പ്രാണനിൽ: ഭാഗം 20

prananil

രചന: മഞ്ചാടി

 താലി കേട്ട് കഴിഞ്ഞ് ഇരുകൂട്ടരും ഹാളിലേക്കു ചെന്നു വിളിച്ച അഥിതിക്കൾ എല്ലാം വന്നിരുന്നു..... ഗൗരിയുടെ കൈയിൽ ഈ നേരമത്രയും ഹർഷൻ വിടാതെ പിടിച്ചിരുന്നു.... ""എന്നാ ഇനി ഇവരുടെ മോതിരം മാറ്റൽ നടത്താം അല്ലേ,, സേതു ചോദിച്ചതും എല്ലാവരും സമ്മതംത്തോടെ തലയാട്ടി ""നന്ദു... നീ തിരയുന്ന ആൾ ദേ വരുന്നു"" കാര്യമായി ആരെയോ നോക്കുന്നവളെ കണ്ടപ്പോൾ തന്നെ കിച്ചു പറഞ്ഞു... നന്ദു മുന്നിലേക്കു നോക്കിയതും തങ്ങളെ നോക്കി നില്കുന്നാ മിത്രയേ കണ്ടു അവൾ കിച്ചുവിന് ഒന്നു ഇളിച്ചു കൊടുത്തു..... ""മനസില്ലയിലെ"" ""മ്മ് മ്മ് ""ഒരു ആക്കി ചിരിയോടെ അവൻ തലയാട്ടി ""എന്താ മക്കളെ എന്ധെലും പറയാൻ ഉണ്ടോ "" രാധിക ചോദിച്ചതും ഇരുവേരും ഇല്ല എന്ന പോലെ തലയാട്ടി സുഭദ്ര കൊടുത്ത മോതിരം അവൻ നന്ദുവിന്റെ വിരലിൽ ഇട്ടു കൊടുത്തു.... ഒപ്പം നന്ദുവും സേതു കൊടുത്തത് ഇട്ടുകൊടുത്തു അവൾ മിത്രയ ഒന്നു നോക്കി ""തന്റെതാണ് എന്ന് പറയും പോലെ,,,, മിത്രയുടെ കണ്ണുകളിൽ അവരോടുള്ള വാശി ആയിരുന്നു,,, ""എനിക്ക് കിട്ടാത്തദ് നിനക്ക് എത്ര കാലം കിട്ടും എന്നാ"" കിച്ചു മിത്രയേ ഒന്നു നോക്കി നന്ദുവിനെ ഇടുപ്പിലൂടെ കൈ ഇട്ടു ചേർത്തി നിർത്തി..... മിത്ര ഇരുവെരുടെയും അടുത്തേക് ഒരു പുഞ്ചിരിയോടെ വന്നു....ഹർഷനും ഗൗരിയും ആരോഡോ സംസാരിക്കുക ആയിരുന്നു.... അവൾ കിച്ചുവിനെയും നന്ദുവിനെയും നോക്കി ഒന്നു ചിരിച്ചു..... അഹ് ചിരിക് പിന്നിൽ പലതും ഒളിഞ്ഞിരിപ്പുണ്ട് എന്ന് അവർക്ക് മനസിലായി.....

""ജയിച്ചെന്ന് കരുതണ്ട നീ ""നന്ദുവിന്റെ അടുക്കലേക് നിന്നു കൊണ്ട് അവൾ പറഞ്ഞു ""ജയവും തോൽവിയും അല്ല മിത്ര,, ഈ നില്കുന്നത് എന്റെ പ്രണയമാ എനിക്കായി ജനിച്ചേ എന്റെ പ്രാണൻ,,, നിനക്ക് എന്ന് അല്ല ആർക്കും അത് മാറ്റാൻ കഴിയില്ല""" ""നോക്കാം നമ്മുക്ക്"" ഒരു വിറോട് കൂടി അവൾ പറഞ്ഞു ""നോക്കാം"" നന്ദുവും അദ്ദേ പുഞ്ചിരി നില നിർത്തി കൊണ്ട് പറഞ്ഞു മിത്ര ഇറങ്ങി പോകുന്നതും നോക്കി അവൾ നിന്നു.... ""എന്താണ് ഒരു സ്വകാര്യം... ""അവളുടെ ചെവിയിലായി കിച്ചു ചോദിച്ചു ""അധോക്കെ ഉണ്ടെന്നേ.. ""ഒറ്റ കണ്ണ് ഇറുക്കി കൊണ്ടവൾ പറഞ്ഞു ""എന്തായാലും നടക്കട്ടെ.. ""അവനും അദ്ദേ പോലെ മറുപടി കൊടുത്തു പിന്നീടങ്ങൊട്ട് ഫോട്ടോ എടുപ്പും ഭക്ഷണo കഴിക്കലും എല്ലാം ആയിരുന്നു..... ഗൗരിക്ക് എല്ലാം കൂടെ മുഷിപ്പ് തോന്നാൻ തുടങ്ങിയിരുന്നു നന്ദുവിന്റെ അവസ്ഥയും മറിചല,,, അത് മനസിലാക്കിയ പോലെ ഹർഷനും,, കിച്ചുവും അവരെ ചേർത്തു പിടിച്ചു ................................................. രാധിക കൊടുത്ത നിലവിളക്കുമായി അവൾ പൂജ മുറിയിലേക്ക് പോയി,,, വിളക് വെച്ച് പ്രാർത്ഥിച്ചു,,,

കിച്ചുവും പരിവാടി കഴിഞ്ഞു നേരെ ഇങ്ങോട്ട് ആണ് ഇറങ്ങിയത് ആളുകൾ എല്ലാം പോയി തുടങ്ങിയിരുന്നു... നന്ദു വന്നോപ്പോൾ തന്നെ ഡ്രസ്സ്‌ മാറ്റാൻ ഓടി കയറി... എല്ലാം മാറ്റി ഗൗരിയുടെ റൂമിലേക്ക് പോകാൻ നിന്നപ്പോഴാണ് ഒരു കൈ അവളെ വലിച്ചു റൂമിലേക്ക് കയറ്റിയത്..... ഒന്നു ഞെട്ടി എങ്കിലും തനിക്കു പരിചിതമായ നിശ്വാസവും ചൂടും ആണെന് അറിഞ്ഞതും അവൾ കിച്ചുവിനെ കണ്ണ് കൂർപ്പിച്ചു നോക്കി..... ""എന്താ കിച്ചട്ടെ മനുഷ്യനെ പേടിപ്പിക്കാൻ.."" ""അതിന് നീ പേടിച്ചോ ""അവളെ നോക്കി കണ്ണ് ഇറുക്കി കൊണ്ട് അവൻ ചോദിച്ചു ""പിന്നെ,, പെട്ടന്ന് ആയപ്പോ പേടിക്കിലെ"" ""അതൊക്കെ പോട്ടെ,,, നിന്നെ ഇപ്പഴാ ഒന്നു നേരെ കാണാൻ കിട്ടുന്നെ ഇത്രെയും നേരം ആളുകളും,,, തിരക്കും,,,പിന്നെ ദേ ഞങ്ങൾ ഇറങ്ങാനും ആയി.."" അവളുടെ നനവാർന്ന മുടിയിഴകളെ മാടി ഒതുക്കി കൊണ്ടവൻ പറഞ്ഞു.... ""എന്താ കിച്ചട്ടെ ഉദ്ദേശം.. ""അവളുടെ പുരുകo വളച് കൊണ്ട് ചോദിച്ചു ""തത്കാലം കുറച്ചു ദുരുദ്ദേശം"" ""അയ്യടാ വിട്ടേ,,ദേ അമ്മ അനോഷിക്കും"" അവന്റെ പിടി വിടുവിപ്പിക്കാൻ നോക്കി കൊണ്ടവൾ പറഞ്ഞു...

എന്നാൽ അവനിലെ പിടി ഒന്നുടെ മുറുക്കി... അങ്ങനെ ഇപ്പൊ നിന്നെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.... അവളുടെ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ പറഞ്ഞു,,, അവന്റെ അദരങ്ങൾ അവളുടെ മുഖമാകെ ഓടി നടന്നു,,,,, ഒടുക്കം അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ടവൻ അവളുടെ അദരങ്ങളിലേക് അടുത്ത് അവന്റെ നിശ്വാസം തന്റെ മുഖത്ത് തട്ടുന്നതിനനുസരിച്ചു അവൾ തളരുന്നേ പോലെ തോന്നി..... ഇരുവെരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു...അദരങ്ങൾ തമ്മിൽ ഉള്ള ദൂരം കുറഞ്ഞു... ""നന്ദു കഴിഞ്ഞിലെ... ""താഴെ നിന്നു രാധിക വിളിച്ചതും അവൾ അവന്റെ നെഞ്ചിൽ തള്ളി.... ""ഡി നിന്നെ ഞാൻ എടുത്തോള്ളം.. ""പിന്നോകാം ആഞ്ഞു കൊണ്ടവൻ പറഞ്ഞു ഒരു ആക്കി ചിരിയോടെ നോക്കുന്നവളെ നോക്കി കൊണ്ടവൻ പറഞ്ഞു.... ""അതൊക്കെ പിന്നെ.. ഇപ്പൊ മോൻ പോകാൻ നോക്ക്.. "" പുറത്തേക് പോകാൻ തുനിഞ്ഞവളേ കയ്യിൽ പിടിച്ചു അടുപ്പിച്ചു അഹ് ഉണ്ട കവിളിൽ അവൻ പല്ലുകൾ ആഴ്ത്തി... ""നിനക്ക് ഓർത്തു വെക്കാൻ എന്തേലും വേണ്ടേ..

""മീശ പിരിച്ചു ഒരു കള്ള ചിരിയോടെ അവൻ പറഞ്ഞു അവൾ അവനെ തല്ലാൻ കൈ ഉയർത്തുന്നതിന് മുൻപ് തന്നേ അവൻ പുറത്തേക് ഇറങ്ങിയിരുന്നു... അവൻ പോയ വഴിയേ ഒരു പുഞ്ചിരിയോടെ അവൾ നോക്കി നിന്നു പതിയ കവിളിൽ തലോടി..... ................................................. ""എന്നാ ഞങ്ങൾ ഇറങ്ങട്ടെ ഹർഷ.."" അവനെ പുണർന്നു കൊണ്ട് കിച്ചു പറഞ്ഞു സുഭദ്രയും എല്ലാവരോടും യാത്ര പറഞ്ഞു.. നന്ദുവിന്റെ അടുത്തേക് ചെന്ന് ഒന്നു തലോടി ""പോട്ടെ ട്ടൊ"" അവളും തിരിച്ചു ഒരു പുഞ്ചിരിയോടെ തലയാട്ടി ഗൗരിയെ നോക്കി ഒന്നു പുഞ്ചിരിക്കാനും അവർ മറന്നില്ല... നന്ദുവിനെ നോക്കി കിച്ചു ""വിളിക്കണം"" എന്നു പറഞ്ഞു.... അവളും അവനെ നോക്കി തലയാട്ടി... കിച്ചു ഗൗരിയുടെ അടുത്തേക് പോയി ""ഹർഷ എന്റെ പെങ്ങളെ നിനക്ക് ഞാൻ തന്നേക്കുവാ നോക്കിക്കൊള്ളണം"" ""അത് മോൻ പേടിക്കണ്ട അവൻ നോക്കില്ലെങ്കിൽ,, ഈ അച്ഛൻ ഏറ്റു"" ഒരു ചിരിയോടെ അവർ പറഞ്ഞു ""നിന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാ ഡാ.."" ""എന്നാ മതി"" കിച്ചു പുറത്തേക് ഇറങ്ങി കാർ എടുത്തു...എല്ലാവരയും നോക്കി ഒന്നുടെ യാത്ര പറഞ്ഞു അവർ ഇറങ്ങി... നന്ദു അവൻ പോയ വഴിയേ നോക്കി നിന്നു.... ""ഗൗരി മോൾ പോയി ഇതൊക്കെ ഒന്നു മാറ്റ്.. "" സ്വർണം മാത്രമേ അവൾ വന്നേപ്പാട് ഊരി വെച്ചിരുന്നോളൂ.. ""മ്മ്"" ഒന്നു മുളി കൊണ്ടവൾ തലയാട്ടി.. ഹർഷന്റെ റൂമിലേക്ക് പോയി അവളുടെ സാധനങ്ങൾ എല്ലാം അവിടേക്കു മാറ്റിയിരുന്നു.....

റൂമിൽ കയറി അവൾ കണ്ണാടിയിലേക് ഒന്നു നോക്കി നിശ്വസിച്ചു.. തലയിൽ കുത്തി ഇരിക്കുന്ന സ്ലൈഡുകൾ ഒന്നു നോക്കി.... ""ന്റെ കൃഷ്ണ കുത്തി തരാൻ എത്രെ പേര.. ഊരാൻ നമ്മൾ വേണം,, അഹ് നന്ദു വിനെ വിളിച്ച മതിയായിരുന്നു""" കണ്ണാടിയുടെ മുന്നിൽ നിന്നു പിറുപിറുകുന്നവളെ നോക്കിയാണ് ഹർഷൻ റൂമിലേക്ക് കയറിയത്... ""നീ എന്താടി ഒറ്റക് സംസാരിക്കുന്നെ ""കയ്യിലെ വാച്ച് ഊരി മേശയിൽ വെച്ച് കൊണ്ടവൻ പറഞ്ഞു ""ഇതൊക്കെ എന്നു ഊരി കയ്യാനാ എന്ന് ആലോചിച്ചതാ അച്ചുവേട്ട""" അവൻ അവളുടെ അടുത്തേക് ചെന്നു ബെഡിൽ ഇരുത്തി... തലയിൽ നിന്നു ഓരോ സ്ലൈഡും ശ്രെദ്ധയോടെ അഴിച്ചു.. വാടിയ മുല്ലപ്പൂ എല്ലാം എടുത്ത് മാറ്റി.. അവൾ അവനെ കൗതുകത്തോടെ നോക്കി ഇരുന്നു.. ""ദേ ഇത്രേ ഒള്ളു അവസാനത്തെതും ""കൂടെ മാറ്റി കൊണ്ട് ഹർഷൻ പറഞ്ഞു.. "" ഇനി നീ ഈ സാരിയുടെ പിൻ ഒകെ മാറ്റ് ഞാൻ അപ്പോഴേക്കും കുളിച് ഇറങ്ങാ"" അവളുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ടവൻ പറഞ്ഞു ബാത്‌റൂമിലേക്കി കയറി... അവൾ അവൻ പോയെ വഴിയേ നോക്കി ""താൻ പറയാതെ പോലും തന്റെ ഓരോ കാര്യങ്ങളും ഏറ്റെടുത്തു ചെയുന്നവൻ.. ഇത്രെയും സ്നേഹം അനുഭവിക്കാൻ താൻ എന്ദ് പുണ്യം ആണ് ചെയ്തദ് അറിയില്ല,, ഒന്നു മാത്രം അറിയാം അഹ് മനുഷ്യൻ ഇല്ലാതെ തനിക്കു പറ്റില്യ..

ഈ പെണ്ണിന്റെ ലോകം മുഴുവൻ തന്റെ അച്ചേട്ടനിൽ ചുരുങ്ങിയിരുന്നു....""" ആലോചനയോടെ അവൾ സാരിയിൽ നിന്നും പിൻ എല്ലാം അഴിച് എടുത്തു... മാറ്റാനുള്ള ഡ്രസ്സ്‌ എടുത്തപ്പോഴേക്കും ഹർഷൻ ഇറങ്ങിയിരുന്നു... ""വല്ലാതെ വെള്ളത്തിൽ കളിക്കാൻ നിക്കണ്ട,, വേഗം ഇറങ്ങാൻ നോക് ഞാൻ പുറത്ത് ഉണ്ടാവും പണിക്കാരുടെ കാര്യം നോക്കട്ടെ.. """ ഷർട്ട് ഇടുന്നതിനു ഇടക് അവൻ പറഞ്ഞു... ""ശെരിയെന്റെ അച്ചുവേട്ട... ""പറഞ്ഞുകൊണ്ടവൾ ബാത്രൂമിലേക്കു കയറി... ശരീരത്തിലോടെ തണുത്ത വെള്ളം ഒഴിച്ചതും ഇത്രയും നേരം ഉണ്ടായിരുന്ന ക്ഷീണം മാറുന്നത് പോലെ തോന്നി അവൾക്.. സീമന്ത രേഖയിൽ നിന്നു ഒലിച്ചിറങ്ങുന്ന സിന്ദൂരം കണ്ടതും അവളുടെ ചൊടികൾ വിരിഞ്ഞു.... വേഗം തന്നേ കുളിച്ചു ദാവാണിയും ഉടുത്തു അവൾ പുറത്തേക് ഇറങ്ങി.. മുടിയിലെ വെള്ളം തുടച്ചു,, കുളിപ്പിന്നൽ ഇട്ട് ഉണ്ട കണ്ണുകളിൽ കരിമശിയാൽ കറുപ്പിച്ചു ഒരു കുഞ്ഞു പൊട്ടും വെചു,,,, സിന്ദൂര ചെപ്പ് കയ്യിൽ എടുത്തതും മറ്റൊരു കൈ വന്നു അത് വാങ്ങി.. ഗൗരി നോക്കിയതും അവളെ നോക്കി നില്കുനെ ഹർഷനെ ആണ്....

. ""അച്ചേട്ടൻ പോയിലെ"" ""ഫോൺ എടുക്കാൻ വന്നതാ ""അവളെ തിരിച്ചു കണ്ണാടിയുടെ മുന്നിൽ നിർത്തി തന്നിലേക് ഒരു കൈ കൊണ്ട് അടുപ്പിച്ചു മറു കൈയിന്റെ വിരലുകളിൽ സിന്ദൂരം എടുത്ത് അവളുടെ സീമന്ത രേഖയിൽ നീട്ടി വരച്ചു,,,, ഗൗരിയുടെ കണ്ണുകൾ അടഞ്ഞു.. അവളുടെ മുക്കിൻ തുമ്പിൽ ആയത് അവൻ തുടചു നിക്കി.... ""ഇതിന് ഞാൻ ഉണ്ട് ട്ടൊ,,, ഞാൻ ജീവനോടെ ഉള്ളോടുത്തോളം കാലം ഇത് എന്റെ അവകാശം ആണ്,,,, എന്റെ സ്വാർത്തത ആയിട്ടാണെകിൽ അങ്ങനെ""" അവളുടെ കവിളിൽ അമർത്തി മുത്തി അഹ് നിലക്കൽ മൂക്കുത്തിയിൽ മുകർന്നു കൊണ്ടവൻ പറഞ്ഞു.... ""ഞാൻ താഴേക്കു പൂവാ,, ഇപ്പൊ എന്റെ പെണ്ണിനെ സ്നേഹിക്കാൻ സമയം ഇല്ലാട്ടോ,, താഴെ അവർ കാത്തിരികാ.. "" അവളുടെ കവിളിൽ തട്ടി കൊണ്ടവൻ പുറത്തേക് ഇറങ്ങി അവൾ അവൻ പോയേ വഴിയേ നോക്കി ഒരു പുഞ്ചിരിയോടെ താഴേക്കു