പ്രാണനിൽ: ഭാഗം 22

prananil

രചന: മഞ്ചാടി

 ""എന്നാ ഞാൻ പോട്ടെ ,, "" കുളിപടവിൽ നിന്ന് എണ്ണിച്ചു കൊണ്ട് കിച്ചു പറഞ്ഞു,,, അവന്റെ കൈക്കുള്ളിൽ തന്നേ നന്ദുവും ഉണ്ട്,, മുഖത്ത് സങ്കടം ആണ്,,,എപ്പോഴും ഉള്ളത് ആണ് കുറച്ചു നേരെത്തെ ഒത്തുചേരലിന് ശേഷമുള്ള പിരിയൽ... ""വിട്ടിൽ കയറി പോയ പോരെ ഡാ,,, "" പടവിൽ നിന്ന് എണ്ണിച്ച് ഒരു കയ്യിന്നാൽ ഗൗരിയെയും എണ്ണിപ്പിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""ഇല്ലടാ,, പോട്ടെ അമ്മ ഒറ്റക്കല്ലേ,, പിന്നെ ഒരു ദിവസം നോക്കാം"" ""അഹ്,, അതും ശെരിയ,, എന്നാ നിങ്ങൾ നടക്ക്,,ഞാനും ഇവളും കൂടെ അമ്പലത്തിൽ കുറച്ചു പൂജ വെച്ചതിന്റെ പ്രസാദം ഉണ്ട്,,അത് വാങ്ങി വന്നേക്കാം,, "" ഗൗരിയുടെ തോളിലൂടെ കൈ ഇട്ടു പടവുകൾ കയറി കൊണ്ട് ഹർഷൻ പറഞ്ഞു അവൻ പോയേ വഴിയേ നോക്കി കൊണ്ട് ഹർഷൻ തന്റെ കയ്യിനുളിൽ നില്കുന്നവളെ ഒന്നു നോക്കി,,,എപ്പോഴും ഉള്ളതാണ് ഇത് ഇടക്ക് മാത്രം ഇങ്ങനെ സംസാരിക്കാൻ കിട്ടാത്തൊള്ളൂ,, വന്നപ്പോൾ അവളുടെ മുഖത്ത് ഉണ്ടാവാറുള്ള സന്തോഷം അവസാന നിമിഷം ആകുമ്പെഴേക്കും വാടും,, അത്രയും നേരം വാതോരാതെ പരിഭവവും കുറുമ്പും സങ്കടവും അങ്ങനെയെല്ലാം സംസാരിച്ചിരുന്നവൾ പെട്ടന്ന് മൗനത്തെ കൂട്ടു പിടിക്കും,, അഹ് പെണ്ണിൽ"" തന്റെ കിച്ചുവേട്ടൻ ""അത്രയും ആഴത്തിൽ ഇറങ്ങിയിരുന്നു ""നന്ദു,,, ""പെണ്ണെ"" ""മ്മ്"" ""ഇങ് നോക്കിയേ നീ,,"അവളെ രണ്ടു കൈയും ഇടുപ്പിലൂടെ മുറുക്കി കൊണ്ടവൻ വിളിച്ചു ""മ്മ്,, ഒന്നു മൂളി കൊണ്ടവൾ അവനോട് ചേർന്നിരുന്നു

""നീ എന്റെ വായാടി അല്ലേ,, അവളുടെ തലയിൽ ഒന്നു തലോടി കൊണ്ടവൻ പറഞ്ഞു ""കിച്ചേട്ടൻ,,, പോണ്ട ""അത് മാത്രം ആയിരുന്നു അവളിൽ നിന്നു പുറത്തേക് വന്നത് ""അയ്യേ,, നീ കൊച്ചു കുഞ്ഞുങ്ങളെക്കാൾ കഷ്ട്ടാണലോ,, ഇങ്ങനെ നില്കാൻ ഇവിടെ ഇപ്പൊ ഒന്നും ഉണ്ടായിട്ടില്ല,, ദേ കുറച്ചു കൂടെ കഴിഞ്ഞ എന്റെ പെണ്ണിനെ ഞാൻ എന്നും ഇദ്ദേപോലെ ചേർത്തു പിടികിലെ,, ആർക്കും വിട്ട് കൊടുക്കാതെ,, അപ്പോഴും അവൾ അവനോട് ചേർന്നു നിന്നു പ്രിയപ്പെട്ടവന്റെ കൂടെ ഉണ്ടാകുന്നാ നിമിഷം അവസാനിക്കാദിരിക്കാൻ ഒരു വേള അവൾ കൊതിച്ചു.... ""എന്റെ വായാടി ഇങ്ങനെ നിന്നാൽ എനിക്കും സങ്കടട്ടോ പെണ്ണെ,, എങ്ങനെയാ ഞാൻ ഇതും കണ്ടു പോകുന്നെ """ അവളുടെ കുഞ്ഞു മുടിയിഴകൾ ചെവിക്കു പിന്നിലാക്കി കൊണ്ടവൻ പറഞ്ഞു നന്ദു അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു,,,അവനെയും കൂടെ സങ്കടപ്പെടുത്തതിരിക്കാൻ,, കിച്ചുവിനും അത് മനസിലായി,,പക്ഷെ കുറച്ചു നേരം കഴിഞ്ഞാലേ പെണ്ണ് ശെരിയാവുന്നു എന്ന് അവൻ അറിയാമായിരുന്നു... ""എനിക്ക് വേണ്ടി ആവും ഈ കുഞ്ഞു ചിരി അല്ലേടി,, ""അവളുടെ ചുണ്ടിൽ ചൂണ്ടു വിരലിനാൽ നോവതെ ഒന്നു തട്ടി കൊണ്ടവൻ പറഞ്ഞു ""അങ്ങനെ ഒന്നുല്ല ന്റെ ഡോക്ടറെ,, അവനു വേണ്ടി പഴയ കുറുമ്പ് എടുത്തണിഞ്ഞു കൊണ്ടവൾ പറഞ്ഞു

""നിക്ക് അറിയാലോ നിന്നെ "" നന്ദുവിന്റെ മൂക്കിൽ മൂക് ഉരസി അവളുടെ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ പറഞ്ഞു ""ഇപ്പൊ സങ്കടം മാറിയോ ""തന്നിലേക് അവളെ അടുപ്പിച്ചു കൊണ്ടവൻ കുറുമ്പോടെ ചോദിച്ചു ""കൊറച്ചു,, ""അവളും അതെ കുറുമ്പോട് കൂടി പറഞ്ഞു ""ദേ പെണ്ണെ വേണ്ടാട്ടോ,, വായോ നമ്മുക്ക് പോകണ്ടേ"" ""മ്മ്,, പൂവാം"" അവന്റെ വിരലിൽ കോർത് പിടിച്ചു കൊണ്ട് ഇരുവേരും പടവുകൾ കയറി... നിലാവും താരക കുഞ്ഞുങ്ങളും അവരെ നോക്കി കണ്ണു ചിമ്മി,,, ചിലപ്പോൾ അങ്ങനെ ആണ് പ്രിയപ്പെട്ടവരുടെ കൂടെ എത്രെ സമയം നിന്നാലും കൊതി തീരാധേ,,,,എത്രെ പറഞ്ഞാലും മുഷിപ് തോന്നാതെ,,,,ഓരോ നിമിഷവും ഇനിയും കൂടിയെങ്കിൽ എന്നാലോചികുനെ പോലെ,,, കാലചക്രത്തിന്റെ ഗതി മാറുമ്പോൾ ഓർത്തു പുഞ്ചിരിക്കാൻ നമ്മുക്കായി തീർക്കുന്ന അത്രയും മനോഹരമായ നിമിഷങ്ങൾ... .............................................................. ""നാളെ ക്ലാസ്സ്‌ തുടങ്ങായിലെ ""ബൈക്കിൽ ചാരി നിന്നുകൊണ്ട് കിച്ചു ചോദിച്ചു,, ഹർഷനെയും ഗൗരിയെയും കാത്ത് നിൽക്കുകയാണ് രണ്ടു പേരും ""മ്മ്,, മൂന്നു മാസം കൂടെ അതൂടെ കഴിഞ്ഞാൽ കഴിഞ്ഞു,, ""ഒരു മുഷിപ്പോടെ ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചു കൊണ്ടവൾ പറഞ്ഞു

