗരി ഇപ്പൊ ഒത്തിരി സന്തോഷത്തിലാ,, ഏട്ടനും"" ""അതിനാണോ പെണ്ണെ നിന്റെ കണ്ണു നിറഞ്ഞിരികുന്നെ"" ""സന്തോഷം കൊണ്ടാന്നെ.. ""ഒറ്റ കണ്ണ് ഇറുകി അവൾ പറഞ്ഞു ""നിക്ക് അറിയാലോ വായാടി നിന്നെ.....""അവളെ തന്നിലേക്കു ഒന്നുടെ ചേർത്തി നിർത്തി കിച്ചു പറഞ്ഞു............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story