പോയി.... .............................................. രാത്രി ആകുന്ന വരെ ഗൗരി താഴെ ആയിരുന്നു ഒന്നു രണ്ടു പേർ വൈകി ആണ് വന്നത് അവരോട് സംസാരിച്ചും കാര്യങ്ങൾ ചോദിച്ചും നിന്നു..... ഹർഷനും കുറച്ചു തിരക്കിൽ ആയിരുന്നു... അവൾക് കിടന്നാൽ മതി എന്നായിരുന്നു നന്ദു ഉള്ളത് കൊണ്ട് പിടിച്ചു നിന്നത്..... ""മോളെ നീ റൂമിലേക്കു ചെല്ല് ഇന്നു മുഴുവൻ അലച്ചിൽ ആയിരുന്നിലെ"" രാത്രി ആയതും രാധിക പറഞ്ഞു ""നിക്കും വയ്യ അമ്മായി ഒന്നു കിടക്കണം,,, ഗൗരിയും പറഞ്ഞു ""മോൾ ചെല്ല് അവൻ വന്നോളും,,,

ആദ്യരാത്രി എന്നും പറഞ്ഞു അവളെ വേഷം കെട്ടിച്ചു പാൽ കൊണ്ട് അഹ് വഴി വിടരുത് എന്നും,,,,അവളെ എനിക്ക് അറിയാത്തതോന്നും അല്ലാലോ എന്ന്,,,,ഹർഷൻ ആദ്യമേ പറഞ്ഞിരുന്നു ""എന്നാ മോൾ പോകാൻ നോക് ദേ അഹ് ഉറക്കം തുങ്ങുന്നതിനെ റൂമിലേക്കു ആക്കിക്കോ..""" നന്ദുവിനെ നോക്കി കൊണ്ട് രാധിക പറഞ്ഞു ഒന്നു ചിരിച് കൊണ്ട് ഗൗരി തലയാട്ടി നന്ദുവിനെ വിളിച്ചു നടന്നു.... ""ഇനിപ്പോ നീ എങ്ങനെ എട്ടായിയെ വിളിക്കും,, ""ചിരി കടിച്ചമർത്തി നന്ദുവിനോട് ചോദിച്ചു ""ഇന്ന് വിളിക്കണ്ട പ്രശ്നം തീർന്നിലെ,, ""ആരാ ഈ പറയുന്നേ നീ വിളിക്കാതെ കിടക്കില്ല എന്ന് എനിക്ക് അറിയാലോ,, നന്ദു അതിന് ഒന്നു ഇളിച്ചു കൊടുത്തു ""അപ്പൊ ഇന്നു മുതൽ ഞാൻ ഒറ്റക് കിടക്കണമ് ല്ലേ,, സാധാരണം നിനേം പിടിച്ചു അല്ലേ കിടക്കാർ,, ഗൗരിയുടെ തൊളിൽ മുഖം അമർത്തി കൊണ്ട് നന്ദു പറഞ്ഞു ""അയ്യേ,, ഞാൻ ഇവടെ ഉണ്ടാലോ പെണ്ണെ ഇവിടെ കൂടെ ഇല്ലെങ്കിലോ."" ""അങ്ങനെ ഞാൻ നിന്നെ വിടുവോ"" അവളും ഏറ്റു പിടിചു ""മതി മതി കിടക്കാൻ നോക്.. ""നന്ദുവിനെ റൂമിലേക്കു ആക്കി കൊണ്ടവൾ പറഞ്ഞു അവളുടെ റൂമിന്റെ വാതിൽ അടച്ചു അവൾ ഹർഷന്റെ റൂമിലേക്ക് കയറി.... ബാൽക്കണിയുടെ വാതിൽ തുറന്നു കിടക്കുന്ന കണ്ടതും അങ്ങോട്ട്‌ ചെന്നു... പുറത്തേക് നോക്കി ചുറ്റും ചെമ്പകം വിരിഞ്ഞ സുഗന്ധം ഉണ്ട്,,,,നിലാവും നിറഞ്ഞു