""ഇടക് ഞാൻ കാണാൻ വന്നേക്കം മര്യാദക്ക് പഠിച്ചോള്ളണം,,നിനക്ക് പഠിക്കാൻ നല്ല മടിയാണെന്ന് എനിക്ക് അറിയാം,, അതുകൊണ്ടാണലോ എല്ലാം കഴിഞ്ഞിട്ട് മതി കല്യാണം എന്ന് ഞാൻ പറഞ്ഞത്,, ഇല്ലെങ്കിൽ എന്റെ പെണ്ണ് മടി പിടിച്ചു ഇരിക്കും"" ""അറിയാലെ,, തല ചൊറിഞ്ഞു കൊണ്ടവൾ അവനെ നോക്കി ""അതേല്ലോ,, എല്ലാം അറിയാം അത്കൊണ്ട് നല്ല കുട്ടിയായി ഇരിന്നു പഠിക്കണം ട്ടൊ,,,"" അവളുടെ കവിളിൽ തട്ടി കൊണ്ടവൻ പറഞ്ഞു ""ശെരി ഡോക്ടറെ,,"" ഒന്നു ചുണ്ടു കൊട്ടിയവൾ പറഞ്ഞു ""ദേ നിനക്ക് ഇപ്പൊ തീരെ പേടി ഇല്ലാതെ ആയി വരുന്നുണ്ട്,, ഒപ്പം തറു തല പറയലും "" ""അങ്ങനെ ഒന്നുല്ല,, കിച്ചേട്ടൻ തോന്നിയതാവും"" ""അങ്ങനെ ആണേൽ കൊള്ളാം"" ""നിങ്ങള വഴക് ഇതു വരെ തീർന്നിലെ,,"" അങ്ങോട്ട് വന്നു കൊണ്ട് ഹർഷൻ ചോദിച്ചു ""ഇനിപ്പോ ഇന്നത്തേക്ക് ഇത്രേം മതി,, ബാക്കി പിന്നെ ആവാം,, മതിയില്ലേടാ"" ഒരു താളത്തിൽ ഹർഷൻ കിച്ചുവിനോട് ചോദിച്ചു ""അതേല്ലോ ഇന്നത്തേക്ക് മതി,, ""അത് പോലെ തന്നേ കിച്ചു തിരിച്ചു പറഞ്ഞു ""ഗൗരി എവിടെ ഏട്ടാ"" ""ദേ വരുന്നു ""കയ്യിൽ പ്രസാധവുമായി അരികില്ലേക്കു നടന്നു വരുന്നവളെ നോക്കി കൊണ്ടവൻ പറഞ്ഞു ""ഏട്ടായി പൂവാ ആയോ,, ഗൗരി കിച്ചുവിനോടായി ചോദിച്ചു ""അതേല്ലോ ഗൗരി കുട്ടിയെ""

""ഇനി എന്നാ വീട്ടിലോട്ട്"" ""സമയം കിട്ടും പോലെ ഇറങ്ങാം ട്ടൊ,, "" ബൈക്കില്ലേക്കു കയറി കൊണ്ട് കിച്ചു പറഞ്ഞു ""എന്നാ ഞാൻ പോട്ടെ മാഷിനോടും അമ്മയോടും അനോശണം പറ,,"" ഗൗരിയെയും ഹർഷനെയും നോക്കി പറഞ്ഞു നന്ദുവിനെ നോക്കി ഒന്നു തലയാട്ടി അവൾ രണ്ടു കണ്ണു ചിമ്മി കാണിച്ചു കൊണ്ട് പുഞ്ചിരിച്ചു പതിയ അത് അവനില്ലേക്കും പടർന്നു... ""ശ്രേദ്ധിച്ചു പോ,, മുൻകരുതലോടെ ഹർഷൻ പറഞ്ഞു ഒന്നു ചിരിച്ചു കൊണ്ടവൻ പോയി.... ""മതി നോക്കി നിന്നത് വിട്ടിൽ പോകണ്ട,,,, കിച്ചുവിന്റെ ബൈക്ക് പോയ വഴിയേ നോക്കി നില്കുന്നവളെ നോക്കി കൊണ്ട് ഹർഷൻ ആക്കി ചിരിയോടെ പറഞ്ഞു... ""അത്..പി..ന്നെ"" ""മതി... മതി നിന്ന് ചമണ്ട നടക്കാൻ നോക്ക് അച്ഛനും അമ്മയും നമ്മളെ കാത്ത് ഇരിക്കുന്നുണ്ടാവും,, അവരോടായി പറഞ്ഞു കൊണ്ട് ഹർഷൻ നടന്നു ഇരുട്ട് ആയതിന്നാൽ മൂന്നുപേരും വേഗം നടന്നു,, വിട്ടിൽ കാത്ത് ഇരിപ്പുണ്ടാവും എന്ന് അറിയാമായിരുന്നു,, എങ്കിലും ഗൗരിയുടെയും നന്ദുവിന്റെയും സംസാരത്തിന് കുറവ് ഉണ്ടായിരുന്നില്ല ....................................................... ""വന്നോ മൂന്നാളും,, എന്താ ഇത്രേ വൈകിയേ,,"" ഉമ്മറതെക്ക് കയറിയപ്പോഴേക്കും എളിയിൽ കൈ കുത്തി കൊണ്ട് രാധികയുടെ ചോദ്യം എത്തിയിരുന്നു... അല്ലെങ്കിലും എവിടെ എങ്കിലും പോയി തിരിച്ചു വരുന്ന വരെ അമ്മമാരുടെ ഉള്ളിൽ ആവലാതി തന്നേ ആണലോ,,,,അതിനി അവർ എത്രെ വലുതായാലും,,,,അമ്മക്ക് നമ്മൾ എന്നും അവരുടെ ""കുഞ്ഞി കിളിക്കൾ ആണ് ""

'"എന്റെ അമ്മക്കുട്ടി പൂജ എല്ലാം വെപ്പിച്ചിട്ട് അതിന്റെ പ്രസാദം കിട്ടണ്ടേ,,"" ടോർച് ഒരു ഭാഗത്തു വെച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""ഞാനും വിചാരിച്ചു എന്താ ഇത്രേ വൈകി എന്ന്,, മൂന്നാളും പോയി മേൽ കഴുകി വാ നിങ്ങൾ വരാൻ കാത്ത് ഇരിക്കയിരുന്നു അത്താഴം കഴിക്കണ്ടേ"""" ""കഴിക്കാന്നെ,,"" രാധികയുടെ താടിയിൽ പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""മാറി നിക്ക് ചെക്കാ,, കൊഞ്ചാൻ നിക്കാതെ,, "" നോവാദേ ഒരു അടി കൊടുത്തു കൊണ്ട് രാധിക പറഞ്ഞു ""ദാ അമ്മായി പ്രസാദം,, "" അതിനിടയിൽ കയ്യിൽ ഉണ്ടായിരുന്ന പ്രസാദം രാധികക്ക് കൊടുത്തു കൊണ്ട് ഗൗരി പറഞ്ഞു ""ദേ പെണ്ണെ,, കല്യാണം കഴിഞ്ഞാൽ എങ്കിലും ഈ അമ്മായി വിളി നിർത്തും വിചാരിച്ചു,,,എവിടെ ഇനി എങ്ങാനും അങ്ങനെ വിളിച്ച മാഷിന്റെ ചൂരൽ ഉണ്ട് അത് എടുക്കും ഞാൻ,,""അമ്മ"" അതുമതി കേട്ടാലോ,,"" പ്രസാദം ഒരു ഭാഗത്തു വെച്ചു ഗൗരിയെ കൂർപ്പിച്ചു നോക്കി കൊണ്ട് രാധിക പറഞ്ഞു ഗൗരിയുടെ കണ്ണ് ഒന്നു കലങ്ങി,, അമ്മ ആയിട്ടേ കണ്ടിട്ടോളൂ അമ്മായി എന്ന് വിളിക്കുന്നടെങ്കിലും മനസ് കൊണ്ട് അമ്മയുടെ സ്ഥാനം എന്നെ കൊടുത്തതാണ്,, ""ഇനി അതിന് കണ്ണ് നിറയണ്ട അമ്മ പറഞ്ഞെ പോലെ തന്നേ മതിട്ടോ ഗൗരിയെ """ ഒരു ഭാഗത്തു നിന്നു അവളെ ചേർത്തു പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു

""അതേല്ലോ അങ്ങനെ തന്നേ മതി"" മറുഭാഗത്തു നന്ദുവും പിടിച്ചു അവരെ രണ്ടു പേരെയും നോക്കി അവൾ ഒന്നു ചിരിച്ചു ""അമ്മ തന്നെയാ,, ആരാ പറഞ്ഞെ അല്ലാന്ന്,,,ഈ മാറിന്റെ ചൂടിൽ അല്ലേ ഞാൻ വളർന്നത്,, കൊഞ്ചിച്ചും ശാഖരിച്ചും വഴക് പറഞ്ഞും എന്നെ ഇതുവരെ എത്തിച്ചത് ന്റെ ഈ ""അമ്മക്കിളി ""തന്നേ അല്ലേ,, ""എന്നെ സ്വന്തയിട്ടല്ലാതെ ഇതുവരെ കണ്ടിട്ട് ഇല്ല്യന്ന് നിക്ക് അറിയാല്ലോ അമ്മ,,,പിന്നെ പേരുകൊണ്ട് അങ്ങനെ വിളിക്കണു ഒള്ളു മനസ് കൊണ്ട് എന്നോ ന്റെ അമ്മ ആയി തന്നെയാ ഞാൻ കണ്ടെണേ,, രാധികയുടെ കൈയ് പിടിച്ചു നെഞ്ചോട് ചേർത്തു അവൾ പറഞ്ഞു ""ദേ പെണ്ണെ ഇതൊക്കെ എന്തിനാ നീ ഇപ്പൊ പറയണേ,, അമ്മമ്മാര് ആയാൽ മകളെ ഇങ്ങനെ ഒകെ തന്നെയാ നോക്കാർ,,ഇതൊന്നും ഇങ്ങനെ ഇടുത്തു പറയണ്ടേ കാര്യം ഒന്നുല്ല,, ന്റെ മോൾ തന്നെയാ നീ,,"" കണ്ണ് നിറഞ്ഞു എങ്കിലും രാധിക പറഞ്ഞു ""ഓ ഒരു അമ്മയും മോളും,, "" സന്ദർഭo മാറ്റാൻ എന്നോണം നന്ദു പറഞ്ഞു ""നിനക്ക് പിന്നെ അസൂയ ഇല്ലാത്തദ് കൊണ്ട് പ്രശനം ഇല്ല്യ ട്ടൊ നന്ദുവേ,,"" ഇതെല്ലാം കണ്ടു കൊണ്ട് വാതില്പടിയിൽ നിന്ന് ഇരുന്ന സേതു പറഞ്ഞു ""ആരിത് ന്റെ അച്ഛൻ തമ്പുരാനോ,, ഇവിടെ ഉണ്ടായിരുന്നോ"" ""നിന്റെ കണ്ണിന് എന്ധെലും പറ്റിയോ നന്ദുവേ,, അഹ് ചിലപ്പോ പറ്റിക്കാണും,, അല്ലെങ്കിലും കിച്ചുനെ കണ്ടാൽ പിന്നെ നീ ബാക്കി ഉള്ള ആരെയും കണ്ണില്ലാലോ,,"" കിട്ടുന്ന അവസരം കൊണ്ട് നന്ദുവിനെ കളിയാക്കി സേതു പറഞ്ഞു

""അത് ശെരിയ അച്ഛാ കിച്ചുനെ കണ്ടാൽ പിന്നെ ഇവൾക്ക് നമ്മളെ ഒന്നും വേണ്ടി വരില്ല,,, പെണ്ണ് വേണെങ്കിൽ ഇപ്പൊ തന്നേ പോകും,, "" സേതുവിന് കൂട്ടുപിടിച്ചു കൊണ്ട് ഹർഷനും വന്നു ""ദേ എന്റെ നന്ദുവിനെ അങ്ങനെ കളിയാക്കാൻ ഒന്നും നിക്കണ്ടട്ടൊ,, നന്ദുവിനെ ചേർത്തു പിടിച്ചു കൊണ്ട് ഗൗരി പറഞ്ഞു.. ""അങ്ങനെ പറഞ്ഞു കൊടുക്ക്,,,എന്റെ ഗൗരി മാത്രേ നല്ലത് നിങ്ങൾ ഒകെ ചിത്തയാ,, ഹർഷന്റേം സേതുവിന്റെയും കളിയാക്കുന്നതിന് ഇടക് ഗൗരി തന്നേ ഏറ്റു പറഞ്ഞതും അത് ഏറ്റു പിടിച്ചു കൊണ്ട് നന്ദുവും പറഞ്ഞു... ""നിർത്തിക്കെ എല്ലാരും കുഞ്ഞു കുട്ടികളെ പോലെ തർക്കിച്ചു നിക്ക,, എല്ലാത്തിനും കൂട്ടിനു ഒരു അച്ഛനും,, മാഷ് ആണ് ഇവരെ ഇങ്ങനെ ആകുന്നത്""" ""ഇനിപ്പോ എല്ലാം എന്റെ തലയില്ലേക് ഇട്ടോ,,ഞാൻ ഇല്ലേ,,മക്കളെ പോയി മേൽ കഴുകി വന്നേ,, അത്താഴം കഴുകാനുള്ളതാ"" ഉള്ളിലേക്കു കയറി കൊണ്ട് സേതു പറഞ്ഞു,, ""വേഗം വായോ ഞാൻ ഭക്ഷണം എടുത്തു വെക്കാം ,, "" സേതുവിന്റെ പിന്നാലെ കയറി കൊണ്ട് രാധികയും പറഞ്ഞു മൂന്നുപേരും വേഗം മേൽകഴുകി ഇറങ്ങി,, ഭക്ഷണം കഴിക്കാൻ ഇരുന്നു,, അന്നെത്തെ കാര്യങ്ങൾ പറഞ്ഞും നന്ദുവിനെ കളിയാക്കിയും എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു എണീച്ചു... .............................................................. ""നാളെ ക്ലാസ്സ്‌ തുടങ്ങായില്ലേ പുസ്തകം ഒകെ എടുത്തു വെച്ചോ നീ,,"" ഭക്ഷണo കഴിച്ചു കഴിഞ്ഞു കിടക്കാൻ നിൽക്കുന്നതിനിടക് ഗൗരിയോടായി അവൻ ചോദിച്ചു ""മ്മ് എടുത്തു വെച്ചിട്ടുണ്ട്,, ""

രാധികയെ ഭക്ഷണമ് കഴിച്ചു കഴിഞ്ഞു എല്ലാം ഒതുക്കാൻ ആയി സഹായിച്ചു റൂമിലേക്ക് കയറുന്നതിനിടയിൽ അവൾ പറഞ്ഞു ""എന്താണ് ഒരു മടുപ്പ് പോലെ,, "" ഇടുപ്പിലൂടെ കൈയ് ഇട്ടു അവളെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ട് അവൻ ചോദിച്ചു ""കുറെ ആയിലെ അച്ചുവേട്ട പോയിട്ട്,, ഒരു കുഞ്ഞു മടി"" ""അതൊക്കെ അങ്ങ് മാറിക്കോളും,, മടി പിടിച്ചു ഇരിക്കാതെ പോവാൻ നോക്കിക്കൊള്ളണം"" അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""ഞാൻ കൊണ്ടാക്കി തരാം നാളെ,, ""അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""മ്മ്,, പിന്നെ,,,അച്ചുവേട്ട"" ""പറ,, ""നമ്മക് ബാൽക്കണി പോയിരികാം"" ""വേണോ നല്ല തണുപ് ആവും നാളെ പോവാണ്ടെ"" ""നല്ല അച്ചേട്ടൻ അല്ലേ നമ്മക് ഇരികാം"" കണ്ണ് ചുരുക്കി കൊച്ചു കുഞ്ഞുങ്ങളെ പോലെ അവൻ ചിണുങ്ങി ""ഇനിപ്പോ അതിൻ പിണക്കം വെക്കേണ്ട വായോ"" ""അല്ലേലും നിക്ക് അറിയാം ന്റെ അച്ചുവേട്ടൻ അല്ലേ"" ""നിനക്ക് ഇപ്പൊ വാശി കൂടുന്നുണ്ട് ട്ടൊ,, "" ബാൽക്കണി ഇരുന്ന്കൊണ്ട് അവളെ മടിയിൽ പിടിച്ചു ഇരുത്തി അവൻ പറഞ്ഞു ""അച്ചേട്ടൻ തോന്നിയവും,, ""കള്ള ചിരിയോടെ അവൾ പറഞ്ഞു ""അങ്ങനെ ആണേൽ കൊള്ളാം"" ""മ്മ്,, നമ്മക് ഇവിടെ കിടക്കാം നല്ല ഭംഗിയില്ലേ,,,"" അവന്റെ മടിയിൽ ഇരുന്നു കൊണ്ട് ആകാശത്ത് തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രനെ നോക്കി കൊണ്ടവൾ പറഞ്ഞു ""അത് വേണ്ട,, നിനക്ക് തണുപ്പ് അടിച്ചിട്ട് എന്ധെലും വന്നാൽ പിന്നെ അതുമതി,,""

""മ്മ്ഹ്ഹ്,, പിണക്കം നടിച്ചു ഒന്നു കുറുകി കൊണ്ടവൾ തല ചരിച്ചു ഇരുന്നു.. ""ഇതിന് പിണങ്ങിട്ട് കാര്യം ഇല്ല,, പറ്റില്ല എന്ന് അല്ലാലോ ഞാൻ പറഞ്ഞത് പിന്നെ ഒരു ദിവസം നോക്കാം ട്ടൊ,, നാളെ ക്ലാസ്സ്‌ തുടങ്ങുമ്പോ തന്നേ രോഖം പിടിച്ചു കിടക്കേണ്ടി വരും"" കാര്യം മനസിലായ പോലെ അവൾ തിരിഞ്ഞു അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു,, അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ തഴുകി തലോടി... ""അച്ചേട്ടാ,, ""കുറച്ചു നേരങ്ങൾക് ശേഷം അവൾ വിളിച്ചു ""പറ ഗൗരിയെ"" അവളെ തന്നിലേക്കു അടക്കി പിടിച്ചു കൊണ്ട് ഹർഷൻ പറഞ്ഞു ""എന്നെ എത്രെ ഇഷ്ട്ട ""അവന്റെ നെഞ്ചിൽ താടി കുത്ത് നിന്നു കൊണ്ട് അവൾ ചോദിച്ചു ""എന്താപ്പോ ഇങ്ങനെ ഒരു ചോദ്യം"" തല താഴ്ത്തി ഹർഷനും ചോദിച്ചു ""പറ,, എത്ര ഇഷ്ട്ട"" ""ന്റെ പെണ്ണെ മിണ്ടാതെ ഇരുന്നെ നി"" ""കേക്കാനുള്ള കൊതി കൊണ്ടല്ലെ ചോദിച്ചേ"" അവന്റെ മടിയിൽ നിന്ന് എഴുനേൽക്കാൻ നോക്കി കൊണ്ടവൾ പറഞ്ഞു,,, എന്നാൽ അതിന് സമ്മതിക്കാതെ ഹർഷൻ ഒരു കൈയ് കൊണ്ട് ഇടുപ്പിലൂടെ ചുറ്റി മറു കൈയ് കൊണ്ട് അവളുടെ തല നെഞ്ചില്ലേക്കു ചേർത്തു വെച്ചു... ""വാക്കുകൾ കൊണ്ട് എനിക്ക് നിന്നോടുള്ള ഇഷ്ട്ടം പറയാനൊന്നും അറിയില്ല ഗൗരിയെ,, ഒന്ന് എനിക്ക് അറിയാം നീ ഇല്ലാതെ ഞാനും ഇല്ല,, പ്രണയം എന്നാ മായാലോകം ഞാൻ കണ്ടത് നിന്നുലൂടെയാ,, എന്നിലെ ദേശ്യവും വാശിയും കുറുമ്പും എല്ലാം നിനക്ക് മാത്രം അവകാശ പെട്ടതാ,, നിന്റെ എല്ലാം എനിക്ക് അത്രമേൽ പ്രിയപ്പെട്ടതാ കണ്മഷിയാൽ അതിർവരമ്പുകൾ തീർത്ത ഉണ്ട കണ്ണുകളും,,, സംസാരിക്കുമ്പോൾ നിന്നിൽ എത്തുന്ന ഭാവങ്ങളും,, കുറുമ്പും,, നിന്റെ മഞ്ചാടി അധരങ്ങളും എല്ലാത്തിലും ഉപരി എനിക്ക് ഏറ്റോവും പ്രിയപ്പെട്ട ഈ മൂക്കുത്തിയും,,,"""

പറയുന്നതിനോടൊപ്പം അവൻ അതിന്മേൽ ഒന്നു തലോടി.... ""അങ്ങനെ എല്ലാം എനിക്ക് ഇഷ്ട്ടാവാ പെണ്ണെ,, വാക്കുകൾ കൊണ്ട് എന്റെ ഉള്ളിലെ കുന്നോളം ഉള്ള ഇഷ്ട്ടം എങ്ങനെ അറിയിക്കണo എന്ന് എനിക്കറിയില്ല,, ഓരോ നിമിഷവും എന്നിലേക്കു ആഴമയി നീ പതിഞ്ഞു കൊണ്ടിരിക്കാ മറ്റാർക്കും അത് പറിച്ചു മാറ്റാൻ കഴിയില്ല കാരണം നീ ""എന്റെയാ എന്റെ മാത്രം"""" എനിക്ക് വേണ്ടി ജന്മം കൊണ്ട എന്റെ പെണ്ണ്""" അവന്റെ ഹൃദയ മിടിപ്പിൽ പോലും അവളോടുള്ള അടങ്ങാത്ത പ്രണയമാണെന്ന് തോന്നി ഗൗരിക് ,,,കണ്ണുകൾ ഉയർത്തി അവന്റെ കണ്ണിൽ ആയി അഹ് നോട്ടം ഉടക്കി തന്നോടുള്ള അടങ്ങാത്ത പ്രണയം,, ഇഷ്ട്ടം,,, എല്ലാം അതിൽ ഉള്ളത് പോലെ ""നിക്ക് അറിയാം അച്ചേട്ടാ ഇവിടെ ഞാൻ എന്നും ഭദ്രമായി ഉണ്ടെന്ന്"" അവന്റെ നെഞ്ചിൽ ചുണ്ടു വിരൽ കുത്തി കൊണ്ട് ഗൗരി പറഞ്ഞു ഹർഷന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു,,, അവന്റെ അധരങ്ങൾ അഹ് മൂക്കുത്തിയിൽ അമ്മർന്നു അടങ്ങാത്ത ഇഷ്ടത്തോടെ,, അവിടെ നിന്ന് അവളുടെ മുഖമാകെ അവന്റെ അദരങ്ങളുടെ ചൂട് അറിഞ്ഞു ഒടുക്കം അവളുടെ മഞ്ചാടി അധരവുമായി അവ കോർതു നീണ്ട നേരം നിന്ന ചുംബനം,,, ഇരുവെരുടെയും പ്രണയം അതിലൂടെ കൈയ് മാറുന്ന പോലെ ഹർഷൻ അവളെ തന്നിലേക്കു അടക്കി പിടിച്ചു....

മേഘ കീറുകൾക് ഇടയിലൂടെ നിലാ വെള്ളിച്ചം ഭൂമിയിൽ പതിച്ചു,, താരഗ കുഞ്ഞുങ്ങൾ മേഘങ്ങൾക് ഇടയിൽ ഒളിച്ചു,, വീശി അടിച്ച ഇളം തെന്നലിൽ ചെമ്പക പൂക്കൾ അടർന്നു ഭൂമിയിലേക്ക് വീണു,,അവയുടെ സുഗന്ധം അവിടെ ആകെ നിറഞ്ഞു നിന്നു,, ഗൗരി അവന്റെ നെഞ്ചിലായി മുഖം അമർത്തി വെച്ചു,,, ചെറുതായി കിതക്കുന്നുണ്ടവൾ... ""ഇനിയും ന്റെ ഇഷ്ട്ടം പറയണോ ഗൗരിയെ,, "" കുസൃതി ചിരിയോടെ അവൻ ചോദിച്ചു ""വേണ്ട ട്ടൊ അച്ചേട്ടാ ""ഒന്നു കുറുകി അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു കൊണ്ടവൾ പറഞ്ഞു വീശി അടിച്ച ഇളം തെന്നൽ അവരെ തഴുകി തലോടി,,, അവൾ ഓരോന്നായി അവനോട് പറഞ്ഞു കൊണ്ടിരിന്നു ഹർഷൻ തിരിച്ചും,, അപ്പോഴും അവന്റെ വിരലുകൾ അവളെ തലോടുന്നുണ്ടായിരുന്നു ഇടക് എപ്പോഴോ ചോദിക്കുന്നതിന് മറുപടി കാണാതെ അവൻ നെഞ്ചില്ലെക് നോക്കി,,, ഗൗരി ഉറക്കം പിടിച്ചിരുന്നു തന്റെ നെഞ്ചിൽ പതുങ്ങി കിടന്നുറങ്ങുന്നവളെ അവൻ വാത്സല്യത്തോടെ നോക്കി,, അവളെ ഉണർത്താതെ കൈകളിൽ കോരി എടുത്തു കൊണ്ട് അവൻ റൂമിൽ കിടത്തി,, ബാൽക്കണിയുടെ വാതിൽ അടച്ചു അവളുടെ ഒപ്പം കയറി കിടന്നു ഗൗരിയെ നെഞ്ചില്ലേക്കു കയറ്റി കിടത്തി ഗൗരി ഒന്നു മൂളി കൊണ്ട് അവനോട് ചേർന്നു കിടന്നു തന്റെ പ്രാണന്റെ നെഞ്ചിലെ ചൂടില്ലേക് പതിഞ്ഞു കിടന്നു കൊണ്ട് അവൾ നിദ്രയിലേക് ആണ്ടു,,, ഹർഷനും അവളെ ചേർത്തു പിടിച്ചു കണ്ണ് അടച്ചു....................  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story