നില്കുന്നുണ്ട് ചെറുതായി വീശുന്ന കുളിർ കാറ്റും... പെട്ടന്ന് പിന്നിലൂടെ ഒരു ചൂട് അവളെ പൊതിഞ്ഞു.... ""എന്താണ് എന്റെ ഗൗരി കുട്ടി ഇവിടെ നിക്കുനേ ""അവളെ തന്നിലേക്കു അടുപ്പിച്ചു പിന്നിൽ മുഖം ഉരസി കൊണ്ട് ഹർഷൻ ചോദിച്ചു ""ഒന്നുല്ല്യ,,, വെറുതെ നിന്നതാ"" ""ആണോ ""

അവളെ തിരിച്ചു നിറുത്തി കുഞ്ഞു കുറുനരികൾ ഒതുക്കി കൊണ്ടവൻ ചോദിച്ചു... ""മ്മ്"" ""എന്നലെ മഞ്ഞു കൂടുതലാ നമ്മുക്ക് ഉള്ളിലേക്കു പോവാം.. ഇല്ലെങ്കിൽ നീ വെയ്യാതെ കിടക്കും കേട്ടോ "" തോളിലൂടെ കൈയ് ഇട്ടു അവളെ ഉള്ളിലേക്കു കൊണ്ട് പോകുന്നതിന് ഇടക് അവൻ പറഞ്ഞു.... ബാൽക്കണിയുടെ വാതിൽ അടച്ചു അവൻ അവളെ ഒന്നു നോക്കി... താൻ അണിയിച്ച താലിയും സിന്ദൂരവും അവളുടെ അഴക് വർധിപ്പിക്കും പോലെ അഹ് നിലക്കൽ മൂക്കുത്തി തിളക്കം കൂടിയേ പോലെ..... അവളെ വലിച്ചു അടുപ്പിച്ചു അവൻ നെറ്റിയിൽ ചൂണ്ടു ചേർത്തു,, കവിളിലും മൂക്കിലും അവന്റെ പ്രിയപ്പെട്ട മൂക്കുത്തിയിലും അവൻ മതി വരുവോളം ചുംബിച്ചു... അവസാനം അവളുടെ ചോടികളിൽ എത്തി നിന്നു അവളെ തന്നിലേക്കു ഒന്നുടെ ചേർത്തു പിടിച്ചു ആദ്യമായി അവളുടെ ചൊടികൾ മുകർന്നു..അവളുടെ പിടിത്തം അവനിൽ മുറുക്കി.. ഇരുവേരും അതിൽ അലിഞ്ഞിരുന്നു...... തന്നിൽ നിന്നു ഹർഷൻ അവളെ വേർപെടുത്തി അവളുടെ മുഖം തന്റെ നെഞ്ചിലേക്കു ചേർത്തു പിടിച്ചു..... ""വായോ,, രാവിലെ മുതൽ ഓരോ കാര്യങ്ങളിൽ തിരക്കായി നടക്ക അല്ലേ ഉറക്കം വരുന്നുണ്ട് എന്ന് എനിക്ക് അറിയാം...""" കിടക്കയിൽ കിടന്ന് അവളെ തന്റെ നെഞ്ചില്ലേക്കു ചേർത്തു പിടിച്ചു കൊണ്ടവൻ പറഞ്ഞു... അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിൽ തെന്നി മാറി.. പതിയെ രണ്ടു പേരും നിദ്രയ പുൽകി,,, ഇരുവെരുടെയും മനസ് ഒരേ പോലെ നിറഞ്ഞു നില്കുന്നത് തന്റെ പ്രണയം ആയിരുന്നു അത്രമേൽ ആഗ്രഹിച്ച നിമിഷം നടന്നതിന്റെ സന്തോഷം ആയിരുന്നു................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story